116. സപ്തമുനിമുഖ്യന്മാര്‍ ആരെല്ലാമാണ് ?.
      > വിശ്വാമിത്രന്‍ , കണ്വന്‍ , വസിഷ്ഠന്‍ ,  
   ദുര്‍വാസാവ്
, 
   വേദവ്യാസന്‍ , അഗസ്ത്യന്‍ , നാരദന്‍.
117. സപ്തവ്യസനങ്ങള്‍ ഏതെല്ലാമാണ് ?.
   >നായാട്ട് , ചൂത് , സ്ത്രീസേവ , മദ്യപാനം 
    ,
വാക്പാരുഷ്യം , ദണ്ഡപാരുഷ്യം , 
    അര്‍ത്ഥദൂഷ്യം ഇവ ഭരണാധികാരികള്‍ 
    ഒഴിവാക്കെണ്ടതാണ്.
118. അഷ്ടൈശ്വര്യങ്ങള്‍ ഏതെല്ലാം ?.
    > അണിമ (ഏറ്റവും ചെറുതാകല്‍ ). 
    മഹിമ (ഏറ്റവും
വലുതാകല്‍). 
    ഗരിമ (ഏറ്റവും കനമേറിയതാവുക ). 
    ലഘിമ (ഏറ്റവും കനം 
    കുറഞ്ഞതാകുക ), ഈ
ശിത്വം 
    (രക്ഷാസാമര്‍ത്ഥ്യം ). വശിത്വം 
    (ആകര്‍ഷിക്കാനുള്ള കഴിവ് ),പ്രാപ്തി 
    (എന്തും നേടാനുള്ള കഴിവ്)  
    , പ്രാകാശ്യം (എവിടെയും ശോഭിക്കാനുള്ള 
    കഴിവ് ), ഇവയാണ് 
    അഷ്ടൈശ്വര്യങ്ങള്‍. യോഗാഭ്യാസംകൊണ്ട് 
    ഇവ നേടാവുന്നതാണ് .
119. അഷ്ടാംഗയോഗങ്ങള്‍ ഏതെല്ലാം ?.
   > യമം , നിയമം , ആസനം , പ്രാണായാമം  
   , പ്രത്യാഹാരം ,
ധ്യാനം , ധാരണ , സമാധി 
120.  അഷ്ടപ്രകൃതികള്‍ ഏതെല്ലാം ?.
     > ഭൂമി , ജലം , അഗ്നി , വായു , 
     ആകാശം , മനസ്സ് ,
ബുദ്ധി , അഹങ്കാരം.
121. അഷ്ടമംഗല്യം ഏതെല്ലാം ?.
   > കുരവ , കണ്ണാടി , വസ്ത്രം , ചെപ്പ്  
   , വിളക്ക് ,  സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ   
   മംഗല , നിറനാഴി , പൂര്‍ണകുംഭം 
   , ഇവ വെച്ചുള്ള പ്രശ്നമാണ്
അഷ്ടമംഗല്യ  
   പ്രശ്നം .
122.  അഷ്ടകഷ്ടങ്ങള്‍ ഏതെല്ലാം ?.
    > കാമം , ക്രോധം , ലോഭം , മോഹം ,   
    മദം , മാത്സര്യം ,
ഡംഭം ,അസൂയ . 
123. അഷ്ടദിക്ക് പാലകന്മാര്‍ ആരെല്ലാം ?.
    >ഇന്ദ്രന്‍ , വഹ്നി , പിതൃപതി , നിര്യതി , 
    വരുണന്‍
, മരുത്ത് , കുബേരന്‍ ,  
    ഈശാനന്‍ ഇവരാണ് യഥാക്രമം കിഴക്ക്  
   തുടങ്ങിയ എട്ടു  ദിക്കിന്റെയും ദേവന്മാര്‍ .  
   ഇവര്‍ക്ക്
പ്രത്യേകം ബലിപൂജാതികള്‍ ഉണ്ട്. 
124. അഷ്ടദിഗ്ഗജങ്ങള്‍ ഏതെല്ലാം ?.
