Sunday, 13 May 2012

പ്രണവപൂര്‍വമാംബരം ..................

പ്രണവപൂര്‍വമാംബരം  അരുണവരണമണികയായ്‌
ഉണരൂ തരുണവീരരെ  ഉണരൂ ഓമല്‍ സഹജരേ   (2)

കടലിറാമ്പിയാര്‍ക്കവേ തുമുലഭേരി കാഹളം 
അടവി തന്‍റെ ഗുഹകളില്‍ കൊടിയ സിംഹഗര്‍ജനം 
ചരണമെന്‍റെ ഭാരതം കരണമെന്‍റെ  ഭാരതം 
സിരകള്‍ തോറുമൊഴുകിടും നിണകണങ്ങള്‍  ഭാരതം


വൈനതേയരായി  മാതൃ ദാസ്യമിന്നൊഴിക്ക നാം
കര്‍മ്മമന്ത്രമോതി കന്നനായി  തേര്‍തെളിക്ക  നാം
കര്‍മമെന്‍റെ ഭാരതം   ധര്‍മമെന്‍റെ ഭാരതം
നന്മയെന്‍റെ ഭാരതം സര്‍വമെന്‍റെ ഭാരതം


ഇരുളുറങ്ങും  നിലവറ ഇനിയടിച്ചുടചിടാം
അരിയോരാര്‍ഷഭാരതത്തില്‍  പുതിയ കോവില്‍തീര്‍ത്തിടാം
ദേവിയെന്‍ ഭാരതം വിദ്യയെന്‍ ഭാരതം
വിത്തമെന്‍റെ  ഭാരതം സര്‍വമെന്‍റെ ഭാരതം


അവിടെയാത്മരാമനെ  അതുലസത്യകാമനെ
തിരികൊളുത്തി  വിരവിലേറ്റുതൊഴുതുണത്തി  വാഴ്ത്തിടാം
ജന്മമെന്‍റെ  ഭാരതം പുണ്യമെന്‍റെ  ഭാരതം
സത്യമെന്‍റെ  ഭാരതം   മോക്ഷമെന്‍റെ  ഭാരതം






No comments:

Post a Comment