ദല്‍ഹിയിലെ പ്രശസ്തമായ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സില്‍ ഫെബ്രുവരി 06 ന് നരേന്ദ്രമോദി നടത്തിയ പ്രസംഗം
(ഗുജറാത്തിലെ വികസനത്തിന്റെ കഥ പറയുന്നു )
ഞാന്‍ മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍പട്ടേലിന്റെയും മണ്ണില്‍നിന്നാണ് വരുന്നത് .ഭാരതസ്വാതന്ത്ര്യസമരത്തെ നയിച്ചത് രണ്ടു വ്യത്യസ്ത ചിന്താധാരകളിലുള്ളവരായിരുന്നു . അഹിംസാവാദിയും വിപ്ലവകാരികളും .രണ്ടിന്റെയും നേതൃനിരയില്‍ ഗുജറാത്തികളായിരുന്നു . വിപ്ലവകാരികള്‍ക്ക് ദിശാബോധം നല്‍കിയത് ശ്യാംജി കൃഷ്ണവര്‍മ്മയായിരുന്നെങ്കില്‍ , അഹിംസാവാദികളെ നയിച്ചത് മഹാത്മാഗാന്ധിയായിരുന്നു . വിപ്ലവകാരികളുടെ ഗുരുവെന്നറിയപ്പെട്ട ശ്യാംജി കൃഷ്ണവര്‍മ്മ ലണ്ടനില്‍ ഇന്ത്യ ഹൌസ് സ്ഥാപിക്കുകയുണ്ടായി . ഗാന്ധിജി ജനകീയ പ്രക്ഷോഭത്തിലൂടെയും അഹിംസാവാദത്തിലൂടെയും സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു നയിച്ചു അദ്ദേഹമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് . സുഹൃത്തുക്കളേ , അനേകം മഹാപുരുഷന്മാര്‍ അവരുടെ ജിവിതം സ്വാതന്ത്ര്യസമരത്തില്‍ ഹോമിക്കുകയുണ്ടായി . പല സ്വാതന്ത്ര്യസമര സേനാനികളും അവരുടെ യവ്വനം ചിലവിട്ടത് ജയിലുകളിലായിരുന്നു . അവരുടെയൊക്കെ പരിശ്രമഫലമായി നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു . സ്വാതന്ത്ര്യം ലഭിച്ചിട്ട് നമുക്ക് ആറു ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു . എന്നാല്‍ ഭാരതം ഇപ്പോഴും ''സുരാജിനെ '' കുറിച്ച് ആശങ്കപ്പെടുകയാണ് . ലോകം പുരോഗതിയുടെ പാതയില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . ആ യാത്രയില്‍ ഭാതത്തിനും അതിന്റേതായ ഇടം കണ്ടെത്തേണ്ടതായുണ്ട് . അതിനാദ്യം സുരാജിന് ഊന്നല്‍ കൊടുത്തെ മതിയാകൂ . നിങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ''സുരാജ്'' എന്നാല്‍ ''സദ്ഭരണം'' എന്നാകുന്നു . എല്ലാ സമസ്യകളുടെയും മൂലകാരണം സത്ഭരണത്തിന്റെ അഭാവമാണ് . ഇന്ന് ലോകം ഗുജറാത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു . ഗുജറാത്തിന്റെ വികസനത്തെ ആഴത്തില്‍ വിലയിരുത്തുകയാണെങ്കില്‍ സദ്ഭരണത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നതായി കാണാന്‍ സാധിക്കും . എന്നാല്‍ നമ്മള്‍ ഒരു പടികൂടി മുന്നേറിയിരിക്കുന്നു . സദ്ഭരണത്തെ കുറിച്ച് ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ എന്റെ ഗുജറാത്ത് മോഡലിനെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ പറയുന്നത് പി 2 ജി 2 പ്രോ പീപ്പിള്‍ ഗുഡ് ഗവര്‍ണ്ണന്‍സ് (ജനങ്ങള്‍ക്ക് വേണ്ടി സത്ഭരണം ) . ഇന്ന് ഭരണകൂടങ്ങള്‍ അഗ്നിശമന സേനാനികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് .പ്രശ്നങ്ങള്‍ ഉണ്ടാകുംബോഴാണ് അതിനെ പരിഹരിക്കാനുള്ള വഴി തേടുന്നത് . സ്ഥിതിഗതികളെയും സമസ്യകളെയും മുന്‍കൂട്ടി കാണുകയും അവയെ മാറ്റി മറിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് ഒരു ഭരണകൂടം ചെയ്യേണ്ടത് . എന്നാല്‍ കഴിഞ്ഞ ആറുദശകങ്ങള്‍ നമ്മള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു . അതിന്റെ ഫലമായി നമ്മുടെ രാജ്യം നിരാശയിലേക്ക് കൂപ്പുകുത്തി . ഇനിയൊന്നും നേരെ യാവില്ല , എല്ലാവരും കള്ളന്മാര്‍ എന്ന തരത്തില്‍ പലരും ചിന്തിച്ചുതുടങ്ങി . എല്ലാ പരിശ്രമങ്ങളും വെറുതെയായി എന്ന ധാരണ പരന്നിരിക്കുന്നു ഈ ഭാരതത്തില്‍തന്നെ ജനിപ്പിച്ച ഈശ്വരന്‍ എന്താണ് ഇച്ചിക്കുന്നത്എന്ന് പലരും വേവലാതിപ്പെടുന്നു . പലരും പഠനം പൂര്‍ത്തിയാക്കി ഇവിടെനിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു . ഭാരതത്തിനു വെളിയിലുള്ള കെരിയറിനെ കുറിച്ച് ചിന്തിക്കുന്നു . സുഹൃത്തുക്കളെ , എന്റെ ചിന്ത വ്യത്യസ്തമാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഇതെന്റെ നാലാമത്തെ ഊഴമാണ് . അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നു ഇതേ നിയമങ്ങള്‍ ഇതേ ഭരണഘടന , ഇതേ ജീവനക്കാര്‍ ഇതേ ഫയലുകള്‍ , ഇതേ ഓഫീസുകള്‍ ഇതേ ആളുകള്‍ ഇവരെ വച്ചുതന്നെ നമുക്ക് മുന്നേറാന്‍ സാധിക്കും . ഞാനൊരു ഉദാഹരണം പറയാന്‍ ആഗ്രഹിക്കുന്നു . ഒരു ഗ്ലാസില്‍ പകുതി ജലം ഉണ്ടെങ്കില്‍ ''ആശാവാദി '' പറയും പകുതി ജലം ഉണ്ടെന്ന് . നിരാശാവാദിയാണെങ്കില്‍ ഈ ഗ്ലാസില്‍ പകുതി ജലം മാതമേഉള്ളൂ വെന്നു പറയും . എന്നാല്‍ ഞാന്‍ ഇതിനെ കാണുന്നത് മുഴുവന്‍ നിറഞ്ഞിരിക്കുന്നതായാണ് . പകുതി ജലവും പകുതി വായുവും . നമ്മള്‍ കാര്യങ്ങള്‍ ഏതുരീതിയില്‍ വിലയിരുത്തുന്നു എന്നതാണ് പ്രധാനം . സ്ഥിതിഗതികളെ മാറ്റിമറിക്കുവാന്‍ നമുക്ക് സാധിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം .
