Wednesday, 12 June 2013

പ്രകാശബിന്ദുക്കള്‍

                                              
                                    പ്രകാശബിന്ദുക്കള്‍ 
  




കടപ്പാട് : ജയ് ഭാരത് പബ്ലിക്കേഷന്‍സ്
                                         
                                              ആമുഖം

         കര്‍മ്മത്തില്‍നിന്നുണ്ടാകുന്ന അനുഭവങ്ങളും .അഖണ്ഡമായി പ്രവഹിച്ച ജീവിതാവഭോതത്തിലൂടെ ഉരുത്തിരിഞ്ഞ ചിന്തയും ഒത്തുചെര്‍ന്നുദിച്ചദാര്‍ശനിക ബിന്ദുക്കളാണ് ഈ പുസ്തകത്തില്‍ സമാഹരിചിരിക്കുന്നത് .ഒരാളുടെ വൈയക്തിക ജീവിതത്തിനെക്കാള്‍ ഏറെ സാമൂഹ്യപ്രവര്‍ത്തനത്തിനും ദേശിയ ഭോധത്തിനും ദൃഡതനല്‍കാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഇതിലെ വിചാരശകലങ്ങള്‍ .വ്യക്തി - സമൂഹം - രാഷ്ട്രം  - സംഘടന എന്നീ ഘടകങ്ങളുടെ സ്വഭാവത്തെയും പാരസ്പര്യത്തെയും കുറിച്ച്  ഇതില്‍ ചര്‍ച്ചചെയ്യുന്നു .


      ഭാരതത്തിന്റെ ദേശിയതയും അത് നിലനിര്‍ത്തി പോന്ന സംസ്കാരത്തെയും പ്രകാശനം ചെയ്യുന്നതോടൊപ്പം വര്‍ത്തമാന കാല ജീവിത്തില്‍ ഈ രാഷ്ട്രത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നുള്ള ഒരു വഴികാട്ടിയാണ് ഈ ദാര്‍ശനികബിന്ദുക്കള്‍ .ഏതു കാലത്തെയും ഒരു രാഷ്ട്രപുനരുധാനപ്രവര്‍ത്തകന് ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും .സ്വന്തം പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ഒരു കണ്ണാടിയായും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു പ്രചോദനമായും ഈ പുസ്തകം ഉപകരിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .


     വ്യക്തികള്‍ കൂടുതല്‍ സ്വാര്‍ത്ഥപരമായ ജീവിതത്തിലേക്ക് ഉള്‍വലിയുകയും സാമൂഹ്യമായ മൂല്യങ്ങളും ധാര്‍മ്മിക ബന്ധങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്‌ .ഓരോ വ്യക്തിയില്‍നിന്നും പരമാവധി സമര്‍പ്പണവും കര്‍മ്മോന്മുഖതയും ഉണ്ടാവുമ്പോള്‍ മാത്രമേ സമൂഹവും രാഷ്ട്രവും ചലനാത്മകമാവുന്നുള്ളൂ. അതിനുവേണ്ടി വ്യക്തികളെ സ്വയം പ്രചോതിപ്പിക്കുകയും അവരിലെ കര്‍മ്മശേഷിയും ത്യാഗത്തെയും സംയുക്തമായി ഘടിപ്പിക്കാനുള്ള സംഘടന സൃഷ്ടിച്ചെടുക്കുകയും ചെയ്യേണ്ടതാണ് .


       1966 - ല്‍ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് സ്ഫൂര്‍ത്തികണങ്ങള്‍ എന്ന പേരില്‍ രാഷ്ട്രിയ സ്വയംസേവകസംഘം പുറത്തിറക്കിയ ഈ പുസ്തകം സംഘത്തെകുറിച്ചും അതിന്റെ ആദര്‍ശങ്ങളെ കുറിച്ചും പ്രവര്‍ത്തനത്തിന്റെ പ്രചോതനത്തെ കുറിച്ചും അവഭോധം നല്‍കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് . ഈ രാഷ്ട്രപുനരുധാന പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുന്ന പുതിയ തലമുറക്ക് വേണ്ടി ഞങ്ങള്‍  '' പ്രകാശബിന്ദുക്കള്‍ ''  എന്ന്  പുനര്‍ നാമകരണം ചെയ്ത് പ്രകാശനം ചെയ്യുകയാണ് . എല്ലാ രാഷ്ട്ര സ്നേഹികള്‍ക്കും , ഏവര്‍ക്കും ഇത് ഒരു പ്രേരണയാകും എന്നതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവും ഇല്ല .


                                               സംഘസമുദ്ര സേവാ സംഘം 




                                           ഒന്ന് 

   രാഷ്ട്രിയ സ്വയംസേവകസംഘം എന്നാല്‍ എന്താണ് ? സ്വയം പ്രേരണയാല്‍ രാജ്യസേവനത്തിനു സന്നദ്ധരായ വ്യക്തികള്‍ രാജ്യകാര്യത്തിനായി സ്ഥാപിച്ചസംഘടനയാണ് .രാഷ്ട്രിയ സ്വയംസേവകസംഘം .തങ്ങളുടെ രാഷ്ട്രത്തെ സേവിക്കാന്‍ ഓരോ രാജ്യത്തിലെയും ജനങ്ങള്‍ ഇപ്രകാരമുള്ള സംഘടനകള്‍  സ്ഥാപിക്കുന്നുണ്ട് .നമ്മുടെ ഈ പ്രിയപ്പെട്ട ഹിന്ദുസ്ഥാനം --ഈ പവിത്രമായ  ഹിന്ദുരാഷ്ട്രം നമ്മുടെ കര്‍മ്മഭൂമിയാണ്. അതുകൊണ്ട് നാം നമ്മുടെ രാഷ്ട്രത്തിന്റെ രക്ഷക്കായി ഈ സംഘത്തെ നമ്മുടെ രാജ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നത് .തദ്വാരാ നമ്മുടെ രാഷ്ട്രത്തെ ഉയര്‍ത്തുവാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു .

                                                 രണ്ട്

      ഒരേ പരമ്പരാ പ്രവാഹത്തില്‍ ഒന്നുചേര്‍ന്ന് ഒഴുകുന്ന ഹിന്ദുക്കളുടെ സംഘടനയാണിത് .ഈ സംഘടനയെ ശരിക്കും  'രാഷ്ട്രിയ' എന്ന് വിളിക്കാവുന്നതാണ് .നമ്മുടെ ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകമായിരിക്കുന്ന ഭഗവത്ധ്വജത്തെ രക്ഷിക്കാന്‍ സന്നദ്ധരായിരിക്കുന്ന ദൃഡവ്രതരും രാഷ്ട്രിയഭാവന കവിഞ്ഞോഴുകുന്നവരുമായ സ്വയം സേവകരുടെ സംഘടനയാണിത് .ഈ സ്വയംസേവകര്‍ എല്ലാ ആപത്തുകളെയും തരണം ചെയ്ത് അവരുടെ സംഘടനാപ്രഭാവത്തിന്റെ ഫലസ്വരൂപമായ ഭാരതവര്‍ഷത്തിന് ഈ ലോകത്തില്‍ അഗ്രഗണ്യമായ സ്ഥാനം നേടികൊടുക്കും .

                                               മൂന്ന്

   ' 'ഈ ദേശം എന്റേതാണ് ' '  എന്ന് പറയുവാന്‍ വളരെ എളുപ്പമാണ് .പക്ഷെ അങ്ങിനെ പറയുന്നതോട് കൂടി നമ്മില്‍ ഏതുതരം ഉത്തരവാദിത്വമാണ് നിക്ഷിപ്‌ത മാകുന്നതെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ഈ ദേശം എന്റേതാണ് എന്ന് പറയുന്നത് ഈ ലോകമൊട്ടാകെയുള്ള വിരോധശക്തികളെ വെല്ലുവിളിക്കുകയാണ് .ഈ ദേശം നമ്മുടേതാണ് എന്ന സത്യം സ്ഥാപിക്കാന്‍ നമുക്ക് ലോകം മുഴുവന്‍ തടസമായി നിലകൊണ്ടാലും സധൈര്യം എതിരിടുവാന്‍ സാധിക്കത്തക്കവണ്ണമുള്ള കറുത്ത് സമാജ സംഘടനവഴി സൃഷ്ടിക്കേണ്ടതുണ്ട് . ഇത് തന്നെയാണ് രാഷ്ട്രിയസ്വയം സേവക് സംഘവും ചെയ്തുകൊണ്ടിരിക്കുന്നത് .

                                             നാല്


   നമ്മുടെ ഭാരത മാതാവ് അനാദികാലം മുതല്‍ക്കുതന്നെ അത്യന്തമായ സാംസ്കാരിക പീഠത്തില്‍ ഇരുന്നരുളുന്നു. നമ്മുടെ ഉന്നതമായ സാംസ്കാരികവീക്ഷണ കോണ്‍ നമ്മുടെ രാഷ്ട്രജീവിതത്തെ ചൈതന്യമയമാക്കിത്തീര്‍ക്കുന്ന സ്ഫൂര്‍ത്തിയുടെ ഉറവിടമാണ് .ഭാരതീയ ജീവിതത്തെ സാമര്‍ഥ്യശാലിയാക്കിത്തീര്‍ക്കുവാന്‍ ബദ്ധശ്രധമായ ഈ സംഘടനയിലെ ഓരോ സ്വയംസേവകനും ഈ സത്യം സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട് .നമ്മുടെ ഭാരതീയത്വത്തെപറ്റി വിശദമായി ഗ്രഹിച്ച് ശ്രേഷ്ടമായ അഭിമാനത്തോടുകൂടി നാം രാഷ്ട്രമാതാവിനെ അര്‍ച്ചന ചെയ്യണം .


                                          അഞ്ച്


  ഹിന്ദു സംസ്കാരത്തെ ധ്വംസിച്ച് ഹിന്ദുമതത്തെ എന്നന്നേക്കുമായി അടിമത്വത്തിന്‍റെ പാഴ്‌കുണ്ടിലേക്ക് വലിച്ചെറിയാന്‍ ഉദ്ദേശിച്ചുകൊണ്ട് ഭാരതത്തിലേക്ക് കടന്നുവന്ന അന്യമതക്കാരുടെ ക്രൂരമായ ആക്രമണങ്ങളില്‍നിന്ന് ഹിന്ദു സമുദായത്തെ രക്ഷിക്കുവാനും ,ഈ കാര്യത്തില്‍ എന്തുതന്നെ കഷ്ടനഷ്ടങ്ങള്‍ നേരിട്ടാലും , എന്തുതന്നെ വിപത്തുകള്‍ അനുഭവിക്കേണ്ടിവന്നാലും ,അവയെല്ലാം സഹിക്കുവാന്‍ ജീവന്‍ തന്നെ ബലിയര്‍പ്പിക്കുവാന്‍ തയ്യാറാക്കുന്നതിനുള്ള മനോഭാവം ഹിന്ദുക്കളില്‍ വളര്‍ത്തുകയാണ് നമ്മുടെ ലക്‌ഷ്യം .ഈ ലക്‌ഷ്യം മുന്നില്‍ വച്ചുകൊണ്ട് ഹിന്ദുസമുദായത്തെ സുസംഘടിതമാക്കിത്തീര്‍ക്കുവാനുള്ള മഹത്തും പവിത്രവും ആയ കാര്യമാണ് സംഘത്തിന് നിര്‍വഹിക്കാനുള്ളത് .


