Friday, 23 November 2012

'സര്‍ഹാദ് കോ പ്രണാം'

എല്ലാവരും അറിഞ്ഞിരിക്കും എന്ന് കരുതുന്നു 'സര്‍ഹാദ് കോ പ്രണാം' എന്ന മനോഹരവും ദേശാഭിമാന പ്രചോദകവുമായ പരിപാടിയെ കുറിച്ച്.. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആയിരക്കണക്കിന് സംഘ സ്വയം സേവകരും അനുഭാവികളുമായ യുവാക്കള്‍ ഭാരതത്തിന്റെ അതിര്‍ത്തികളില്‍ ആയിരുന്നു.
അതിര്‍ത്തിയെ വന്ദിക്കാന്‍...... 
നമ്മുടെ നാളേക്ക് വേണ്ടി സ്വന്തം ഇന്നിനെ ഹോമിക്കാന്‍ സന്നദ്ധരായി നമുക്ക് കാവല്‍ നില്‍ക്കുന്ന

 സൈനികര ആദരിക്കാന്‍.....
അതിര്‍ത്തിയിലെ മണ്ണും മലയും മരവും പുഴയും തൊട്ടു വന്ദിക്കാന്‍......
ജീവന്‍ നല്‍കിയും അവയൊക്കെ രക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാന്‍.......
അതിന്റെ പവിത്രമായ പ്രതീകം എന്ന നിലയില്‍ അതിര്‍ത്തികളിലെ ജവാന്മാര്‍ക്കും ജനങ്ങള്‍ക്കും പ്രകൃതിക്കും രക്ഷ ബന്ധിക്കാനും ഒക്കെയായി സംഘ പദ്ധതി പ്രകാരം ആയിരക്കണക്കിന് യുവാക്കള്‍ അതിര്‍ത്തിയില്‍ ആയിരുന്നു..
പരിപാടി നടക്കുന്നതിനു മുന്‍പ് അതിനെതിരെ പ്രചാരം ഉണ്ടാകാതിരിക്കാന്‍ അത് പൂര്‍ത്തി ആകുവോളം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല...നമ്മുടെ വിവിധക്ഷേത്രമായ ഫിന്സിന്റെ ( ഫോറം ഫോര്‍ integrated നാഷണല്‍ സെക്യൂരിറ്റി) ആഭിമുഖ്യത്തില്‍ ആണ് ഈ പരിപാടി നടത്തിയത്...
ഭാരത്‌ മാതാ കീ ജയ്‌
(പാക് അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം...)










സര്‍ഹദ്‌ കോ പ്രണാം (അതിര്‍ത്തിക്ക്‌ വന്ദനം) 

അതിര്‍ത്തി ഗ്രാമങ്ങളിലെ ഗ്രാമീണരും സൈനികരും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ട്‌ പഠിച്ച്‌ സൈനികര്‍ക്കും ഗ്രാമീണര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് "സര്‍ഹദ്‌ കോ പ്രണാം (അതിര്‍ത്തിക്ക്‌ വന്ദനം) " പരിപാടി സമാപിച്ചു...

അതിര്‍ത്തി കാക്കുന്ന സൈനികരേയും ഗ്രാമവാസികളെയും സന്ദര്‍ശിച്ച്‌ അവരുടെ കൈകളില്‍ രക്ഷാസൂത്രവും ബന്ധിച്ച്‌, വീരമൃത്യു കൈവരിച്ച ജവാന്‍മാ

രേയും ഭാരതീയ പൌരന്‍മാരെയും സ്മരിച്ച്‌, അതിര്‍ത്തിക്ക്‌ പ്രണാമം അര്‍പ്പിച്ച്‌, നമ്മള്‍ ജന്‍മനാട്ടില്‍ ഇന്നു രാവിലെ തിരിച്ചെത്തി. ഇന്നലെ രാത്രി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്‍ സ്വീകരണം തന്നെയായിരുന്നു ഒരുക്കിയിരുന്നത്‌... അതിനു ശേഷം മദ്രാസ്‌ മെയിലില്‍ നാട്ടിലേക്ക്‌. ജന്‍മനാട്ടില്‍(കാഞ്ഞങ്ങാട്‌) സ്വീകരണം ഏറ്റുവാങ്ങി വീട്ടിലേക്ക്‌.... പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്ക്‌...

No comments:

Post a Comment