Sunday 4 September 2011


തുളസിത്തറ

വീടിന്റെ മുന്‍വശത്ത്‌ മുറ്റത്തിന്‌ നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്‍ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ്‌ തുളസി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക്‌ തുളസിത്തറയില്‍ തിരിവെച്ച്‌ ആരാധിക്കുകയും വേണം.


ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീര്‍ത്ഥസമാനമായ ആ വീട്ടില്‍ യമദൂതന്മാര്‍ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണന്‍ ത്യജിക്കുന്നവരെ സമീപിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു.


തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തില്‍ ശ്രീ പരമശിവന്‍ പാര്‍വ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവര്‍ വിഷ്ണുലോകത്തിലെത്തും.


പൂണുനൂല്‍പോലെ തുളസി ധരിക്കണം. ഇതിന്‌ പ്രത്യേക രീതികളോ ചടങ്ങുകളോ വേണ്ട. എങ്ങനെ ധരിച്ചാലും മോക്ഷപ്രദമാകുമെന്ന്‌ ശ്രീ പരമശിവന്‍ വ്യക്തമാക്കുന്നു. ചരടില്‍ കോര്‍ത്തുള്ള മനോഹരമായ തുളസിമാല വിഷ്ണുവിന്റെ ഗളത്തിലണിയിച്ച്‌ ഭക്തന്മാര്‍ ധരിക്കണം.


തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങള്‍ ഇല്ലാതാക്കുന്നവളും കേവലം ദര്‍ശനത്താല്‍പോലും പാപനാശനവും, തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും പാപനാശനവും തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്‍കുന്നവളും തൊഴുന്നതുകൊണ്ട്‌ രോഗം നശിപ്പിക്കുന്നവളും വിഷ്ണു പൂജയ്ക്കുപയോഗിക്കുന്നവളും ആപത്തുകളെ ഹനിക്കുന്നവളും തിന്നുന്നവര്‍ക്ക്‌ പ്രാണശക്തി പ്രദാനം ചെയ്യുന്നവളും പ്രദക്ഷിണം കൊണ്ട്‌ ദാരിദ്ര്യം നശിപ്പിക്കുന്നവളും എന്നിങ്ങനെ തുളസിമാഹാത്മ്യത്തെക്കുറിച്ച്‌ വിവരിക്കുന്നു. രാത്രിയില്‍ തുളസി തൊടരുതെന്നും പര്‍വ്വങ്ങള്‍ പറിക്കരുതെന്നും തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു.


തുളസിമന്ത്രം
ശ്രീതുളസ്സ്യൈസ്വാഹാ
വിഷ്ണുപ്രിയായൈസ്വാഹാ
അമൃതായൈസ്വാഹാ
തുളസി ഗായത്രി
ശ്രീതുളസ്യൈവിദ്മഹേ
വിഷ്ണു പ്രിയായൈധീമഹി
തന്നോഅമൃതം പ്രചോദയാത്‌.


ഇപ്രകാരം ധ്യാനിച്ച്‌ അമൃതമായ തുളസിയിലൂടെ ജ്ഞാനവും ബുദ്ധിയും ശ്രേയസ്സും നേടുക എന്ന്‌ തുളസ്യുപനിഷത്ത്‌ ഉപദേശിക്കുന്നു.
തുളസി ഇല്ലാതെയുള്ള യജ്ഞം, ദാനം, ജപം, തീര്‍ത്ഥ നിര്‍മ്മാണം, ദേവതാപൂജാതര്‍പ്പണം മേറ്റ്ന്തു ധാര്‍മ്മിക കാര്യങ്ങള്‍ ചെയ്താലത്‌ നിഷ്പ്രയോജനമത്രേ. തുളസിമണികൊണ്ടുള്ള മാല സര്‍വ്വാര്‍ത്ഥസാധകമെന്നും തുളസി സ്യൂപനിഷത്ത്‌ വ്യക്തമാക്കുന്നു.


വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു.
വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. അന്തരീക്ഷ ശക്തീകരണത്തിലും തുളസി വലിയ പങ്കാണ്‌ വഹിക്കുന്നത്‌. തുളസിച്ചെടി പ്രാണവായുവിനെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നതുകൊണ്ട്‌ സൂര്യോദയത്തിന്‌ മുമ്പ്‌ എഴുന്നേറ്റ്‌ തുളസിയെ പ്രദക്ഷിണം വയ്ക്കണം എന്നുപറയുന്നത്‌.
പെപ്റ്റിക്‌ അള്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക്‌ തുളസിനീര്‌ ഔഷധമാണ്‌. ചിലന്തി, പഴുതാര എന്നിവ കടിച്ച ഭാഗത്ത്‌ തുളസിനീര്‌ പുരട്ടിയാല്‍ വേദനയും വിഷബാധയും നശിക്കും. പ്രമേഹരോഗികള്‍ ഓരോ ടീസ്പൂണ്‍ തുളസിനീര്‌ ഓരോ ഗ്ലാസ്‌ വെള്ളത്തിലൊഴിച്ച്‌ നിത്യവും സേവിച്ചാല്‍ ഭേദമുണ്ടാകും.


നിത്യവും വെറും വയറ്റില്‍ നാലഞ്ചുതുളസിയില ചവച്ചു പെപ്റ്റിക്‌ അള്‍സര്‍ കരിഞ്ഞുകിട്ടും. തുളസിയില, കാപ്പിപ്പൊടി, കുരുമുളക്‌, കരുപ്പെട്ടി എന്നിവ ചേര്‍ത്ത്‌ കാപ്പിയുണ്ടാക്കിക്കുടിച്ചാല്‍ ജലദോഷവും പനിയും മാറും. തുളസിപ്പൂവ്‌, കടുക്‌, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ അരച്ച്‌ നിത്യവും പല്ലുതേച്ചാല്‍ മോണരോഗങ്ങളും ദന്തക്ഷയവും മറ്റും ശമിക്കും. തുളസിപ്പൂവും ഇലയും മുടിയില്‍ ചൂടിയാല്‍ പേന്‍ നശിക്കും. ഇങ്ങനെ തുളസിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്‌. ആദ്ധ്യാത്മികമായും ഭൗതികമായും പ്രാധാന്യമര്‍ഹിക്കുന്ന തുളസിച്ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

No comments:

Post a Comment