Friday, 11 May 2012

വിമലേ സുപരിചിതേ മമ മാതൃഭൂമേ..............


  വിമലേ സുപരിചിതേ മമ മാതൃഭൂമേ
  വിജയിക്കയെന്നും ശുഭവന്ദന്നീയേ
പ്രപഞ്ചത്തിനെന്നും വഴികാട്ടിയായി നീ
വിരാജിച്ചിരുന്നു യുഗാന്തങ്ങളോളം
പരമാര്‍ത്ഥതത്വപ്രകാശം ജഗത്തില്‍
തെളിയിച്ച തായേ മമ ഭാരതാംബേ
                       (വിജയിക്കയെന്നും)

  മുനിമാനസങ്ങള്‍ പ്രകീര്‍ത്തിച്ചു നിന്നെ
  ഭുവനത്തിനെല്ലാം ജനയിത്രിയായി
  അപരാജിതം നിന്‍ അപതാനമെല്ലാം
  കവിമാനസങ്ങള്‍ മിഴിവോടെ വാഴ്ത്തി
                       (വിജയിക്കയെന്നും)

നിഗമാതിയായുള്ള ശാസ്ത്രങ്ങളേകി
പരിതുഷ്ടി ഞങ്ങള്‍ക്കവിടുന്നു നല്‍കി
പുരുഷാര്‍ത്ഥമെല്ലാം ഭവതിക്കുവേണ്ടി
പരിചോടെ നല്‍കാന്‍ ദൃഢചിത്തര്‍ ഞങ്ങള്‍
                      (വിജയിക്കയെന്നും)

  ഭോഗാന്ധകാരം പടരുന്നിതെങ്ങും
  പന്ഥാവുമറ്റില്ല ലോകര്‍ക്കുമാതേ
  അനവദ്യധരണി തവ സൗഭഗത്തിന്‍
  സുധതന്നെ ഇന്നീ പാരിന്‍ പ്രതീക്ഷ
                     (വിജയിക്കയെന്നും)

ഒരുമാത്രപോലും പഴുതാക്കിടാതെ
തവ സേവ ചെയ്യാന്‍ പ്രതിബധര്‍ ഞങ്ങള്‍
ഭൂതിപ്രബോധേ മമ ജന്മഭൂവേ
പ്രസരിച്ചിടട്ടേ നിന്‍ ദര്‍ശനങ്ങള്‍
                      (വിജയിക്കയെന്നും)

1 comment: