Friday, 27 January 2012

“എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു..”


നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
“ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ “
പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.
“ക്രിസ്ത്യനോ അതോ മുസ്ലിമോ..”
പെണ്‍കുട്ടി വീണ്ടും ചോദിച്ചു.
“രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്.”
എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.
“എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു..”
“ആരാണ് നിങ്ങളുടെ പ്രവാചകന്‍..?”
പെണ്‍കുട്ടി വീണ്ടും തിരക്കി.
“ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല.”
“നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?”
“ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്..”
“ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?”
“മനസ്സിലായില്ല..” ഞാന്‍ തിരക്കി.
“അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?”
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..
“ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്.”
പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.
“നിങ്ങള്‍ മത വിശ്വാസിയാണോ.?”
“ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല.”
“അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?”
“ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല..”
“നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?”
“എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്.”
“അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?”"
ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു.”
“പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്.”
“ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്.”
“അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന.”
“ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി..”
“ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം “
“എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം.”
“കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ.”
“സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും.”
“പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം.”
“ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്.”
പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.
“നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി.”
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .
“ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം ” ഇസവസ്യം ഇടം സര്‍വം ” എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.
പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല.”
പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..
കടപ്പാട്  )
സുഹൃത്തുകളെ. എനിക്ക് കിട്ടിയ ഇമെയില്‍ ആണിത് .  ആരാണ് ഇതില്‍ നായകന്‍ എന്നറിയില്ല. പക്ഷെ ചില കാര്യങ്ങള്‍ സംശയങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. സുന്നത്ത് നടത്തി മുസ്ലീം ആവമെന്നത് ഏതു മുസ്ലിമിനും അറിയാം. മാമോദീസ നടത്തി ക്രിസ്താനി ആവാമെന്ന് ഏതു ക്രിസ്ത്യാനിയ്ക്കും അറിയാം. പക്ഷെ ഒരാള്‍ എങ്ങനെ ഹിന്ദുവാകാം എന്നത് വിദ്യാഭാസമുള്ള ഹിന്ദുവിനും അറിയില്ല. പൊതുവേ ഉള്ള ചില സംശയങ്ങള്‍ക്ക് മറുപടിയാവുന്ന കാര്യങ്ങള്‍ അടങ്ങിയതിനാല്‍ ഇതിവിടെ കൊടുക്കുന്നു.

Wednesday, 25 January 2012

Friday, 20 January 2012


അഗ്‌നി-6 വരുന്നു; ഇന്ത്യയ്ക്ക് ഭൂഖണ്ഡാന്തര മിസൈല്‍

എന്‍.എസ്. ബിജുരാജ്‌


പ്രതിരോധ സന്നാഹങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് 5000 കിലോമീറ്റര്‍ സഞ്ചാര ദൈര്‍ഘ്യമുള്ള അഗ്‌നി-5 മിസൈല്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതു കഴിഞ്ഞ് അഗ്‌നി-6 നിര്‍മിക്കുന്നതിലൂടെ ഭൂഖണ്ഡാന്തര മിസൈലിനും രൂപം നല്‍കാനുള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറാവുകയാണ്


ഭൂതല-ഭൂതല മിസൈല്‍ ശ്രേണിയായ അഗ്‌നിയുടെ ആറാം പതിപ്പ് - അഗ്‌നി-6 - നിര്‍മിക്കുന്നു. ഇതോടെ ഭൂഖണ്ഡാന്തരമിസൈല്‍ ശേഷി ഇന്ത്യ കൈവരിക്കും. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന അഗ്‌നി-5 ലക്ഷ്യം നേടുന്നതോടെ, അഗ്‌നി-6 ന്റെ നിര്‍മാണം തുടങ്ങാനാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ആലോചിക്കുന്നത്. അഗ്‌നി-6 പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഭൂഖണ്ഡാന്തരമിസൈല്‍ (ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍-ഐ.സി.ബി.എം.) ശേഷിയുള്ള അപൂര്‍വം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇപ്പോള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കാണ് നിര്‍ണായകമായ ഈ സൈനികശേഷിയുള്ളത്.
6000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ഒരു ലക്ഷ്യത്തെ ആക്രമിക്കാന്‍ ശേഷിയുള്ളതായിരിക്കും അഗ്‌നി-6; അണ്വായുധവും വഹിക്കാനാകും. പോര്‍മുനയുടെ (വാര്‍ ഹെഡ്) ഭാരം കുറയുന്നതനുസരിച്ച് സഞ്ചാരദൈര്‍ഘ്യം 7000 കിലോമീറ്ററിലധികമായി വര്‍ധിപ്പിക്കാനും കഴിയും. ഭൂഖണ്ഡാന്തര മിസൈല്‍ വികസനം അന്താരാഷ്ട്രരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡി.ആര്‍.ഡി.ഒ. വൃത്തങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. എങ്കിലും പടിഞ്ഞാറ് യൂറോപ്പ് പൂര്‍ണമായും കിഴക്കോട്ട് ജപ്പാന്‍ വരെയും അഗ്‌നി-6 ന്റെ പരിധിയില്‍ വരുമെന്ന സൂചന അവര്‍ നല്‍കുന്നുണ്ട്.
ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന അഗ്‌നി-5 ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഫിബ്രവരിയിലോ മാര്‍ച്ച് ആദ്യമോ നടക്കും. 5000 കിലോമീറ്റര്‍ സഞ്ചാര ശേഷിയുള്ള ഇതിന് യൂറോപ്പിന്റെ പകുതിയും ചൈന മുഴുവനും ആക്രമണപരിധിയില്‍ കൊണ്ടുവരാനാകും. ഏഷ്യവിട്ട് മറ്റൊരു ഭൂഖണ്ഡത്തില്‍ ഭാഗികമായി എത്താന്‍ ശേഷിയുണ്ടെങ്കിലും അഗ്‌നി-5 നെ ഒരു ഭൂഖണ്ഡാന്തര മിസൈലായി പ്രതിരോധവൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നില്ല. അതിനടുത്ത് ശേഷിയുള്ള (നിയര്‍ ഇന്റര്‍ കോണ്ടിനെന്റല്‍) മിസൈലാണ് അഗ്‌നി-5. മൂന്നു ഘട്ടങ്ങളും ഖര ഇന്ധനവുമുള്ള ഇതിന്റെ ആദ്യ പരീക്ഷണ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഒഡിഷാതീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍നിന്നാണ് വിക്ഷേപണം. 'താണ്ഡവം' എന്ന് പേരിട്ടിരിക്കുന്ന താത്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടക്കുക.
മിസൈല്‍രംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടിയാണ് അഗ്‌നി-5 ല്‍ പരീക്ഷണ വിധേയമാക്കുന്നതെന്ന് ഡി.ആര്‍.ഡി.ഒ.യിലെ മിസൈല്‍ ഗവേഷണ വികസനവിഭാഗം ചീഫ് കണ്‍ട്രോളര്‍ അവിനാശ് ചന്ദര്‍ പറഞ്ഞു. വിവിധ പദാര്‍ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയല്‍) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീല്‍ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എന്‍ജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമത ഇതിലൂടെ വര്‍ധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തില്‍ 'കോണിക്കല്‍' രൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം മോട്ടോര്‍ പരീക്ഷിക്കുന്നത്. കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്‌ട്രോണിക് ഘടകങ്ങളെത്തമ്മില്‍ ഡിജിറ്റല്‍ വിദ്യയിലൂടെയാണ് പരസ്​പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളില്‍ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസര്‍ ഗിയറോ, മൈക്രോ നാവിഗേഷണല്‍ സിസ്റ്റം എന്നിവയും അഗ്‌നി-5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍നിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയര്‍ന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയാണ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ചെയ്യുക. അതിവേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന ഉയര്‍ന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്.
മറ്റ് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളില്‍ (കാനിസ്റ്റര്‍) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുകയെന്ന് അവിനാശ് ചന്ദര്‍ പറഞ്ഞു. ഏറെക്കാലം കേടുപാടുകൂടാതെ മിസൈല്‍ സൂക്ഷിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാര്‍ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ഡി.ആര്‍.ഡി.ഒ.യുടെ നൂറോളം ശാസ്ത്രജ്ഞരും ആയിരത്തിലേറെ സാങ്കേതിക വിദഗ്ധരും ആദ്യപരീക്ഷണം വിജയകരമാക്കാന്‍ ഉറക്കമിളയ്ക്കുകയാണ്. ആണവ ഇന്ധനത്തിലോടുന്ന 'അരിഹന്ത്' ശ്രേണിയിലുള്ള മുങ്ങിക്കപ്പലില്‍നിന്ന് തൊടുക്കുവാനാകുന്ന ഇതിന്റെ പ്രത്യേക മോഡലും നിര്‍മിക്കും. 2013-14 വര്‍ഷത്തില്‍ അഗ്‌നി-5 ന്റെ ഈ നാവികപ്പതിപ്പ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഡീസല്‍, ഇലക്ട്രിക് മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി, ഒരിക്കല്‍പ്പോലും ഉപരിതലത്തിലേക്ക് പൊങ്ങിവരാതെ മാസങ്ങളോളം വളരെയേറെ ദൂരം ആഴക്കടലിനടിയിലൂടെ സഞ്ചരിക്കാനും മുങ്ങിഒളിച്ചുകിടക്കാനും കഴിയുന്നവയാണ് ആണവ മുങ്ങിക്കപ്പലുകള്‍. ഇവയില്‍നിന്ന് കടലിനടിയിലെവിടെനിന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതിനാല്‍ നാവികപ്പതിപ്പിന്റെ ആക്രമണപരിധി എത്രയെന്ന് നിശ്ചയിക്കാന്‍പോലും കഴിയില്ല.
അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ ഈ മിസൈല്‍ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യന്‍ സൈനിക വിദഗ്ധരും കാണുന്നത്. എന്നാല്‍, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈല്‍ ശേഷിയിലേക്കുള്ള നിര്‍ണായകമായ ചവിട്ടുപടിയാണിത്. കൂടുതല്‍ വിപുലീകരിച്ച് അഗ്‌നി-6 ല്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്. ഇവയ്ക്കുപുറമെ ഒറ്റ മിസൈല്‍ കൊണ്ടുതന്നെ ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പെന്‍ഡെന്‍ഡ്‌ലി ടാര്‍ജറ്റെഡ് റിഎന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി.) വിദ്യയും ആറാംപതിപ്പിലുണ്ടാകും. മിസൈലിന്റെ ഭാരവും നീളവും കുറയ്ക്കാനായി കോമ്പോസിറ്റ് മെറ്റീരിയലിന്റെ ഉപയോഗവും ഇതില്‍ കൂടുതലായിരിക്കും.
10 വര്‍ഷം മുന്‍പാണ് എ-6 എന്ന കോഡ്‌നാമത്തില്‍ അതിരഹസ്യമായി അഗ്‌നി-6 ന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതേപോലെത്തന്നെ മറ്റൊരു പരമരഹസ്യംകൂടി ഡി.ആര്‍.ഡി.ഒ.യിലെ ശാസ്ത്രജ്ഞര്‍ സൂക്ഷിക്കുന്നുണ്ട്- 14,000 കിലോമീറ്ററിനടുത്ത് സഞ്ചാരശേഷിയുള്ള 'സൂര്യ' മിസൈല്‍ വികസന പദ്ധതി. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണും ഇതിന്റെ സഞ്ചാരശേഷിക്കുള്ളില്‍ വരും. വിക്ഷേപിച്ച് 20 സെക്കന്‍ഡുകൊണ്ട് ഭൂമിയില്‍നിന്ന് 32 കിലോമീറ്റര്‍ ഉയരത്തിലേക്ക് ശബ്ദത്തിന്റെ 6.5 ഇരട്ടി വേഗത്തില്‍ (മാക്ക് 6.5) മിസൈലിനെ തള്ളിവിടാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക്ക് റോക്കറ്റ് ബൂസ്റ്റര്‍ എന്‍ജിന്‍ ഡി.ആര്‍.ഡി.ഒ. നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് പ്രയോഗക്ഷമമാകും. ഇത് സൂര്യയ്ക്കുവേണ്ടിയാണെന്നാണ് കരുതുന്നത്. ''ഇന്ത്യയുടെ സ്വാധീനമേഖല വളരുകയാണ്. അതിനൊപ്പം സൈനിക താത്പര്യങ്ങളും വളരും. അവിടെയൊക്കെ എത്താനുള്ള പ്രഹരശേഷി (ഡിറ്ററന്‍സ് കേപ്പബിലിറ്റി) നമുക്കുവേണം''-അവിനാശ് ചന്ദര്‍ പറയുന്നു. എന്നാല്‍, 'സൂര്യ' പദ്ധതി നിലവിലുള്ളതായി ഇന്ത്യന്‍ പ്രതിരോധവകുപ്പോ ഡി.ആര്‍.ഡി.ഒ.യോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം അവര്‍ അതില്ലെന്നു പറയുന്നുമില്ല.

