Wednesday, 16 May 2012

പീഢിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കായി .....

ഇന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഠിപ്പിക്കപ്പെടുന്നവര്‍ ഹിന്ദുക്കളായിരിക്കും! അനേക കോടി ഹിന്ദുക്കളില്‍ ഭൂരിഭാഗവും അവഗണനക്കും, പിന്തള്ളപ്പെടലിനും, ജാതിസ്പര്‍ദ്ധക്കും, മതമറ്റങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു. തനതു ഭാരതിയ പൈത്രുകവും, ഹൈന്ദവ സംസ്കാരവും കാത്തു സൂക്ഷിക്കേണ്ടതു ഓരോ ഭാരതീയന്റേയും കടമയല്ലേ?


ഇന്ത്യയില്‍ രാഷ്ട്രീയ അവഗണനകൊണ്ടും, മറ്റു മതങ്ങളുടെ പ്രലോഭനങ്ങളാലും അക്രമങ്ങളാലും, സ്വതവേയുള്ള ജാതി വൈരത്താലും, അന്ധവിശ്വാസ പ്രചരണത്താലും, മാനസികമായും, ഭൌതികമായും, ആത്മീയമായും, പീഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍ഷഭാരതത്തിലെ ഹൈന്ദവജനതക്കു വേണ്ടി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു!

പാഠം ഒന്നു:

ഹിന്ദുത്വം ഒരു മതമല്ലാ..... ഒരു ജിവിത സംസ്കാരമാണു! ഭാരത ജനതയുടെ സംസ്കാരമാണു ഹൈന്ദവ സംസ്കാരം!

ലോകത്തില്‍ വച്ച് ഏറ്റവും സഹിഷ്ണുതയുള്ള ജനങ്ങളാണു ഭാരതീയര്‍

എന്തും ഉള്‍ക്കൊള്ളാന്‍ ഈ ജനത വൈമുഖ്യംകാണിച്ചിട്ടില്ല

ലോകോത്തരമായ ആദ്ധ്യാത്മികദര്‍ശങ്ങള്‍ ഭാരതത്തിന്റെ സംഭാവനയാണു!


തമസോ മാ ജ്യോതിര്‍ ഗമയ:
സര്‍വ്വ ചരാചരങ്ങളിലും ദൈവിക സാന്നിധ്യം ദര്‍ശിക്കുന്ന ഭാരതീയ ദര്‍ശനങ്ങളെ ഞാന്‍ നമിക്കുന്നു!
ഓം ശാന്തി!

ഹിന്ദുക്കള്‍ ലോകത്തിനു മാതൃകയാകേണ്ട വിഭാഗമാണ്

പ്രിയപ്പെട്ട എന്റെ ഭാരതീയ സഹോദരങ്ങളെ,

സ്വന്തം വീട്ടിൽ സമാധാനം ആഗ്രഹിക്കാത്ത ആരുണ്ട്‌? സമാധാന മില്ലാത്ത ജിവിക്കുന്നതെന്തിനു? വയറു പട്ടിണി ആണെങ്കിലും, മനസ്സു ശാന്തമായിരുന്നാൽ ചുരുങ്ങിയ പക്ഷം ഉറങ്ങാനെങ്കിലും സാധിക്കും. അസ്സമാധാനം ഉറക്കം മുതൽ, പുറത്തിറങ്ങാനുള്ള ആഗ്രഹ്വും, അന്യരോട്‌ വിശ്വാസപൂർവ്വ്വം ഇടപഴകാനുള്ള അഭിവാഞ്ചയും ഇല്ലാതാക്കും! ജീവനില്ലാത്ത നിശ്ചേതനമായ ഒരു തരം യാന്ത്രിക ജീവിതം,- ഒരു നാൾ മരിക്കാൻ വേണ്ടി ജീവിച്ചു തീർക്കുന്ന ഒരു ജീവിതം! 


