Friday, 2 November 2012

സ്വയംസേവകന്‍



സ്വയംസേവകന്‍ ഒരു കാര്യകര്താവ്.....സ്വയംസേവകത്വം നിത്യജീവിതത്തില്‍..

ആരാണ് സ്വയംസേവകന്‍? എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ഒരു നല്ല കാര്യകര്‍താവാകുന്നത്? അതുപോലെ എങ്ങനെയാണ് സ്വയംസേവകത്വം നിത്യ ജീവിതത്തിന്റെ ഭാഗമാകേണ്ടത്? ഇതെല്ലാം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ചില സമയങ്ങളിലെങ്കിലും നമ്മുടെ അനുഭാവികള്‍ ചോദിചെക്കാവുന്ന, നമ്മളില്‍ പലരും നേരിട്ടിട്ടുമുള്ള ചോദ്യങ്ങളുമാണ്‌. എന്നാല്‍ പലപ്പോഴു



ം ഒരു വ്യക്തത നമ്മളില്‍ പലര്‍ക്കും ഇതേ കുറിച്ച് ഉണ്ടോ എന്ന് സംശയമാണ്. ഒരു സംഘ അനുഭാവിക്കെ ഇത്തരം ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാന്‍ സാധിക്കൂ. അത് വേറെ കാര്യം. പക്ഷെ സ്വയം സംശയങ്ങള്‍ തീര്‍കേണ്ടതും, മറ്റുള്ളവരുടെത് തീര്‍ത്തു കൊടുകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

സംഘ ശാഖകളില്‍ പോകുന്നവര്‍, അല്ലെങ്കില്‍ പോയിരുന്നവര്‍ എല്ലാം തന്നെ സ്വയംസേവകര്‍ ആണ്. ഞാന്‍ ഇന്ന ശാഖയിലെ ഇന്ന ഘട സ്വയംസേവക് ആണ്, എന്നല്ലേ നമ്മള്‍ പരിച്ചയപെടുമ്പോള്‍ പരസ്പരം പറയുക. എന്നാല്‍ എന്താണ് ആ വാക്കിന്റെ അര്‍ഥം? "രാഷ്ട്രത്തെ സേവിക്കാനായി സ്വമനസ്സാലെ തയാറായിട്ടുള്ളവന്‍". അപ്പോള്‍ നമ്മള്‍ എല്ലാവരും ഒരൊറ്റ കാര്യത്തിനു വേണ്ടി, ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി തിരിച്ചവര്‍ ആണെന്ന് പറയേണ്ടി വരും. "സ്വരാഷ്ട്ര ധര്‍മ്മ നിഷ്ടാവാന്‍...അഖണ്ഡം ഭാരതം സ്മരേത്" എന്നിങ്ങനെ ശാഖയില്‍ ഗണഗീതതിലൂടെ ചൊല്ലാറില്ലേ? അത് തന്നെയാണ് അതിന്റെ പൊരുളും. നിത്യശാഖ സാധനയുള്ളവനാകണം ഒരു സ്വയംസേവകന്‍. അതായത് ദൈനംദിനം ശാഖയില്‍ പങ്കെടുകണം എന്ന്. അതിനു സാധിക്കാത്തവരും ധാരാളം ഉണ്ട്. പല സാഹചര്യങ്ങള്‍ കൊണ്ടും. അത്തരക്കാരെ നേരത്തെ പറഞ്ഞ നിത്യശാഖ സാധനയില്‍ നിന്നും ഒഴിവാകേണ്ടി വരും. എന്നാലും അവരും സ്വയംസേവകര്‍ തന്നെയാണ്. സംശയം വേണ്ട. നിത്യ ശാഖയില്‍ പോയാല്‍ മാത്രം പോരാ. അവിടുത്തെ കാര്യ പദ്ധതികളില്‍ പൂര്‍ണ്ണമായും പങ്കെടുത്തു ബൌദ്ധികവും, ശാരീരികവും, ആത്മീയവുമായി വളര്‍ന്നു കൊണ്ടിരിക്കുന്നവനാകണം.

