Sunday 21 July 2013

ഭാരതത്തിന്റെ കാതല്‍ ഹിന്ദുത്വം – സര്‍സംഘചാലക്



ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍സംഘചാലക് പറഞ്ഞു. ഹിന്ദുരാഷ്ട്രമായ ഇന്ത്യയുടെ കാതല്‍ എന്ന് പറയുന്നത് ഹിന്ദുത്വമാണ്. എന്നാല്‍ ഹിന്ദുത്വത്തെ ഏതെങ്കിലും മതത്തിന്റേയോ സമുദായത്തിന്റേയോ പ്രത്യയശാസ്ത്രമായി കാണുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രാവണ്‍ പൂര്‍ണിമയോട് അനുബന്ധിച്ച് ബിഹാറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹിന്ദുത്വം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന തെറ്റായ ധാരണ ഉണ്ട്. സംഘപരിവാറിന്റെ നയങ്ങള്‍ മനസിലാക്കാതെ പോകുന്നതാണ് ഈ തെറ്റായ ധാരണയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവി ശരിയായ കൈകളില്‍ എത്തിച്ച് സമൂഹത്തില്‍ വികസനം കൊണ്ടു വരികയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് അറിഞ്ഞാല്‍ പുരോഗതിയായെന്ന ചിന്ത തെറ്റാണെന്നും അത് സത്യമല്ലെന്നും ഗയയില്‍ ഒരു സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ വിദ്യാഭ്യാസം വികാരങ്ങളെ വളര്‍ത്തുകയും രാജ്യത്തോടുള്ള കടപ്പാട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പണം സമ്പാദിക്കുക. അതാണ് ഏറ്റവും വലിയ കാര്യമാണെന്ന് കരുതുക. അതാണ് പുതിയ രീതി. എന്നാല്‍ ഇത് തെറ്റാണ്. കുട്ടികള്‍ സംസ്കാരമാണ് പഠിപ്പിക്കേണ്ടത്. ബന്ധങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പഠിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

വിദ്യാഭ്യാസമുള്ളവരാണ് അഴിമതിയും മറ്റും കാണിക്കുന്നത്. തൊണ്ണൂറ് ശതമാനവും നൂറ് ശതമാനവും മാര്‍ക്ക് നേടുന്നത് കഴിവിന്റെ ലക്ഷണമല്ല. കുട്ടികള്‍ മറ്റ് കാര്യങ്ങളിലും ഇടപെടണം. മാതാപിതാക്കള്‍ കുട്ടികളല്‍ സമ്മര്‍ദ്ദം ഉണ്ടാക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

No comments:

Post a Comment