കഷ്ടം! കഷ്ടം!!!!!!!!!!!
നാം ഹിന്ദുക്കൾ - ലോകത്തിനു മാത്രുക ആവേണ്ട വിഭാഗമാണു! ഓരോ വൻകരയിലേയും ജനങ്ങൾക്കു ഭഗവാൻ ഒരോ പ്രത്യേകദൗത്യവും നൽകിയിട്ടുണ്ട്‌.നമ്മുടെ ദൗത്യം ആത്മീയത പ്രചരിപ്പിക്കുകയും, തദ്വാരാ ലോകജനതക്കു മനശുദ്ധിയൂ,പരസ്പര സ്നേഹവും, അന്യരിലും, സകല ചരാചരങ്ങളിലും, ദൈവിക അംശം ദർശിക്കാൻ പ്രാപ്തരാക്കുക എന്ന മഹതും ഭാരിച്ചതുമായ ഉത്തരവാദിത്വമാണു. ആരും പറയാതെ തന്നെ എല്ലവർക്കും അതു അനുഷ്ടിക്കാനുള്ള ഉൾപ്രേരണ അവർക്കു ലഭിക്കുന്നുമുണ്ട്‌. എന്നാൽ "ദൈവ നിശ്ചയം തെറ്റിക്കാൻ പൈശാചികശക്തികൾ എപ്പോഴും മനുഷ്യരെ അദ്രുശ്യമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കും" ആപ്രേരണയിൽ പെട്ടതാണു വർഗ്ഗീയതയും! 

നമ്മുടെ പൈത്രുകസംസ്കാരികളായ ചിലർ ചില പൈശാചിക ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന മറ്റു ചില വർഗ്ഗക്കാരെപ്പോലെ അക്രമങ്ങൾക്കും, തീവ്രവാദത്തിനും അടിപ്പെട്ട വാർത്തകൾ ഏറെ ദുഃഖിപ്പിക്കുന്നതാണു. പേരെടുത്തു പറഞ്ഞു ആവർഗ്ഗക്കാരെ ഞാൻ ദുഃഖിപ്പിക്കുന്നില്ല. എന്നാൽ അവരെ പോലെ നാമും പ്രവർത്തിച്ചാൽ അവരും ദൈവനിർദ്ദേശം നടപ്പിലാകേണ്ട നാമും തമ്മിൽ എന്താണു അന്തരം? സഹിക്കാനും, ദ്രുഡനിശ്ചയത്തോടെ കർത്തവ്യം നിറവേറ്റുകയുമാണു നമ്മുടെ കടമ. അല്ലാതെ അക്രമങ്ങൾക്ക്‌ അക്രമം, ചോരക്കു ചോര എന്ന സാത്താന്റെ നിയമത്തിൽ വിശ്വസ്സിച്ചു പാപഭാരം കൂട്ടുകയല്ല വേണ്ടത്‌. 

വേദങ്ങ്ലും, ഉപനിഷത്തുക്കളൂം, പുരാണങ്ങളും, നമ്മെ പഠിപ്പിച്ചു തരുന്നതു മഹത്തായ ഒരു സംസ്കാരത്തിനു ലോകത്തിനു കൊടുക്കേണ്ട,ലോകത്തെ സംരക്ഷിക്കേണ്ട, ലോകത്തിൽ പ്രവർത്തിക്കേണ്ട , സുക്രുത മാർഗ്ഗങ്ങൾ ആണു. കാലാനുസ്രുതമായി നാം മറണം. ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ ഭാരത ഖണ്ഡത്തിലും, അസമത്വത്തിന്റെയൂം,ദാരിദ്രത്ത്റ്റിന്റേയും, ബീജം മുളച്ച വളർച്ചയെത്തികൊണ്ടിരിക്കുകയാണു. അസമത്വമെന്നാൽ സമത്വമില്ലായ്മ! സാമ്പത്തികം, സാമൂഹികം, ആരോഗ്യപരം, സാംസ്കാരികം എല്ലാം അതിൽ പെട്ം. ഈ അസമത്വ്ം പ്രക്രുതിയുടെ വിളയാട്ടമാണു. ഓരോ കാലഘട്ടങ്ങളിലും ഓരോ ദുഷ്ട ശക്തികൾ ആവിർഭവിക്കറുണ്ട്‌. കലി യുടെ യുഗമായ ഈ കലികാലത്തിൽ സത്ഭാവനകൾക്കല്ല, ദുർഭാവനകൾക്കാണു ഭൂരിപക്ഷം! ഇതു വിധിയാണു. ഈ വിധിയെതോൽപ്പിക്കാൻ മനുഷ്യശക്തിക്കാവില്ല. സർവ്വശക്തനായ - സകലതിനും നാഥനാനായ, നാരായണൻ ആ പരം പൊരുളായ സർവ്വേശ്വരൻ സ്വയം അവതരിച്ചോ, പ്രബോധകരേയോ, പ്രവാചകരേയോ, ലോകഗുരുക്കളേയോ, അധികാരപ്പെടുത്തി ദുഷ്ടതയിൽനിന്നും ലോകത്തെ രക്ഷിക്കും.

ഇന്നു ഹിന്ദുക്കൾ ചെയ്യേണ്ടതു, പിശാചിന്റെ സംഭാവനയായ വർഗ്ഗിയതയും,അയിത്തവും ഉച്ചനീചത്വങ്ങളും ഉപേക്ഷിച്ചു മനുഷ്യരിൽ സമഭാവന വളർത്തി, സംഘടിച്ചു "ലോകാസമസ്താ സുഖിനോ ഭവന്തു" എന്ന മന്ത്രവാക്യം മനസ്സിൽ ഉരുവിട്ടു, ഓം കാരപൊരുളായ സർവ്വ്വശക്തനായ നാരായണനായ, സർവ്വചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനിൽ ചിന്തയും, കർമ്മവും സമർപ്പികയാണു. മറ്റു വർഗ്ഗിയ പ്രേരണകൾക്കു വശം വദരാകാതെ മനശക്തി നേടുകയാണു. അവരുടെ പ്രലോഭനങ്ങളെ നിസാരവൽക്കരിച്ചു പുറംതള്ളാനുള്ള അറിവും മനശക്തിയും നേടാൻ ഓരോ രുത്തരേയും പരസ്പരം പേരിപ്പിക്കുക. 

എന്നും ഉന്നത സമൂഹത്തിലുള്ളവരെ ആണു ചെകുത്താൻ ആയുധമാക്കാറുള്ളതു. അവരെ ഉപയോഗിച്ചു മറ്റുള്ളവരെ പീഠിപ്പിക്കുന്നതു പിശാചിനെ സന്തോഷിപ്പിക്കുന്നു. ഹൈന്ദവരിലെ ഉന്നത വിഭാഗക്കാരായ വളരെ ന്യൂനപക്ഷമായ മേൽജാതിക്കാരെയും, ഈ പിശാച്ചു നല്ലവണ്ണം ഉപയോഗിച്ചു. നമ്മുടെ കണ്ണു തുറക്കാൻ ഇനി വൈകിക്കൂടാ. മനുഷർ എല്ലാം ദൈവസമക്ഷം തുല്യരാണു. നാം അനുഷ്ടിക്കുന്ന കർമ്മങ്ങൾക്കഞ്ഞുസരിച്ചു നമുക്കുള്ള സ്ഥാനവും പ്രതിഫലവും ലഭിക്കുന്നു. അതിനാൽ നമ്മുടെ കർമ്മം ദൈവസമക്ഷം ഉൽക്രുഷ്ടമായിരിക്കത്തക്കതാക്കാനുള്ള മാർഗ്ഗം നമുക്കു ദൈവ്ം തന്ന വിവേകത്തിലൂടെ കണ്ടെത്തി പ്രവർത്തിക്കുക. ......തുടരും

Sunday, 13 May 2012

പ്രണവപൂര്‍വമാംബരം ..................

പ്രണവപൂര്‍വമാംബരം  അരുണവരണമണികയായ്‌
ഉണരൂ തരുണവീരരെ  ഉണരൂ ഓമല്‍ സഹജരേ   (2)

കടലിറാമ്പിയാര്‍ക്കവേ തുമുലഭേരി കാഹളം 
അടവി തന്‍റെ ഗുഹകളില്‍ കൊടിയ സിംഹഗര്‍ജനം 
ചരണമെന്‍റെ ഭാരതം കരണമെന്‍റെ  ഭാരതം 
സിരകള്‍ തോറുമൊഴുകിടും നിണകണങ്ങള്‍  ഭാരതം


വൈനതേയരായി  മാതൃ ദാസ്യമിന്നൊഴിക്ക നാം
കര്‍മ്മമന്ത്രമോതി കന്നനായി  തേര്‍തെളിക്ക  നാം
കര്‍മമെന്‍റെ ഭാരതം   ധര്‍മമെന്‍റെ ഭാരതം
നന്മയെന്‍റെ ഭാരതം സര്‍വമെന്‍റെ ഭാരതം


