ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ സംസ്ഥാന പോലീസ് പുതിയ സംവിധാനവുമായി വരുന്നു. വെർച്വൽ ക്യൂ എന്ന പേരിലെ സംവിധാനം ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്കുചെയ്തു വരുന്ന തീർത്ഥാടകർക്ക് ക്യൂ നിൽക്കാതെ പമ്പയിൽ നിന്നു സന്നിധാനം നടപ്പന്തൽ വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കും.
15 മുതൽ www.sabarimalaq.com എന്ന വെബ് പോർട്ടൽ വഴി ബൂകിംഗ് ആരംഭിക്കും.
തീർത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദർശന സമയവും തീയതിയും തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ദർശന സമയവും തീയതിയും തീർത്ഥാടകന്റെ പേരും മറ്റ് വിവരങ്ങളുമടങ്ങിയ കൂപ്പൺ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പൺ ദർശനദിവസം പമ്പയിലെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശന കാർഡ് കൈപ്പറ്റണം. തീർത്ഥാടകർ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ കൗണ്ടറിൽ കാണിക്കണം. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തിയിരിക്കണം.

No comments:
Post a Comment