നരേന്ദ്രമോഡിയുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ
പൂര്ണ്ണരൂപം
കേരളം അനുഗൃഹീതമായ ഒരു നാടാണ്. സുലഭമായ വിധത്തില് മഴ ലഭിക്കുന്ന ഈ നാട്ടില് - ഹരിതാഭ എങ്ങും - പച്ചപ്പെങ്ങും - എനിക്കു ദൃശ്യമാണ്.
സമ്പന്നമായ സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടും കലകള് കൊണ്ടും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കലാവികസനം കൊണ്ടുമെല്ലാം നൂറ്റാണ്ടുകളായി വികസിച്ചുവന്നൊരു പാരമ്പര്യമുണ്ട് ഈ കേരളത്തിന്.
ഈ സംസ്കാരത്തിന്റെ - കലയുടെ - എല്ലാം വളര്ച്ചയ്ക്ക് വളരെയേറെ സംഭാവനകള് - പിന്തുണ നല്കിപ്പോന്ന - രക്ഷാകര്തൃത്വം നല്കിപ്പോന്ന - ഒരു പാരമ്പര്യമാണ് തിരുവിതാംകൂര് മഹാരാജാവിന്റേത് എന്നത് ഇവിടെ അനുസ്മരണീയമാണ്.
ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളം അനേകം ദിവ്യാത്മാക്കള്ക്ക് ജന്മം നല്കി. അവരെ - അവരില് - പരമാദരണീയരായ ശ്രീമദ് ശങ്കരാചാര്യര് - ശ്രീമദ് ചട്ടമ്പിസ്വാമികള് - ശ്രീനാരായണഗുരുസ്വാമികള് എന്നിവര് പെടുന്നു. അവരുടെ ആദ്ധ്യാത്മികമായ പ്രഭാവം കേവലം ഹൈന്ദവജനതയ്ക്കു മാത്രമല്ല ലോകമാനവികതയ്ക്കു മുഴുവന് തന്നെ പ്രയോജനവും അനുഗ്രഹവും നല്കിയതായിരുന്നു.
ഇന്ന് ഈ ആദ്ധ്യാത്മികതയുടെ നിറകുടമായ പത്മനാഭസ്വാമിക്ഷേത്രത്തിന്
ഇന്ന് പരമപൂജനീയഗുരുജി എന്ന അതിദിവ്യനായ ആദ്ധ്യാത്മികപുരുഷന്റെ ജന്മശതാബ്ദി വര്ഷത്തില് ആ ആഘോഷപരിപാടികളുടെ ഭാഗമായി നിങ്ങളുടെയെല്ലാവരുടെയും മുന്നില് വന്നു നില്ക്കുവാനും നിങ്ങളെ അഭിസംബോധന ചെയ്യുവാനും ഈ പരമാത്മാവിന്റെ സ്വന്തം ഭൂമിയായ മണ്ണില് നിങ്ങളെ അഭിസംബോധന ചെയ്യുവാനും കഴിഞ്ഞതില് അങ്ങേയറ്റത്തെ ധന്യതയുടെ അനുഭവം ഞാനുള്ക്കൊള്ളുന്നു.
വളരെക്കുറച്ചു പേര്ക്കേ ഒരുപക്ഷേ പരമപൂജനീയഗുരുജിയുടെ ജീവിതത്തേക്കുറിച്ചുള്ള പൂര്ണ്ണമായ അറിവുണ്ടാകുകയുള്ളൂ. അതിനു കാരണമുണ്ട്. പരമപൂജനീയ ഗുരുജിയുടെ വ്യക്തിത്വം തികഞ്ഞ പ്രസിദ്ധീപരാങ്മുഖമായ - പ്രസിദ്ധിക്ക് പുറം തിരിഞ്ഞു നിന്നിരുന്ന - ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് ലോകത്തിന്റെ മുമ്പാകെ തന്നെയവതരിപ്പിക്കുവാന് അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ലോകര്ക്കദ്ദേഹത്തെ ഏറെപ്പരിചയം - ജീവിതത്തെപ്പരിചയമുണ്ടാകില്
പക്ഷേ ആ പ്രഭാവ്യക്തിത്വത്തിന്റെ പരിശ്രമം കൊണ്ട് ഇന്ന് കന്യാകുമാരി മുതല് കാശ്മീരം വരെ ഭാരതമാസകലം വളര്ന്നു നില്ക്കുന്ന സമര്പ്പിതചേതസ്സുകളായ യുവാക്കളുടെ ഒരു മഹാസംഘടനയിന്ന് ഒരു വടവൃക്ഷം പോലെ വളര്ന്നു നില്ക്കുകയാണ്. ആ വളര്ച്ചയ്ക്കു വേണ്ടി മുപ്പത്തിരണ്ടു വര്ഷത്തെ തപസ്സാണ് അദ്ദേഹം അനുഷ്ഠിച്ചത് - ആ മുപ്പത്തിരണ്ടു വര്ഷത്തെ സചസാ തപസ്സിലൂടെ സമര്പ്പിതരായ യുവാക്കന്മാരുടെ ഒരു മഹാസംഘടനയും അദ്ദേഹമിന്ന് വളര്ത്തിയെടുത്തു കഴിഞ്ഞിരിക്കുന്നു.