                                           ആറ്


  ആചാരാനുഷ്ടാനങ്ങളിലും  പാരമ്പര്യത്തിലും സംസ്കാരത്തിലും ഏകത്വംകാണുന്ന ഒരു ജനതയില്‍ മാത്രമേ സംഘടന ഉണ്ടാകുകയുള്ളൂ . ഭാഹ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ എത്രയൊക്കെ ആയാലും .ഹിന്ദുക്കളായ നാമെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണ് . ഒരേ രക്തം തന്നെയാണ് നമ്മുടെ ഞരമ്പുകളില്‍ കൂടി പ്രവഹിക്കുന്നത് . നമ്മുടെ സമാജവ്യവസ്ഥ , തത്വജ്ഞാനം ഒന്നുതന്നെ . ഇപ്രകാരം നമ്മുടെ സംഘടനയുടെ അടിസ്ഥാനം ശാസ്ത്രിയമായും ശുദ്ധമാണെന്ന് കാണുവാന്‍ കഴിയും .


                                            ഏഴ് 


    സമുദ്രം ജലം സ്വീകരിചിട്ട് നീരാവി മടക്കികൊടുക്കുന്നു . ആകാശം നീരാവി സ്വീകരിച്ചും ജലം തിരികെ കൊടുക്കുന്നു . ഇങ്ങനെ പ്രകൃതിയുടെ മഹത്തായ ചക്രം നിര്‍ബാധം അതിന്റെ ഗതി തുടര്‍ന്നുകൊണ്ടിരിക്കുന്നു .സമുദായ ജീവിതത്തിലും ഇതേ സ്ഥിതി തന്നെയാണ് . നമ്മുടെ ജീവിത്തിന്റെ സ്പന്ദനത്തോടൊപ്പം നാം അയല്‍ക്കാരായ സമുദായ ബന്ധുക്കളില്‍നിന്നും പൂര്‍വികന്മാരില്‍നിന്നും , നമ്മുടെ മാതൃഭൂമിയില്‍ നിന്നും കടമെടുത്തുകൊണ്ടിരിക്കുകയാണ് . ഈ കടങ്ങളില്‍ നിന്നും മുക്തരാകുവാന്‍ നിഷ്കാമമായ ബുദ്ധിയോടെ കര്‍ത്തവ്യമനുഷ്ടിക്കുകയാണ്  യഥാര്‍ത്ഥയജ്ഞം . ഈ യജ്ഞാനുഷ്ടാനത്തിലാണ് സമുദായത്തിന്റെ ഉന്നതിയും നിലകൊള്ളുന്നത് .


                                           എട്ട്


     സ്വധര്‍മ്മം നമുക്ക് നൈസര്‍ഗ്ഗികമായി ലഭിക്കുന്നതാണ് . സ്വധര്‍മ്മത്തെ തേടിപോകേണ്ടതായിട്ടില്ല .ആകാശത്തുനിന്ന് പൊട്ടിവീണവരോന്നുമല്ല നാം .നമ്മുടെ ജനനത്തിനുമുമ്പും ഈ സമുദായം ഉണ്ടായിരുന്നു . നമ്മുടെ അച്ഛനമ്മമാരുണ്ടായിരുന്നു ; അയല്‍പക്കക്കാരുമുണ്ടായിരുന്നു . ഈ പ്രവാഹത്തിലാണ് നാം ജനിച്ചത്‌ , ഏതു മാതാപിതാക്കന്‍ന്മാരില്‍ നിന്നാണോ നാം ജനിച്ചത്‌ ,അവരെ സേവിക്കുക എന്ന ധര്‍മ്മം നമുക്ക് ജന്മനാതന്നെ ലഭിക്കുന്നു .ഏതു സമുദായത്തിലാണോ നാം ജനിച്ചത്‌ ആ സമുദായത്തെ സേവിക്കുക എന്ന ധര്‍മ്മബോധം നമുക്ക് സ്വതസ്സിദ്ധമായുള്ളതാണ് . നമ്മുടെ ജനനത്തോടൊപ്പം ധര്‍മ്മബോധവും ഉത്ഭവിക്കുന്നു . മറ്റൊരുവിതത്തില്‍പറഞ്ഞാല്‍ അത് നമ്മുടെ ജനനത്തിനുമുമ്പുതന്നെ നമുക്കുവേണ്ടി തയ്യാറായിരിക്കുന്നു .എന്തെന്നാല്‍ നമ്മുടെ ജനനത്തിന് ഹേതുവും അതുതന്നെയാണ് . അത് പൂര്‍ത്തീകരിക്കാനാണ് നാം ജനിച്ചിരിക്കുന്നത് .


                                            ഒബത്


     നമ്മുടെ പൂര്‍വികന്മാര്‍ നമുക്ക് തന്നിട്ടുള്ള ഭൂമിയെയും , ശ്രേഷ്ഠമായ മതം സംസ്കാരസബത്ത് എന്നിവയെയും അതിതേജസ്വിയും പ്രഭാവശാലിയും , സമ്പന്നവുമാക്കിത്തീര്‍ത്ത്  വരുന്ന തലമുറയ്ക്ക് നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് . തന്റെ പിതാവില്‍നിന്നു ലഭിച്ചിട്ടുള്ള സമ്പത്തിനെ വര്‍ദ്ധിപ്പിച്ച് പുത്രന് നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയല്ലേ? രാജ്യത്ത് ജീവിക്കുന്ന ഓരോ തലമുറയുടെയും കര്‍ത്തവ്യം ഇതുതന്നെയാണ് . നമുക്ക് അധികം തേജസ്സുറ്റ സുഖസമൃദ്ധമായ ഒരു ജീവിതം ഒരുന്നതതലമുറയ്ക്ക് നല്‍കേണ്ടതുണ്ട് . നമ്മുടെ ഈ പൈതൃകസമ്പത്ത് നഷ്ടപ്രായമായിത്തീരുവാന്‍ പോകുകയാണ് . ഈ സമ്പത്ത് നമ്മുടെ കടമ സ്വപരിശ്രമം കൊണ്ട് ഈ ഭവനത്തിന്റെ ജീര്‍ണോദ്ധാരണം നടത്തി ഭഗവല്‍പ്രീതി വരുത്തി നമ്മുടെ മഹത്തായ സംസ്കാരത്തെ തേജസ്സുറ്റതാക്കി , സമുദായത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കി ഭാവി തലമുറയ്ക്ക് നല്‍കുന്നതിനുള്ള ഉത്തരവാദിത്വം സഫലതാപൂര്‍വ്വം നിര്‍വഹിക്കുക എന്നതാണ് .