ഈ അടുത്തകാലത്ത് എന്നെ ഒരു രാജ്യത്തിലെ നയതന്ത്ര പ്രതിനിധി സന്തര്‍ശിച്ചിരുന്നു . കുറേനേരത്തെ സംഭാഷണത്തിനു ശേഷം അദ്ദേഹം രാഷ്ട്രിയത്തിലേക്ക് കടന്നു . ഭാരതം നേരിടുന്നഏറ്റവും വലിയ രണ്ടു വെല്ലുവിളികള്‍ എന്തൊക്കെഎന്ന് അദ്ദേഹം എന്നോട് ചോദിക്കുകയുണ്ടായി . അനുകൂല ഘടകങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം എന്നതാണ് നമ്മുടെ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന മറുപടി ഞാന്‍ നല്‍കി . എന്റെ രാഷ്ടം ലോകത്തില്‍ വച്ച് ഏറ്റവും ചെറുപ്പമാണ് . ഭാരതത്തിലെ 65% ജനങ്ങള്‍ 35 വയസിനുതാഴെയുള്ളവരാണ് . എന്നാല്‍ യൂറോപ്പും ചൈനയും വാരധക്യാവസതയിലാണ് . ഇത്രയും അനുകൂലമായ ഒരു സാഹചര്യത്തെ ഒരു സുവര്‍ണ്ണാവസരമാക്കി മാറ്റാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ വിഷമം . അദ്ധേഹത്തിന്റെ അടുത്ത ചോദ്യം ദാരിദ്ര്യത്തെ കുറിച്ചായിരുന്നു . ഞാന്‍ പറഞ്ഞു ഭാരതം ദരിദ്രമല്ല . നമ്മുടെ കയ്യില്‍ വിശാലമായ ഭൂപ്രകൃതിയുണ്ട് . ധനസമ്പത്തുണ്ട് , ഒട്ടനവതി പ്രകൃതിവിഭവങ്ങള്‍ നമുക്ക് കൈമുതലായുണ്ട് . (EASTERN PARTS OF INDIA) പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് . എന്നാല്‍ അവയെ ശരിയായ വിധത്തില്‍ വിനിയോഗിച്ച് സമൃദ്ധി കൈവരിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല . അവസരങ്ങളെ നമ്മള്‍ പാഴാക്കുകയാണെന്ന് തന്നെ പറയാം . ഈ രണ്ടു വെല്ലുവിളികളാണ് ഭാരതത്തിന്റെ മുന്നിലുള്ളത് .
ഗുജറാത്ത് മോഡലിനെ കുറിച്ച് ചര്‍ച്ചനടന്നുകൊണ്ടിരിക്കുന്നു . ഗുജറാത്ത് മോഡലില്‍ മൂന്നില്‍ ഒരു ഭാഗം കൃഷിക്കും , മൂന്നില്‍ ഒരു ഭാഗം വ്യവസായത്തിനും , മൂന്നില്‍ ഒരു ഭാഗം സേവന മേഖലക്കും പ്രാമുഘ്യം നല്‍കിയിരിക്കുന്നു . ഈ അടിസ്ഥാന ശിലകളാണ് ഗുജറാത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് . ഇതില്‍ ഏതെങ്കിലും ഒന്ന് പരാജയപ്പെട്ടാല്‍ മറ്റു രണ്ടും സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തും .
ഗുഗിള്‍ ഗുരുവിന്റെ ശിഷ്യന്മാരായ , ലോകത്തിലെ എന്ത് വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമായിട്ടുള്ള സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളെ , നിങ്ങളോട് ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു , ഈ രാഷ്ട്രത്തിന്റെ കാര്‍ഷികരംഗത്തെ വളര്‍ച്ച കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി 4% ആയിട്ടാണ് നിശ്ചയിക്കുന്നത് , എന്നാല്‍ എല്ലായ്പ്പോഴും 2- 2.5% ശതമാനത്തില്‍ ഉടക്കി നില്‍ക്കുന്നു . ഗുജറാത്ത് ഒരു കാര്‍ഷിക സംസ്ഥാനമല്ല . എങ്കില്‍ കൂടി 10% വളര്‍ച്ച കാര്‍ഷികമേഘലയില്‍ കൈവരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു . ഗുജറാത്തിന്റെ ഒരു ഭാഗത്ത് മരുഭൂമിയാണെങ്കില്‍ മറ്റൊരു ഭാഗത്ത് പാക്കിസ്ഥാന്‍ ആണ് . വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുജറാത്ത് ഒരു ജല ദുര്‍ലഭ സംസ്ഥാനമായിരുന്നു . മഴയെ ആശ്രയിച്ചാണ് നമ്മള്‍ നിലനില്‍ക്കുന്നത് . എന്നിട്ട് കൂടി കഴിഞ്ഞ ദശകത്തില്‍ മിച്ച ജലശേഖരമുള്ള സംസ്ഥാനമായി മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു . അതിന് ഒരുപാട് പരിശ്രമങ്ങള്‍ വേണ്ടി വന്നു . ജലസംരക്ഷത്തില്‍ ഗുജറാത്ത് ചരിത്രം സൃഷ്ടിച്ചു .
നിങ്ങള്‍ മാധ്യമങ്ങളില്‍ കൂടി ''വൈബ്രന്‍റ് '' ഗുജറാത്ത് സമ്മിറ്റിനെകുറിച്ച് കേട്ടുകാണും . 121 രാഷ്ടങ്ങള്‍ അതില്‍ പങ്കെടുതിരുന്നു . ''വൈബ്രന്‍റ് '' ഗുജറാത്ത് സമ്മിറ്റ് എന്നത് കേവലം രണ്ടുദിവസത്തെ പരിപാടിയാണ് . അതും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ . എന്നാല്‍ ഞാന്‍ പ്രതി വര്‍ഷം ഒരു മാസം കൃഷിമഹോല്‍സവം നടത്തുന്നു . അന്തരീക്ഷ താപനില 44 ഡിഗ്രിയിലധികം ഉയരുന്ന മാസത്തില്‍ ഒരുലക്ഷത്തില്‍ അധികം സര്‍ക്കാര്‍ ജീവനക്കാര്‍ കൃഷിഭൂമികളില്‍ എത്തി കൃഷി സംബന്ധമായ എല്ലാ വിവരങ്ങളും കൈമാറുന്നു .ലാബില്‍നിന്നും ലാന്‍ഡിലേക്ക് (പരീക്ഷണ ശാലയില്‍ നിന്നും കൃഷി ഭൂമിയിലേക്ക് ) . ഭാരതത്തില്‍ പൌരന്മാരുടെ കയ്യില്‍ പോലും ഹെല്‍ത്ത് കാര്‍ഡില്ല . എന്നാല്‍ മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചും ഫലപുഷ്ടിയെ ക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഗുജറാത്തി കര്‍ഷകന്റെ പക്കലുണ്ട് . ഏതുതരം വിളകളാണ് ആ മണ്ണില്‍ കൃഷി ചെയ്യേണ്ടതെന്നും ഏതെല്ലാം വളങ്ങള്‍ ആണ് പ്രയോഗിക്കേണ്ടാതെന്നും ഏതോക്കെയാണ് അനുയോജ്യമായ കാലാവസ്ഥ യെന്നും ആ കാര്‍ഡില്‍കൂടി ആ കര്‍ഷകന് അറിയാന്‍ കഴിയും . ഒഴുകുന്ന ജലത്തെ തടഞ്ഞു നിര്‍ത്താന്‍ ആറുലക്ഷം തടയണകള്‍ ഉണ്ടാക്കി . അവയിലൂടെ ജലം ഊര്‍ന്നിറങ്ങി . ലോകത്ത് എല്ലായിടത്തും ഭൂഗര്‍ഭ ജലനിരപ്പ് താഴുമ്പോള്‍ ഗുജറാത്തില്‍ മാത്രം ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിരിക്കുന്നു .
