സേവാഭാരതി സേവാസംഗമത്തിന് തുടക്കമായി
കൊടുങ്ങല്ലൂര്‍ (തൃശൂര്‍): സേവാഭാരതി സംസ്ഥാന സേവ സംഗമം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി (കൊളത്തൂര്‍ അദ്വൈതാശ്രമം) ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് പ്രാന്ത സം
ഘചാലക് പി.ഇ.ബി മേനോന്‍ അധ്യക്ഷത വഹിച്ചു.
സീമാ ജാഗരണ്‍ അഖില ഭാരതീയ സഹ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലക്ഷ്മി കുമാരിയെ (വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൌണ്ടേഷന്‍) ചടങ്ങില്‍ ആദരിച്ചു. ഋഷിപാല്‍, അജിത് മഹാപാത്ര (സേവാഭാരതി) എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കുക വഴി ആത്മവിശ്വാസവും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനുമാണ് സേവാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
നമ്മള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം..
(പൂജ്യ സ്വാമി ചിദാനന്ദ പുരി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ സംക്ഷിപ്തം)
രണ്ടു വിലക്ഷണ കാഴ്ചകള്‍
1. ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നു. മറ്റു ഇസങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു.. ഈ അവസ്ഥയില്‍ ആണ് ലോകം സമാധാനത്തിനും ഐശ്വര്യതിനായും ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നത്. സ്വന്തം മതം ശാന്തി ആണ് സമാധാനം ആണെന്നൊക്കെ പറയുന്
നവര്‍ പരസ്പര വിരോധത്തിന്റെയും കൂട്ട ക്കൊലയുടെയും ചോരപ്പുഴകളുടെയും പ്രഭവ കേന്ദ്രങ്ങള്‍ ആയി തീരുന്നു.. ഇവിടെയാണ് ശാസ്ത്രീയ ജീവിത ക്രമങ്ങളുടെ ദര്‍ശനമായ സനാതന ധര്മത്തിന്റെ പ്രസക്തി.
2. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഈ ദര്‍ശനം/ ശാസ്ത്രം/ ജീവിത വ്യവസ്ഥ ഉത്ഭവിച്ച ദേശത്തില്‍ അന്ധകാരം കൊടി കുത്തി വാഴുന്നു. തെറ്റി ധാരണയുടെയും ആശയ കുഴപ്പതിന്റെയും മധ്യത്തില്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി തീരുമോ എന്ന് ആശങ്ക ഉളവാക്കുന്ന അവസ്ഥാ വിശേഷം.. ധര്‍മ സംബന്ധിയായ എല്ലാറ്റിനെയും വിപരീതമായി മാത്രം അവതരിപ്പിക്കുന്ന സ്ഥിതി. വിപരീത വിവേചനം....
എവിടെയെല്ലാമാണോ ശരിയായ ദര്‍ശനത്തെ ലോക സമക്ഷം അവതരിപ്പിക്കേണ്ടത് ഉദ്ബോധനം നടത്തേണ്ടത് അവിടെയും അപകടം. ഉദാഹരണം ക്ഷേത്രങ്ങള്‍, കരി നിഴലുകളുടെയും കരി മരുന്നിന്റെയും പിന്നാലെ ഓടുന്ന അവസ്ഥ..
ഈ വിലക്ഷണ സാഹചര്യങ്ങളിലാണ് ഇത്തരം (സേവ) പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.. സനാതന ധര്‍മ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സേവനം ഇശ്വരാരധാന തന്നെ ആണ്. അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പരിശീലനത്തിന് അങ്ങേയറ്റം പ്രസക്തി ഉണ്ട്.
അല്പം പോലും വ്യതിചലനം കൂടാതെ മുന്നേറാന്‍ കൃത്യമായ ദര്‍ശനവും പ്രവര്‍ത്തനനിഷ്ഠയും ആവശ്യമാണ്..
സ്വാമി ശാരദാനനന്ദ സ്വാമികള്‍, 1926 ല് രാമകൃഷ്ണ മിഷന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞ കാര്യം ഇപ്പോഴും സ്മരിക്കണം.."പ്രസ്ഥാനത്തിന്റെ വലുപ്പം വര്‍ധിക്കുന്നത് അനുസരിചു ആദര്‍ശത്തിന്റെ തീവ്രതയും തീഷ്ണതയും കുറയാന്‍ സാധ്യത ഉണ്ട്." അതൊരിക്കലും നമ്മുടെ ഈ പ്രവര്‍ത്തനത്തില്‍ വന്നു പെടരുത്.. സമുദ്രത്തിലേക്ക് എത്തുമ്പോള്‍ നദിയുടെ പരപ്പ് കൂടും പക്ഷെ ആഴം കുറയുകയും ചെയ്യും.. കാലാകാലങ്ങളില്‍ നദീമുഖങ്ങളിലെ ആഴം കൂട്ടേണ്ടതുണ്ട്' ഭഗവാന്‍ ഭാഷ്യകാരന്‍ പറഞ്ഞിട്ടുണ്ട് ഏതൊരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുമ്പോള്‍, വളരുമ്പോള്‍ സാധകര്‍ക്ക് ക്ലേശം കുറയുന്ന മുറയ്ക്ക് വിട്ടു വീഴ്ചകള്‍ ചെയ്യാനും കാമാദി ദോഷങ്ങള്‍ ബാധിപ്പാനും ഇടയാകുന്നു. അത് കൊണ്ട് ധര്‍മ ക്ഷയം സംഭവിക്കുകയും പ്രസ്ഥാനം തകരുകയും ചെയ്യും.. ശ്രദ്ധിക്കുക..