                                              പത്ത് 


  ശരീരത്തിലെ വിഭിന്നങ്ങളായ എല്ലുകള്‍ ശേഖരിച്ചുവേച്ചാല്‍ അത് ശരീരമാകുന്നില്ല. അതുപോലെതന്നെ ചന്തയിലെ ആള്‍കൂട്ടംപോലെ  ശാരീരികമായി ഒരുമിച്ചു കൂടി നില്‍ക്കുന്ന ഒരു ജനസമൂഹത്തെ 'രാഷ്ട്ര' മെന്നു പറയുവാന്‍ കഴിയുകയില്ല .ഒരേ വിചാരത്തില്‍ വര്‍ത്തിക്കുന്ന , ഒരേ സംസ്കാരത്തിന്റെ , പാരമ്പര്യത്തിന്റെ കോര്‍ത്തിണക്കിയ മനുഷ്യസമുദായം ഒരു രാജ്യത്തുണ്ടെങ്കില്‍ മാത്രമേ അതിനെ രാഷ്ട്രം എന്ന് പറയുകയുള്ളൂ . മേല്‍പറഞ്ഞ ആ ചിന്താഗതി ഏതു സമുദായത്തിലെ വ്യക്തികള്‍ക്കാണോ ഉല്‍ക്കടമായിട്ടുള്ളത് ആ സമുദായം മാത്രമേ ലോകത്തിലെ ജീവിത സമരത്തില്‍ സ്വന്തം യശസ്സ് നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയുള്ളൂ എന്നാണ് ചരിത്രം ഉദ്ഘോഷിക്കുന്നത്.



                                         പതിനൊന്ന്


      ഒരേ ഒരു സംസ്കാരത്തില്‍ നിലകൊള്ളുന്ന സമുദായത്തിനു മാത്രമേ രാഷ്ട്രം പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ .ഭൂമിയോടുള്ള നിതാന്ത പ്രേമം ,അഭിമാനം ,ബഹുമാനം എന്നിവയാണ് രാഷ്ട്രമനോഭാവത്തിന്റെ അടിസ്ഥാനമെങ്കില്‍ ഭാരതത്തില്‍ ഹിന്ദുക്കളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ രാഷ്ട്രപൌരന്മാര്‍ മാതൃഭൂമിയോടുള്ള പ്രേമം നമ്മുടെ സനാതനമായ ചിന്താഗതിയാണ് , നൂറ്റാണ്ടുകളായി അത് നമ്മുടെ സിരകളില്‍ കൂടി നിറഞ്ഞൊഴുകുകയാണ് .രാവണവധത്തിനുശേഷം ഇനി സ്വര്‍ണമയിയായ ലങ്കയില്‍ത്തന്നെ കഴിഞ്ഞുകൂടാമെന്നുള്ള ചിന്താഗതി ലക്ഷ്മണന്‍ പുറപ്പെടുവിച്ചപ്പോള്‍ ശ്രീരാമചന്ദ്രന്‍ തന്റെ ഇംഗിതം സ്പഷ്ടമാക്കി :- 


  അപി സ്വര്‍ണ്ണമയീ ലങ്കാ നമേ ലക്ഷ്മണ രോചതേ

  ജനനീ ജന്മഭൂമീശ്ച സ്വര്‍ഗ്ഗാദപിഗരീയസി

(ലങ്ക എത്രതന്നെ മനോഹരമായിരുന്നാലും എനിക്ക് ജന്മഭൂമിയേക്കാള്‍ സ്വര്‍ഗ്ഗസമാനമായി വേറൊന്നില്ല) ഇത് തന്നെയാണ് നമ്മുടെ സ്വദേശപ്രേമത്തിന്റെ നിര്‍വ്വചനം .ദേശഭക്തിയുടെ ഈ നിര്‍വ്വചനം സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ മുഖകമലത്തില്‍നിന്നും ബഹിര്‍സ്ഫുരിച്ച താണ് . ഈ ഭൂമിയുടെ    ഓരോ അംശത്തെയും വന്ദ്യവും പവിത്രവുമായി കരുതുന്ന ഹിന്ദുവാണ് ഈ രാജ്യത്തിലെ യഥാര്‍ത്ഥ പൌരന്‍ .അതുകൊണ്ടാണ് ഹിന്ദുക്കളുടെ ഹിതങ്ങളെ രക്ഷിച്ച് അവയെ പോഷിപ്പിക്കുന്നതിനുപയുക്തമായ എല്ലാ പ്രവര്‍ത്തനങ്ങളും ദേശിയവും ,ഹിന്ദുക്കളുടെ ഹിതങ്ങളെ ഹനിക്കുന്നവിധത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ദേശദ്രോഹപരവുമായിരിക്കും എന്നു നാം വാദിക്കുന്നത് .