2001 - ലാണ് ഞാന്‍ മുഖ്യമന്ത്രി യായത് . ഗുജറാത്ത് പരുത്തി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ് . അന്ന് 23 ലക്ഷം കേട്ടായിരുന്നു പരുത്തി ഉല്‍പാദനം എങ്കില്‍ ഇന്ന് അത് ഒരുകോടി 23 ലക്ഷം കെട്ടായി അത് മാറിയിരിക്കുന്നു . ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പരുത്തി കര്‍ഷകന് ലഭിക്കേണ്ട വില ലഭിക്കാത്ത അവസ്ഥ സംജാത മാകും .കര്‍ഷകന്‍ പ്രതിസന്തിയില്‍ ആകും .അതിനാല്‍ പരുത്തിയുടെ മൂല്യ വര്‍ധനക്കുള്ള വഴിതേടി . അതിനു പ്രാമുഖ്യം നല്‍കാന്‍ തീരുമാനിച്ചു . പരുത്തി വിത്തില്‍ നിന്നും നാരും അതില്‍നിന്നും നൂലും നൂലില്‍നിന്നും പുതു മോടിയിലുള്ള വസ്ത്രങ്ങള്‍ ഉല്‍പാടിപ്പിക്കുകയും അതില്‍നിന്നും വിദേശനാണ്യം നേടുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ''പരുത്തി നയം '' . എവിടെയാണോ പരുത്തി ഉല്‍പാദിപ്പിക്കപ്പെടുന്നത് അവിടെയെല്ലാം വസ്ത്ര നിര്‍മ്മാണ ശാലകള്‍ ആരംഭിച്ചു . അവിടെനിന്നു തന്നെ അത് കയറ്റുമതി ചെയ്യുകവഴി കര്‍ഷകന് പരുത്തി കൃഷിയില്‍ നിന്നും മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുന്നു . ഈ രീതിയിലുള്ള വ്യവസായ വിപ്ലവം കര്‍ഷകന് കരുത്തേകും . കൃഷിയെ പോലെതന്നെ പ്രധാനമാണ് മൃഗപരിപാലനവും . നിങ്ങള്‍ എല്ലാവരും കുടിക്കുന്ന ചായയില്‍ ഒഴിച്ചിരിക്കുന്ന പാല്‍ ഗുജറാത്തിലേത് ആണ് . സിംഗപ്പൂരില്‍ നിങ്ങള്‍ കഴിക്കുന്ന പാല്‍ , അഫ്ഗാനിസ്ഥാനില്‍ നിങ്ങള്‍ കഴിക്കുന്ന തക്കാളി ഇവയെല്ലാം ഗുജറാത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്നവയാണ് .
ഞാന്‍ നിങ്ങളുടെ സമയം അപഹരിക്കുന്നില്ലെന്ന് കരുതട്ടെ .നിങ്ങളുടെ ചീഫ് ആയ ടീച്ചറുടെ മനസ്സെന്ന 'ചിപ്പില്‍ ' 45 മിനുട്ട് സമയം '' പ്രോഗ്രാം '' ചെയ്തിരിക്കും . ഞാന്‍ ടീച്ചര്‍ അല്ലാത്തതുകൊണ്ട് 45 - മിനുട്ട് ആകുമ്പോള്‍ നിര്‍ത്താനറിയില്ല .നമുക്ക് തുടരാമല്ലോ ?.
ഇത്തരം നയങ്ങള്‍ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഞാനൊരു ഉദാഹരണം പറയാം . ഗുജറാത്തിന്റെ മഹാരാഷ്ട അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ നിന്നും കര്‍ഷകര്‍ എന്നെ കാണാന്‍ വന്നു . റോഡായിരുന്നു അവരുടെ ആവശ്യം എന്നാല്‍ അവിടെ ഇപ്പോള്‍ തന്നെ നല്ല നിലവാരത്തിലുള്ള രണ്ടു വരി പാതയുണ്ടെന്നു ഞാന്‍ ചൂണ്ടി കാട്ടി . ആ വനപ്രദേശത്തെക്ക് എന്തിനാണ് ഇത്രയും വലിയ റോഡ് എന്തിനാണ് എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു . അതിനു ആ കര്‍ഷകന്‍ തന്ന മറുപടി ഇപ്രകാരമായിരുന്നു . 'സാര്‍ ' ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഇപ്പോള്‍ നല്ല രണ്ടുവരിപ്പാദയുണ്ട് . അത് നല്ല റോഡുതന്നെയാണ് .എന്നാലും ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് . ഞങ്ങള്‍ വാഴ കൃഷി ചെയ്യുന്നവരാണ് . ഞങ്ങള്‍ ഫിന്‍ലാന്‍ഡു മായി വാഴ പ്പഴം കയറ്റുമതി ചെയ്യാനുള്ള ധാരണയുണ്ടാക്കിയിരിക്കുന്നു . വാഴക്കുലകളും കയറ്റി പോകുന്ന ലോറികള്‍ ടാറിട്ട റോഡുകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉലയുകയും പാഴക്കുലകളില്‍ 20% വും ചതഞ്ഞരയുകയും ചെയ്യുന്നു . അതുകൊണ്ട് വളവും തിരിവും ഇല്ലാത്ത മികച്ച കോണ്‍ക്രീറ്റ് റോഡുകള്‍ നമ്മുടെ ഗ്രാമത്തിലേക്ക് നിര്‍മ്മിക്കണം . സുഹൃത്തുക്കളെ മഹാനഗരമായ ഡല്‍ഹിയില്‍ പോലും എല്ലായിടത്തും കോണ്‍ക്രീറ്റ് റോഡുകള്‍ അല്ല ഉള്ളത് . ആ ഗ്രാമീണരുടെ ചിന്താ വൈശിഷ്ട്യം ഞാന്‍ അത്ഭുത പെട്ട് നിന്നുപോയി .ഇത്തരത്തിലുള്ള മനോഗതി സാധാരണക്കാരില്‍ എന്ന് ഉണ്ടാകുന്നുവോ അന്ന് ഈ രാഷ്ടത്തിന്റെ ഭാവി ശോഭനമായി തീരും.
''മൃഗപരിപാലനം '' എന്ന വിഷയത്തിലേക്ക് വരാം . ഗുജറാത്തില്‍ പ്രതിവര്‍ഷം മൂവായിരത്തോളം ക്യാമ്പുകള്‍ കന്നുകാലികള്‍ക്കായി നടത്തി വരുന്നു . കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി തുടര്‍ച്ചയായി നടത്തിവരുന്ന മൃഗപരിപാലന ക്യാമ്പുകളുടെ പരിണിത ഫലമായി 120 ഓളം കന്നുകാലി രോഗങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു . രോഗങ്ങള്‍ ഇല്ലാതായതോടെ കന്നുകാലികളുടെ പാല്‍ ഉല്‍പാദന ശേഷിയില്‍ നല്ല വര്‍ധനവ് ഉണ്ടായിരിക്കുന്നു . പാല്‍ ഉല്‍പാദന ശേഷിയില്‍ 80% വര്‍ധനവ് കൈവരിക്കാന്‍ സാധിച്ചു . ഇത് ക്ഷീരകര്‍ഷകന് ആശ്വാസമേകി . അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു . ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെട്ടു .ഗ്രാമങ്ങളുടെ അഭിവൃദ്ധി രാഷ്ടത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു . സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത് . വളര്‍ച്ചാനിരക്കിലെ ചാഞ്ചാട്ടങ്ങള്‍ സാമ്പത്തിക സ്ഥിതിയെ പ്രതി കൂലമായി ഭാധിക്കുന്നു . ഇതൊഴിവാക്കാന്‍ വളര്‍ച്ചാനിരക്ക് സ്ഥിരമാക്കേണ്ടതുണ്ട് . കഴിഞ്ഞ പത്തുവര്‍ഷമായി ഗുജറാത്തിന്റെ വളര്‍ച്ചാനിരക്ക് മുകളിലോട്ടാണ് . നമ്മള്‍ അത് സസൂക്ഷ്മം വീക്ഷിച്ചുറപ്പ് വരുത്തുന്നു .
സേവനമേഖലയില്‍ ഗുജറാത്തിന്റെ നില അത്ര ശോഭാനമായിരുന്നില്ല . ടൂറിസം മേഖലയില്‍ ഗുജറാത്ത് വളരെ പിന്നിലായിരുന്നു . ഗുജറാത്തികള്‍ നല്ല വിനോദ സഞ്ചാരികള്‍ ആണ് . ലോകത്തിലെ ഏതു കേന്ദ്രത്തിലും ഗുജറാത്തി ടൂറിസ്റ്റു കളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും . പക്ഷെ ഗുജറാത്ത് ഒരു വിനോദ സഞ്ചാര രംഗത്തെ ആകര്‍ഷക മായിരുന്നില്ല . എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ ടൂറിസം രംഗത്തും ശ്രദ്ധ പതിപ്പിച്ചു . ഇന്ന് ഭാരതത്തിലെ മൊത്തം ടൂറിസം രംഗത്തെ വളര്‍ച്ചാനിരക്കിനേക്കാളും ഇരട്ടിയാണ് ഗുജറാത്തിന്റെത് ഇന്ന് അമിതാഭ്ബച്ചന്‍ ഓരോ വീടുകളിലും ഗുജറാത്ത് ടൂറിസത്തെ കുറിച്ചുള്ള സന്തേശം എത്തിക്കുന്നു .നിങ്ങളുമോരിക്കല്‍ ഗുജറാത്ത് സഞ്ചരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് .
സേവന - സഹകരണമേഖലയിലും ഊന്നല്‍ കൊടുത്തതിന്റെ ഫലം കാണാനുണ്ട് . വിദ്യാഭ്യാസമേഖലയിലും നമ്മള്‍ ശ്രദ്ധ പദിപ്പിച്ചു. 2001 ല്‍ ഗുജറാത്തില്‍ 11 യൂണിവെഴ്സിറ്റികള്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ ഇന്ന് അത് 42 ആണ് . ലോകത്തില്‍ ആദ്യമായി ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി സ്ഥാപിച്ചത് ഗുജറാത്തില്‍ ആണ് . സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയാനുള്ള പരിശീലനം ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റിയില്‍ നല്‍കുന്നു . ലോകത്ത് വേറെ എവിടെയും നിങ്ങള്‍ക്ക് ഇത്തരം ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി കാണാന്‍ സാധിക്കില്ല . കുറ്റാന്വേഷണരംഗത്ത് പേര് കേട്ട ഇസ്രയേല്‍ , കാനഡ , ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ നമ്മുടെ ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റിയുമായി സഹകരിക്കുന്നു . ഫോറന്‍സിക് സയന്‍സ് യൂണിവെഴ്സിറ്റി ലോകത്തിന്റെ അംഗികാരം നേടി കഴിഞ്ഞിരിക്കുന്നു.
സര്‍ക്കാര്‍ രക്ഷാശക്തി യൂണിവെഴ്‌സിറ്റി സ്ഥാപിച്ചിട്ടുണ്ട് . ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും പ്രതിഷേധങ്ങളും ഒക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . ഞാന്‍ അതിലേക്ക് കടക്കുന്നില്ല . പൊലീസിലോ , പട്ടാളത്തിലേക്കോ വ്യോമസേനയിലെക്കോ തൊഴില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചേര്‍ന്ന് ആ മേഖലയില്‍ പ്രവേശനം നേടാനും ആ രംഗത്ത് ശോഭിക്കുവാനുള്ള പരിശീലനം സര്‍ക്കാര്‍ രക്ഷാശക്തി യൂണിവെഴ്‌സിറ്റി യില്‍ നല്‍കുന്നു .പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നോ അഞ്ചോ വര്‍ഷം അവിടെ ചേര്‍ന്ന് പഠിക്കാവുനതാണ് . ജനക്കൂട്ടത്തിന്റെ മനശാസ്ത്രം , ക്രമസമാധാനം , ഭരണഘടന , ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങി പലവിഷയങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ട് . ഈ പരിശീലനത്തിനു ശേഷം ആ വിദ്യാര്‍ത്ഥിക്ക് ആ മേഘലയില്‍ പ്രവേശനം നേടാനും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനും സാധിക്കും . ഗുണനിലവാരമുള്ള മാനവശേഷി നമുക്ക് ഉണ്ടാകി എടുക്കാന്‍ നമുക്ക് സാധിക്കും . ഇന്ന് ഗുജറാത്ത് പൊലീസ് സേനയിലെ നല്ലൊരു ശതമാനവും ചെറുപ്പക്കാര്‍ ആണ് . 20- 25 വയസ്സുള്ളവരെ ധാരാളമായി നിയമിച്ചുകഴിഞ്ഞു . അവര്‍ ശാസ്ത്ര സാങ്കേതിക മേഘലയില്‍ പ്രാവിണ്യം നേടിയവര്‍ ആണ് . ഇന്ന് ഗുജറാത്ത് പൊലീസിലെ ഒരു കോണ്‍സ്റ്റബിളിനു പോലും ഒരു സാങ്കേതിക വിധക്തന്റെ പ്രാവിണ്യവും പരിജ്ഞാനവും നേടിയവര്‍ ഉണ്ട് . ഇത്തരക്കാരുടെ നല്ലൊരു ടീം തന്നെ ഗുജറാത്ത് പോലീസിനുണ്ട് .
ഗുജറാത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്ടീചേഴ്സ് എജുക്കേഷന്‍ ആരംഭിച്ചിട്ടുണ്ട് . ഇന്ന് ഭാരതത്തില്‍ ഐ. ഐ . എം കള്‍ ഉണ്ട് (ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മേനെജുമെന്റ് ) . അവര്‍ അവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിലെ വലിയ കമ്പനികളില്‍ സി .ഇ . ഓ മാരാകുന്നു . ഇന്ന് ഏതോരാളോടും ചോദിച്ചാല്‍ അയാള്‍ ദരിദ്രനോ സംബന്നനോ തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നാണ് . നല്ലടീച്ചര്‍ തന്നെ കുട്ടിയെ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു . എന്തുകൊണ്ട് നമ്മള്‍ ശാസ്ത്രിയമായ രീതിയില്‍ അവര്‍ക്ക് പരിശീലനം കൊടുത്തുകൂടാ? അതുകൊണ്ട് ഞങ്ങള്‍ അധ്യാപക പരിശീലനത്തിനുള്ള ലോകത്തെ ആദ്യത്തെ സര്‍വകലാശാല സ്ഥാപിച്ചത് . പ്ലസ്ടു കഴിഞ്ഞ ആര്‍ക്കും അഞ്ചു വര്‍ഷത്തെ പരിശീലനം അവിടെ നേടാവുന്നതാണ് . ഇന്ന് ലോകത്തിനു ലക്ഷക്കണക്കിന് അധ്യാപകരെ ആവശ്യമാണ് . ഭാരതത്തില്‍ ചെറുപ്പക്കാരുടെ നല്ലൊരു പട തന്നെയുണ്ട് . നമ്മള്‍ എല്ലാം കയറ്റുമതി ചെയ്യുന്നു എന്തുകൊണ്ട് നമുക്ക് നല്ല ടീച്ചര്‍മാരെ വിദേശത്തേക്ക് അയച്ചുകൂടാ ? . ഒരു വ്യാപാരി ലോകത്ത് പല സ്ഥലത്തും കച്ചവടം നടത്തി ഡോളറുകളും പൌഡുകളും കരസ്തമാക്കുന്നു . എന്നാല്‍ ഒരു നല്ല അധ്യാപാകാന്‍ വിദേശത്ത് ചെന്നാല്‍ തലമുറയെ തന്നെ സ്വാധീനിക്കുവാന്‍ സാധിക്കും . ഇതാണ് ശക്തി അതുകൊണ്ട് ഭാരതം ഈ രീതിയില്‍ ചിന്തിക്കണം . ഈ കാഴ്ചപ്പാട് നമ്മള്‍ ഉണ്ടാക്കിഎടുക്കേണ്ടതുണ്ട് . ഏതെങ്കിലും ഒരു കോണില്‍ നാം തളച്ചിടെണ്ടതില്ല .
മൂന്നാമത്തെ അടിസ്ഥാന ശിലയാണ് വ്യവസായം . പുതിയ സാങ്കേതിക വിദ്യകള്‍ വികസിക്കാനും സ്വീകരിക്കാനും വൈകിയതുകൊണ്ട് ആണ് വ്യവസായ വികസന രംഗത്ത് ഭാരതം പിന്‍തള്ള പ്പെടാന്‍ കാരണം . ഒരു കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദ് ഭാരതത്തിന്റെ മാഞ്ചസ്റ്റര്‍ എന്നാണ് അറിയപ്പെട്ടിരുന്നത് . നാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ തുണിമില്ലുകളുടെ ഒരു നീണ്ട നിരതന്നെ കാണുവാന്‍ സാധിക്കുമായിരുന്നു . എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും സ്വീകരിക്കനുമുള്ള കാലതാമസം മൂലം നമ്മള്‍ വസ്ത്രനിര്‍മാണ രംഗത്ത് പിന്‍തള്ളപ്പെട്ടു . തല്‍ഫലമായി എണ്ണിയാല്‍ ഒതുങ്ങാത്ത തുണിമില്ലുകള്‍ മല്‍സര രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പതുക്കെ അപ്രത്യക്ഷമായി .
ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നത് . ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അനായാസം കൊണ്ടുതള്ളാനുള്ള ഒരു വലിയ വിപണിയായാണ് . എന്നാല്‍ ലോകത്തെ ഒരു വിപണിയായി കണ്ടുകൊണ്ട് നമ്മുടെ ഉല്‍പന്നങ്ങള്‍ കൊണ്ടുതള്ളാന്‍ കാലം നമ്മോടാവശ്യപ്പെടുന്നു . ലോക വിപണിയില്‍ ഭാരതത്തിന്റെ ഉല്‍പന്നങ്ങളുടെ വേലിയേറ്റം നടത്താനുള്ള സമയമായിരിക്കുന്നു . ഇതിനു നമ്മുടെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യപ്പെടെണ്ടതുണ്ട് എന്റെ യൊക്കെ ചെറുപ്പകാലത്ത് ചന്തയില്‍ എന്തുസാധനങ്ങളും മെയ്ഡിന്‍ ജപ്പാന്‍ എന്ന് കണ്ടാല്‍ അത് ഏത് കമ്പനി നിര്‍മ്മിച്ചതാണ് ഏന് നോക്കാതെ അത് വെടിക്കുമായിരുന്നു . പേനയാകട്ടെ കളിപാട്ടമാകട്ടെ . ഒരു പക്ഷെ നിങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥയുണ്ടായി കാണില്ല . ''മെയ്ഡിന്‍ ഇന്ത്യ '' എന്ന് എന്തുകൊണ്ട് ബ്രാന്‍ഡ് ചെയ്തുകൂടാ ? . ബാന്‍ഡിങ്ങ് പലരീതിയില്‍ ചെയ്യാം . ഈ അടുത്തകാലത്ത് ഞാന്‍ ജപ്പാന്‍ സന്തര്‍ശിക്കുകയുണ്ടായി . നിങ്ങള്‍ ആരെങ്കിലും ജപ്പാനില്‍ അടുത്തകാലത്ത് പോയിട്ടുണ്ട് എങ്കില്‍ ഹോട്ടലുകളിലെ പാത്രങ്ങളിലും ടിക്കറ്റുകളിളും മറ്റും ഒക്കെ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ഒളിബിക്സിന്റെ സ്ലോഗണ്‍ പതിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും . എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാന്‍ പോകുന്ന ഒളിബിക്സിനെ അവര്‍ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് . ആ ഒളിബിക്സിനെ ബ്രാന്‍ഡ് ചെയ്യാന്‍ അവര്‍ ഇപ്പോള്‍ തന്നെ ഒരുങ്ങികഴിഞ്ഞു . ഒളിബിക്സിസ് എപ്പോഴെങ്കിലും നടന്നുകൊള്ളട്ടെ എന്നാല്‍ അതിന്റെ പേരില്‍ ദേശിയ വികാരവും ഐക്യഭാവവും ഓരോ പൌരന്റെയും ഉള്ളില്‍ ഉളവാക്കാന്‍ ജപ്പാന് സാധിച്ചു . എന്നാല്‍ ഭാരതത്തിന്റെ സ്ഥിതി നേരെ മറിച്ചാണ് . ലോക രാഷ്ട്രങ്ങള്‍ എത്ര സമര്‍ത്ഥമായിആണ് ഓരോ അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നത് .
ദക്ഷിണകൊറിയയുടെ വികസനത്തെ കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്കറിയാം .നിങ്ങള്‍ സമയം കണ്ടെത്തി ദക്ഷിണകൊറിയ കൈവരിച്ച പുരോഗതിയെ കുറിച്ചുപഠിക്കണം . ഭാരതത്തിനു സ്വാതന്ത്രം ലഭിച്ചതിനു ശേഷമാണ് ദക്ഷിണകൊറിയക്ക് സ്വാതന്ത്ര്യം ലഭിച്ചത് . മൂന്നാംകിട രാഷ്ട്രങ്ങളുടെ ഏറ്റവും താഴെകിടയില്‍ ഉണ്ടായിരുന്ന ദക്ഷിണകൊറിയ ഒളിബിക്സിനും ആദിത്യം വഹിച്ചു . ദക്ഷിണകൊറിയയിലെ ഒളിബിക്സിന്റെ ഗാംഭീര്യം കണ്ട് ലോകരാഷ്ട്രങ്ങളുടെ കണ്ണുതള്ളിപോയി എന്ന് തന്നെ പറയാം . ആ ഒളിബിക്സോടെ അവരെ ലോകം അംഗീകരിച്ചു .മറ്റു കാര്യങ്ങള്‍ എല്ലാം അവര്‍ അനായാസം സാധിചെടുത്തു . ഭാരതത്തില്‍ കുറച്ചു നാളുകള്‍ക്കുമുന്‍പ് ഒരു കോമണ്‍സിവെല്‍ത്ത് ഗെയിംസ് നടന്നു . എന്തിനാണ് നടത്തിയത് എന്ന് സംഘാടകര്‍ക്ക് പോലും അറിയില്ല . 100 കോടി ജനങ്ങള്‍ ഉള്ള ഭാരതത്തിനു കേവലം ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് കൊണ്ട് അതിന്റെ പേര് ബ്രാന്‍ഡ് ചെയ്യാന്‍ സാധിക്കുമായിരുന്നു . ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അത് ചെയ്തേപറ്റൂ.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സംഘാടകര്‍ എന്നോട് ഗുജറാത്തിന്റെ പ്രസക്തിയെ കുറിച്ചു പറയാന്‍ ആവശ്യപ്പെട്ടു . ഡിസംബര്‍ മാസം അവസാനം വരെ ഞാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഞാന്‍ തിരക്കിലായിരുന്നു . മുഖ്യമന്ത്രിയായി സത്യാപ്രതിജ്ഞചെയ്ത് കേവലം പത്തുദിവസം കൊണ്ട് ജനുവരി 11-ന് 121 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത വ്യവസായ നിക്ഷേപസംഗമം മികച്ച രീതിയില്‍ നടത്താന്‍ എന്റെ ടീമിനു സാധിച്ചു എന്ന് പറയുന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് . 121രാഷ്ട്രങ്ങള്‍ ഒരു കുരക്കുകീഴില്‍ അണിനിരന്ന ആ സമ്മേളനത്തില്‍ വന്‍ കമ്പനികള്‍ പങ്കെടുത്തു . 50%ജി .ഡി. പി ഒരു കുടക്കീഴില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം . ഈ ദൃശ്യം കാണുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മെ കുറിച്ചു മതിപ്പുതോന്നും . കാര്യങ്ങള്‍ ചെയ്യാനുള്ള മതിപ്പും ആര്‍ജവവും നമ്മിലുണ്ടെന്നു അവര്‍ക്ക് ബോധ്യമാവും . നമ്മളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവും പിന്നെ ആര്‍ക്കും നമ്മെ തടയാന്‍ സാധ്യമല്ല . ഗുജറാത്ത് കൈവരിച്ച നേട്ടങ്ങള്‍ എല്ലാം തന്നെ ഭാരതത്തിന്റെ യാണ് . ഗുജറാത്ത് ഭാരതത്തെ സേവിക്കുകയാണ് . നമ്മള്‍ കഷ്ടപ്പെട്ട് ഉപ്പ് ഉല്‍പാദിപ്പിക്കുന്നു .ഗുജറാത്തിന്റെ ഉപ്പ് കഴിക്കാത്തവരായി ഭാരതത്തില്‍ ആരും ഉണ്ടാവില്ല . .... ഞങ്ങള്‍ കഷ്ടപ്പെടുന്നു അതിന്റെ മെച്ചം മൊത്തം രാഷ്ട്രതിനാണ് . അതുകൊണ്ട് നമ്മുടെ മന്ത്രമാണ് 'ഭാരതത്തിന്റെ വികസനത്തിന് ഗുജറാത്തിന്റെ വികസനം ' എന്നത് അപ്രകാരമാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നതും .
ഉല്‍പാദനമേഘലയില്‍ നമ്മള്‍ ഒന്നുരണ്ടു കാര്യങ്ങള്‍ക്ക് കൂടി മുന്‍തൂക്കം നല്‍കുന്നു . അതിലൊന്നാണ് സീറോ ഡിഫെക്ട് (കുറ്റമറ്റ ) ഉല്‍പന്നങ്ങള്‍ . ഉല്‍പന്നങ്ങളെ ലോകവിപണിയില്‍ ബ്രാന്‍ഡ് ചെയ്യണമെങ്കില്‍ ഉന്നത ഗുണനിലവാരം ആവശ്യമാണ് . ഇതാണ് നമ്മള്‍ ആദ്യം മുന്നോട്ട് വെക്കുന്ന നിബന്തന . രണ്ടാമത്തെ നിബന്ധന മികച്ച പാക്കേജിങ്ങ് കാരണം ഉന്നത നിലവാരമുള്ള ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്നു . ഉപഭോക്താവിന്റെ കൈയില്‍ ഒരു ഉല്പന്നം എത്തിചേരുമ്പോഴേക്കും പാക്കേജിങ്ങ് പൊട്ടിയിട്ടുണ്ടാകും . നെഹ്റുവിന്റെ കാലത്ത് ആയുര്‍വേദത്തിനു ആഗോള വിപണിയില്‍ പ്രചാരം നല്‍കുന്നതിനെ കുറിച്ചു പടിക്കുവാന്‍ ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി . ആ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ ആയുര്‍വേദ ഉല്പന്നങ്ങള്‍ മികച്ച രീതിയില്‍ പാക്ക് ചെയ്തില്ലെങ്കില്‍ ജനപ്രിയമാകില്ലെന്ന് വ്യക്തമാക്കുന്നു . നമ്മുടെ അമൂല്യ സമ്പത്തായ നമുക്ക് പൂര്‍വികര്‍ കൈമാറിതന്ന പ്രകൃതിദത്ത ഒൌഷധങ്ങളുടെ വിപണനത്തില്‍ പോലും നമ്മള്‍ വളരെ പിന്നിലാണ് . ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്ത ഒൌഷധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാഷ്ട്രം ചൈനയാണ് .ആദ്യമൊക്കെ ആയുര്‍വേദ ഒൌഷധങ്ങള്‍ പോടീ രൂപത്തില്‍ ആയിരുന്നു . പലരും അത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി .പലരും മരുന്നുകള്‍ ഗുളിക രൂപത്തില്‍ ലഭ്യമാണോഎന്ന് അന്വേഷിക്കാന്‍ തുടങ്ങി . മികച്ച രീതിയില്‍ പൊതിഞ്ഞ ഗുളികകള്‍ വിപണിയിലെത്താന്‍ തുടങ്ങിയതോടെ അവ ജനപ്രിയമായി . ലോകവിപണിയെ ഉപഭോക്താവിന്റെ ദൃഷ്ടികോണില്‍ കണ്ട് അതിനെ നിരന്തരം പഠിച്ച് വിലയിരുത്തി നമ്മുടെ ഉല്‍പാദനമേഘലയെ ആ കോണില്‍ വികസിപ്പിക്കണം .നമ്മള്‍ ആ നിലവാരത്തിലേക്കുയര്‍ന്നാല്‍ ലോകത്തിന്റെ മുഴുവന്‍ ദൃഷ്ടിയും നമ്മളില്‍ പതിയും . അതുവഴി നമുക്ക് മുന്നേറാന്‍ സാധിക്കും .
സഹൊദരീസഹോദരന്‍മാരേ , ഈ വര്‍ഷം സ്വാമി വിവേകാനന്ദന്റെ 150 ആം ജയന്തി ആഘോഷങ്ങള്‍ ഭാരതത്തില്‍ എങ്ങും നടക്കുകയാണ് .ഗുജറാത്ത് സര്‍ക്കാരും സ്വാമി വിവേകാനന്തന്റെ സാര്‍ദ്ധശതി ആഘോഷിക്കുകയാണ് . ഗുജറാത്ത് സര്‍ക്കാര്‍ ഇത് 'യുവവര്‍ഷം ' ആയി കൊണ്ടാടുകയാണ് . ഭാരതത്തിന്റെ യുവത്വത്തെ എപ്രകാരമാണ് നമ്മള്‍ നോക്കികാണുന്നതെന്ന കാര്യത്തില്‍ എനിക്ക് വലിയ ആശങ്കയുണ്ട് .ഭാരതത്തിലെ യുവത്വത്തെ പുതുതലമുറ സമ്മതിദായകരാ 'യാണ് രാഷ്ട്രിയ കക്ഷികള്‍ നോക്കികാണുന്നത് .ഈ ചിന്താഗതിയാണെങ്കില്‍ സ്ഥിതിഗതികളെ മാറ്റിമറിക്കാനാകുമെന്ന് കരുതാന്‍ വയ്യ .ഞാനും രാഷ്ട്രിയകാരനാണ് . ഞാനും അതേ തട്ടകത്തില്‍ നിന്നാണ് വന്നത് . എന്നാല്‍ ഞാന്‍ വ്യത്യസ്ഥമായാണ് ചിന്തിക്കുന്നത് . ഞാന്‍ പുതു തലമുറയെ ' സമ്മതിദായകരായല്ല' മറിച്ച് പുതു തലമുറയെ 'യുവശക്തി' ആയാണ് കണക്കാക്കുന്നത് . അപ്രകാരം ചിന്തിച്ചാല്‍ ഇന്നത്തെ സ്ഥിതിഗതികളെ നമുക്ക് മാറ്റിഎടുക്കാന്‍ അനായാസം സാധിക്കും . ഭാരതമാതാവ് വീണ്ടും വിശ്വഗുരുവായി വിരാജിക്കുമെന്ന് സ്വാമി വിവേകാനന്ദന്‍ സ്വപ്നം കണ്ടിരിക്കുന്നു . സര്‍വ്വ ഐശ്വര്യങ്ങളും കൈവരിച്ച് ഭാരതത്തിന് ലോകത്തിലെ അജയ്യ ശക്തിയായി വാണരുളാനും ലോകത്തിനെ നയിക്കാനും സാധ്യമാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു.125 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വാമി വിവേകാനന്ദന്‍ ഇപ്രകാരം മൊഴിഞ്ഞത് . ഭാരതത്തിന് ഇപ്രകാരം ഉയര്‍ച്ചയുണ്ടാകുമെന്ന് കേവലം 39 വയസ്സ് മാത്രം നീണ്ട അദ്ധേഹത്തിന്റെ ജീവിതത്തില്‍ അദ്ദേഹം വിശ്വശിച്ചിരുന്നു . സ്വാമിവിവേകാനന്ദന്റെ സാര്‍ഥശതി വേളയില്‍ അദ്ധേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള ഭാധ്യത ഭാരതത്തിന്റെ യുവതലമുറക്കുണ്ട് . ഭാരതത്തിന്റെ യശസ്സ് വിശ്വം മുഴുവന്‍ വ്യാപിപ്പിച്ച ആ മഹാപുരുഷന്റെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കുമെന്ന് പ്രതിജ്ഞചെയ്ത് നാം പ്രവര്‍ത്തിച്ചാല്‍ സ്ഥിതിഗതികളെ മാറ്റിമറിക്കാന്‍ സാധിക്കും .
ഇന്ന് കാലം നമ്മോട് മുന്നേറാന്‍ ആവശ്യപ്പെടുന്നു . ചിലര്‍ പറയുന്നു ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെയാണ് എന്ന് . മറ്റുചിലര്‍ പറയുന്നു ഈ നൂറ്റാണ്ട് ചൈനയുടേത് ആണ് എന്ന് . ഏതൊക്കെ മാനവരാശി വിജ്ഞാനത്തിനു മുന്‍തൂക്കം നല്‍കിയിട്ടുണ്ടോ അന്നൊക്കെ ഭാരതത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു . വിജ്ഞാനത്തിന്റെ യുഗത്തില്‍ സമസ്തമാനവരാശിക്കും മാര്‍ഗദര്‍ശനം നല്‍കുവാന്‍ ഭാരതത്തിനു സാധിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ട് വിജ്ഞാനത്തിന്റെതാണ് . ഇത് നമ്മുടെ നൂറ്റാണ്ടാക്കിമാറ്റാന്‍ ഉള്ള സാമര്‍ത്ഥ്യം നമ്മള്‍ പ്രകടിപ്പിച്ചാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവതി യുവാക്കളുള്ള ഭാരതം തന്നെയാകും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം .
ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മെ ലോകം എങ്ങനെയാണ് കണ്ടിരുന്നത് എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം . ഭാരതം പാമ്പുകളുടെയും പാമ്പാട്ടികളുടെയും ദുര്‍മന്ത്രവാദത്തിന്റെയും ഭൂതപ്രേത പിശാച്ചുക്കളുടെയും നടാണെന്നായിരുന്നു . പതിനഞ്ച് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ലോകരുടെ ധാരണ . ആധുനിക ഭാരതം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് സാധിച്ചിരിക്കുന്നു . പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തായ്‌വാനില്‍ പോകാന്‍ ഇടയായി . അവിടെ എന്റെ കൂടെ ഒരു ദ്വിപാഷിയുമുണ്ടായിരുന്നു . ഭാരതം ഇന്നും പാമ്പാട്ടികളുടെ നാടാണോ എന്നും എന്നും ഇവിടെ ഭൂതപ്രേത ങ്ങള്‍ ഉണ്ടോയോ എന്നും അയാള്‍ സങ്കോചത്തോടെ ചോദിക്കുകയുണ്ടായി . അയാള്‍ക്ക് ഭാരതത്തെ കുറിച്ച് അത്രയും കാര്യങ്ങള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ . നമ്മുടെ പൂര്‍വികര്‍ ' സ്നേക്ക് ചാര്മേല്‍സ് ' ആയിരുന്നു . ഇപ്പോഴത്തെ തലമുറ അതില്‍നിന്നും മാറി മൌസ് ചാര്‍മേഴ്സ് ആയെന്നു അയാളോട് ഞാന്‍ പറഞ്ഞു . അതെ സുഹൃത്തുക്കളെ , ഇന്ന് ഭാരതത്തിലെ യുവതലമുറ കബ്യൂട്ടര്‍ മൌസിനെ കളിപ്പിച്ച് ലോകത്തെ നിയന്ത്രിക്കാനുള്ള കഴിവും കരുത്തും നേടിയിരിക്കുന്നു . വിരല്‍ തുംബുകൊണ്ട് ഭാരതത്തിനു പുതിയ മേല്‍വിലാസം ഉണ്ടാക്കിയെടുതത്തിന്റെ മുഴുവന്‍ ഖ്യാതിയും ഇവിടത്തെ യുവതലമുറക്കുള്ളതാണ്. ഇത് ഒരു രാഷ്ട്രിയ നേതാവും ഉണ്ടാക്കിയെടുത്തതല്ല.
കുറേ വര്‍ഷങ്ങള്‍ക്കുമുന്‍പ് ബില്‍ക്ലിന്റണ്‍ ഭാരതം സന്തര്‍ശിക്കുക യുണ്ടായി . അദ്ദേഹം രാജസ്ഥാനിലെ ജയ്പൂര്‍ സന്തര്‍ശിക്കാന്‍ നിശ്ചയിച്ചു . അവിടെയുള്ള സഹകരണസംഗങ്ങളുടെ പ്രവര്‍ത്തനവും .കമ്പ്യൂട്ടര്‍ അഭ്യസിക്കുന്ന ഗ്രാമീണ സ്ത്രീകളെയും നേരില്‍ കാണുവാന്‍ ആയിരുന്നു ആ യാത്ര . സന്തര്‍ശനത്തിനുള്ള സമയസാരിണിയും നിശ്ചയിച്ചു . അത്യധികം സുരക്ഷ ഒരുക്കിയിരുന്നു . നേരത്തെ നിശ്ചയിച്ച പ്രകാരം ഗ്രാമീണരുമായി കൂടികാഴ്ചനടത്തി ക്ലിന്റണും സംഗവും മുന്നോട്ടുനീങ്ങവേ സുരക്ഷാഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ഗ്രാമീണയുവാവ് ക്ലിന്റന്റെ നേരെ മുന്‍പില്‍ എത്തി ഹസ്തദാനം ചെയ്തു . ഗ്രാമീണരുടെ ഇടയില്‍ മുറുമുറുപ്പ് ഉയര്‍ന്നു . ഇംഗ്ലിഷ് ഭാഷ അറിയാത്ത ആ യുവാവ് ക്ലിന്റനോട് എന്ത് സംസാരിക്കാനാണ് ? . ഗ്രാമത്തിന്റെ പേര് ചീത്ത യാക്കുമെന്ന് അവര്‍ ഭയന്നു . . താങ്കള്‍ ഇന്നും ഭാരതത്തെ ഒരു ദരിദ്ര രാഷ്ട്രമായി കരുതുന്നുവോ എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റനോട് ആ യുവാവ് സധൈര്യം ചോദിക്കുകയുണ്ടായി . ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യത്തിന്റെ അര്‍ഥം അറിഞ്ഞ ബില്‍ക്ലിന്‍റണ്‍ ഭാരതത്തെ വിലകുറച്ചു കാണുന്നില്ല എന്നും മറുപടി നല്‍കി . ലോകത്ത് എവിടെ പോയാലും ആധുനിക ഭാരതത്തെ കുറിച്ച് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി . ലോകത്തില്‍ ഏതൊരു ശക്തിക്കുമുന്‍പിലും തന്റേടത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം നമ്മുടെ യുവതലമുറക്കുണ്ട് . സുഹൃത്തുക്കളേ , നമ്മുടെ തൊലിയുടെ നിറം എന്തുമായിക്കൊള്ളട്ടെ നമ്മള്‍ ലോകത്തിലെ ആരുടെ മുന്നിലും ചെറുതല്ലെന്നു വിശ്വാസം വേണം . നേര്‍ക്കുനേര്‍ നിന്ന് ജോലി ചെയ്യാനുള്ള കഴിവ് സാധിക്കണം . ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചൈനയുമായി മല്‍സരിക്കാന്‍ , അവസരങ്ങളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തി ഈ നൂറ്റാണ്ടിനെ ഭാരതത്തിന്‍റെതാക്കി മാറ്റുവാന്‍ , ലോകത്തിനു മുന്നില്‍ മുഴുവന്‍ ശക്തിയും സംഭരിച്ച് തലയുയര്‍ത്തി നില്‍ക്കുവാന്‍ സ്കില്‍ , സ്കെയില്‍ , സ്പീഡ് എന്നിവ ആവശ്യമാണ് . ഇന്ന് നമ്മുടെ യുവാക്കളുടെ കൈയില്‍ വൈദക്ത്യം (skill) ഒഴികെ മറ്റെല്ലാം ഉണ്ട് . അത് കാരണം വികസനത്തിന്റെ വേഗത കുറയുന്നു . അതുകൊണ്ട് കഴിവുകളെ വികസിപ്പിക്കാനും വിദക്ത പരിശീലനം നല്‍കുവാനും ഗുജറാത്തില്‍ സ്കില്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങിയിരിക്കുന്നു . ലക്ഷക്കണക്കിന് യുവാകള്‍ ഇത് പ്രയോജനപ്പെടുത്തുന്നു . ഇത്ര വലിയ മാത്രയില്‍ പരിശീലനം നല്‍കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഭാരതത്തില്‍ വേറെയുണ്ടാകില്ല . ഇതിന്റെ ഗുണം കാണാനുണ്ട് . ഒരു മനുഷ്യന് തന്റെ ജീവിത കാലത്ത് എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതിന്റെ പട്ടിക തയ്യാറാകാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു . അവര്‍ വളരേ തിരക്കിട്ട് ആയിരത്തോളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക സമര്‍പ്പിച്ചു . യധാര്‍ത്ഥ സംഖ്യ ഇതിലും വലുതാണ് . അത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള സ്കില്‍ ഡവലപ്പമെന്റ് സെന്ററുകള്‍ തുടങ്ങി . പുതിയ പുതിയ മേഖലകളില്‍ വൈദക്ത്യം നേടാനുള്ള പരിശീലനം നല്‍കികൊണ്ടിരിക്കുന്നു . മറ്റൊന്നാണ് വേഗത . ഒരു ഫയലിന്മേല്‍ തീരുമാനമെടുക്കാന്‍ നമ്മള്‍ വര്‍ഷങ്ങള്‍ എടുക്കുന്നു . '' മിനിമം ഗവന്മേന്റ്റ് മാക്സിമം ഗവര്‍ണ്ണന്‍സ് '' എന്നാണ് ഞാന്‍ കരുതുന്നത് . നിങ്ങള്‍ നാനോ കാറിനെ കുറിച്ച് കേട്ടിട്ടുണ്ടാകും . വളരെ പെട്ടന്നാണ് ഉല്‍പാദനം തുടങ്ങാനായെന്ന രത്തന്‍ ടാറ്റയും പലപ്പോഴായി പറഞ്ഞിട്ടുണ്ട് . ഇതൊക്കെ നിങ്ങള്‍ അറിയുന്ന കാര്യങ്ങള്‍ .