ന്യൂഡല്‍ഹിക്ക് മിസൈല്‍വേധ സുരക്ഷ


കഴിഞ്ഞവര്‍ഷം പരീക്ഷിച്ചു വിജയിച്ച മിസൈല്‍ വേധസംവിധാനം പ്രയോഗത്തിലേക്ക്. തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് രാജ്യത്തെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബി.എം.ഡി.) സംവിധാനം നടപ്പാക്കുന്നത്. ഡല്‍ഹിക്കുനേരേ ശത്രുകേന്ദ്രങ്ങള്‍ മിസൈല്‍ തൊടുക്കുകയാണെങ്കില്‍ അതിനെ മറ്റൊരു മിസൈല്‍ ഉപയോഗിച്ച് ആകാശത്തുവെച്ചുതന്നെ തകര്‍ത്തുകളയാനും അതുവഴി ആക്രമണത്തെ പരാജയപ്പെടുത്താനും ഇതിലൂടെ കഴിയും. രണ്ടാം ഘട്ടത്തില്‍ മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെയും ഈ സംവിധാനത്തിന്റെ സംരക്ഷണയില്‍ കൊണ്ടുവരും.
അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനും ആണവശക്തികളായിരിക്കുകയും അണ്വായുധം ഇന്ത്യയിലെവിടേക്കും വിക്ഷേപിക്കാനുള്ള ശേഷി ഈ രാജ്യങ്ങള്‍ കൈവരിക്കുകയും ചെയ്ത പശ്ചാത്തലം വിലയിരുത്തിയശേഷമാണ് മിസൈല്‍വേധ സംവിധാനം തുടക്കത്തില്‍ രാജ്യതലസ്ഥാനത്തുതന്നെ നടപ്പാക്കാന്‍ പ്രതിരോധ വകുപ്പ് തീരുമാനമെടുത്തത്. ഡി.ആര്‍.ഡി.ഒ.യാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ പ്രതിരോധരംഗത്ത് നെറ്റ്‌വര്‍ക് കേന്ദ്രീകൃത യുദ്ധതന്ത്രത്തിന്റെ (നെറ്റ്‌വര്‍ക്ക് സെന്‍ട്രിക് വാര്‍ഫെയര്‍) തുടക്കം കൂടിയാണിത്. 'പൃഥ്വി' മിസൈലിന്റെ പരിഷ്‌കരിച്ചരൂപം ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം ഡി.ആര്‍.ഡി.ഒ. മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ ബി.എം.ഡി. നടപ്പാക്കുന്നതിനുള്ള റഡാറുകള്‍, ഇന്റര്‍സെപ്റ്ററുകള്‍, മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, ഇവയെ തമ്മിലും കണ്‍ട്രോള്‍ റൂമുമായും ബന്ധിപ്പിക്കുന്ന നെറ്റ്‌വര്‍ക്ക് എന്നിവയും സജ്ജമായിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്താണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഘട്ടംഘട്ടമായി രാജ്യത്തിന്റെ ഭൂപ്രദേശം പൂര്‍ണമായും ഈ സംവിധാനത്തിന്റെ സംരക്ഷണത്തില്‍ കൊണ്ടുവരും.

Wednesday, 18 January 2012



കൊച്ചി: ചരിത്ര പ്രസിദ്ധമായ പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ക്ഷേത്ര മൈതാനത്തിട്ട് മേഞ്ഞ് നടക്കുകയായിരുന്ന പശുവിനെ അറുത്ത് കൊലപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു മൌലവിയും അല്ലപ്ര സ്വദേശികളായ മൂന്ന് മുസ്ലീം യുവാക്കളും ചേര്‍ന്നാണ് പശുവിനെ കൊലപ്പെടുത്തിയത്. എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് പെരുമ്പാവൂര്‍ പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്






പെരുമ്പാവൂര്‍ സംഭവം പല മാധ്യമങ്ങളിലും വലിയ വാര്‍ത്തയായില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരമിതാണ്: "വര്‍ഗീയ പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം സംയമനം പാലിക്കണം". പക്ഷെ ഈ സംയമനം, അല്ലെങ്കില്‍ സ്വയം നിയന്ത്രണം ("വാര്‍ത്താ തമസ്കരണം" എന്നാണ് ശരിയായ പ്രയോഗം!) ഹിന്ദുക്കളുടെ പ്രശ്നങ്ങളില്‍ മാത്രമേയുള്ളൂ എന്നാണ് എനിക്ക് മനസിലാകുന്നത്. കുറെ മുസ്ലിം നാമധാരികളുടെ ഇ- മെയില്‍ പരിശോധിക്കുന്നു എന്ന് പറഞ്ഞു സിമിക്കാരും ജമാ- അത്തുകാരും മതവിദ്വേഷം ഇളക്കിവിട്ടപ്പോള്‍ ആര്‍ക്കും ഈ പറയുന്ന ഒരു നിയന്ത്രണവും ഉണ്ടായില്ല.

ഇന്ന് നടന്ന ഹര്‍ത്താലും ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും ഇതുവരെ ഒരു ചാനലും കണ്ടിട്ടില്ല. നാളത്തെ പത്രങ്ങളില്‍ എത്രയെണ്ണം ഈ വാര്‍ത്തയും ചിത്രവും നല്‍കും?


Thursday, 12 January 2012




യുവശക്തി വിളിച്ചോതി യുവജനസമ്മേളനം

തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക്‌ നാന്ദികുറിച്ച്‌ ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദപഠനവേദിയും ചേര്‍ന്ന്‌ സംഘടിപ്പിച്ച വിവേകാനന്ദ പഠനവേദിയും ചേര്‍ന്ന്‌ സംഘടിപ്പിച്ച വിവേകാനന്ദ സന്ദേശയാത്രയും യുവജനസമ്മേളനവും അനന്തപുരിയില്‍ യുവശക്തി വിളിച്ചോതുന്ന മഹാസംഗമമായി. ആയിരം യുവതീ യുവാക്കളെ പങ്കെടുപ്പിച്ച്‌ നടന്ന സന്ദേശയാത്രയോടെയാണ്‌ അനന്തപുരി ഇന്നലെ ദേശീയ യുവജനദിനം ആരംഭിച്ചത്‌. രാവിലെ 9ന്‌ ആശാന്‍ സര്‍ക്കിളിനു മുന്നില്‍ സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌ സന്ദേശയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാമി വിവേകാനന്ദനോട്‌ സവിശേഷ ആദരവ്‌ കാട്ടിയിരുന്ന മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കുമുന്നില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ ആരംഭിച്ച സന്ദേശയാത്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌, മുന്‍ രഞ്ജി താരവും കോച്ചുമായ രംഗനാഥ്‌ തുടങ്ങിയവരും അണിനിരന്നിരുന്നു. ആയിരങ്ങള്‍ അണിനിരന്ന സന്ദേശയാത്ര യുവജനസമ്മേളന വേദിയായ വെള്ളയമ്പലം പഞ്ചായത്ത്‌ ഹാളില്‍ സമാപിച്ചു.


പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി യുവജനസമ്മേളനം കേരള സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. എ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവതരമുറ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനസങ്കല്‍ത്തെ മാറ്റി ബോധവാന്മാരായിരിക്കണമെന്ന്‌ ഡോ. ജയകൃഷ്ണന്‍ പറഞ്ഞു. മനുഷ്യമനസ്സിനെ സംസ്കരിക്കുന്ന ഉദാത്തവത്കരിക്കുന്ന മനസ്സിന്റെ നന്മയെ കണ്ടെത്തുന്ന പ്രക്രിയയാണ്‌ വിദ്യാഭ്യാസം. നാം ഇന്നും കൊളോണിയലിസത്തിന്റെ പിടിയിലാണ്‌. മക്കളും മരുമക്കളും വിദേശത്താണ്‌ എന്നു പറഞ്ഞ്‌ അഭിമാനിക്കുന്ന രക്ഷിതാക്കളുള്ള ഏക രാഷ്ട്രം ഭാരതമാണ്‌. മറ്റ്‌ രാഷ്ട്രങ്ങളെ അപേക്ഷിച്ച്‌ 25 മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങളുടെ വിഭവശേഷിപ്പ്‌ ഭാരതത്തില്‍ 40 ശതമാനമുണ്ട്‌. മനുഷ്യ വിഭവശേഷി രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുപയോഗിക്കുന്നതിനുപകരമം വാണിജ്യ താല്‍പര്യത്തോടെ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യുന്നതിലാണ്‌ സര്‍ക്കാരുകള്‍ക്ക്‌ താല്‍പര്യം.


എല്ലാ അധിനിവേശ ശക്തികളും മറ്റൊരു രാഷ്ട്രത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്‌ അവിടെ സംസ്കാരത്തെയും ഭാഷയെയും ജീവിതരീതികളെ അവഹേളിച്ചും തമസ്കരിച്ചും വിദ്യാഭ്യാസ പ്രക്രിയയെ തകര്‍ത്തുമാണ്‌. ഇതുതന്നെ ബ്രിട്ടീഷുകാരും മെക്കാളെയും ഇന്ത്യയിലും നടപ്പാക്കിയത്‌. അപഹര്‍താബോധത്തിലും ആത്മനിന്ദയിലും അജ്ഞതയിലും അന്ധകാരത്തിലും മുങ്ങിയ ഒരു ജനതയുടെ ആത്മാവിനെ പ്രചോദിപ്പിച്ച്‌ ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ ഓര്‍മ്മിപ്പിച്ച മഹാമനീഷ്യനായിരുന്നു സ്വാമി വിവേകാനന്ദന്‍. ഇന്ത്യന്‍ നവേത്ഥാന കാലഘട്ടത്തിലെ സൂര്യതേജസ്‌ എന്ന്‌ വിശേഷിപ്പിച്ച ബഹുമുഖ പ്രതിയായ വിവേകാനന്ദന്‍ ആത്മീയത അന്യം നിന്നുപോകുന്ന അവസ്ഥയില്‍ ഭാരതത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തി. ഭാരതത്തിന്റെ ഭാവി യുവജനങ്ങളിലാണെന്ന്‌ അദ്ദേഹം ബോധ്യപ്പെടുത്തി. വിദ്യാഭ്യാസം എന്നത്‌ സമൂഹത്തിന്‌ ഏറ്റവും പ്രയോജനകരമായ മാനസിക അവസ്ഥ സൃഷ്ടിക്കുന്നതായിരിക്കണമെന്ന്‌ വിവേകാനന്ദന്‍ എടുത്തപറഞ്ഞു. അനിതര സാധാരണമായ ബുദ്ധിശക്തിയും കര്‍മ്മകുശലതയും ക്രാന്തശക്തിയും അഭൗമമായ ആത്മ ചൈതന്യവുമുള്ള അവതാരപുരഷനായ സ്വാമി വിവേകാനന്ദന്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍ സ്വാതന്ത്രത്തിന്റെ ഫലപ്രാപ്തി മറ്റൊരു രീതിയിലാവുമായിരുന്നു. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന്‌ ആശംസിക്കുന്ന സംസ്കാരത്തിന്റെ ഉടമകളായ ഭാരതീയര്‍ക്ക്‌ ചരിത്രാവബോധവും സംസ്കാര പ്രബുദ്ധതയുമുണ്ടാകണം. യുവതലമുറ ആദ്യം സ്വന്തം രാഷ്ട്രത്തെക്കുറിച്ച്‌ ചിന്തിക്കണം. നമ്മുടെ സംസ്കാരത്തിനധിഷ്ഠിതമായ ചിന്താപദ്ധതിയെക്കുറിച്ച്‌ പുനര്‍വിചിന്തനം നടത്താനും സ്വാമി വിവേകാനന്ദന്റെ കൃതികള്‍ പിന്തുടരാനും യുവതലമുറ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.


ആധ്യാത്മികതയുടെ പിന്തുണയില്ലാതെ ഭൗതിക സംസ്കാരത്തിന്‌ യാതൊരു ശക്തിയുമില്ലെന്ന്‌ പാശ്ചാത്യജനതയ്ക്ക്‌ പഠിപ്പിച്ചു കൊടുത്ത മഹായോഗിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന്‌ ചടങ്ങില്‍ അധ്യക്ഷ പ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു. ഭാരതത്തിന്റെ ആത്മാവ്‌ എന്താണെന്ന്‌ സ്വാമി വിവേകാനന്ദന്‍ കാട്ടിക്കൊടുത്തു. പാശ്ചാത്യസംസ്കാരത്തിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഭാരതസംസ്കാരം ആവശ്യമാണെന്ന്‌ സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിരുന്നു. സമസ്തമേഖലകളിലും ഭാരതീയ സംസ്കാരം പ്രതിഫലിക്കേണ്ടതിന്റെ ആവശ്യകത സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. വിവേകാനന്ദന്റെ പ്രസംഗങ്ങള്‍ സ്വതന്ത്രഭാരതത്തിന്റെ നയപ്രസംഗങ്ങളായിരുന്നു. പീഡിതര്‍ക്കും മര്‍ദ്ദിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വലിയ ഈശ്വരാരാധന മറ്റൊന്നില്ല എന്നതായിരുന്ന വിവേകാനന്ദന്റെ കാഴ്ചപ്പാട്‌. വിവേകാനന്ദദര്‍ശനങ്ങള്‍ ഭാരതത്തിന്റെ നവോത്ഥാനത്തിന്‌ യുവതലമുറ അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. വിവേകാനന്ദദര്‍ശനങ്ങള്‍ എത്തിക്കാന്‍ ഏത്‌ ഉദ്ദേശ്യത്തോടെ ദേശീയ യുവജനദിനം പ്രഖ്യാപിച്ചോ അത്‌ പ്രായോഗിക തലത്തില്‍ ഫലവത്തായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ വിശിഷ്ടാതിഥിയായിരുന്നു. താന്‍ വിവേകാനന്ദന്റെ ആരാധകരനാണെന്നും ലക്ഷ്യബോധത്തിനുവേണ്ടി പോരാടാനുള്ള വിവേകാനന്ദന്റെ ആഹ്വാനം മനസ്സിലേക്ക്‌ വലിയൊരു യുവതലമുറ ഇന്നുണ്ടെന്നും ശ്രീശാന്ത്‌ പറഞ്ഞു. എന്തുചെയ്താലും ആത്മാര്‍ത്ഥമായി ചെയ്യുക, അതിനെ സ്നേഹിക്കുക. ലക്ഷ്യത്തിലെത്തിച്ചേരാന്‍ പ്രവര്‍ത്തിക്കുക. ഈ സന്ദേശം വിവേകാനന്ദ ദര്‍ശനങ്ങളില്‍ നിന്ന്‌ സ്വീകരിച്ചതാണ്‌. ലോക കപ്പ്‌ കഴിഞ്ഞപ്പോള്‍ തനിക്ക്‌ ക്രിക്കറ്റ്‌ കളി മതിയാക്കാമായിരുന്നു. ചേട്ടന്‍ നീയാണോ വിവേകാനന്ദന്റെ ആരാധകനെന്ന്‌ എന്നോട്‌ ചോദിച്ചു. ഒന്നും നേടിയിട്ടില്ലെന്നും ഏറെ നേടാനുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.