                                       പന്ത്രണ്ട് 


                      നമ്മുടെ ഐശ്വര്യസമ്പൂര്‍ണമായ പുണ്യഭൂമിയിലും നമ്മുക്ക് സുഖവും ശാന്തിയും , സമാധാനവും അനുഭവിക്കുവാന്‍ സാധിക്കാത്തതെന്തുകൊണ്ട് ?. 

ഭാരതത്തിന് മഹത്തായ ഒരു ഭൂതകാലമില്ലായിരുന്നോ ! ഹിന്ദുജനതയ്ക്ക് സ്വയം രക്ഷ നേടുവാന്‍ കഴിയുകയില്ലേ? .

    ഓരോ വ്യക്തിക്കും സ്വാര്‍ത്ഥതല്പരരായിത്തീരുന്നു . ഈ മനോഭാവമാണ് - സ്വഭാവമാണ് - നമ്മുടെ ദുഃഖത്തിനു യഥാര്‍ത്ഥകാരണം .ഞാന്‍ ഹിന്ദു സമുദായത്തിലെ ഒരു അംഗമാണ് .എനിക്ക് എന്റെ സമുദായത്തോടുള്ള കടം വീട്ടാനുണ്ട് അതിനുവേണ്ടി ഞാന്‍ കര്‍ത്തവ്യം അനുഷ്ടിക്കും .എന്ന തീവ്രബോധം നമ്മിലോരോരുത്തരിലും എന്നുണ്ടാകുമോ അന്ന് നമുക്ക് അസാധ്യമായി ലോകത്ത് ഒന്നും തന്നെ ഉണ്ടാകുകയില്ല; നിശ്ചയം .


                                     പതിമൂന്ന്


     സ്വരക്തം ചൊരിഞ്ഞും നാം മറ്റുള്ളവരെ സേവിചിട്ടുണ്ട് . നമ്മുടെ ശൌര്യത്താല്‍ യുദ്ധത്തില്‍ വിജയം നേടി അതിനെ അന്യരുടെ ചരണങ്ങളില്‍  അര്‍പ്പിക്കുന്ന ദാസ്യവൃത്തി നാം സ്വീകരിച്ചിട്ടുണ്ട് . കഴിഞ്ഞ അനേകം നൂറ്റാണ്ടുകളായി നമുടെ ചരിത്രം പാരതന്ത്രത്തിന്റെയും പരാശ്രയതിന്റെയും കറുത്ത താളുകളാല്‍ എന്തുമാത്രം കളങ്കമാക്കപ്പെട്ടിട്ടുണ്ട് ?

അന്യര്‍ നമ്മെ സഹായിക്കുമോ ? നമ്മുക്ക് സ്വന്തം കാലുകളില്‍ നില്‍ക്കാന്‍ സാധിക്കുമോ ?അന്യരുടെ സഹായമില്ലാതെ നമ്മുടെ നിലനില്‍പ്പ് തുടരുമോ ? ഈ ഭാഷയും വിചാരഗതിയും ഇന്നും കേള്‍ക്കുന്നുണ്ട് .

      എന്നാലിന്ന് ഭാരതത്തിന്റെ ഓരോ മൂലയിലും 'ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത് ' എന്ന വിളി മുഴങ്ങികേള്‍ക്കുന്നുണ്ട് .ഇതിന്റെ അര്‍ഥം നമ്മുടെ രാജ്യത്തുനിന്ന് ഈ ദൈന്യതാ പൂര്‍ണ്ണമായ ഭാഷയും വിചാരഗതിയും അപമാനവും പരാശ്രയത്തില്‍ അധിഷ്ടിതമായ ജീവിതവും സമൂലം പിഴുതെറിയപ്പെടട്ടെ എന്നാണ്.ഹിന്ദുജനതയുടെ അന്തരംഗത്തില്‍ ഈ ഗര്‍ജ്ജനത്തിന്റെ പ്രതിദ്ധ്വനി മുഴങ്ങി ക്കേള്‍ക്കും.ആ ദിനം ഒട്ടും വിദൂരത്തല്ല .


                                       പതിനാല്


      സ്വാതന്ത്രത്തിനുവേണ്ടി പാരതന്ത്രത്തോടുള്ള ഈ യുദ്ധം , ദേശത്തിന്റെ ശത്രുക്കള്‍ക്കെതിരായി ദേശപ്രേമത്തിന്റെ ഈ ഘോരവിപ്ലവം , നീതിക്കുവേണ്ടി അനീതിക്കെതിരായി നടത്തുന്ന ഈ സാഹസിക സമരം ,മാതൃഭൂമിയുടെ ഉദ്ധാരണത്തിനുവേണ്ടിയുള്ള ഈ യുദ്ധം ഹിന്ദുരക്തത്തിന്റെ അവസാനതുള്ളി ശേഷിക്കുന്നതുവരെയും ഈ ഹിന്ദു ദേശം ഹിന്ദുക്കളുടേതുതന്നെയായിരിക്കും എന്നു പ്രഖ്യാപിക്കുന്നു .


