Saturday, 5 May 2012

ആദര്‍ശകഥ



ഞാന്‍ എന്‍റെ വീട്ടിലേക്ക് അല്ലെ വന്നത് .പിന്നെ ഇതിന്‍റെയെല്ലാം ആവശ്യം എന്താണ് ? ഈ ചോദ്യത്തോടൊപ്പം ഡോക്ടര്‍ജി യുടെ തിഷ്ണത യേറിയ നോട്ടവും .
ഡോക്ട്ടര്‍ജിയെ  അണിയിക്കാന്‍ പുഷ്പമാലയുമായിപൊങ്ങിയ ഗുരുജിയുടെ കൈ താനെ താഴ്ന്നു.ഗുരുജിയോടൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്ന മറ്റു സ്വയംസേവകരും ആകെ വിയര്‍ത്തു .അന്തരിക്ഷം
ആകെ മ്മുകമായി. എന്നാല്‍ അടുത്തനിമിഷം തന്നെ ഡോക്ട്ടര്‍ജിയുടെ ചുണ്ടില്‍ സോതസിദ്ധമായ പുഞ്ചിരി വിടര്‍ന്നു. തന്‍റെക്കുടെ ട്രയിനില്‍ വന്ന മാന്യ വ്യക്തിയെ ചുണ്ടിക്കാട്ടി ഡോക്ട്ടര്‍ജി പറഞ്ഞു, “വാസ്തവത്തില്‍ നമ്മുടെ അതിഥിയായിഎത്തിയിരിക്കുന്ന ഇദേഹത്തെയാണ് നാം മാലയിട്ട്സ്വീകരിക്കേണ്ടത്’’
ഡോക്ട്ടര്‍ജിയുടെ സുചനഅനുസരിച്ച് ഗുരുജി ഗയയിലെ ശ്രീകൃഷ്ണ വല്ലഭ പ്രസാദ് നാരായണ്‍സിംഹ്നെ (ഇദേഹംപിന്നീട് ബീഹാര്‍ സംഘച്ചാലകാനായി) പുഷ്പമാലയിട്ടുസ്വീകരിചു. സംഘശിക്ഷ വര്‍ഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
നാഗ്പൂര്‍ റെയില്‍വെസ്റ്റേഷനില്‍ ആയിരുന്നു ഈ സംഭവം അരങ്ങേറിയത് 1940, പൂനയിലെ ഗ്രിഷമകാല സംഘശിക്ഷാവര്‍ഗില്‍നിന്നും നാഗ്പൂര്‍ശിക്ഷാവര്‍ഗിലേക്ക് വന്നതായിരുന്നു ഡോക്ട്ടര്‍ജി . ആ സമയം ഗുരുജി നാഗ്പൂര്‍ ശിക്ഷാവര്‍ഗിന്റെ സര്‍വ്വാധിക്കാരി എന്നനിലയില്‍ ആണ് ഡോക്ട്ടര്‍ജിയെ സ്വികരിക്കാന്‍ സ്വയംസേവകരുമായി സ്റ്റേഷനില്‍ എത്തിയത്. വണ്ടി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ബോഗിയുടെ വാതില്‍ക്കല്‍ തന്നെ പുഞ്ചിരിച്ചുകൊണ്ട് ഡോക്ട്ടര്‍ജി നില്‍പ്പുണ്ടായിരുന്നു.പ്ലാറ്റ്ഫോമില്‍ഇറങ്ങിയ ഡോക്ട്ടര്‍ജിയുടെ കഴുത്തിനുനേരെ ഗുരുജിയുടെ കയ്യിലിരുന്ന മാല നീണ്ടപ്പോള്‍ അദേഹത്തിന്റെ പുഞ്ചിരി അപ്രത്യക്ഷമാകുകയും ഗുരുജിയുടെ പ്രവൃത്തിയെ തടയുകയും ചെയ്തു.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ശ്രീഗുരുജി പറയുമായിരുന്നു. “അദ്ധേഹത്തിന്‍റെ മൃതശരീരത്തില്‍ മാത്രമേ പുഷ്പമാല അര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളൂ’

No comments:

Post a Comment