എന്നാല്‍ ആരാണ് കാര്യകര്‍താവ്? സംഘകാര്യം നടത്തിക്കുന്നവനാണ് കാര്യകര്‍താവ്. അങ്ങനെ വരുമ്പോള്‍ എല്ലാ സ്വയംസേവകരും കാര്യകര്‍താക്കള്‍ തന്നെ. ഊണിലും ഉറകതിലും സംഘകാര്യത്തെ കുറിച്ചുള്ള ഉത്തരവാദിത്വബോധം ഓരോ കാര്യകര്‍താവും കാണിക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ കാര്യകര്താവിനും സംഘപ്രവര്‍ത്തനത്തിന് വേണ്ടി കൂടുതല്‍ സമയം കൊടുക്കണം. "ചലനം ചലനം രാപകല്‍ ചലനം" എന്ന് നമ്മള്‍ പാടുന്നത് വെറുതെയാണോ? ഓരോ കാര്യകര്‍താവും നിരന്തരം സംഘ കാര്യത്തിനു വേണ്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.അനുഭവപൂര്‍ണ്ണനാകണം ഓരോ കാര്യകര്താവും. എങ്കിലേ സംഘ വിസ്തൃതി വ്യാപിപ്പിക്കാന്‍ സാധിക്കൂ. അതാണല്ലോ കാര്യകര്താവിന്റെ പ്രധാന ഉത്തരവാദിത്വവും. എന്നാല്‍ അതോടൊപ്പം പരിശീലനം നേടികൊണ്ടെയിരിക്കണം. സംഘ ശിബിരങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പങ്കെടുക്കാന്‍ ഓരോ കാര്യകര്താക്കളും ശ്രദ്ധിക്കേണ്ടതും, അതോടൊപ്പം മറ്റുള്ള സ്വയംസേവകരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. "സുഹൃത്തുകളെ സ്വയംസേവകര്‍ ആകുക....സ്വയംസേവകരെ കാര്യകര്തകള്‍ ആകുക" എന്നാണല്ലോ നമ്മള്‍ പറയാറ്. ഇത്തരം കാര്യങ്ങള്‍കൊപ്പം തന്നെ മറ്റു പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണം. പ്രേരണയും, ആശ്രയവുമാകണം. നല്ല സുഹൃത്തും, വഴികാടിയുമാകണം ഓരോ കാര്യകര്താവും. മറ്റു സ്വയംസേവകര്‍കൊപ്പം നടക്കുമ്പോഴും ഒരടി മുന്നില്‍ ആകണം കാര്യകര്താവ്. പ്രതിസന്ധികളെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ളവനാകണം ഓരോ കാര്യകര്താവും. സംഘ കാര്യ പരിപാടികള്‍ പോലെ തന്നെ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാമര്‍ത്യവും ഓരോ കാര്യകര്താവിനുമുണ്ടാകണം. സൂക്ഷമമായി നിരീക്ഷിച്ചാല്‍ സംഘടനാ വികാസതല്പരന്‍ ആയിരിക്കണം ഓരോ കാര്യകര്താവും. അങ്ങനെയാണ് അറിയപെടെണ്ടതും. നമ്മളില്‍ പലരും ഈ പറഞ്ഞ ശൈലിയില്‍ സംഘ നൌകയെ മുന്നോട്ടു നയിക്കുന്നവരാണ്‌.

