Saturday, 23 July 2016

നമസ്തേ സനാതനധര്‍മ്മ പഠനവും പ്രചരണവും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാലഘട്ടമാണിത്. ധാരാളം ചെറുതും വലുതുമായ സംഘടനകള്‍ ഈപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുമുണ്ട്.എന്നാല്‍ ആധികാരികമോ,അംഗീകൃതമോ അയ പഠനസംവിധാനം ഹൈന്ദവ ആധ്യാത്മിക പഠനരംഗത്ത് ഇല്ലയെന്ന് തന്നെ പറയേണ്ടിവരുന്ന അവസ്ഥയാണ്. ഹൈന്ദവ ആധ്യാത്മിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ യോജിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സര്‍ക്കാര്‍തലത്തില്‍ ഹൈന്ദവ ആധികാരിക സംവിധാനം ദേവസ്വംബോര്‍ഡ് മാത്രമാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവജനതയെ സംബന്ധിച്ച് നിരിശാജനകമാണ്.ദേവസ്വംബോര്‍ഡ് ഹൈന്ദവജനതയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നവെന്നോ,എന്തൊക്കെ നിയമപ്രകാരം ചെയ്യേണ്ടതുണ്ടെന്നോ ഒരം ഹിന്ദു സംഘടനകളും അന്വേഷച്ച് കണ്ടെത്തി ആരേയും അറിയിച്ചിട്ടില്ല.മാത്രവുമല്ല പലരും ദേവസ്വംബോര്‍ഡി നെ എഴുതി തള്ളിയിരിക്കുകയാണ്. ശരിക്കും നമ്മുടെ ഈ ഉദാസീനത ദേവസ്വംബോര്‍ഡ് അധികാരികള്‍ക്ക് വളമാകുകയാണ്.ഈയടുത്ത കാലത്ത് ദേവസ്വംബോര്‍ഡിന്‍റെ വാര്‍ഷീകബഡ്ജറ്റ് കാണാനിടയാായി അതില്‍ഹൈന്ദവ ജനതയെ സഹായിക്കുന്നതിന് പലവകുപ്പില്‍ പെടുത്തി ധാരാളം പണം വകയിരുത്തിയിട്ടുണ്ട്. മതപാഠശാലയുടെ മാത്രം കാര്യമെടുത്താല്‍ 2014-15വര്‍ഷത്തില്‍84ലക്ഷംരൂപയാണ് മതപാഠശാലയ്ക്ക് മാത്രം വകയിരുത്തിയിരുന്നത്.എന്നാല്‍ ഒരു രൂപപോലും ചെലവഴിച്ചില്ലായെന്നതാണ് സത്യം.ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അന്വേണ നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടി അപേക്ഷകരില്ലാത്തതിനാല്‍ ആര്‍ക്കും നല്‍കിയില്ലായെന്നും മുന്‍കാലങ്ങളില്‍ അനുവദിച്ചിട്ടുള്ളവ ര്‍ക്ക് തുച്ഛമായ വാര്‍ഷിക ഗ്രാന്‍റ് നല്‍കുന്നുണ്ടെന്നുമാണ്. മതപാഠശാല നടത്തുന്നവര്‍ ശരിയായ വഴിയില്‍ അപേക്ഷകള്‍ നല്‍കാറില്ല.വെട്ടിതിന്നാന്‍ മാത്രമിരിക്കുന്ന ദേവസ്വം വെള്ളാനകള്‍ക്ക് അര്‍ഹതപ്പെട്ടവര്‍ ആവശ്യപെടാതിരിക്കുന്നത് വളര സന്തോഷം നല്‍കുന്ന കാര്യമല്ലേ. തുടര്‍ന്ന് നിലവിലെ കള്‍ച്ചറല്‍ ഡയറക്ട ശ്രീ ഉണ്ണികൃഷ്ണന്‍ സാറിന്‍റെ സഹായത്തോടകൂടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാല കോഡിനേഷന്‍ കമ്മറ്റി (TDBMCC)രൂപീകരിക്കുകയും ദേവസ്വം ജില്ലകളില്‍ മതപാഠശാല അധ്യാപകരംടേയും പ്രവര്‍ത്തകരുടേയും യോഗങ്ങള്‍ വിളിച്ച് കൂട്ടുകയും അതില്‍ നിന്നും ശേഖരിച്ച അഭിപ്രായങ്ങള്‍ ദേവസ്വംബോര്‍ഡിനെ അറിയിക്കുകയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഫലമായി ദേവസ്വംബോര്‍ഡ് ,പ്രൈവറ്റ് വ്യത്യാസമില്ലാതെ അധ്യാപകര്‍ക്ക് 500/-പ്രതിമാസം ഓണറേറിയം കൊടുക്കാനും, വാര്‍ഷികഗ്രാന്‍റ് നല്‍കാനും,ക്ലാസ്സുകള്‍ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ മറ്റ് പഠനസാമഗ്രികള്‍,മുതലായവ നല്‍കുന്നതിനും തീരൂമാനമായിട്ടുള്ളതുമാണ്.കൂടാതെ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്.ഈവര്‍ഷത്തെ ദേവസ്വം ബഡ്ജറ്റില്‍ (2015-2016) മതപാഠശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 9414000/- രൂപവകയിരുത്തിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തുവാന്‍ എല്ലാ മതപാഠശാല പ്രവര്‍ത്തകരും,ക്ഷേത്രഭാരവാഹികളും മതപാഠശാല കോഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് ഒരുമിച്ച് നീങ്ങാന്‍ തയ്യാറാകണം.നമ്മുടെ ഭിന്നിപ്പ് കൊണ്ട് അര്‍ഹതപ്പെട്ടത് നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ ഇനിയുണ്ടാകരുത്. മതപാഠശാല പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് ACമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദേവസ്വംബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അധ്യാപകപരിശീലനങ്ങള്‍ നടത്തിവരുന്നുണ്ട്. മതപാഠശാല പ്രവര്‍ത്തനങ്ങളില്‍ കൂടി സനാതനധര്‍മ്മ സംസ്കാരത്തിന്‍റെ കാവലാളായി മാറാന്‍ നമുക്ക് കൈകോര്‍ക്കാം. അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ഒന്നിക്കാം. ചെറുതും വലുതുമായ പ്രസ്ഥാനങ്ങള്‍ ഇതിനോട് യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് . തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാല കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍(കള്‍ച്ചറല്‍ ഡയറക്ടര്‍ TDB). 9847050087. ശ്രീമതി മണ്ണടി (പൊന്നമ്മ ചീഫ് കോഡിനേറ്റര്‍ )9961985632. ശ്രീ മാത്ര സുന്ദരേശന്‍ പുനലൂര്‍ യജ്ഞാചാര്യന്‍, ജനറല്‍കണ്‍വീനര്‍ (MCC) for details ...Ashok 9447370378

No comments:

Post a Comment