ചെറുപ്പത്തിലേ മുന്നോട്ടുപോവണമെന്ന ലക്ഷ്യമുണ്ടായത്‌ ഇതിലൂടെയാണ്‌. ശ്രീശാന്ത്‌ പറഞ്ഞു. വിവേകാനന്ദ പഠനവേദി കണ്‍വീനര്‍ കെ. രംഗനാഥ്‌ കൃഷ്ണ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി. രാജശേഖരന്‍നന്ദിയും പറഞ്ഞു. ലക്ഷ്മീദാസിന്റെ കാവ്യാഞ്ജലിയും ന്യൂഡല്‍ഹി വിവേകാനന്ദന്റെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മുന്‍ സെക്രട്ടറി മുതല്‍ കനിത്കറുടെ മുഖാമുഖവും നടന്നു. സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സി.ജി. രാജഗോപാല്‍ സന്നിഹിതനായിരുന്നു. ആള്‍സെയിന്റ്‌ കോളേജ്‌ ചെയര്‍പേഴ്സണ്‍ അമൃതാമോഹന്‍ ആധ്യക്ഷ്യം വഹിച്ചു. അഡ്വ. പി.എന്‍. വേണുകുമാര്‍ സ്വാഗതവും ജി. അശ്വതി നന്ദിയും പറഞ്ഞു.

അമ്പത്‌ ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സൂര്യനമസ്ക്കാരം

ഭോപ്പാല്‍: സ്വാമി വിവേകാനന്ദന്റെ 149-ാ‍ം ജന്മദിനത്തോടനുബന്ധിച്ച്‌ നടത്തിയ സൂര്യനമസ്കാരത്തില്‍ പങ്കെടുത്തത്‌ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍. മധ്യപ്രദേശിലാണ്‌ വിദ്യാര്‍ത്ഥികള്‍ ഈ യോഗ പരിശീലനത്തില്‍ പങ്കെടുത്തത്‌. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ നേതൃത്വം നല്‍കി. സൂര്യനമസ്കാരം കാവിവത്കരണത്തിന്റെ ഭാഗമാണെന്ന്‌ വാദിക്കുന്ന ന്യൂനപക്ഷത്തിനും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ പരിപാടി ചുട്ട മറുപടിയാണ്‌ നല്‍കിയത്‌.

ഏതെങ്കിലുമൊരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല സൂര്യനമസ്കാരമെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇതൊരു യോഗ പരിശീലനമാണ്‌. മനസ്സും ശരീരവും ഏകോപിപ്പിച്ച്‌ ഒരു വ്യക്തിയെ പരിപൂര്‍ണനാക്കുകയെന്നതാണ്‌ ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഇതില്‍ പങ്കെടുക്കുന്നതിനായി ആരും നിര്‍ബന്ധിച്ചിട്ടില്ല. ഗിന്നസ്‌ ബുക്കില്‍ ഇടം നേടുന്നതിന്‌ വേണ്ടിയുമല്ല ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ചൗഹാന്‍ വ്യക്തമാക്കി.

സൂര്യനമസ്കാരം പരിശീലിക്കുന്നതിനെതിരെ മുസ്ലീം മതമേധാവികള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നത്‌ വിലക്കുന്നതിനായി ഫത്വ പുറപ്പെടുവിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഇതെല്ലാം അവഗണിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്കാരത്തിനെത്തിയത്‌. ആര്‍എസ്‌എസ്‌ നേതൃത്വത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള നീക്കം എന്നാണ്‌ കോണ്‍ഗ്രസ്‌ ഈ പരിപാടിയെ വിമര്‍ശിച്ചുകൊണ്ട്‌ അഭിപ്രായപ്പെട്ടത്‌. 2007 മുതലാണ്‌ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന്‌ വിപുലമായ ആഘോഷത്തോടുകൂടി സൂര്യനമസ്കാരം പരിശീലനം സംഘടിപ്പിച്ചുവരുന്നത്‌. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പാണ്‌ ഇതിനാവശ്യമായ സഹായ സഹകരണം നല്‍കുന്നത്‌. ഏക ദേശം 50 ലക്ഷം വിദ്യാര്‍ത്ഥികളാണ്‌ സൂര്യനമസ്കാരത്തില്‍ പങ്കെടുത്തതെന്ന്‌ അധികൃതര്‍ പറയുന്നു.

മധ്യപ്രദേശിലെ സൂര്യനമസ്കാരത്തിന് 50 ലക്ഷം പേര്‍

ഭോപ്പാല്‍: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്‌ മധ്യപ്രദേശില്‍ നടന്ന സൂര്യനമസ്കാരത്തില്‍ വിദ്യാര്‍ത്ഥികളടക്കം 50 ലക്ഷം പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാനായിരുന്നു സൂര്യനമസ്കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ജനുവരി 12ന്‌ സ്വാമി വിവേകനാന്ദന്റെ ജന്മദിനത്തോട്‌ അനുബന്ധിച്ചായിരുന്നു സൂര്യനമസ്കാരം സംഘടിപ്പിച്ചത്‌. 2007 മുതല്‍ നടന്നുവരുന്നതാണിത്‌. ഇക്കുറി മുസ്ലീം സംഘടനകള്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആര്‍.എസ്‌.എസുകാര്‍ മാത്രം ചെയ്‌തു വരാറുള്ള സൂര്യനമസ്കാരം വിദ്യാര്‍ത്ഥികളെ കൊണ്ട്‌ ചെയ്യിക്കുന്നതിലൂടെ പാര്‍ട്ടി ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നാണ് ഇവരുടെ വിമര്‍ശനം.
ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ ചൂണ്ടിക്കാട്ടി ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സൂര്യനമസ്കാരത്തിന്‌ ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇത്‌ ഒരു യോഗാസനം മാത്രമാണെന്നും ചൗഹാന്‍ പറഞ്ഞു. സൂര്യനമസ്കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വിവേകാനന്ദനില്‍നിന്ന്‌ അകന്നത്‌ യുവത്വത്തിന്‌ വിനയായത്‌ : നന്ദകുമാര്‍

തൃശൂര്‍ : ഭാരതത്തിലെ യുവത്വത്തിന്‌ ചൈതന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിന്‌ പ്രധാനകാരണം വിവേകാനന്ദ ദര്‍ശനങ്ങളില്‍ നിന്നും അകന്നതാണെന്നും കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ വികസനത്തിന്‌ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനവും സന്ദേശവുമാണ്‌ സ്വാമി വിവേകാനന്ദന്‍ നടത്തിയിരുന്നത്‌. സ്വാതന്ത്ര്യ സമരത്തിന്റെ യഥാര്‍ത്ഥ നേതാവ്‌ അദ്ദേഹമായിരുന്നു. എല്ലാ മേഖലകളേയും അഗാധമായി പഠിച്ചും അതിനനുസരിച്ചുള്ള പദ്ധതികളുമാണ്‌ അദ്ദേഹം ജനതക്ക്‌ മുന്നില്‍ അവതരിപ്പിച്ചിരുന്നത്‌. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെകാലഘട്ടത്തില്‍ ആത്മവിശ്വാസം നഷ്ടമാകുന്ന ഭരണനേതൃത്വമാണ്‌ ഉള്ളതെന്ന്‌ നന്ദകുമാര്‍ പറഞ്ഞു.