നമ്മുടെ ശാഖ ഒരു മണിക്കൂര്‍ ആണ്. ശാഖയില്‍ നിന്നും കിട്ടുന്ന സംസ്കാരം, ഗുണങ്ങള്‍, ശീലങ്ങള്‍ എന്നിവ ബാകി വരുന്ന ഇരുപത്തിമൂന്ന് മണിക്കൂര്‍ ജീവിതത്തില്‍ എങ്ങനെ ആവിഷകരികും? ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇത് പ്രാവര്‍ത്തികമാകും? നമ്മള്‍ എല്ലാം സ്വയംസേവകര്‍ ആണ്. നമ്മളിലൂടെയാണ് നമ്മുടെ സംഘം പൊതു സമൂഹത്തില്‍ പ്രതിഫലികുന്നത്. അത് മറന്നുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിച്ചു കൂടാ. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങളെ നമുക്ക് വേണമെങ്കില്‍ സ്വയംസേവകത്വം എന്ന് പറയാം. പക്ഷെ അത് നിത്യജീവിതത്തില്‍ നടപ്പിലാക്കിയാലെ നമുക്ക് എന്തെങ്കിലും സംഘ ശാഖയില്‍ നിന്നും ലഭിച്ചു എന്ന് പറയാനുമാകൂ. ഭാഷയിലും, വേഷത്തിലും, പെരുമാറ്റത്തിലും നമ്മള്‍ മറ്റുള്ളവര്‍ക് മാതൃകയാകേണ്ടതുണ്ട്. നിത്യോപയോഗ വസ്തുകളില്‍ സ്വദേശി നിര്‍മ്മിതമായത് മാത്രം ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ പല വര്‍ഗുകളിലും പറയുന്ന കാര്യമാണിത്. ഇത് സ്വയംസേവകത്വത്തിന്റെ ഭാഗം തന്നെ. ഹിന്ദു ധര്‍മ്മ ആചരണവും, സംരക്ഷണവും. ആചരണം എന്നാല്‍ എന്നും ക്ഷേത്രത്തില്‍ പോകുകയാണെന്ന് കരുതരുതേ. പക്ഷെ ഹൈന്ദവമായ കാര്യങ്ങളില്‍ സജീവമായി തന്നെ ഇടപെട്ടുകൊണ്ട്‌ മാതൃകാ ഹിന്ദുവാകാന്‍ ഓരോ സ്വയംസേവകനും സാധിക്കണം. കുടുംബത്തിലെ അംഗം എന്ന നിലയിലുള്ള ജീവിതം, സാമൂഹിക ജീവി എന്ന നിലയിലുള്ള ഇടപെടലുകള്‍ എല്ലായിടത്തും നമ്മള്‍ സ്വയംസേവകത്വം നിലനിര്‍ത്തണം. ചിലരുണ്ട്, നാട്ടിലിറങ്ങിയാല്‍ മഹാമാന്യന്‍. എന്നാല്‍ തിരച്ചു വീട്ടിലോട്ടു കയറിയാലോ നേരെ തിരിച്ചും. നമ്മളില്‍ ചിലരെ കുറിച്ച് തന്നെയാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ വീട്ടിലുള്ളവര്‍ സംഘത്തെ കുറിച്ച് എന്താണ് ധരിക്കുക? ഏതെങ്കിലും കാര്യകര്താകള്‍ക്ക് ധൈര്യത്തോടെ അങ്ങോട്ട്‌ പോകാന്‍ സാധിക്കുമോ? അതൊരു സംഘ കുടുംബമാക്കി മാറ്റാന്‍ കഴിയുമോ? പറ്റില്ല. കാരണം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് നാട്ടിലായാലും, വീട്ടിലായാലും സ്വയംസേവകന്‍, അങ്ങനെ തന്നെയിരിക്കാന്‍ ശീലിക്കണം. ഇനി ഒരു ജോലി സ്ഥലത്താണെങ്കിലോ? ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ഥത, സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം ഇതെല്ലാം നമ്മുടെ സ്വയംസേവകത്വത്തിന്റെ അളവുകോലുകള്‍ ആണ്. പറയുന്നത്, പ്രവര്തിക്കുന്നവനാകുക. അത് തന്നെ സ്വയംസേവകത്വത്തിന്റെ കാതല്‍. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകണം. അങ്ങനെയേ സ്വയസേവകത്വം ജീവിതത്തില്‍ കടന്നു വരൂ. അല്ലെങ്കില്‍ വെറുതെയുള്ള കാട്ടികൂട്ടലുകള്‍ ആകും. അത്തരം കാട്ടികൂട്ടലുകാരെ സമൂഹത്തിനു ആവശ്യമില്ല. സംഘത്തിനു ഒട്ടും ആവശ്യമില്ല. സ്വയംസേവകത്വമില്ലാത്ത സ്വയംസേവകന്‍ ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മനസിലാക്കുക. നമ്മള്‍ നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലൂടെ ശ്രീ പരമേശ്വരനോട് ചോദിക്കുന്ന ആ ആറ് ഗുണവും നമ്മിലെ സ്വയംസേവകനെയും, കാര്യകര്താവിനെയും, നമ്മിലെ സ്വയംസേവക്ത്വതെയും പൂര്‍ണ്ണതയില്‍ എത്തിക്കട്ടെ. 

1 comment:

  1. ഞാന്‍ അഭിമാനത്തോടെ പറയുന്നു ഞാന്‍ ഒരു സ്വയം സേവകനാണ്

    ReplyDelete