ഇരുളുറങ്ങും  നിലവറ ഇനിയടിച്ചുടചിടാം
അരിയോരാര്‍ഷഭാരതത്തില്‍  പുതിയ കോവില്‍തീര്‍ത്തിടാം
ദേവിയെന്‍ ഭാരതം വിദ്യയെന്‍ ഭാരതം
വിത്തമെന്‍റെ  ഭാരതം സര്‍വമെന്‍റെ ഭാരതം


അവിടെയാത്മരാമനെ  അതുലസത്യകാമനെ
തിരികൊളുത്തി  വിരവിലേറ്റുതൊഴുതുണത്തി  വാഴ്ത്തിടാം
ജന്മമെന്‍റെ  ഭാരതം പുണ്യമെന്‍റെ  ഭാരതം
സത്യമെന്‍റെ  ഭാരതം   മോക്ഷമെന്‍റെ  ഭാരതം






Friday, 11 May 2012

വിമലേ സുപരിചിതേ മമ മാതൃഭൂമേ..............


  വിമലേ സുപരിചിതേ മമ മാതൃഭൂമേ
  വിജയിക്കയെന്നും ശുഭവന്ദന്നീയേ
പ്രപഞ്ചത്തിനെന്നും വഴികാട്ടിയായി നീ
വിരാജിച്ചിരുന്നു യുഗാന്തങ്ങളോളം
പരമാര്‍ത്ഥതത്വപ്രകാശം ജഗത്തില്‍
തെളിയിച്ച തായേ മമ ഭാരതാംബേ
                       (വിജയിക്കയെന്നും)

  മുനിമാനസങ്ങള്‍ പ്രകീര്‍ത്തിച്ചു നിന്നെ
  ഭുവനത്തിനെല്ലാം ജനയിത്രിയായി
  അപരാജിതം നിന്‍ അപതാനമെല്ലാം
  കവിമാനസങ്ങള്‍ മിഴിവോടെ വാഴ്ത്തി
                       (വിജയിക്കയെന്നും)

നിഗമാതിയായുള്ള ശാസ്ത്രങ്ങളേകി
പരിതുഷ്ടി ഞങ്ങള്‍ക്കവിടുന്നു നല്‍കി
പുരുഷാര്‍ത്ഥമെല്ലാം ഭവതിക്കുവേണ്ടി
പരിചോടെ നല്‍കാന്‍ ദൃഢചിത്തര്‍ ഞങ്ങള്‍
                      (വിജയിക്കയെന്നും)

  ഭോഗാന്ധകാരം പടരുന്നിതെങ്ങും
  പന്ഥാവുമറ്റില്ല ലോകര്‍ക്കുമാതേ
  അനവദ്യധരണി തവ സൗഭഗത്തിന്‍
  സുധതന്നെ ഇന്നീ പാരിന്‍ പ്രതീക്ഷ
                     (വിജയിക്കയെന്നും)

ഒരുമാത്രപോലും പഴുതാക്കിടാതെ
തവ സേവ ചെയ്യാന്‍ പ്രതിബധര്‍ ഞങ്ങള്‍
ഭൂതിപ്രബോധേ മമ ജന്മഭൂവേ
പ്രസരിച്ചിടട്ടേ നിന്‍ ദര്‍ശനങ്ങള്‍
                      (വിജയിക്കയെന്നും)

Monday, 7 May 2012

സുഭാഷിതം

ധനേന കിം യോ ന ദദാതി നാശ്നുതേ
ബാലേന കിം യച്ച രിപുന്‍ ന ബാധതേ
ശ്രുതേന കിം യോ ന ച ധര്‍മ്മമാചരേത്
കിമാത്മനാ യോ ന ജിതേന്ത്രിയോ  ഭവേത് 
                                               ( സുഭാ: ഭണ്ടാഗാരം)
അര്‍ത്ഥം: കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ധനം കൊണ്ടെന്തു ഗുണം ? ശത്രുക്കളെനേരിടാന്‍ കഴിയാത്ത ബലം കൊണ്ടെന്തുകാര്യം .ധര്‍മമാ ചരണ ത്തിനുതകാത്തവേദ ജ്ഞാനം  കൊണ്ടെന്തു ഫലം ? ഇന്ത്രി യങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവന് ആത്മജ്ഞാനം കൊണ്ടെന്തുഫലം ?

