Saturday 9 June 2012

ദേവിമാര്‍



ഹിന്ദുമതപ്രകാരം വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു 
ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നീ 
ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ 
സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ്‌ സരസ്വതീ 
ദേവി.
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയ ‘ക്രിയ’ ശക്തിയായും 
ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ 
എന്തെന്നാൽ, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയയുടെ ദേവിയായും 
സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. 
സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന 
വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.
ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ 
താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും 
കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും 
പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും 
ഉപയോഗിക്കുന്നു

No comments:

Post a Comment