ഈ കാണായ വിരാട് സ്വരൂപം ആണ് ഭഗവാന്‍.. ഈ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സേവനം ഈശ്വരാരാധന ആകും.. അങ്ങനെ മക്കളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ അമ്മയെ (ഭാരത മാതാവ്) ആനന്ടിപ്പിക്കാം.. ഐശ്വര്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കാം..
സംസ്കൃതിക്കും ധര്‍മ്മത്തിനും എതിരായി ഉയരുന്ന സര്‍വ തിന്മകളെയും, മത പരിവര്തനമായാലും, ഭീകരത ആയാലും, ലക്ഷ്യ ബോധാമില്ലാത്ത യുവ സമൂഹം നടത്തുന്ന വിധ്വംസന പ്രവൃത്തി ആയാലും, എല്ലാം പരിഹരിക്കപ്പെടും..
ലോക പ്രതീക്ഷ നിറവേറ്റുവാന്‍ പാകത്തില്‍ ഈ ധരമതെയും സമാജതെയും സംരക്ഷിക്കാനും ബാലപെടുത്താനും നാം പ്രയത്നിച്ചു വിജയിക്കണം.. ശുഭ പ്രതീക്ഷയോടെ, പരസ്പര സ്നേഹ സഹകരണ ഭാവങ്ങളോടെ, ഒറ്റ കെട്ടായി മുന്നേറാം...
കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയുടെ തിരുസന്നിധിയില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഐതിഹാസികമായ സേവ സംഗമം ആരംഭിച്ചു.. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ പ്രേരിതമായ സേവാ സംരംഭങ്ങളില്‍ പങ്കാളികലായിരിക്കുന്ന പ്രധാന പ്രവര്‍ത്തകര്‍ ആണ് സംഗമത്തില്‍ എതിടിരിക്കുന്നത്.. പ്രതീക്ഷയെ കവച്ചു വയ്ക്കുന്ന പ്രാതിനിധ്യമാനിവിടെ കാണാന്‍ ആവുന്നത്.. വേദിയില്‍ പൂജ്യ സ്വാമി ചിദാനന്ദപുരി, ഡോ ലക്ഷ്മി കുമാരി, മാ പി ഇ ബി മേനോന്‍ സാര്‍, മാ ഗോപാല കൃഷ്ണേട്ടന്‍ , തുടങ്ങിയവരെ കാണാം..
നിറഞ്ഞു കവിഞ്ഞ സദസ്സ്... താഴത്തെ വിശാലമായ ഹാള്‍ തികയാതെ വന്നത് കൊണ്ട് മുകളില്‍ ഗാലറി കൂടി വേണ്ടി വന്നു പ്രതിനിതികളെ ഉള്‍ക്കൊള്ളാന്‍.. ഇതൊരു സദ് പരിവര്‍ത്തനത്തിന്റെ നാന്ദി ആണെന്ന് മനസ്സ് മന്ത്രിക്കുന്നു.. ഇവിടെ നിറഞ്ഞു തുളുമ്പുന്ന ഭഗവത് ചൈതന്യം അതാണ്, എന്നോട് മാത്രമല്ല, എല്ലാവരോടും പറയുന്നത്..
സമാപന സഭ
സമാപനസമ്മേളനം
കൊടുങ്ങല്ലൂരില്‍ ആരംഭിച്ച സേവാഭാരതി സേവാസംഗമത്തിന്റെ സമാപന സമ്മേളനം സ്വാമി ഗരുഢധ്വജാനന്ദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പൂജ്യ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, മാനനീയ കെ സി കണ്ണന്‍ ജി, മാ: മേനോന്‍ സാര്‍, മാ: കെ കെ ബാലറാം ജി, പദ്മനാഭ സ്വാമി തുടങ്ങിയവര്‍...
കേരളത്തിലെ ഹൈന്ദവ സംഘടന പ്രവര്‍ത്തനത്തിലെ മറ്റൊരു ഐതിഹാസിക മുഹൂര്‍ത്തം, ..... സേവാസംഗമത്തിന്റെ സമാപന പരിപാടി
സേവ ഭാരതിയുടെ വെബ് സൈറ്റ് സഹ സര്‍ കാര്യവാഹ് മ: കണ്ണേട്ടന്‍ ഉദ്ഘാടനം ചെയ്തു...
website was inaugurated by Ma KCKannanji...
Do visit
പ്രശസ്ത ശില്‍പി ഡാവിന്‍ജി സുരേഷിന് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു. കെ.സി. കണ്ണന്‍, അഡ്വ. കെ.കെ.ബല്‍റാം, സ്വാമി ഗരുഢധ്വജാനന്ദ
തുടങ്ങിയവര്‍ സമീപം.