   > ഐരാവതം , പുണ്ഡരീകന്‍ , വാമനന്‍ ,  
   കുമുദന്‍ ,
അഞ്ജനന്‍ , പുഷ്പദന്തന്‍ ,  
   സാര്‍വഭൌമന്‍ , സുപ്രതീതന്‍ ,. ഈ  
  ദിഗ്ഗജങ്ങളും കിഴക്ക്
തുടങ്ങിയ ദിക്കുകളിലെത്  
  ആണ് . അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രത്യേകം 
  കരിണികളും
ഉണ്ട് .
125. അഷ്ടബന്ധം എന്താണ് ?.
   > വിഗ്രഹം പീഠത്തില്‍ ഉറപ്പിക്കുന്നതിന്  
  എട്ടുവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് 
  അഷ്ടബന്ധം . ശുംഖുപോടി , കടുക്ക ,  
  ചെഞ്ചല്യം , കോഴിപ്പരല്‍ , നെല്ലിക്ക , 
  കോലരക്ക് , പഞ്ഞി , ആറ്റുമണല്‍ ഇവയാണ് 
  അഷ്ടബന്ധ സാമഗ്രികള്‍ . ഇങ്ങനെ ഉറപ്പിച്ച  
  ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം .
126. അഷ്ടവിവാഹങ്ങള്‍ ഏവ ?
   > ഹൈന്ദവധര്‍മശാസ്ത്രസമ്മതമായിട്ടുള്ള  
  വിവാഹങ്ങള്‍
എട്ടുതരത്തിലുണ്ട് . അവ  
  ബ്രഹ്മം , ദൈവം , ആര്‍ഷം , പ്രജാപത്യം ,  
  ഗാന്ഡര്‍വ്വം ,
ആസുരം , രാക്ഷസം ,  
  പൈശാചം ഇവയാണ് .
127.  നവഗ്രഹങ്ങള്‍ ഏതെല്ലാം ?.
   > സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍ , ബുധന്‍ ,  
  വ്യാഴം
, ശുക്രന്‍ , ശനി , രാഹു , കേതു .  
  നവഗ്രഹ പൂജയും നവഗ്രഹസ്തോത്രവും  
  ഹൈന്ദവര്‍ക്ക്
പ്രധാനമാണ് .
128. നവദ്വാരങ്ങള്‍ ഏതെല്ലാം ?.
   > ശരീരത്തിലെ കണ്ണ് (2) , മൂക്ക്(2) , ചെവി  
  (2) ,
വായ , പായു (മലദ്വാരം) , തുവസ്ഥം  
  (മൂത്രദ്വാരം).
129.നവദ്വാരപുരം ഏതാണ് ?.
   > ഒമ്പത്ദ്വാരങ്ങള്‍ ഉള്ള ശരീരം .
130. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപത്മം , പത്മം , ശംഖം , മകരം ,  
   കച്ഛപം ,
മുകുന്ദം , കുന്ദം , നീലം ,  
   ഖര്‍വം .
131.നവനിധികളുടെ ഭരണകര്‍ത്താവ് ആരാണ് ?.
  >നിധിപതിയായ കുബേരന്‍  
132. നവനിധികള്‍ ഏതെല്ലാം ?.
   > മഹാപദ്മം , പദ്മം , ശംഖം , മകരം ,  
  കച്ചപം ,
മുകുന്തം , കുന്ദം , നീലം , ഖര്‍വം.
133. ദശോപചാരങ്ങള്‍ ഏതെല്ലാം ?.
   > ആര്ഘ്യം , പാദ്യം , ആചമനീയം ,  
  മധുപര്‍ക്കം ,
ഗന്ധം , പുഷ്പം , ധൂപം ,  
  ദീപം , നൈവേദ്യം , പുനരാചമനീയം .
134. ദശോപനിഷത്തുക്കള്‍ ഏതെല്ലാം ?.
  > ഈശാവാസ്യം , കെനോപനിഷത്ത് ,  
  കഠോപനിഷത്ത് ,
പ്രശ്നോപനിഷത്ത് ,  
  മാണ്ഡുക്യോപനിഷത്ത് , തൈത്തിരീയം ,  
  ഐതരേയം , ഛാന്തോഗ്യം ,
ബൃഹദാരണ്യകം 
135. മന്ത്രം എന്നാല്‍ എന്ത് ?.