                                    പതിനഞ്ച്


    സാമുദായിക ഐക്യഭാവനയുടെ നിര്‍മ്മാണമാണ് ഈ ഐക്യത്തിന്റെ ഏകമാത്രമായ ചരട് . രാഷ്ട്രം അഥവാ സമുദായം വിശ്വപുരുഷന്റെ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത് .രാഷ്ട്രത്തിലെ ജനത മുഴുവനും ആ ശരീരത്തിലെ ഓരോ അവയവത്തിനും വ്യത്യസ്ഥമായ നിലനില്‍പ്പ് ഉണ്ടാകുന്നതല്ല .ഏതെങ്കിലും ഒരവയവത്തെ ശരീരത്തില്‍നിന്നും മാറ്റിയാല്‍ ആ അവയവം ചേതനാരഹിതമായിരുന്നു . അതുപോലെതന്നെ   ഹിന്ദു - രാഷ്ട്രപുരുഷന്റെ ഏതെങ്കിലും ഒരംഗം സ്വയം പൂര്‍ണമായി , സങ്കുചിതമായി ജീവന സാഫല്യം കൈവരുത്തുക സാധ്യമല്ല . സാധിക്കുകയുമില്ല ഹിന്ദുക്കളെല്ലാം ഒന്നാണ് . അവരില്‍ ഉച്ചനീച ഭേതം നടത്തുക പാപകരമാണ് . ഹൈന്ദവസോദരര്‍ എല്ലാം രാഷ്ട്രപുരുഷന്റെ അംഗപ്രത്യംഗങ്ങള്‍ ആണ് . സമുദായത്തെ കൈവെടിഞ്ഞ് വ്യത്യസ്ഥമായ വ്യക്തിത്വം സൃഷ്ടിക്കുവാനാണ് നാമിന്നുവരെ പ്രയത്നിച്ചത്. എന്നാലിന്ന് വ്യത്യസ്ഥമായ വ്യക്തിത്വങ്ങളെ സമുദായത്തിലെ വ്യക്തിത്വത്തില്‍ സംപൂര്‍ണ്ണമായിലയിച്ച് വിരാട ഹിന്ദുരാഷ്ട്രപുരുഷന്റെ നിര്‍മാണത്തിലേര്‍പെട്ടിരിക്കുന്ന ഈ രാഷ്ട്രിയസ്വയംസേവകസംഘത്തിന്റെ പ്രയത്നത്തെ അനുസ്യൂതം തുടര്‍ന്നു നടത്തികൊണ്ടേയിരിക്കുന്നതിനുള്ള ദൃഡനിശ്ചയമാണ് നാമെടുത്തിരിക്കുന്നത് .


                                      പതിനാറ്


     സംഘത്തിന്‍റെ സംഘടനാരൂപമാണ്‌ ഇന്ന് യുഗപുരുഷന്‍ . രാഷ്ട്രിയ സ്വയംസേവക സംഘം ഈ കാലത്തെ നിസ്സഹായരായ ഹിന്ദുജനതയുടെ യുഗപുരുഷനായിത്തീരട്ടെ , നമുക്ക് ഈ യുഗപുരുഷന്‍റെ  കൈകളില്‍ സാധനാ രൂപമായി സ്വദേശത്തെയും സ്വധര്‍മ്മത്തെയും പുനരുധരിക്കുവാന്‍ ജീവന്‍ പണയംവച്ചും യുദ്ധംചെയ്യാം   അവസാനം സ്വന്തം വ്യക്തിത്വത്താല്‍ നമ്മുടെ മഹദ്ധ്വജം ആകാശത്തില്‍ ഉയര്‍ന്നു പാറിപ്പറക്കും.


                                      പതിനേഴ്


    ഹിന്ദുക്കളായ നമ്മുടെ ഭവനമാണ് ഹിന്ദുസ്ഥാനം. നമ്മുടെ ഭവനത്തില്‍ത്തന്നെ, വാസ്തവത്തില്‍ യജമാനന്‍മാരായികഴിയേണ്ടിടത്ത് കള്ളന്മാരും അടിമകളുമാക്കപ്പെട്ടിറിക്കുകയാണ്. ഈ ദുര്‍ദ്ദശക്കുകാരണം നമ്മുടെയിടയില്‍ത്തന്നെയുള്ള ഭാഷാഭേതം,നിരക്ഷരത്വം , ആയുധദൌര്‍ല്ലഭ്യം. എന്നിവയാണെന്നാണ് പറയപ്പെടുന്നത്‌ . എന്നാല്‍ ഇതില്‍ ഒന്നുപോലും സത്യമല്ല നിസ്വാര്‍ത്ഥജീവിതത്തിന്റെ അഭാവമാണ് ഇതിന്റെ ഏക കാരണം .ഇതുതന്നെയാണ് നമ്മുടെ പതനത്തിനുള്ള കാരണവും. ഇന്നു പ്രായേണ ഓരോ വ്യക്തിയും സ്വാര്‍ത്ഥസുഖത്തിനു നിറംപിടിപ്പിക്കാനായി ദേശഹിതത്തെയും ചവുട്ടിതാഴ്ത്തുവാന്‍ തയ്യാറാണ് . എനിക്ക് എന്റെ ദേശത്തോട് കടംവീട്ടുവാനുണ്ട് എന്നുള്ള ചിന്താഗതിനമുക്ക് ഏതാണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ് . അതുകൊണ്ട് നമുക്കാദ്യമായി നമ്മുടെ സമുദായജീവിതത്തെ പുഷ്ടിപ്പെടുത്തുകയാണ് വേണ്ടത് . സമുദായത്തെ വലിച്ചെറിഞ്ഞിട്ട് ആര്‍ക്കുംതന്നെ പ്രശംസാര്‍ഹമായ ജീവിതം കഴിച്ചുകൂട്ടുവാന്‍ സാധ്യമല്ല എന്നാണ് സംഘത്തിന്‍റെ അഭിപ്രായം '' ഭാരതമോട്ടാകെയുള്ള ഹിന്ദുജനതയ്ക്കുവേണ്ടി തങ്ങളുടെ വ്യക്തിത്വം സമുദായത്തിലര്‍പ്പിച്ച് '' യഥാര്‍ത്ഥ സാമൂഹികജീവിതമനുഷ്ടിക്കുക എന്ന മഹല്‍സന്ദേശം ഹിന്ദുജനതയ്ക്കെത്തിച്ചു കൊടുക്കുവാനാണ് രാഷ്ട്രിയ സ്വയംസേവകസംഘം രൂപമെടുത്തിട്ടുള്ളത്.   