സംഘദീപം വാര്‍ത്തകള്‍



ഇവര്‍ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സ്വയംസേവക 


സംഘത്തിന്‍റെ പ്രവര്‍ത്തകരോ അനുഭാവികളോ 


ആയി മാറി ഏന്ന ഒറ്റ കാരണത്താല്‍ ജീവിതം 


ഹോമിപ്പിക്കപ്പെട്ടവര്‍...


ഇതില്‍ അമ്മു അമ്മ ഏന്ന മധ്യ വയസ്കയായ ഒരു 


അമ്മയും പെടും..


വാടിക്കീല്‍ രാമകൃഷ്ണന്‍ ഏന്ന 


സ്വയംസേവകനാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യ 


രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായത്..


അതിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ഇന്ന് 


പേരെടുതൊരു മഹാമാന്യന്‍ ആണ് പിണറായി 


വിജയന്‍ ഏന്നാണ് മാന്യദേഹത്തിന്റെ പേര്....


വര്‍ഗ്ഗസമരത്തിന്റെ വക്താക്കള്‍ 


കൊന്നോടുക്കിയാതെല്ലാം സാധാരണക്കരായ 


തൊഴിലാളികളെയാണ്..


ഇത്രയും പ്രവര്‍ത്തകരുടെ ജീവന്‍ എടുത്തിട്ടും 


രക്തദാഹികളുടെ ചോരക്കൊതി മാറിയില്ല..


ഇവരെ തല്‍ക്കാലത്തേക്ക് ഏങ്കിലും കൊലക്കത്തി 


താഴെ വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് തലമൂത്ത 


സഖാക്കളേ എ കെ ജി ഭവനില്‍ യുവമോര്‍ച്ച 


പ്രവര്‍ത്തകര്‍ കയറി കാണേണ്ടപോലെ കണ്ടപ്പോള്‍ 


മാത്രമാണ്...( കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ്‌ അക്രമം 


പരിധി വിട്ട പശ്ചാത്തലത്തില്‍ സി പി എം കേന്ദ 


കമ്മിറ്റി നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ 


ഡല്‍ഹി എ കെ ജി സെന്‍റര്‍ ഇല്‍ കയറി തലമൂത്ത 


സഖാക്കള്‍ക്ക് അടി കൊടുത്തു... കേരളത്തില്‍ നിന്ന് 


പോയ ധീര സഖാക്കള്‍ കക്കൂസില്‍ കയറി ഒളിച്ചു 


തടി കാത്തു... കിട്ടേണ്ടത് കിട്ടിയപ്പോള്‍ സഖാക്കള്‍ 


പഠിക്കേണ്ടത്‌ പഠിച്ചു... കണ്ണൂരില്‍ അവര്‍ ആയുധം 


താഴെ വച്ചു... )


ഇന്ന് കണ്ണൂരിലെ പ്രധാന കമ്മുനിസ്റ്റ് കോട്ടകള്‍ 


തകര്‍ന്നടിഞ്ഞു..


പാനൂരും കൂത്തുപറമ്പും തലശ്ശേരിയും 


കല്യശ്ശേരിയും പയ്യന്നൂരും സജീവ സംഘ 


പ്രവര്‍ത്തങ്ങള്‍ ഉള്ള സ്ഥലങ്ങളായി മാറി..


ആര്‍ക്കും ആരെയും കൊന്നത് കൊണ്ട് ആദര്‍ശ 


നിഷ്ഠയുള്ള പ്രവര്‍ത്തകരുടെ ഒരു പ്രസ്ഥാനത്തെ 


ഇല്ലാതാക്കനവില്ല...


ഈ സത്യം ഇനിയെങ്കിലുംആ വിഡ്ഢികള്‍ 


തിരിച്ചറിയട്ടെ...


ബലിദാനികളുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് 


മുന്‍പില്‍ നെഞ്ചില്‍ കൈവെച്ച് ഞങ്ങള്‍ 


പറയുന്നു....


ഏതുവരെക്ക് എന്‍റെ നാഡീഞരമ്പുകള്‍ 


ഹൃദയരക്തതുടിപ്പേറ്റു പാടുമോ...