എബിവിപി തൃശൂര്‍ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ യുവജനസദസ്സില്‍ വിവേകാനന്ദദര്‍ശനം സമഗ്രപരിവര്‍ത്തനത്തില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ കൊച്ചി മെട്രോ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിവാദങ്ങളും. നമുക്ക്‌ എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ജപ്പാന്‍കാര്‍ പദ്ധതി നടത്തിയാലെ വിജയിക്കുള്ളൂ എന്ന സര്‍ക്കാര്‍ സമീപനം തന്നെ ആത്മവിശ്വാസമില്ലായ്മയാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വിവേകാനന്ദ ദര്‍ശനങ്ങളെ രാജ്യത്തിലെ ജനങ്ങളുടെ ജീവിതത്തിലേക്ക്‌ കൈപിടിച്ച്‌ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. ഭാരതം വളരെ സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. യുവാക്കളുടെ ഇന്നത്തെ നില പരമദയനീയമാണ്‌. ഇതില്‍ നിന്നും മാറ്റം വരണമെങ്കില്‍ നരേന്ദ്രന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ, നന്ദകുമാര്‍ പറഞ്ഞു.

ചടങ്ങിന്റെ ഉദ്ഘാടനം എബിവിപി സംസ്ഥാന പ്രസിഡണ്ട്‌ പി.ആര്‍.ബാബുമാസ്റ്റര്‍ നിര്‍വ്വഹിച്ചു. എബിവിപി ജില്ലാ കണ്‍വീനര്‍ എ.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗര്‍ പ്രസിഡണ്ട്‌ കെ.സജിത്‌ സ്വാഗതവും, സെക്രട്ടറി ടി.ജി.ഹരിലാല്‍ നന്ദിയും പറഞ്ഞു. ആര്‍എസ്‌എസ്‌ മഹാനഗര്‍ സംഘചാലക്‌ ജി.മഹാദേവന്‍, വി.ശ്രീനിവാസന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്‌ വി.വി.രാജേഷ്‌, അഡ്വ. ബി.ഗോപാലകൃഷ്ണന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത്‌, മഹാനഗര്‍ കാര്യവാഹ്‌ സി.എന്‍.ബാബു, എം.എന്‍. രഞ്ജിത്ത്‌ എന്നിവര്‍ സംബന്ധിച്ചു.

                                             കടപ്പാട് ജന്മഭുമി ദിനപത്രം 

Tuesday, 10 January 2012


ഭാരതവും ഹിന്ദുമതവും

ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ – റാംസേ മക്ഡൊനാള്‍ഡം – ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. “ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌.” ഇന്ത്യ ശരീരവും ഹിന്ദുമതം – കൂടുതല്‍ ശരിയായി പറഞ്ഞാല്‍, സനാതനധര്‍മം – അത്മാവുമാണ്‌. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളും രാഷ്ട്രീയമായ ശിഥിലീകരണവും ഉണ്ടായിട്ടും ഹിന്ദുസംസ്കാരത്തിന്റെ ഏകീഭാവവും രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റേ ഭാഗത്തേക്ക്‌ തീര്‍ഥയാത്രക്കാരുടെ അനിയന്ത്രിതപ്രവാഹവും എന്നും ഉണ്ടായിരുന്നു. ഹിന്ദുധര്‍മസംസ്കാരം അനശ്വരമാണെന്നു മാത്രമല്ല ചലനാത്മകവുമാണ്‌. നീണ്ട ചരിത്രത്തിനിടയ്ക്ക്‌ അതില്‍ പല മാറ്റങ്ങളുമുണ്ടായി. ഇവിടെയും ശരീരം – ആത്മാവ്‌ എന്ന രൂപകം സത്യമാണ്‌. ആത്മാവിനെയും ബ്രഹ്മത്തിനെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ഈശ്വര സാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യം, കര്‍മനിയമം, പ്രപഞ്ചത്തിന്റെ ചാക്രികമായ ഹ്രാസവികാസ പരിണാമസിദ്ധാന്തം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ ഹിന്ദുമതത്തിന്റെ ഉയിര്‍; ജീവിതത്തില്‍ ഇവയെ പ്രായോഗികമാക്കുകയാണ്‌ അതിന്റെ ഉടല്‍. ഉയിരിനു മാറ്റമില്ല; ഉടല്‍ കാലാകാലം മാറിക്കൊണ്ടേയിരിക്കുന്നു. ഹിന്ദുമതത്തില്‍ ആദ്യത്തെ വിപ്ലവകരമായ പരിവര്‍ത്തനം തുടങ്ങി വച്ചത്‌ ശങ്കരാചാര്യരായിരുന്നു. അദ്ദേഹം അദ്വൈതദര്‍ശനത്തിന്‌ സ്ഥിരപ്രതിഷ്ഠ നല്‍കി. അദ്ദേഹത്തെ തുടര്‍ന്ന്‌ രാമാനുജാചാര്യരും മാധ്വാചാര്യരും വന്നു. ഈ മൂന്നു മഹാചാര്യന്മാര്‍ ദക്ഷിണ ഭാരതത്തിന്റെ മൂന്നു ഭിന്നദേശങ്ങളിലാണ്‌ ജനിച്ചത്‌. അവര്‍ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന ഹിന്ദുമതത്തിലെ മൂന്നു ഭിന്ന സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പ്രാചീനതത്ത്വങ്ങളെ അവര്‍ ക്രമാനുകൂലമായ രീതിയില്‍ പുതുതായി പ്രസ്താവിക്കുകയും അവയ്ക്ക്‌ ഭദ്രമായ ദാര്‍ശനികാടിസ്ഥാനം നല്‍കുകയും ചെയ്തു. ജനങ്ങളെ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരെ – മതവിഭാഗങ്ങളുമായി സംഘടിപ്പിച്ചിട്ടു കൊണ്ട്‌ അവര്‍ ഭാരതമാകെ സഞ്ചരിക്കുകയും ആ വിഭാഗങ്ങളിലൂടെ ഹിന്ദുമതത്തില്‍ ഊര്‍ജസ്വലത വളര്‍ത്തുകയും ചെയ്തു.
എങ്ങനെയാണ്‌ ഈ ദാര്‍ശനിക സമ്പ്രദായങ്ങളിലെ ആശയങ്ങളുടെ ശക്തി സാധാരണ ജനങ്ങളിലെത്തിയത്‌? മഹാഭക്തന്മാരിലൂടെ. അനാദികാലം മുതല്‍ ഭാരതത്തില്‍ അനേകം പുണ്യാത്മാക്കളുണ്ടായിട്ടുണ്ട്‌; ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജാതിഭേദം കൂടതെ അവര്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ സര്‍വ്വത്ര ധര്‍മപ്രചാരം ചെയ്തു. അവര്‍ സമുദായത്തിന്റെ വിവിധതലങ്ങളില്‍പ്പെട്ടവരായിരുന്നു. അവരില്‍ മിക്കവരും ഗൃഹസ്ഥരായിരുന്നുവെങ്കിലും ലൗകികസംഗങ്ങളില്‍ നിന്ന്‌ മുക്തരായിരുന്നു. ആചാര്യന്മാര്‍ ചെയ്തതുപോലെ സംസാരിച്ചതും പഠിപ്പിച്ചതും സംസ്കൃതത്തിലായിരുന്നില്ല, പ്രാദേശികഭാഷയിലായിരുന്നു. അവരില്‍ പലരും വലിയ കവികളായിരുന്നു. അവരുടെ ആത്മോദ്ദീപകഗാനങ്ങള്‍ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും പാടിവരുന്നു. മുക്തിക്കുള്ള പ്രധാനമാര്‍ഗമായി അവര്‍ ഭക്തിമാര്‍ഗമപേക്ഷിച്ചു. അവരില്‍ വളരെ വലിയ ചില വ്യക്തികള്‍ സ്ത്രീകളായിരുന്നു.

എന്താണ്‌ വേദം? പ്രപഞ്ചോത്പത്തി

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അന്വേഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങളായി പല മനുഷ്യരും ഇതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്‌, ഇന്നും ശ്രമിക്കുന്നു, ഒട്ടൊക്കെ വിജയിച്ചിട്ടുമുണ്ട്‌. പ്രപഞ്ചം എന്നാലെന്താണെന്നുള്ള ചോദ്യത്തിന്‌ പല കാലങ്ങളിലായി അനേകം ചിന്തകന്മാര്‍ വിവിധങ്ങളായ ഉത്തരം നല്‍കിയിട്ടുണ്ട്‌. ഈ ചിന്തകന്മാരെ പ്രധാനമായും രണ്ടായി തിരിക്കാം. ആസ്തികരെന്നും നാസ്തികരെന്നും. സര്‍വശക്തിമാനും ബുദ്ധിമാനും ചേതനാവാനുമായ ഒരു സത്തയാല്‍ നിര്‍മിതമാണ്‌ ഈ ജഗത്ത്‌ എന്നു കരുതുന്നവര്‍ ആസ്തികര്‍. നാസ്തികരാകട്ടെ ഇതിനു വിപരീതവും. അവര്‍ ഏതെങ്കിലും അഭൗതികമായ ഒരു ചേതനവസ്തുവിനെയോ സത്തയേയോ അംഗീകരിക്കുന്നില്ല. ഈ ആസ്തികനാസ്തികരില്‍ അനവധി ഭേദങ്ങളുണ്ട്‌. ആദ്യമായി നാസ്തികരെക്കുറിച്ച്‌ ചിന്തിക്കാം. ഒരു കൂട്ടര്‍ ഈ ജഗത്തിന്റെ നിര്‍മാതാവായ ചൈതന്യസത്തയെ മാനിക്കുന്നില്ലെങ്കിലും അവരുടെ വിശ്വാസം ഇതിന്റെ നിയന്ത്രണം ഒരു ജ്ഞാനശൂന്യവും ഉദ്ദേശ്യഹീനവുമായ സത്തയുടെ നിത്യവും അചഞ്ചലവുമായ നിയമത്താല്‍ നടത്തപ്പെടുന്നു എന്നാണ്‌. അനാദിയായ ഈ നിയമം അനുസരിച്ച്‌ ഈ പ്രപഞ്ചത്തിലെ ഓരോന്നും അവരവരുടെ ജോലി അഥവാ പ്രവൃത്തി ചെയ്യുന്നു. ഒരു ശക്തിക്കും ഈ നിയമത്തെ വ്യത്യാസപ്പെടുത്തുവാനോ നശിപ്പിക്കുവാനോ ഉള്ള ശക്തിയുമില്ല.
ഇനി രണ്ടാമത്തെ കൂട്ടരാകട്ടെ ഈ അനാദിയായ നിയമത്തെയും തള്ളിപ്പറയുന്നു. അവരുടെ മതം ഈ പ്രകൃതിയിലെ ഗതിവിഗതികള്‍ അറിവില്ലാത്ത ഒരു ബാലന്റെ ചാപല്യമാര്‍ന്ന ചേഷ്ടകള്‍ പോലെയാണ്‌. ഈ ജഗത്തിലെ പ്രതിഭാസങ്ങള്‍ അവര്‍ക്ക്‌ അസ്പഷ്ടവും അനിശ്ചിതവും അനിയമിതവുമാണെന്നു മാത്രമല്ല ഒരു മനുഷ്യനും അടുത്ത ക്ഷണം ഇവിടെ എന്തു സംഭവിക്കും എന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്നും കൂടിയാണ്‌. ഈ നിശ്ചിതമല്ലാത്ത ജഗത്‌ വ്യവഹാരം എന്തെങ്കിലും പ്രയോജനത്തിനോ വെളിപ്പെടുത്തലുകള്‍ക്കോ അല്ല. ഇതിനെ ഏതെങ്കിലും ബുദ്ധിമാനായ സത്ത തന്റെ സുവ്യക്തമായ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍മിക്കാത്തതു കൊണ്ടാണ്‌ നമുക്ക്‌ ഈ പ്രതിഭാസങ്ങളുടെ പൊരുള്‍ അറിയപ്പെടാത്തത്‌. എന്തുകൊണ്ട്‌ മനുഷ്യമൂക്കിനു രണ്ടുദ്വാരമുണ്ടായി, അവന്റെ കൈവിരലുകളുടെ എണ്ണം എന്തുകൊണ്ട്‌ അഞ്ചായി ആറാകാത്തത്‌ എന്തുകൊണ്ട്‌, കഴുതയ്ക്ക്‌ എന്തുകൊണ്ട്‌ തലയില്‍ കൊമ്പില്ല, ആടിന്‌ എന്തുകൊണ്ട്‌ രണ്ടുകൊമ്പുണ്ടായി, കാണ്ടാമൃഗത്തിന്‌ ഒറ്റക്കൊമ്പുണ്ടായതിന്‌ കാരണം എന്ത്‌ ഈ വക ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരമില്ല. നമ്മുടെ ഏക മറുപടി നാം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ ഇതൊക്കെ ഇങ്ങനെയാണ്‌. ഇതെല്ലാം ആകസ്മികമാണ്‌. ഇതിന്‌ പ്രത്യേക കാരണമോ യുക്തിയോ ഉദ്ദേശ്യമോ ഇല്ല. നാളെ കാണ്ടാമൃഗത്തിന്‌ നാലു കൊമ്പുണ്ടാകില്ലെന്നും കുരങ്ങന്റെ വാല്‌ പിന്‍ഭാഗത്തു നിന്നും മാറി തലയിലാകില്ലെന്നും മറ്റും ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ലല്ലോ.
