യേശുക്രിസ്തു ജനിക്കുന്നതിന് മുന്നൂറോളം കൊല്ലം മുബ് ഇറ്റലിയോടടുത്ത് കിടക്കുന്ന സിസിലി ദ്വീപ് ഭരിച്ചിരുന്നത് ഹേയ്റോ എന്ന രാജാവാണ് . ദ്വീപുകളെ സംബന്ദിചിടത്തോളം നാവിക ശക്തിസുപ്രധാനമാണ് .കടല്‍ വഴി നാലുഭാഗത്തുനിന്നും ശത്രുക്കളുടെ ആക്രമണം ഉണ്ടാകാം.കപ്പല്‍പ്പട വിപുലീകരിച്ചാല്‍ മാത്രമേ ദ്വീപുകള്‍ക്ക് സുരക്ഷിതത്വമുള്ളൂ. മികച്ച കപ്പലുകള്‍ വേണം .
അനേകം കൊല്ലത്തെ അധ്വാനം കൊണ്ട് രാജാവ് ഒരു കൂറ്റന്‍ കപ്പല്‍ പണിതീര്‍പ്പിച്ചു. കപ്പല്‍ തീരത്തുവച്ചാണ് കപ്പല്‍ പണിതോരുക്കിയത് .എല്ലാ സജീകരണങ്ങളുമോത്തിണങ്ങിയപ്പോള്‍ കപ്പലിന് ഉദ്ദേശിച്ചതിലും അതികം ഭാരമായി .കപ്പല്‍ സുരക്ഷിതമായി കടലില്‍ ഇറക്കുക എന്നത് ഒരു പ്രശ്നമായി ത്തീര്‍ന്നു .അനേകം പേര്‍ വടമിട്ടുവലിച്ചിട്ടും .കുതിരകളെ കെട്ടി മുന്നോട്ടു തള്ളാന്‍ ശ്രമിച്ചിട്ടും കപ്പല്‍ ഒരിഞ്ചും നീങ്ങിയില്ല .രാജാവും അനുയായികളും ചിന്താകുലരായിത്തീര്‍ന്നു .
"അടിത്തട്ട് പണിത് വെള്ളത്തിളിരക്കിയത്തിനു ശേഷം മാത്രം കപ്പലിനകത്തെ സജ്ജീകരണങ്ങള്‍ തയ്യാറാക്കേണ്ടതായിരുന്നു '' ചിലര്‍ പറഞ്ഞു .
'' ഇനി അതിനെ പറ്റി പറഞ്ഞിട്ടെന്തു ഫലം .കപ്പല്‍ കടലിലിറക്കാന്‍ വേണ്ടത് ചെയ്യുക .'' മറ്റുചിലര്‍ പറഞ്ഞു .
പല ചര്‍ച്ചകളും നടന്നു .കപ്പല്‍ നിര്‍മിച്ചവരും മറ്റു പണിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കപ്പല്‍ കടലില്‍ ഇറക്കാന്‍ കഴിഞ്ഞില്ല .
ആ ഘട്ടത്തില്‍ വെറും ഗ്രാമീണനെന്നു തോന്നിക്കുന്ന ഒരു സാധാരണക്കാരന്‍ വന്നെത്തി പറഞ്ഞു .
''നിങ്ങള്‍ മാറി നില്‍ക്കിന്‍ .ഞാന്‍ തനിയെ ഇത് കടലിലിറക്കാം . ആളുകള്‍ പൊട്ടിച്ചിരിച്ചു .
''ഇതാ ഒരു ഭ്രാന്തന്‍ ! ആയിരം പേര്‍ ചേര്‍ന്ന് വലിച്ചിട്ടും നീങ്ങാത്ത കപ്പല്‍ താനൊരാള്‍ മറ്റുമെന്നോ?''.
''മറ്റും ''
''എങ്ങനെ ?''
''യാന്ത്രിക ശക്തി എന്നൊന്നുണ്ട് .അതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിശക്തിയുമുണ്ട് ... അവക്ക് അതിനു കഴിയും .''
''താന്‍ എവടത്തുകാരനാണ് ?.''
''സിറാക്യൂസ് ഗ്രാമവാസിയാണ് ഞാന്‍ ''
''തന്റെ പേര് ?''
''എന്റെ പേര് ആര്‍ക്കിമിഡീസ് എന്നാണ് ''.
ആളുകള്‍ നിശബ്ദരായി .
രാജാവ് ചോദിച്ചു : ''താന്‍ പറയുന്നതിനര്‍ത്ഥമെന്താണ് ?താന്‍ മാത്രം വിചാരിച്ചാല്‍ കപ്പല്‍ നീക്കാന്‍ സാധിക്കുമോ ?''.
''തിരുമേനി , ശരീരശക്തികൊണ്ട് സാധിക്കാത്തത് ബുദ്ധിശക്തികൊണ്ട് സാധിക്കും .നാളെ ഞാന്‍ വരാം .''
രാജാവ് സമ്മതിച്ചു .
പിറ്റേന്ന് ആര്‍ക്കിമിഡീസ് വന്നത് പുതിയ യന്ത്രവുമായിട്ടാണ് - നിരവധി കപ്പികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു യന്ത്രം . കാപ്പി ഉപയോഗിക്കുമ്പോള്‍ ഭാരത്തെ അതിന്റെ ചെറിയൊരംശമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി .ആരുടേയും പുറമെനിന്നുള്ള സഹായമില്ലാതെ അദ്ദേഹം ആ പടുകൂറ്റന്‍ കപ്പല്‍ കടലിലിറക്കി .
''ഒരു വിഡ്ഢിയുടെ നൂറു വര്‍ഷത്തെക്കാള്‍ ബുദ്ധിമാന്റെ ഒരു ദിവസത്തെ ജീവിതം ശ്രേഷ്ഠമാണ് .'' ആളുകള്‍ ആര്‍ക്കിമിഡീസിനെ അഭിനന്തിച്ചുകൊണ്ട് പറഞ്ഞു .
( ആര്‍ക്കിമിഡീസിന്റെ ജീവിതകാലം ബി.സി 287 -212 )

No comments:
Post a Comment