പരംപൂജനീയഗുരുജിയുടെ ദിവ്യമായ പ്രേരണ ഉള്ക്കൊണ്ടുകൊണ്ട് ഈ രാഷ്ട്രജീവിതത്തിന്റെ സമ്പന്നതയ്ക്കു വേണ്ടി - വളര്ച്ചയ്ക്കു വേണ്ടി - ജീവിതത്തെ സമര്പ്പിച്ച ആയിരക്കണക്കിനു യുവാക്കന്മാര് നമ്മുടെയീ നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സംഘത്തിലൂടെ - ഗുരുജിയിലൂടെ - ആര്ജ്ജിച്ചതായ സംസ്കാരത്തെ - വിദ്യാഭ്യാസത്തെ അവര് ഭാരതത്തിന്റെ ജനജീവിതത്തെ ഉദ്ധരിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുകയാണ്. അത് നിരവധിയായ പ്രവര്ത്തനങ്ങളിലൂടെ പ്രോജക്ടുകളിലൂടെ ഭാരതമാസകലം ഇന്നു ദൃശ്യമാണ്. കന്യാകുമാരിയിലെ സ്വാമിവിവേകാനന്ദകേന്ദ്രമാക
സ്വാമിവിവേകാനന്ദന് - ഭാരതത്തിന്റെ നവോത്ഥാനത്തിന്റെ നായകനായ സ്വാമിവിവേകാനന്ദന് - ഈ നാടിന്റെ ഉയര്ച്ചയ്ക്കുവേണ്ടി നമ്മുടെ നാട്ടിലെ സന്യാസിവര്യന്മാര്ക്കും സാംസ്കാരിക നായകന്മാര്ക്കും എന്നുവേണ്ട സമ്പൂര്ണ്ണഭാരതീയരുടേയും മുമ്പാകെ ഒരു സന്ദേശം വയ്ക്കുകയുണ്ടായി. ആ സന്ദേശം ഇതായിരുന്നു. നിങ്ങള് കുറച്ചുകാലത്തേയ്ക്കെങ്കിലു
പരമപൂജനീയഗുരുജിയുടെ ജീവിതം പരിശോധിച്ചാല് നമുക്കൊരു കാര്യം വ്യക്തമാകും. സ്വാമി വിവേകാനന്ദന് ഏതൊരു സന്ദേശമാണോ ഭാരതത്തിലെ സന്യാസിവര്യന്മാര്ക്കും സര്വ്വ - സാമാന്യജനങ്ങളുടേയും മുമ്പാകെ നല്കിയത് ആ സന്ദേശത്തെ ശരിയായ അര്ത്ഥത്തില് - അതിന്റെ പൂര്ണ്ണമായ അര്ത്ഥത്തില് - സ്വജീവിതത്തിലെ പ്രവര്ത്തനത്തിലൂടെ സാക്ഷാത്കരിച്ചു പരംപൂജനീയഗുരുജി. ഭാരതത്തെ ആരാധിക്കുവാന് - ഭാരതമാതാവിനെ പൂജിക്കുവാന് - ഭാരതമാതാവിന്റെ പ്രതിസ്വരൂപങ്ങളായ ഈ സമാജത്തെ ദരിദ്രനാരായണന്മാരെ പൂജിക്കാനും സേവിക്കുവാനുമായി അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിവച്ചു. അതുവഴി - സ്വാമിവിവേകാനന്ദന്റെ സന്ദേശത്തെ പൂര്ണ്ണമായ അര്ത്ഥത്തിലദ്ദേഹം സാക്ഷാത്കരിച്ചു എന്നു നമുക്കു കാണാന് കഴിയും.
ഞാന് നിങ്ങളെ അഭിസംബോധനചെയ്യുവാന് വേണ്ടി വരുവാന് തീരുമാനമെടുത്തപ്പോള് അതൊരിക്കലും ഒരു മുഖ്യമന്ത്രി എന്ന നിലയില് നിങ്ങളെ അഭിസംബോധന ചെയ്യാനല്ല ഞാന് വന്നത് - ഞാന് അഭിമാനത്തോടെ പറയട്ടെ - ഞാനിവിടേക്കു വരുവാന് തീരുമാനിച്ചത് - ഞാന് നിങ്ങളെ അഭിസംബോധന ചെയ്യുവാന് തീരുമാനിച്ചത് - രാഷ്ട്രീയസ്വയംസേവകസംഘ - സംഘത്തിന്റെ അഭിമാനിയായ ഒരു സ്വയംസേവകന് (കാതടപ്പിക്കുന്ന ഹര്ഷാരവങ്ങള്ക്കും കരഘോഷങ്ങള്ക്കുമിടയില് യാതൊന്നും കേള്ക്കാന് പറ്റാതായതുകൊണ്ട് ഈ വാചകത്തിന്റെ അവസാനഭാഗം നഷ്ടപ്പെട്ടുപോയി)
ഞാന് ഈ നാട്ടിലെ കോടാനുകോടി വരുന്ന സ്വയംസേവകരുടെ പ്രതിനിധി എന്ന നിലയില് - പരമപൂജനീയഗുരുജിയെ കാണാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും നേരിട്ടു ശ്രവിക്കാന് ഭാഗ്യം സിദ്ധിച്ച അസംഖ്യം സ്വയംസേവകരില് - ഭാഗ്യവാന്മാരായ സ്വയംസേവകന്മാരില് ഒരാള് എന്ന നിലയിലാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആ നിലയില് അഭിമാനത്തോടെ തന്നെയാണ് ഞാന് നിങ്ങളുടെ മുന്നില് നില്ക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു സ്വയംസേവകനെന്ന നിലയില് ഞാന് എന്നെ നിരീക്ഷിക്കുമ്പോഴും - നമ്മളോരോരുത്തരും നമ്മളെ നിരീക്ഷിക്കുമ്പോഴും - ഒരു വസ്തുത നമുക്കു മനസ്സിലാക്കാന് കഴിയും. സംഘത്തിന്റെ അടിസ്ഥാനപരമായ പ്രവര്ത്തനത്തിലൂടെ വ്യവസ്ഥയിലൂടെ നമുക്കെല്ലാവര്ക്കുമുള്ളില്