                                      പതിനെട്ട്

  ഏകമുഖമായ പദ്ധതിയാണ് നമ്മുടെ സംഘടനക്കുള്ളത് . സൌരയൂഥത്തില്‍ ഒരു സൂര്യനും അതിനെ ചുറ്റി ഗ്രഹങ്ങളും സഞ്ചരിക്കുന്നു. ആ സൂര്യന്‍റെ പ്രകാശത്താല്‍ എല്ലാത്തിനും പ്രകാശം ലഭിക്കുന്നു . അതിന്‍റെ നിലനില്‍പ്പ് ഒന്നുകൊണ്ടുതന്നെ മാത്രമാണ് മറ്റെല്ലാം പ്രകാശിക്കുന്നതും. പെട്ടെന്ന് ഗ്രഹങ്ങള്‍ സൌരയൂഥത്തില്‍നിന്നും വ്യതിചാലിക്കുവാന്‍ തയ്യാറായി എന്നിരിക്കട്ടെ അത് നാമാവശേഷമായിത്തിരും.സൂര്യന്ചുറ്റും ഭ്രമണം ചെയ്യുന്നതിനാലാണ് അതിന്‍റെ നിലനില്‍പ്പ്. അതുപോലെ തന്നയാണ് നമ്മുടെ പദ്ധതിയും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. സമുദായത്തില്‍ ഹിമവത്സേതുപര്യന്തം ഒരേ വിചാരഗതി ആവിഷ്കരിക്കണം. നമ്മുടെ ഈ ഭാരതദേശത്ത് ജീവിക്കുന്ന ഓരോ ഹിന്ദുവും അവന്‍ ഈശ്വരവിശ്വാസിയായാലും, നിരീശ്വരവാദി ആയാലും ശരി ഈ മഹാത്രാഷ്ട്രമാകുന്ന ശരീരത്തിലെ അവയവമാണ്. ഈ ഏകാത്മചിന്താഗതി നമ്മുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ബാഹ്യമായി കാണപ്പെടുന്ന എല്ലാ ഭിന്നതകളെയും അവഗണിച്ച് ഈ പദ്ധതിയെ നാം മുബില്‍വച്ചിരിക്കുന്നത്.

                             പത്തൊന്‍പത്

     നാം എതിരിടേണ്ട വിദേശികള്‍ സംഘടിതരും കുടിലനീതിജ്ഞരുമാണ് . അവര്‍ നമുക്ക് ചുറ്റും അത്യന്തം കൌശലപൂര്‍വം വലയെറിഞ്ഞിരിക്കുകയാണ് . നമ്മുടെ വിദ്യാലയങ്ങള്‍ മുതല്‍ പീടികകള്‍ വരെ അവര്‍ കൈകലാക്കിയിരിക്കുകയാണ് . അവരുടെ മാരകമായ പിടിയില്‍നിന്ന് രക്ഷനേടുവാന്‍ നാം ദൃഢചിത്തരായി  ഒറ്റകെട്ടായി നിലകൊള്ളണം . അതിനുവേണ്ടി നാം ചെയ്യേണ്ടത് ഒരു വ്യക്തിയെ നമ്മുടെ നേതാവായി സ്വീകരിച്ച് അദ്ധേഹത്തെ സംഘടനയുടെ പ്രതിരൂപമായി കണക്കാക്കി  അദ്ധേഹത്തിന് വേണ്ട സഹായം നല്‍കുവാന്‍ തയ്യാറാവുകഎന്നതാണ് . തങ്ങളുടെ നേതാവിന് സകലതും അര്‍പിച്ച് അദ്ധേഹത്തിന്‍റെ ആജ്ഞാനുസരണം പെരുമാറുന്നതില്‍ യാതൊരു ഗ്ലാനിയും സംഭവിക്കുന്നതല്ല ; എന്തെന്നാല്‍ നമ്മുടെ നേതാവ് നമ്മുടെ ആന്തരിക സ്വാതന്ത്ര്യവാഞ്ഛയുടെ സജീവ മൂര്‍ത്തിയാണ് .

                                  ഇരുപത്

     യുക്തിവാദങ്ങളും പ്രസംഗങ്ങളും കൊണ്ട് ഒരു രാഷ്ട്രത്തിനും സ്വാതന്ത്ര്യം ലഭിക്കുകയില്ല . സ്വതന്ത്ര മാകാനുള്ള പ്രഭല നിശ്ചയം ഒരു രാഷ്ട്രത്തിനുണ്ടാകണം . ആ നിശ്ചയം ജീവിതത്തിലെ ഓരോ കൃത്യത്തിലും മുറ്റിനില്‍ക്കുന്ന , മഹത്തായ വ്യക്ത്വിത്വമുള്ള ഒരു നേതാവുണ്ടാകണം . ദുഃഖത്തിലും ക്ലെശത്തിലും കൂടി ഈയൊരുദേശം മാത്രം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന ആനേതൃത്വത്തെ നോക്കി രാഷ്ട്രത്തിനു പറയാന്‍ കഴിയണം , ''നോക്കൂ ഈ മനുഷ്യനും അദ്ധേഹത്തിന്‍റെ ജീവിതവും പരമമായ എന്‍റെ ആന്തരികമായ ഉദ്ദേശങ്ങളോട് സമരസമായി ചേര്‍ന്നുകഴിഞ്ഞിരിക്കുന്നു '' എന്ന് . ആ ഒരവസ്ഥയില്‍ നമുക്ക് പറയാന്‍ കഴിയും , രാഷ്ട്രത്തിന്‍റെ ഉജ്വലമായ ഭാവിയെപറ്റി ഇനി സംശയിക്കാനവകാശമില്ലെന്ന് .