ഇനി ഞാന്‍ മറ്റൊരു സംഭവം പറഞ്ഞു തരാം . കുറെ നാള്‍ മുന്‍പ് കാണാന്‍ ഒരു യുവാവ് വന്നിരുന്നു . നല്ല അവതരണശേഷിയും വാക് ചാതുര്യമോ ആ യുവാവിന് ഉണ്ടായിരുന്നില്ല . ആഫ്രിക്കയില്‍ ജനിച്ച് കാനഡയില്‍ കുടിയേറിയ ഗുജറാത്ത് വംശജനായിരുന്നു ആ യുവാവ് . അഞ്ച് മിനുട്ട് സമയം എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും എനിക്കൊന്നും വ്യക്തമായില്ല . നിങ്ങളോട് കള്ളം പറയേണ്ട കാര്യമില്ലല്ലോ . അയാള്‍ എന്റെ സമയം കളയുകയാണ് എന്ന് എനിക്ക് തോന്നി . ബറോഡ ജില്ലാ കളക്ടറോട് കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ അയാളെ പറഞ്ഞുവിട്ടു . ഏതായാലും ഇങ്ങനോരാള്‍ കാണാനെത്തുമെന്ന സന്തേശം ബറോഡ കലക്ടര്‍ക്ക് കൈമാറി . ആ കാര്യം തന്നെ ഞാന്‍ മറന്നു . 13 മാസങ്ങള്‍ക്ക് ശേഷം അയാള്‍ എന്നെ വീണ്ടും കാണാനെത്തി .പ്രൈവറ്റ് സെക്രട്ടറി കാര്യം പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആളെ പിടികിട്ടി . സമയം പാഴാക്കുമെന്നുള്ളതുകൊണ്ട് കേട്ടമാത്രയില്‍ ഞാന്‍ പറഞ്ഞു കടത്തിവിടണ്ടയെന്ന്. എന്നാല്‍ ഒരു ക്ഷണക്കത്തുമായിട്ടാണ് വന്നിരിക്കുന്നതെന്ന കേട്ടമാത്രയില്‍ അയാളെ ഞാന്‍ അകത്തേക്ക് വിളിപ്പിച്ചു . തന്റെ ഫാക്ടറി മുഖ്യമന്ത്രിയായ സാര്‍ തന്നെ ഉല്‍ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷണക്കത്ത് എന്റെ നേര്‍ക്ക് നീട്ടിയപ്പോള്‍ ഞാന്‍ ആശ്ചര്യചകിത നായി നിന്നു പോയി . ഉല്‍ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചു . ആറു മാസങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഉല്പന്നം ആ ഫക്ടറിയില്‍നിന്നും പുറത്തിറക്കാന്‍ വീണ്ടും വരേണ്ടി വരുമെന്ന് അയാളെന്നോട് പറഞ്ഞു . ഒരേ വ്യക്തി ഒരു ഫാക്ടറിയില്‍ ഒന്നിലധികം തവണ ഉല്‍ഘാടനം ചെയ്യുന്നതിലെ അനൌചിത്യം ഞാന്‍ അയാളോട് സൂചിപ്പിച്ചു . അയാള്‍ വിട്ടില്ല . എന്റെ സുഹൃത്തുക്കളേ , നിങ്ങള്‍ക് അതിശയം തോന്നാം . പതിമൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കണ്ടുമുട്ടിയ ആ വ്യക്തി എന്നെ അയാളുടെ ഫാക്ടറി ഉല്‍ഘാടനത്തിന് ക്ഷണിക്കുന്നു . ആറു മാസങ്ങള്‍ കഴിഞ്ഞ് ആദ്യത്തെ ഉല്പന്നം പുറത്തിറക്കാന്‍ വീണ്ടും വരേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നു .കേവലം 19 മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അയാളുടെ ഫാക്ടറിയില്‍ നിന്നും ആദ്യത്തെ ഉലപന്നം പുറത്തിറക്കി . ഏതാണ് ആ ഉല്പന്നം എന്ന് നിങ്ങള്‍ക്ക് അറിയാമോ ?. സുഹൃത്തുക്കളേ ഡല്‍ഹി നിവാസികള്‍ ഇന്നും ഊറ്റം കൊള്ളുന്ന മെട്രോറെയിലിന്റെ കൊച്ച് . അത് ഗുജറാത്തില്‍ നിന്നാണ് വരുന്നത് . കേവലം 19 മാസങ്ങള്‍ കൊണ്ട് ഒരു വ്യക്തി തന്റെ ഫാക്ടറി തുടങ്ങി മെട്രോ റെയിലിന്റെ കൊച്ച് കൈമാറി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഊഹിക്കൂ എത്ര വേഗത്തിലാണ് കാര്യങ്ങള്‍ നടന്നതെന്ന് . ഇന്ന് ഡല്‍ഹി മെട്രോ റെയില്‍ ഉപയോഗിക്കുന്ന എല്ലാ കോച്ചുകളും ഗുജറാത്തില്‍ നിന്നാണ് നിര്‍മിക്കുന്നത് .
കാലം നിങ്ങള്‍ക്കായി ഒരിക്കലും കാത്തിരിക്കില്ല . ലോകം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കും . മുഴുവന്‍ ഭരണ സംവിധാനത്തിലും നമ്മുടെ ചിന്താ രീധിയിലും മാറ്റം വരുത്തേണ്ടതുണ്ട് . ഭാരതത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ '' മഹാത്മാ മന്ദിര്‍ '' ഗാന്തി നഗറില്‍ നിര്‍മ്മിച്ചത് കേവലം 162 ദിവസം കൊണ്ടാണ് . എത്ര വലിയ പരിശ്രമം വേണ്ടിവന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവൂന്നതെയുള്ളൂ . സ്കില്‍ , സ്കെയില്‍ . സ്പീഡ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നമ്മള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം . ഒരു കാര്യം ഉറപ്പാണ് . എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ് . വികസനത്തെ മാറ്റി നിര്‍ത്തി മുന്നേറാന്‍ സാധ്യമല്ല , രാഷ്ട്രത്തിന്റെ അധപ്പധനത്തിനുകാരണം വോട്ടു ബാങ്ക് രാഷ്ട്രിയമാണ് . വികസനത്തിന് പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രിയമാണ് വേണ്ടത് വോട്ടുബാങ്ക് രാഷ്ട്രിയമല്ല . അപ്രകാരം മുന്നോട്ട് നീങ്ങിയാല്‍ വലിയ മാറ്റം സാധ്യമാണ് . പകുതി വെള്ളം മാത്രമുള്ള ഗ്ലാസിനെ മുഴുവന്‍ നിറഞ്ഞിരിക്കുന്ന ഗ്ലാസായി കാണുന്ന വ്യക്തികളിരൊലൊരാളാണ് ഞാന്‍ . സ്വാമി വിവേകാനന്ദന്‍ ഭാരതത്തെ കുറിച്ച് കണ്ട സ്വപ്നം ഈ തലമുറ തന്നെ സാക്ഷാല്‍കരിക്കുമെന്ന് ഞാന്‍ കരുതുന്നു . ഭാരതം വീണ്ടും വിശ്വഗുരുവായി വിരാചിക്കും . നിങ്ങളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട് . നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി .