Saturday, 9 June 2012

ക്ഷമയെ പരീക്ഷിക്കല്‍

ഒരിക്കല്‍ സ്വമിരാമദാസ് ചഫലില്‍ നിന്നും സാതാരയിലേക്ക് പോകുകയായിരുന്നു . അദേഹത്തോടൊപ്പം അപ്പാജി ദത്തുവും ഉണ്ടായിരുന്നു. ഇ ടക്ക് ദേഹേഗ്രാമത്തില്‍ എത്തിയപ്പോള്‍ ദത്തു പറഞ്ഞു , മഹാരാജ് ! ആഹാരത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടുചെയാം മടങ്ങുബോള്‍ വൈകന്‍ സാധ്യത ഉള്ളതുകൊണ്ട് ദത്തു അടുത്തുള്ള വയലില്‍നിന്നും കുറച്ച് വിളഞ്ഞ ചോളം പറിച്ച് വരുക്കുവാന്‍ തുടങ്ങി പുക ഉയരുന്നത് കണ്ട് വയലിന്‍റെ ഉടമസ്ഥന്‍ പാട്ടില്‍ അവിടെ എത്തി . ചോളം മോഷ്ട്ടിച്ചത് കണ്ട അദ്ധേഹത്തിന്കപം അടക്കാന്‍ കഴിഞ്ഞില്ല . തന്‍റെ കയ്യില്‍ ഇരുന്ന വടികൊണ്ട് അദ്ദേഹം രാമദാസ്‌ സ്വാമിയേ തലങ്ങും വിലങ്ങും അടിച്ചു . രാമദാസ് സ്വാമി പ്രതികാരം ചെയും എന്നാണ് ദത്ത് കരുതിയത്‌ . എന്നാല്‍ സ്വാമി ശാന്തന്‍ ആയി നിന്നു.കുറച്ചുസമയത്തിനുശേഷം വഴക്കുപറഞ്ഞുകൊണ്ട്  പാട്ടില്‍ പോയി . താന്‍ കാരണം ആണ് സ്വാമിക്ക് അടികൊള്ളേണ്ടി വന്നതെന്ന് ഓര്‍ത്ത് ദത്ത് പാശ്ചാതപിച്ചു 


അടുത്തദിവസം അവര്‍ സാതാരയില്‍ എത്തിച്ചേര്‍ന്നു . സ്വാമിജിയുടെ പുറത്ത് വടിയുടെ പാടുകള്‍ കണ്ട  ജനം അടക്കം പറയാന്‍ തുടങ്ങി . ചത്രപതി ശിവാജി ഇതിനെ ക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പാട്ടിലിനെ വിളിപ്പിക്കാന്‍ സ്വമിജി പറഞ്ഞു . താന്‍ ഇന്നലെ ഉപദ്രവിച്ചത് ശിവജിമാഹാരാജവിന്‍റെ ഗുരുവിനെയായിരുന്നു എന്നറിഞ്ഞപ്പോള്‍ പാട്ടില്‍ ഭയന്നുവിറക്കാന്‍തുടങ്ങി . തനിക്ക് ഇനി എന്ത് ശിക്ഷയാണാവോ ലഭിക്കുക എന്നോര്‍ത്ത് അയാള്‍ വേവലാതിപെട്ടു .ശിവാജി ചോദിച്ചു മഹാരാജ് ! ഇയാള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് ? അപ്പോള്‍ പാട്ടില്‍ സ്വാമിജിയുടെ  തൃപ്പാദങ്ങളില്‍ വീണ്മാപ്പിരന്നു . സ്വാമിജി പറഞ്ഞു രാജാവേ ഇയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ല  . ഞങ്ങളുടെ ക്ഷമയെ ഇയാള്‍ പരിക്ഷിക്കുക യല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല  . അതുകൊണ്ട് ഇയാള്‍ക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ നല്‍കി ആദരിക്കണം . അതാണ് ഇയാള്‍ക്കുള്ള ശിക്ഷ .

No comments:

Post a Comment