   > അഷ്ടദേവതാ പ്രീതിക്കായി  
   നാമങ്ങളോട്കൂടി പ്രണവം
ചേര്‍ത്ത് മനനം  
   ചെയ്യുന്നത് മന്ത്രം .
136.ഋഷികള്‍ എന്ന് പറയുന്നത് ആരെയാണ് ?.
   > യോഗാഭ്യാസം കൊണ്ട് ആത്മവികാസം  
   നേടിയവരെ
137.ഷഡാധാരങ്ങള്‍ ഏതെല്ലാം ?
   > മൂലാധാരം , മണിപൂരകം , അനാഹതം ,  
   സ്വാധിഷ്ഠാനം ,
വിശുദ്ധിചക്രം,ആജ്ഞാചക്രം 
138. ഷഡ്കര്‍മ്മങ്ങള്‍ ഏതെല്ലാം ?
   > അധ്യാപനം , അധ്യയനം , യജനം ,  
   യാജനം , ദാനം ,
പ്രതിഗ്രഹം .  
   (ബ്രാഹ്മണകര്‍മ്മങ്ങള്‍ ).
139 .ഷഡ്ഋതുക്കള്‍ ഏവ ?.
   > വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് ,   
  ഹേമന്തം ,
ശിശിരം.
139. ഷഡ്കാണ്ഡഡം ഒരു പുരാണ ഗ്രന്ഥമാണ് .  
   > ഏതാണ് ഗ്രന്ഥം
? ആരാണ് അതിന്‍റെ 
   കര്‍ത്താവ് ?.
  > ഷഡ്കാണ്ഡഡം – രാമായണം , കര്‍ത്താവ് -  
  വാത്മീകി.
140. ധര്‍മ്മത്തിന്റെ നാല് പാദങ്ങള്‍ ഏതെല്ലാം ?
   > സത്യം , ശൌചം , ദയ , തപസ്സ് .
141. യമം എന്ന്പറയുന്നത് എന്താണ് ?
   > .ബ്രഹ്മചര്യം , ദയ , ക്ഷാന്തി , ദാനം ,  
   സത്യം ,
അകല്ക്കത (വഞ്ചനയില്ലായ്മ ) 
   അഹിംസ ആസ്തേയം (മോഷ്ടിക്കാതിരിക്കല്‍) 
   , മാധുര്യം ,
ദമം ഇങ്ങനെ പത്തും  
   ചേര്‍ന്നതാണ് യമം .
  > അനൃശംസ്യം ,ദയ ,സത്യം , അഹിംസ ,  
  ക്ഷാന്തി , ആര്‍ജവം
, പ്രീതി , പ്രസാദം , 
  മാധുര്യം , മാര്‍ദവം , ഇങ്ങനെ 
  പത്താണെന്നും പറയുന്നു .
 > അഹിംസ , സത്യവാക്ക് , ബ്രഹ്മചര്യം ,  
  അകല്ക്കത ,
ആസ്തേയം ,  
  (മോഷ്ടിക്കതിരിക്കല്‍ ) ഇവയാണ് 
  പ്രസിദ്ധങ്ങളായ അഞ്ച്‌യമവ്രതങ്ങള്‍ 
142 . ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
      > കപര്‍ദ്ദം
143. സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ     
          അക്ഷയപാത്രത്തിന്‍റെ  ആഹാരദാനശേഷി എത്ര 
       വര്‍ഷത്തേക്കായിരുന്നു?
  
      > 12 വര്‍ഷം 
144. പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന 
        മനോഹര പുഷ്പമുള്ള ചെടി ?
      > പാരിജാതം 
145. ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ 
സഹോദരന്മാരെ കൂടാതെ ഒരു സഹോദരി 
കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍ 
വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ 
സഹോദരിയെയാണ്.ദശരഥന്‍ തന്‍റെ സുഹൃത്തായ 
ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി 
നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?
>ശാന്ത
146. ഏത് ദേവന്റെ കുതിരകളില്‍ഒന്നിന്റെപേരാണ് ജഗതി ?
     > സൂര്യദേവന്‍ 
147.  വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന 
പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന 
വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
 > ഭീമന്‍
148. കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത് 
      നദിയിലാണ് ഒഴുക്കിയത്?
    
> അശ്വ