പരംപൂജനീയഗുരുജി മുപ്പത്തി രണ്ടു വര്ഷക്കാലത്തെ പ്രവര്ത്തനത്തിലൂടെ ഏതൊരു വ്യവസ്ഥയാണോ വളര്ത്തിയെടുത്തത് ഏതെല്ലാം ചെറിയ ചെറിയ കാര്യക്രമങ്ങളിലൂടെ പരിപാടികളിലൂടെ ഏതൊരു വ്യവസ്ഥയെ വളര്ത്തിയെടുത്തുവോ അതില് നിന്ന് ഈ രാഷ്ട്രത്തോടുള്ള ഭക്തിയും ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധതയും അങ്ങനെ തികഞ്ഞൊരു ലക്ഷ്യബോധവും നമുക്കു ലഭിച്ചു. ആ പ്രേരണ ഉള്ക്കൊണ്ടുകൊണ്ട് നമ്മളെല്ലാവരും - സംഘസ്വയംസേവകന്മാര് മുഴുവന് - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി - "പരംവൈഭവം നേതുമേതത്സ്വരാഷ്ട്രം" - രാഷ്ട്രത്തിന്റെ പരമവൈഭവമെന്ന ഒരേയൊരു ലക്ഷ്യം മുന്നില് വച്ചുകൊണ്ട് നമ്മള് പ്രവര്ത്തിക്കുകയാണ്. സംഘം നമുക്കുള്ളിലേക്കു പകര്ന്നു തന്ന ആ വിശുദ്ധമായ ലക്ഷ്യം - അതാണ് രാഷ്ട്രത്തിന്റെ പരമവൈഭവം. ഈ ദേശത്തിന്റെ വിശിഷ്ടമായ സംസ്ക്കാരം - മാതൃഭൂമിയുടേതായ മഹത്വമേറിയ പാരമ്പര്യം - ആ പൈതൃകത്തില് നിന്ന് നമ്മുടെ പൂര്വ്വികന്മാര് നമുക്കു പകര്ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തില് നിന്ന് - വേദം മുതല് വിവേകാനന്ദന് വരെ - നമുക്കു പകര്ന്നു തന്ന ആ വിശിഷ്ടമായ സംസ്ക്കാരത്തെ ഉപയോഗിച്ചുകൊണ്ട് - അതിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് - ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി നമ്മളോരോരുത്തരും പ്രയത്നിക്കുകയാണ്. ഞാനിന്ന് ഏതൊരു സ്ഥാനത്താണോ ഇരിക്കുന്നത് ആ സ്ഥാനത്തു നിന്നു കൊണ്ട് ഒരു സ്വയംസേവകനെന്ന നിലയില് ഈ ലക്ഷ്യത്തിനു വേണ്ടി - രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാനും പ്രയത്നിച്ചുകൊണ്ടിരിക്കുകയ
സഹോദരീ സഹോദരന്മാരേ - നമ്മളുടെ ലോകമിന്ന് നിരവധി സമസ്യകളിലൂടെ - പ്രതിബന്ധങ്ങളിലൂടെ - സങ്കീര്ണ്ണമായ അപകടങ്ങളിലൂടെ - കടന്നുപൊയ്ക്കൊണ്ടിരിക്കുകയ
തികഞ്ഞ അഭിമാനത്തോടു കൂടി ഞാന് പറയുന്നു - തീര്ച്ചയായിട്ടും ഇന്നു ലോകമഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങളുടെ പരിഹാരം നിര്ദ്ദേശിക്കുവാന് - പരിഹാരങ്ങളുണ്ടാക്കുവാന് - സമസ്യകളുടെ കെട്ടഴിക്കുവാന് - ഭാരതത്തില് പിറന്ന ഈ ഹിന്ദുത്വദര്ശനത്തിന് സാധിയ്ക്കും എന്നതിന് യാതൊരു സംശയവുമില്ല.
ഇന്ന് ലോകം ഭീകരവാദത്തിന്റെ പിടിയില് അമര്ന്നിരിക്കുകയാണ്. ലോകമിന്ന് രണ്ടുതരത്തില് വിഭജിക്കപ്പെട്ടിരിക്കുന്നു
എന്തുകൊണ്ടാണ് ഈ നാട്ടില് ഈ ഭീകരത വളര്ന്നു വരുന്നത്? ഭീകരത വളര്ന്നു വരുന്നതിനു വേണ്ടീട്ടുള്ള കാരണം?
"മതമാണ് പ്രധാനമായ കാര്യം - മതത്തിലൂടെയാണ് എല്ലാ കാര്യങ്ങളും നേടാന് സാധിക്കുക" എന്ന വിശ്വാസം വളര്ത്തിക്കൊണ്ട് മതസാമ്പ്രദായികതയുടെ വളര്ച്ചയുടെ കാരണം കൊണ്ടാണ് ഭീകരത ഇന്ന് വളര്ന്നു നില്ക്കുന്നത്.
