Sunday, 3 November 2013

തിലോത്തമ


ബ്രഹ്മാവിന്റെ പവ്ത്രനും മരീചിയുടെ പുത്രനുമായ കശ്യപന് പ്രാധ എന്ന ഭാര്യയില്‍ ജനിച്ച തിലോത്തമ പ്രമുഘയായ ഒരു അപ്സരസ്ത്രീയാണ് . സുന്തോപസുന്തന്മാരെ തമ്മില്‍ തല്ലിക്കാനാണ് വിശ്വകര്‍മാവ് ഇവളെ സൃഷ്ടിചതത്രേ . എല്ലാ രത്നങ്ങളുടെയും തിലാംശം കൂട്ടിയിണക്കി സൃഷ്ടിച്ചതിനാല്‍ തിലോത്തമ എന്ന പേരുണ്ടായി . ഇവളുടെ സൌന്തര്യം ആസ്വദിക്കാന്‍ ശിവന്‍ ഒരിക്കല്‍ നാന്മുഖനായി .

Friday, 1 November 2013

ജമദഗ്നി


ഭൃഗുവംശ രാജാവായ ഈ മുനിയാണ് . പരശുരാമന്‍റെ പിതാവ് .അച്ഛന്‍ ശുചീകന്‍ അമ്മ സത്യവതി . അഞ്ചുമക്കളുണ്ടായി .എന്നാല്‍ അവരാരും അച്ഛന്‍റെ ആജ്ഞപ്രകാരം മാതൃഹത്യക്ക് തയ്യാറായില്ല . അതിനാല്‍ പിതൃശാപത്താല്‍ ഭ്രാന്തന്‍മാര്‍ ആയി . 

ചിത്രാംഗദന്‍


ധൃതരാഷ്ട്രരുടെ നൂറുപുതന്മാരില്‍ ഒരുവനായ ചിത്രാംഗദനനെ മഹാഭാരത യുദ്ധത്തില്‍ ഭീമസേനന്‍ വധിച്ചു .

ചിത്രാംഗദ


അര്‍ജ്ജുനന്‍റെ ഒരു ഭാര്യ . ചിത്രവാഹനനാണ്‌ പിതാവ് . ബദ്രുവാഹനനാണ് പുത്രന്‍ .

ചിത്രകേതു


ഒരു ചക്രവര്‍ത്തി . സന്താനങ്ങള്‍ ഇല്ലാതെ വളരെ വിഷമിച്ച ഇദ്ദേഹത്തിന് അംഗിരസ്സിന്‍റെ അനുഗ്രഹത്താല്‍ കൃതദ്യുതി എന്ന ഭാര്യയില്‍ ഒരു കുട്ടി ജനിച്ചു . പക്ഷെ അത് മരിച്ചുപോയി . തുടര്‍ന്ന് ചിത്രകേതുവും ഭാര്യയും ഗന്ധര്‍വ്വന്മാരായി ത്തീര്‍ന്നു.

ഗൌതമന്‍


ഹിന്ദുക്കളുടെ തര്‍ക്ക ശാസ്ത്രം ഉണ്ടാക്കിയ ഈ മുനി ബ്രഹ്മാവിന്‍റെ  

  പുത്രനാണ് . ഭാര്യയായ അഹല്യയെ ശപിച്ച് ശിലയാക്കി . ഇന്ദ്രനെ ശപിച്ച് വൃഷണങ്ങള്‍ നഷ്ടപെടുത്തി .

ഗാന്ധാരി


ദുര്യോധനാദികളുടെ മാതാവും ധൃതരാഷ്ട്രരുടെ പത്നിയും . ശകുനി സഹോദരനാണ് . പാതിവ്രതാരത്നമായിരുന്നു . ശിവപ്രീതിയാല്‍ വരം ലഭിച്ചതനുസരിച്ച് നൂറു പുത്രന്മാരും ഒരു പുത്രിയും (ദുശ്ശള ) ജനിച്ചു . കാട്ടുതീയില്‍ പെട്ട് മരിച്ചു .

ഗണപതി


 ആനയുടെതുപോലെ മുഖമുള്ള ഈ പുത്രനെയാണ് ശിവന്‍ തന്റെ ഗണങ്ങളുടെ നായകനായി നിയമിച്ചിരിക്കുന്നത് . അതിനാല്‍ ഗണപതി എന്ന് പേര് വന്നു . വാഹനം എലി . ദീര്‍ഘദൃഷ്ടിയും അഗാധബുദ്ധിയുമുള്ള , വിഘ്നങ്ങള്‍ ഒഴിവാക്കുന്ന ഒരു ദേവന്‍ . ശിവനും പാര്‍വതിയും ആനകളായി കാട്ടില്‍ രമിച്ചുനടക്കവേ ഉണ്ടായ പുത്രന്‍ . സിദ്ധി , ബുദ്ധി എന്നീ രണ്ടു ഭാര്യമാര്‍ ഉണ്ട് . വിദ്യകളുടെ അധിദേവതയുമാണ്.

കുബേരന്‍


വിശ്രവസ്സിന് ഇളംബിളയില്‍ ഉണ്ടായ പുത്രന്‍ . ദേവന്മാര്‍ കുബേരനുവേണ്ടി യാഗം നടത്തി . ധാരാളം ധനം നല്‍കി , ശിവന്‍ പ്രത്യേക സുഹൃത്തായിരുന്നു . കുബേരന്‍ ഒരിക്കല്‍ ഓന്തിന്‍റെ രൂപം എടുക്കേണ്ടി വന്നിട്ടുണ്ട് .

കിന്ദമന്‍

ഒരു മഹര്‍ഷി ഭാര്യയോടൊത്ത് ആണ്‍മാനും പെണ്‍മാനുമായി രമിക്കവേ പാണ്ഡു മഹാരാജാവിന്റെ അമ്പേറ്റ് മരിച്ചു .

കശ്യപന്‍


പ്രജാപതികളില്‍ പ്രധാനി . മരീചിയുടെ മകന്‍ . ബ്രഹ്മാവിന്റെ  പവ്ത്രന്‍ . 21  ഭാര്യമാര്‍ ഉണ്ടായിരുന്നു . ഇവരില്‍ അദിതി , ദിതി മുതലായ പതിമൂന്നുപേര്‍ ദക്ഷപുത്രിമാര്‍ . അദിതിയുടെ മക്കളില്‍ പ്രമുഖരാണ് വിഷ്ണു , ശുക്രന്‍ , വരുണന്‍ മുതലായവര്‍ .

കഹോഡകന്‍


ഉദ്ദാലകന്‍റെ ശിഷ്യനും ജാമാതാവുമായ മുനി . അഷ്ടാവക്രന്റെ പിതാവ് ആണ് . കഹോഡന്‍ എന്നും ഖഗോധരന്‍ എന്നും പേരുണ്ട് .