നാസ്തികരില്‍ വിഭിന്നത ഉള്ളതു പോലെ ആസ്തികരിലും വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട്‌. പക്ഷേ അവരുടെ അടിസ്ഥാനം സര്‍വജ്ഞനും സര്‍വശക്തിമാനുമായ ഒരു ഈശ്വരന്‍ അഥവാ പരമാത്മാവാണ്‌ ഈ ജഗത്തിന്റെ സ്രഷ്ടാവ്‌ എന്നുള്ളതാണ്‌. ഈ സൃഷ്ടി നിഷ്പ്രയോജനമാണെന്ന്‌ നാസ്തികരെപ്പോലെ ആസ്തികര്‍ ദൃഢമായി അവകാശപ്പെടുന്നില്ല. എങ്കിലും ഇതിന്റെ പ്രയോജനത്തെപ്പറ്റി നിശ്ചയാത്മകമായും സുസ്പഷ്ടമായും വിശദീകരിക്കുവാന്‍ അവര്‍ വളരെ പണിപ്പെടുന്നു. സര്‍വജ്ഞനും സര്‍വശക്തനുമാണ്‌ ഈശ്വരനെന്ന്‌ അംഗീകരിക്കുമ്പോഴും അവര്‍ക്ക്‌ ഈ സൃഷ്ടി എന്തിനു വേണ്ടി എന്തുദ്ദേശ്യത്തോടെ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഈ പ്രശ്നത്തിന്‌ ചിന്തകന്മാര്‍ അഥവാ ദാര്‍ശനികന്മാര്‍ പലേ ഉത്തരങ്ങളും നല്‍കുന്നുണ്ട്‌. അവരുടെ വ്യാഖ്യാനങ്ങള്‍ ഈ സമസ്യയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അവരുടെ ഉത്തരങ്ങളിലുള്ള അഭിപ്രായ വ്യത്യാസം നിമിത്തം അവരില്‍ പരസ്പരം ഘോരമായ വെറുപ്പ്‌ സംജാതമായിട്ടുണ്ട്‌. ഈ കലഹം കണ്ടിട്ട്‌ നാസ്തികര്‍ ധാര്‍മികരായ ആസ്തികര്‍ക്കു നേരെ മൃഗബുദ്ധികളെന്ന ദോഷാരോപണം ഉന്നയിക്കാറുണ്ട്‌. നമുക്ക്‌ ഇവിടെ അത്തരം ആരോപണപ്രത്യാരോപണങ്ങളുടെ കണക്കെടുപ്പു കൊണ്ട്‌ പ്രയോജനമൊന്നുമില്ല. ഇത്രയും വിശദീകരിച്ചത്‌ പ്രപഞ്ചത്തെ കുറിച്ച്‌ മനുഷ്യരുടെ ഇടയില്‍ പ്രചരിച്ചിരിക്കുന്ന ആചാരവിചാരങ്ങളുടെ ആഴത്തിലുള്ള പ്രഭാവത്തെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌.
പരമാത്മാവ്‌ ഉണ്ടോ ഇല്ലയോ അദ്ദേഹം സര്‍വജ്ഞനാണോ അല്ലയോ ബലവാനാണോ നിര്‍ബലനാണോ ഇതൊന്നും ഒരു പ്രശ്നമേയല്ല, മനുഷ്യന്‍ അവന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുകയില്ല കാരണം പരമ്പരപരമ്പരയായി അത്‌ തുടര്‍ന്നു വരുന്നതാണ്‌. അതുകൊണ്ട്‌ ഇത്തരം വൈചാരിക ദൃഷ്ടികോണിലൂടെയുള്ള ദാര്‍ശനിക പരിചര്‍ച്ച കേവലം ബൗദ്ധിക കുതിച്ചുചാട്ടം മാത്രമാണ്‌. ഇതിലൂടെ ലാഭകരമായ പ്രയോജനങ്ങളൊന്നും സിദ്ധിക്കുകയില്ല. മനുഷ്യര്‍ ചൂതാദികള്‍ കളിച്ച്‌ സമയം വ്യര്‍ഥമാക്കുന്നതു പോലെ ദാര്‍ശനികര്‍ ദാര്‍ശനിക സമസ്യകളുടെ കുരുക്കുകളഴിക്കുകയും അധികാധികം മുറുക്കുകയും ചെയ്ത്‌ അവരുടെ സമയവും നഷ്ടപ്പെടുത്തുന്നു. ലോകര്‍ ഏറിയകൂറും ചിന്തിക്കുന്നത്‌ ഇത്തരത്തിലാണ്‌. അവര്‍ക്ക്‌ പ്രപഞ്ചോത്പത്തിയോ അതിന്റെ നിലനില്‍പ്പോ ഒന്നും ചിന്താവിഷയമല്ല. കുറഞ്ഞ സമയം കൊണ്ട്‌ എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം, ഭൗതികമായ സുഖങ്ങള്‍, ഭോഗങ്ങള്‍ ഇവ എങ്ങനെ വര്‍ധിപ്പിക്കാം ഇതൊക്കെയാണ്‌ അവരുടെ പ്രശ്നങ്ങള്‍. താന്താങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ദുഃഖങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതില്‍ കവിഞ്ഞ ദാര്‍ശനികതയൊന്നും അവരിലില്ല. ഇക്കൂട്ടര്‍ ഈശ്വരനെ അന്വേഷിക്കുന്നതു പോലും മേല്‍ പറഞ്ഞ ദുഃഖപരിഹാരമെന്ന ഒരൊറ്റ ആവശ്യം പ്രമാണിച്ചാണ്‌. അതിനാല്‍ ദുഃഖ പരിഹാരം നല്‍കുന്ന എന്തും അവര്‍ക്ക്‌ ഈശ്വരനാണ്‌. അതിനു വേണ്ടി എന്തുചെയ്യാനും അവര്‍ക്ക്‌ മടിയില്ല. കര്‍മം, ധര്‍മം, ജ്ഞാനം, സത്യം, ദയ, ന്യായം, നീതി ഇതൊന്നും ഇക്കൂട്ടരുടെ ചിന്തകളില്‍ കടന്നു വരാറേയില്ല. തങ്ങളുടെ രക്ഷയ്ക്കായി എന്തിനെയും അന്ധമായി വിശ്വ സിക്കാനും പിന്തുടരാനും ഇവര്‍ സദാ തയാറായിരിക്കും. ഇക്കൂട്ടരെ നമുക്ക്‌ അജ്ഞാനികള്‍ എന്നു വിശേഷിപ്പിക്കാം.