ഈ ഭീകരവാദത്തെ വളര്ത്തുന്നതായ ചിന്ത എന്താണ് എന്നു നമുക്കു പരിശോധിക്കണം. ആ ചിന്ത ഇതാണ് - നിന്റെ മാര്ഗ്ഗം തെറ്റാണ് എന്റെ മാര്ഗ്ഗം മാത്രമാണ് ശരി എന്നുള്ള മതവാദമാണ് ഇതിനു പ്ര - ഇതിന് ഏറ്റവും കൂടുതല് കാരണമായിട്ടു തീരുന്നത്.
നിന്റെ - നീ സ്വീകരിച്ചിരിക്കുന്നതായ മാര്ഗ്ഗം മോശമായിട്ടുള്ള മാര്ഗ്ഗമാണ് - കെട്ട മാര്ഗ്ഗമാണ് - എന്റെ മാര്ഗ്ഗം മാത്രമാണ് ശരി - നിന്റെ മാര്ഗ്ഗത്തിലൂടെ - ഈ ചീത്തയായ മാര്ഗ്ഗത്തിലൂടെ പോയാല് ഈശ്വരനെ സാക്ഷാത്കരിക്കുവാന് കഴിയില്ല - ഈശ്വരദര്ശനത്തിനു സാധിക്കില്ല - നീ ചതിയ്ക്കപ്പെട്ടവനാണ് - ഒരേയൊരു മാര്ഗ്ഗം മാത്രമാണു ശരി - അത് എന്റെ മാ - മാര്ഗ്ഗം മാത്രമാണ് ശരി എന്ന ഈ മതവാദം - ഒരേ മാര്ഗ്ഗവാദം - അതാണ് ഇന്ന് ഈ ഭീകരവാദത്തെ വളര്ത്തിക്കൊണ്ടിരിക്കുന്നത
എന്റെ മാര്ഗ്ഗം മാത്രമാണു ശരി - ആ മാര്ഗ്ഗത്തിലൂടെ പോ പോകുന്നില്ല നീയെങ്കില് - നീ വേറൊരു മാര്ഗ്ഗമാണു സ്വീകരിക്കുന്നതെന്നുണ്ടെങ്
സുഹൃത്തുക്കളേ- ഈ ഭീകരതയുടെ മാനസികത - ആ മാനസികതയാണ് വിശദീകരിച്ചത്. എന്റെ മാര്ഗ്ഗം മാത്രം ശരി - നിന്റെ മാര്ഗ്ഗം തെറ്റ് - എന്നുള്ള ചിന്താഗതി.
എന്നാല് നോക്കൂ - നമ്മുടെ ഹിന്ദുത്വ ചിന്ത എന്താണു നമ്മളോടു പറയുന്നത്? ഈ ഭീകരതയെ ഇല്ലാതെയാക്കുന്നതായ ഉദാത്തമായ - ഉന്നതമായ - ആ ഹൈന്ദവചിന്തയുടെ മഹത്വമെന്താണ് - ഹൈന്ദവരെന്താണ് - ഹിന്ദുത്വചിന്തയിലെന്താണ് പറയുന്നത്?
"ഏകം സത് വിപ്രാ ബഹുധാവദന്തി" - ഒന്നാണ് പരമസത്യം - പക്ഷേ ആ പരമസത്യത്തെ സാക്ഷാത്കരിക്കുന്നതിനു വേണ്ടി ബുദ്ധിമാന്മാരായ ജനങ്ങള് നിരവധി മാര്ഗ്ഗങ്ങളുപദേശിക്കുന്നു-
സുഹൃത്തുക്കളേ നമ്മുടെ ലോകമിന്നു നേരിടുന്ന രണ്ടാമത്തെ ഏറ്റവും ഭീകരമായ പ്രശ്നം പാരിസ്ഥിതിക പ്രശ്നമാണ് എന്നു നാം മനസ്സിലാക്കുന്നു.
ഇന്ന് പ്രകൃതിയുടെ ഈ സന്തുലനം - നിലനില്ക്കുന്ന ഈ സന്തുലനം - നഷ്ടപ്പെട്ടാല് ലോകജീവിതം തന്നെ - മാനവികജീവിതം തന്നെ - അപകടത്തിലാവും എന്ന് എമ്പാടും ചര്ച്ച ചെയ്യപ്പെടുന്നു. ലോകത്തെമ്പാടുമുള്ള പണ്ഠിതന്മാര് - ച - ച - ശാസ്ത്രജ്ഞന്മാര് - ചര്ച്ച ചെയ്യുന്നത് നമുക്കിന്ന് ഈ പ്രകൃതി സമ്പത്തിനെ എങ്ങനെ സംയമനത്തോടു കൂടി ഉപയോഗപ്പെടുത്താം - ഈ സന്തുലനം നഷ്ടപ്പെടുത്താതെ ഉപയോഗിക്കാം - എങ്ങനെയീ പ്രകൃതിയെ രക്ഷിക്കാം - എന്ന കാര്യമിന്ന് വളരെ വേദനയോടെ സര്വ്വരും ആശങ്കയോടെ ചര്ച്ച ചെയ്യുന്നു. ഇതൊരു വലിയ അപകടമായി ഇന്ന് ലോകത്തെ തുറിച്ചുനോക്കിക്കൊണ്ടിരിക്
പക്ഷേ ഈ പാരിസ്ഥിതിക പ്രശ്നത്തിന്റെ പരിഹാരമെന്താണ് - പ്രകൃതി - പ്രകൃതിയുടെ ഈ സന്തുലനത്തെ നിലനിര്ത്തുവാന് വേണ്ടീട്ടുള്ള ഉപായമെന്താണ് - തീര്ച്ചയായിട്ടും ഹിന്ദുത്വ ചിന്തയിലേക്കാഴ്ന്നിറങ്ങി പരിശോധിച്ചാല് നമുക്കതിന് പരിഹാരമുണ്ട്. കാണാന് സാധിക്കും.
