Tuesday, 2 October 2012

ഹനുമാന് പുത്രനോ?

ബെയ്റ്റ് ദ്വാരകയില്‍ പുത്ര സമേതനായ ഹനുമാന്‍ സ്വാമിയുടെ 

ക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ടോ? അതെ അങ്ങനെ ഒരു 

ക്ഷേത്രം ഉലകത്തില്‍ വേറെ ഉണ്ടാവില്ലെന്ന് തോന്നുന്നു.. 

ബ്രഹ്മചാരിയായ ഹനുമാന്‍ ജിക്ക് എങ്ങനെ ആണ് മകന്‍ 

ഉണ്ടാവുക? രാമ രാവണ യുദ്ധത്തിനിടയില്‍ രാവണന്റെ അര്‍ദ്ധ 

സഹോദരന്മാരായ അഹി രാവണനും മഹി രാവണനും ചേര്‍ന്ന് 

രാമ ലക്ഷ്മനന്മാരെ പാതാള ലോകത്തേക്ക് തട്ടിക്കൊണ്ടു 

പോയി നര ബലിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു കഥയുണ്ട്. 

മായാവികളും മഹാ പരാക്രമികളുമായ ആ രണ്ടു 

രാകഹസന്മാരെയും ഹനുമാന്‍ വധിക്കുന്നതായാണ് കഥ. 

അതിനായി പാതാള ലോകതെതുന്ന ഹനുമാന്‍ സ്വാമിയെ 

അവിടുത്തെ കാവല്‍ക്കാരനായ ഒരു വാനരന്‍ തടയുന്നു. തന്റെ 

ബാലത്തിനോപ്പം നില്‍ക്കുന്ന ഈ വാനരന്‍ ആര് എന്ന് 

ഹനുമാന്‍ സ്വാമി അത്ഭുതപ്പെട്ടു. അപ്പോള്‍ താന്‍ ആരെയാണ് 

തടഞ്ഞിരിക്കുന്നത്‌ എന്നറിയാതെ അഭിമാനത്തോടെ ആ 

വാനരന്‍ പറയുന്നത്, "ഞാന്‍ മകരധ്വജന്‍ സാക്ഷാല്‍ ഹനുമാന്‍ 

സ്വാമിയുടെ പുത്രന്‍" എന്ന്. അതെങ്ങനെ സംഭവിക്കും എന്ന് 

ആരാഞ്ഞ സ്വാമിയോട് മകരധ്വജന്‍ പറയുന്നു, "ലങ്കാ 

ദഹനത്തിന് ശേഷം വാലിലെ തീ കെടുത്താന്‍ കടലില്‍ 

മുക്കുന്നതിനിടയില്‍ നെറ്റിത്തടത്തില്‍ നിന്ന് ഒരു വിയര്‍പ്പു തുള്ളി 

കടലില്‍ പതിച്ചു. അത് അങ്ങനെ തന്നെ ഒരു മുതല(മകര 

മത്സ്യം) കഴിച്ചു.. ആ മുതല ഗര്‍ഭിണി ആയി. അങ്ങനെ 

പിറന്നവന്‍ ആകയാല്‍ ഞാന്‍ മകരധ്വജന്‍. പിതാവാണ് എന്ന് 

ബോധ്യപ്പെട്ടിട്ടും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് 

പിന്തിരിയാത്ത മകരധ്വജനുമായി ഘോര യുദ്ധം നടത്തേണ്ടി 

വന്നു ഹനുമാന്‍ജിക്ക്. രണ്ടു പേരെയും ഒരേ ഗര്‍ഭഗൃഹത്തില്‍ 

പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം ബെയ്റ്റ് ദ്വാരികയില്‍ ഉള്ള അനേകം 

ക്ഷേത്രങ്ങളില്‍ ഒന്നാണ്

No comments:

Post a Comment