അതുവരേക്കും പ്രളയം വരികിലും വെടിയുകില്ല 


ഞങ്ങള്‍ ഈ വഴിത്താരയെ.....


വന്ദേമാതരം...


ജയ് ഭാരത് മാതാ.

Saturday, 5 May 2012

ആദര്‍ശകഥ



ഞാന്‍ എന്‍റെ വീട്ടിലേക്ക് അല്ലെ വന്നത് .പിന്നെ ഇതിന്‍റെയെല്ലാം ആവശ്യം എന്താണ് ? ഈ ചോദ്യത്തോടൊപ്പം ഡോക്ടര്‍ജി യുടെ തിഷ്ണത യേറിയ നോട്ടവും .
ഡോക്ട്ടര്‍ജിയെ  അണിയിക്കാന്‍ പുഷ്പമാലയുമായിപൊങ്ങിയ ഗുരുജിയുടെ കൈ താനെ താഴ്ന്നു.ഗുരുജിയോടൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്ന മറ്റു സ്വയംസേവകരും ആകെ വിയര്‍ത്തു .അന്തരിക്ഷം
ആകെ മ്മുകമായി. എന്നാല്‍ അടുത്തനിമിഷം തന്നെ ഡോക്ട്ടര്‍ജിയുടെ ചുണ്ടില്‍ സോതസിദ്ധമായ പുഞ്ചിരി വിടര്‍ന്നു. തന്‍റെക്കുടെ ട്രയിനില്‍ വന്ന മാന്യ വ്യക്തിയെ ചുണ്ടിക്കാട്ടി ഡോക്ട്ടര്‍ജി പറഞ്ഞു, “വാസ്തവത്തില്‍ നമ്മുടെ അതിഥിയായിഎത്തിയിരിക്കുന്ന ഇദേഹത്തെയാണ് നാം മാലയിട്ട്സ്വീകരിക്കേണ്ടത്’’
ഡോക്ട്ടര്‍ജിയുടെ സുചനഅനുസരിച്ച് ഗുരുജി ഗയയിലെ ശ്രീകൃഷ്ണ വല്ലഭ പ്രസാദ് നാരായണ്‍സിംഹ്നെ (ഇദേഹംപിന്നീട് ബീഹാര്‍ സംഘച്ചാലകാനായി) പുഷ്പമാലയിട്ടുസ്വീകരിചു. സംഘശിക്ഷ വര്‍ഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
നാഗ്പൂര്‍ റെയില്‍വെസ്റ്റേഷനില്‍ ആയിരുന്നു ഈ സംഭവം അരങ്ങേറിയത് 1940, പൂനയിലെ ഗ്രിഷമകാല സംഘശിക്ഷാവര്‍ഗില്‍നിന്നും നാഗ്പൂര്‍ശിക്ഷാവര്‍ഗിലേക്ക് വന്നതായിരുന്നു ഡോക്ട്ടര്‍ജി . ആ സമയം ഗുരുജി നാഗ്പൂര്‍ ശിക്ഷാവര്‍ഗിന്റെ സര്‍വ്വാധിക്കാരി എന്നനിലയില്‍ ആണ് ഡോക്ട്ടര്‍ജിയെ സ്വികരിക്കാന്‍ സ്വയംസേവകരുമായി സ്റ്റേഷനില്‍ എത്തിയത്. വണ്ടി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ബോഗിയുടെ വാതില്‍ക്കല്‍ തന്നെ പുഞ്ചിരിച്ചുകൊണ്ട് ഡോക്ട്ടര്‍ജി നില്‍പ്പുണ്ടായിരുന്നു.പ്ലാറ്റ്ഫോമില്‍ഇറങ്ങിയ ഡോക്ട്ടര്‍ജിയുടെ കഴുത്തിനുനേരെ ഗുരുജിയുടെ കയ്യിലിരുന്ന മാല നീണ്ടപ്പോള്‍ അദേഹത്തിന്റെ പുഞ്ചിരി അപ്രത്യക്ഷമാകുകയും ഗുരുജിയുടെ പ്രവൃത്തിയെ തടയുകയും ചെയ്തു.
ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് ശ്രീഗുരുജി പറയുമായിരുന്നു. “അദ്ധേഹത്തിന്‍റെ മൃതശരീരത്തില്‍ മാത്രമേ പുഷ്പമാല അര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞുള്ളൂ’