ഹൈന്ദവതത്വചിന്ത എന്താണ് ലോകത്തിനു നല്കിയത് - കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്നത് എന്നു പരിശോധിക്കുകയും അതനുസരിച്ച് മുന്നോട്ടുപോകുകയും ലോകം ചെയ്തിരുന്നു എങ്കില് തീര്ച്ചയായും ഇന്ന് ഈ പാരിസ്ഥിതികപ്രശ്നം - പ്രകൃതിയുടെ പ്രശ്നം - ഇത്രയേറെ രൂക്ഷമാകു - ആകുമായിരുന്നില്ല എന്നു തീര്ച്ചയായും പറയുവാന് സാധിക്കും.
നമ്മുടെ സംസ്കാരം - വിശിഷ്ടമായ ഈ സംസ്ക്കാരം - കൊച്ചുകുട്ടികള്ക്കു നല്കുന്ന - ആ ചെറുപ്രായത്തില് തന്നെ നല്കുന്നതായ സംസ്ക്കാരം - പറഞ്ഞോളൂ - അത് ഹൈന്ദവസംസ്കാരമെന്നു പറഞ്ഞാലും - ഭാരതീയസംസ്കാരമെന്നു പറഞ്ഞാലും - ഇനി അതല്ല മാനവികസംസ്കാരമെന്നു പറഞ്ഞാലും - ആ സംസ്കാരത്തില് നിന്ന് നമ്മുടെ കുട്ടികള് ഉള്ക്കൊണ്ടിരുന്ന ദര്ശനമെന്തായിരുന്നു?
പ്രകൃതിയെ നാം ചൂഷണം ചെയ്യാന് പാടില്ല - പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു പകരം പ്രകൃതിയെ ദോഹനം ചെയ്യുകയാണു വേണ്ടത് - കറന്നെടുക്കുകയാണു വേണ്ടത് - ചൂഷണം ചെയുന്നതിനു പകരം നമുക്കാവശ്യമുള്ളത് കറന്നെടുക്കുന്നൊരു സമ്പ്രദായമാണു വേണ്ടത് എന്നൊരു സംസ്കാരം ചെറുപ്രായം മുതല്ക്കേ നാം അവരെ അഭ്യസിപ്പിച്ചിരുന്നു.
ഈ പ്രകൃതിയുടെ സന്തുലനത്തേക്കുറിച്ച് - നിലനില്പ്പിനേക്കുറിച്ച് - സ്ഥായീഭാവത്തേക്കുറിച്ച് - നമ്മുടെ പൂര്വ്വികന്മാര് എത്ര ജാഗരൂകരായിരുനു എന്ന് നമ്മള് പരിശോധിച്ചാല് മനസ്സിലാക്കുവാന് സാധിക്കും. സൂര്യോദയം - ത്തിനു തൊട്ടുമുമ്പേ തന്നെ ഉണരുന്ന സമയത്ത് കൊച്ചുകുട്ടികളെന്തു ചെയ്യണമെന്നു ചെറുപ്രായത്തിലേ തന്നെ നമ്മുടെ പൂര്വ്വികന്മാര് അവരെ പഠിപ്പിച്ചിരുന്നു. എഴുന്നേല്ക്കുമ്പോള്ത്തന്നെ
നമ്മുടെ നദികളെ അമ്മയായി കണക്കാക്കി - ദേവതയായി കണക്കാക്കി നാം പൂജിച്ചിരുന്നു. നദികളെ അമ്മയായും ദേവതയായും കരുതി പൂജിച്ചുപോന്നിരുന്ന കാലത്ത് നമുക്ക് നന്നായി മുന്നോട്ടുപോകാന് കഴിഞ്ഞിരുന്നു. പക്ഷേ ആ നദിയെ എപ്പോഴാണോ വെറും വെള്ളമായി നാം കണക്കാക്കിയത് - 'എച്ച് ടൂ ഓ' ആയി കണക്കാക്കിയത് അപ്പോള് ഗംഗാമാതാവ് മലിനയായിത്തുടങ്ങി. ആ ഗംഗാമാതാവു മലിനയാകുകയും നമ്മുടെ പ്രകൃതിയില് അനേകമനേകം ദൂഷിതങ്ങളായ സ്ഥിതിവിശേഷങ്ങളുണ്ടാകുകയും
കൊച്ചുകുട്ടികളെ ചെറുപ്രായം മുതലേ ഈ പ്രകൃതിയുമായി - ഈ പ്രപഞ്ചവുമായി ചരാചരങ്ങളുമായി ബന്ധപ്പെടുത്തുവാന് നമ്മുടെ പൂര്വ്വികന്മാര് നമ്മുടെ വിശിഷ്ടമായ സംസ്കാരത്തിലൂടെ ശ്രമിച്ചിരുന്നു. എന്തെല്ലാം പറഞ്ഞു പഠിപ്പിച്ചിരുന്നു കൊച്ചുകുഞ്ഞിനെ? ആകാശത്ത് കളിയാടുന്ന ചന്ദ്രനെ നോക്കി അതു നിന്റെ അമ്മാവനാണ് എന്നു പറഞ്ഞുകൊടുക്കുക - ചന്ദര് - ചന്ദാമാമ - എന്നു പറഞ്ഞുകൊടുക്കുന്നു - അതേപോലെ ഈ പ്രകൃതി നിന്റെ അമ്മയാണ് എന്നു പറഞ്ഞുകൊടുക്കുന്നു. സമ്പൂര്ണ്ണ ബ്രഹ്മാണ്ഡവും നിന്റെ പിതാവാണ് - പരമാത്മാവ് നിന്റെ പിതാവാണ് എന്ന് അവനു പറഞ്ഞുകൊടുത്ത് ഈ പ്രകൃതിയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ
ആധുനിക സമാജത്തിന് ഇന്നത്തെ കാലത്തിന് അനുയോജ്യമായ വിധത്തില് പ്രേരണ നല്കുവാനും മാര്ഗ്ഗദര്ശനം നല്കുവാനും പര്യാപ്തമായ ഒട്ടേറെ കാര്യങ്ങള് നമുക്കു പറഞ്ഞുകൊടുക്കുവാനുണ്ട് - തീര്ച്ചായിട്ടും ആ കാര്യങ്ങള് പറഞ്ഞുകൊടുക്കേണ്ടതു തന്നെയാണ്. പക്ഷേ അതു നമ്മള് നമ്മുടെ ശാഖകളിലൂടെ - സഹോദരന്മാരേ നമ്മുടെ ശാഖയിലൂടെ - ചെറുപ്പം മുതലേ പഠിച്ചുവന്ന സംസ്കാരത്തിലൂടെ നമ്മളതെല്ലാം ഉള്ക്കൊണ്ടിരിക്കുന്നു. ആ ദര്ശനത്തെ ആ വിശിഷ്ടമായ - ലോകത്തെ മുഴുവന് ഉള്ക്കൊള്ളുന്ന ദര്ശനത്തെ ലോകത്തിന് സംഭാവന ചെയ്യുവാന് നമുക്കു കഴിയുന്നു.
സുഹൃത്തുക്കളേ ഞാന് നിങ്ങളോട് രണ്ടാമത്തെ ഒരു കാര്യം പറഞ്ഞു.സ്വയം സേവകന് എന്ന നിലയില് നമുക്കുള്ള കര്ത്തവ്യമെന്താണ് എന്ന ഒരു വസ്തുത ഞാന് നിങ്ങളെ ഓര്മ്മിപ്പിച്ചു. രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി പ്രവര്ത്തിക്കുക എന്ന വിശിഷ്ടമായ നിര്ദ്ദേശം - മാര്ഗ്ഗദര്ശനം - കാഴ്ചപ്പാടാണു നമുക്കു ലഭിച്ചിട്ടുള്ളത് എന്ന് ഓരോ സ്വയം സേവകനും അവരവര് എത്തിപ്പെടുന്ന മേഖലയില് രാഷ്ട്രത്തിന്റെ പരമവൈഭവത്തിനുവേണ്ടി അവരവര് പ്രവര്ത്തിക്കണം എന്നും സൂചിപ്പിച്ചു. ഞാനിന്ന് ഏതു പദവിയിലാണോ എത്തിയിട്ടുള്ളത് - ആ മുഖ്യമന്ത്രിയെന്ന പദവിയില് നിന്നുകൊണ്ട് എന്റെ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ഞാന് പ്രവര്ത്തിച്ചുകൊണ്ടിരിക്കു
സുഹൃത്തുക്കളേ, പരമപൂജനീയ ഗുരുജിയുടെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഒരു മുഖ്യമ - മുഖ്യമന്ത്രം തന്നെ - ഏറ്റവും പ്രധാനപ്പെട്ട ഒരാശയം തന്നെ സാമുഹ്യസമരസത - സാമൂഹ്യസമത്വം എന്നുള്ളതാണ്. - ഈ നാട്ടില് ജീവിക്കുന്ന - അധ:കൃതരായ - പിന്നോക്കക്കാരായ - ദരിദ്രരായ - പീഢിതരായ ജനവിഭാഗങ്ങളെ അഭ്യുത്ഥരിക്കുവാന് വേണ്ടീട്ട് - ഉണര്ത്തുവാന് വേണ്ടീട്ടുള്ള പ്രവര്ത്തനം - അവരെ സമാജത്തിന്റെ ബാക്കി അംഗങ്ങളുമായി ഇഴ ചേര്ത്തു മുന്നോട്ടുകൊണ്ടുപോകുന്നതിന
ആര് അംഗീകരിച്ചാലും - അംഗീകരിച്ചാല് - ഇല്ലെങ്കിലും - ആരു സ്വീകരിച്ചാലും ആരു സ്വീകരിച്ചില്ലെങ്കിലും - ഈ നാട്ടിലെ കപടമതേതരവാദികള് വിമര്ശിച്ചാലും വിമര്ശിച്ചില്ലെങ്കിലും - ഒരുകാര്യം പരമമായ സത്യമാണ് - ആ സത്യം ഞാന് നിങ്ങളുടെ മുമ്പില് പറയുകയാണ്. ഈ ഭാരതത്തില് എണ്പതു ശതമാനത്തിലധികം ഹിന്ദുക്കളാണ് ജീവിക്കുന്നത്. ഈ ഹിന്ദു ജനതയുടെ ഉള്ളില് വിഘടനവാസന വളര്ന്നാല് - അവര് ഛിന്നഭിന്നരായിക്കഴിഞ്ഞാല് - അവര് ചിന്നിച്ചിതറിപ്പോയാല് ഈ രാഷ്ട്രത്തെ രക്ഷിക്കുവാന് വേറെയാര്ക്കും സാദ്ധ്യമല്ല. ഹിന്ദുസമാജത്തിന്റെ സംഘടിതസ്വഭാവത്തിലൂടെ മാത്രമേ - ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ ഈ ഭാരതത്തെ രക്ഷിക്കുവാന് ഭാരതത്തെ മുന്നോട്ടുകൊണ്ടുപോകുവാന് സാദ്ധ്യമാകൂ എന്ന സത്യം ഞാന് നിങ്ങളോടു പറയുകയാണ്.
ഈ കാര്യം - ഹൈന്ദവ ഐക്യം എന്നതു നടക്കണം എന്നുണ്ടെങ്കില് ഈ ഹിന്ദു സമൂഹത്തില് ഉച്ചനീചത്വമില്ലാത്ത - അന്ത്യജനും അഗ്രജനുമില്ലാത്ത ഒരവസ്ഥയുണ്ടാകണം.പിന്നോക്കക
പരമപൂജനീയഗുരുജിയുടെ ഏറ്റവും വലിയ സംഭാവന ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്ത്തനമായിരുന്നു എന്നു നമുക്കു കാണാന് സാധിക്കും.
ഇന്നാട്ടില് നിലനിന്നിരുന്ന - ഹൈന്ദവസമൂഹത്തിന്റെയുള്ളില്
ഗുജറാത്തില് ഗുജറാത്ത് സര്ക്കാര് ഒരു പ്രഖ്യാപനം - ഈ ദൃഷ്ടിയില് - ഉയര്ത്തിയിട്ടുണ്ട് - പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഗുജറാത്ത് സംസ്ഥാനത്തില് അന്തര്ജാതി വിവാഹം - അന്തര്ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര് - അവര് - അവരില് വധൂവരന്മാരിലൊരാള് ദലിതനാണെങ്കില് - വരന് ദലിതനും വധു സവര്ണ്ണ ജാതിയില്പെട്ട ആളാണെങ്കിലും വനവാസി വിഭാഗത്തില്പെട്ട ആളാണെങ്കിലും, വരന് വനവാസി - വധു സവര്ണ്ണ വിഭാഗം - അല്ലെങ്കില് തിരിച്ച് - ഏതു വിധത്തിലായാലും അങ്ങനെ വിവാഹം കഴിക്കാന് സന്നദ്ധരാകുന്ന - അന്തര്ജാതി വിവാഹം നടത്താന് തയ്യാറാകുന്നതായ വധൂവരന്മാര്ക്ക് അമ്പതിനായിരം രൂപ സര്ക്കാര് നല്കുവാന് നിശ്ചയിച്ചിരിക്കുകയാണ്.
ഗുജറാത്ത് സര്ക്കാര് സാമൂഹ്യസമത്വത്തെ സാദ്ധ്യമാക്കുന്നതിനു വേണ്ടി - സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഇങ്ങനെ തുടങ്ങി വച്ച ഈ പദ്ധതി വിജയമാണ് എന്നു മനസ്സിലാക്കിയ കേന്ദ്രസര്ക്കാര് ഈ കാര്യത്തേക്കുറിച്ച് - ഈ പദ്ധതിയേക്കുറിച്ച് പൂര്ണ്ണമായി പഠിക്കുകയും ഇപ്പോഴിതാ മറ്റെല്ലാ സംസ്ഥാനങ്ങള്ക്കും അത്തരമൊരു നിര്ദ്ദേശം സര്ക്കാര് പ്രഖ്യാപനരൂപത്തില് നല്കിയിരിക്കുകയാണ്. ഗുജറാത്തില് ചെയ്തതുപോലെ ഇങ്ങനെ അന്തര്ജാതി വിവാഹം നടത്തുന്നതായ വധൂവരന്മാര്ക്ക് അമ്പതിനായിരം റുപ്പിക നല്കുവാന് ഓരോ സംസ്ഥാന സര്ക്കാരും തയ്യാറാവണം എന്നിപ്പോള് ഭാരത സര്ക്കാര് പറഞ്ഞു - പറഞ്ഞിരിക്കുകയാണ്.
സുഹൃത്തുക്കളേ, തെരഞ്ഞെടുപ്പുകാലം പലപ്പോഴും നമുക്കിടയില് ഭിന്നതയെ വളര്ത്തുന്ന ഒരു കാലമായി കാണാറുണ്ട്. അത് നമ്മള് നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഒരു പക്ഷേ ലോകസഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ അത് അത്ര കണ്ട് ഭീകരമായി ദൃശ്യമാകുന്നില്ല. പക്ഷേ ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുപ്പു വരുമ്പോള് ഓരോ കുടുംബത്തിലും ഭിന്നതയുണ്ടാകുന്നു. സഹോദരനും സഹോദരനും തമ്മില് ഭിന്നത വളരുന്നു. ഗ്രാമത്തിന്റെയുള്ളില് ശിഥിലത വളരുന്നു. തകരുന്നു. ഈയൊരു സാഹചര്യം ഗ്രാമങ്ങളില് ഒരു തരത്തില് അനൈക്യത്തെ വളര്ത്തുകയും ഗ്രാമങ്ങളെ തകര്ക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് നിലനില്ക്കുന്നുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ട് എന്റെ സര്ക്കാര് അവിടെ ഗുജറാത്തിലൊരു പ്രഖ്യാപനം നടത്തി. ‘സമൃദ്ധഗാവ് യോജന‘ എന്നൊരു പദ്ധതി പ്രഖ്യാപിച്ചു.
ആ പദ്ധതിപ്രകാരം ഞങ്ങളവിടെ - അവിടുത്തെ ജനങ്ങളോട് പറഞ്ഞ് നിങ്ങള് ഓരോ ഗ്രാമത്തിലേയും തെരഞ്ഞെടുപ്പിന്റെ സന്ദര്ഭത്തില് ഒരുമിച്ചു കൂടുക. ഗ്രാമത്തിലെ ജനങ്ങളെല്ലാവരും ഒത്തുകൂടി പരമമായ ജനാധിപത്യത്തിന്റെ അത്യുജ്ജ്വലമായ മാതൃകയെന്നോണം എല്ലാവരും സര്വ്വ സമ്മതിയോടു കൂടി അവരുടെ സര്പ്പഞ്ചിതയെ - അവരുടെ പഞ്ചായത്ത് - നെ - മെംബറെ തെരഞ്ഞെടുക്കുന്ന ഒരവസ്ഥയുണ്ടാകണം - അതിനു തയ്യാറാകണം എന്നവരോടു പറഞ്ഞു.
എപ്രകാരമാണോ ഒരു നാടിന്റെ ജനാധിപത്യവ്യവസ്ഥ ഏറ്റവും ആരോഗ്യകരമാവു - ആണ് എന്നു പറയുന്നത് - രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുനടക്കുമ്പോള് യാതൊരു വിധത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളുമില്ലാതെ
സുഹൃത്തുക്കളേ, ഇപ്പോള് ഗുജറാത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പുകള് കഴിഞ്ഞിരിക്കുകയാണ്. ഒരു വസ്തുത നോക്കൂ. ആ ഗുജറാത്തിലെ നാല്പത്തിയഞ്ചു ശതമാനം ഗ്രാമപഞ്ചായത്തുകളും സര്വ്വസമ്മതിയോടെ ഐകകണ്ഠ്യേന അവരുടെ പഞ്ചായത്തംഗത്തെ തെരഞ്ഞെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. അതൊരര്ത്ഥത്തില് ഗ്രാമ ഐക്യം - സാമാജിക ഐക്യത്തിന് വളരെയേറെ സഹായകരമായിത്തീര്ന്നിരിക്കു
ഗുജറാത്ത് പതിനഞ്ചു ശതമാനത്തോളം വനവാസി സഹോദരങ്ങളുള്ള നാടാണ്. ആ വനവാസി സഹോദരങ്ങളുടെ ഉയര്ച്ചയ്ക്കുവേണ്ടി വളരെയേറെ സവിശേഷതയാര്ന്ന ഒരു ഗുജറാത്തി പദ്ധതി ഞങ്ങള് വനവാസി വികസന പ്രവര്ത്തനത്തിനു വേണ്ടി പ്രയോജനപ്പെടുത്തി അത് പ്രഖ്യാപിച്ചു. ഞങ്ങള് വികസനത്തിനു വേണ്ടിയിട്ടുള്ള വനവാസി അഭ്യുത്ഥാനത്തിനു വേണ്ടിയിട്ടുള്ള വികസന - ഫലം നേരിട്ട് വനവാസി വനവാസികള്ക്ക് നല്കുകയും അവരൗടെ പ്രവര്ത്തനത്തില് - പ്രവര്ത്തനം - വികസനപ്രവര്ത്തനം നടപ്പാക്കുകയും ചെയ്യുന്ന ആ പദ്ധതി. തീര്ച്ചയായിട്ടും അത് ഉണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. വലിയ വിജയം അതിനുണ്ടാകുകയും ചെയ്തു. ഈ വിജയം മനസ്സിലാക്കിയിട്ട് കേന്ദ്രസര്ക്കാര് ഇന്ന് മറ്റു പ്രദേശങ്ങളിലെ സര്ക്കാരുകള് ഇന്ന് ഈ ഗുജറാത്തി പാറ്റേണ് - ഗുജറാത്തി പദ്ധതി - ട്രൈബല് ഡവലപ്മെന്റിനു വേണ്ടീട്ടുള്ള ഈ ഗുജറാത്തി പാറ്റേണ് അനുകരിക്കുവാന് വേണ്ടി നിശ്ചയിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നോളമുള്ള ഭാരതത്തിന്റെ ചരിത്രം നോക്കിയാലും - അതിനു മുമ്പുള്ള ചരിത്രം നോക്കിയാലും ഒരു വസ്തുത നമുക്കു മനസ്സിലാകും. മനസ്സിലാക്കാന് കഴിയും. ഭാരതം അടിസ്ഥാനപരമായി കാര്ഷികപ്രധാനമായ ഒരു രാജ്�
No comments:
Post a Comment