                           ഇരുപത്തി ഒന്ന് 

     ഹിന്ദു ജനതയുടെ സുഖദുഖങ്ങളാണ് എന്‍റെ കുടുംബത്തിന്‍റെ സുഖദുഃഖങ്ങള്‍ , ഹിന്ദു ജനതയുടെ ‍‌‌സങ്കടങ്ങളാണ് നമ്മുടെയെല്ലാം മഹാ സങ്കടം . ഹിന്ദുജനതയുടെ അപമാനം നമ്മുടെയെല്ലാം അപമാനമാണ് . എന്ന മമത ഓരോ ഹിന്ദുവിന്‍റെ സിരകളിലും നിറയ്ക്കുകയാണ് രാഷ്ട്രധര്‍മ്മത്തിന്‍റെ അടിസ്ഥാനമന്ത്രം .
                             

    



   



















 

Wednesday, 5 June 2013

ആര്‍ക്കിമിഡീസിന്റെ ബുദ്ധിബലം

 യേശുക്രിസ്തു ജനിക്കുന്നതിന് മുന്നൂറോളം കൊല്ലം മുബ് ഇറ്റലിയോടടുത്ത് കിടക്കുന്ന സിസിലി ദ്വീപ് ഭരിച്ചിരുന്നത് ഹേയ്റോ എന്ന രാജാവാണ് . ദ്വീപുകളെ സംബന്ദിചിടത്തോളം നാവിക ശക്തിസുപ്രധാനമാണ് .കടല്‍ വഴി നാലുഭാഗത്തുനിന്നും ശത്രുക്കളുടെ ആക്രമണം ഉണ്ടാകാം.കപ്പല്‍പ്പട വിപുലീകരിച്ചാല്‍ മാത്രമേ ദ്വീപുകള്‍ക്ക് സുരക്ഷിതത്വമുള്ളൂ. മികച്ച കപ്പലുകള്‍ വേണം .

  അനേകം കൊല്ലത്തെ അധ്വാനം കൊണ്ട് രാജാവ് ഒരു കൂറ്റന്‍ കപ്പല്‍ പണിതീര്‍പ്പിച്ചു. കപ്പല്‍ തീരത്തുവച്ചാണ് കപ്പല്‍ പണിതോരുക്കിയത് .എല്ലാ സജീകരണങ്ങളുമോത്തിണങ്ങിയപ്പോള്‍ കപ്പലിന് ഉദ്ദേശിച്ചതിലും അതികം ഭാരമായി .കപ്പല്‍ സുരക്ഷിതമായി കടലില്‍ ഇറക്കുക എന്നത് ഒരു പ്രശ്നമായി ത്തീര്‍ന്നു .അനേകം പേര്‍ വടമിട്ടുവലിച്ചിട്ടും .കുതിരകളെ കെട്ടി മുന്നോട്ടു തള്ളാന്‍ ശ്രമിച്ചിട്ടും കപ്പല്‍ ഒരിഞ്ചും നീങ്ങിയില്ല .രാജാവും അനുയായികളും ചിന്താകുലരായിത്തീര്‍ന്നു .

  "അടിത്തട്ട് പണിത് വെള്ളത്തിളിരക്കിയത്തിനു ശേഷം മാത്രം കപ്പലിനകത്തെ സജ്ജീകരണങ്ങള്‍ തയ്യാറാക്കേണ്ടതായിരുന്നു '' ചിലര്‍ പറഞ്ഞു .

  '' ഇനി അതിനെ പറ്റി പറഞ്ഞിട്ടെന്തു ഫലം .കപ്പല്‍ കടലിലിറക്കാന്‍ വേണ്ടത് ചെയ്യുക .'' മറ്റുചിലര്‍ പറഞ്ഞു .

     പല ചര്‍ച്ചകളും നടന്നു .കപ്പല്‍ നിര്‍മിച്ചവരും മറ്റു പണിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കപ്പല്‍ കടലില്‍ ഇറക്കാന്‍ കഴിഞ്ഞില്ല .

   ആ ഘട്ടത്തില്‍ വെറും ഗ്രാമീണനെന്നു തോന്നിക്കുന്ന ഒരു സാധാരണക്കാരന്‍ വന്നെത്തി പറഞ്ഞു .

  ''നിങ്ങള്‍ മാറി നില്‍ക്കിന്‍ .ഞാന്‍ തനിയെ ഇത് കടലിലിറക്കാം . ആളുകള്‍ പൊട്ടിച്ചിരിച്ചു .

''ഇതാ ഒരു ഭ്രാന്തന്‍ ! ആയിരം പേര്‍ ചേര്‍ന്ന് വലിച്ചിട്ടും നീങ്ങാത്ത കപ്പല്‍ താനൊരാള്‍ മറ്റുമെന്നോ?''.

''മറ്റും ''

''എങ്ങനെ ?''

''യാന്ത്രിക ശക്തി എന്നൊന്നുണ്ട് .അതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിശക്തിയുമുണ്ട് ... അവക്ക് അതിനു കഴിയും .'' 

''താന്‍ എവടത്തുകാരനാണ് ?.''

''സിറാക്യൂസ് ഗ്രാമവാസിയാണ് ഞാന്‍ '' 

''തന്റെ പേര് ?''

''എന്റെ പേര് ആര്‍ക്കിമിഡീസ് എന്നാണ് ''.

ആളുകള്‍ നിശബ്ദരായി .

രാജാവ് ചോദിച്ചു : ''താന്‍ പറയുന്നതിനര്‍ത്ഥമെന്താണ് ?താന്‍ മാത്രം വിചാരിച്ചാല്‍ കപ്പല്‍ നീക്കാന്‍ സാധിക്കുമോ ?''.

''തിരുമേനി , ശരീരശക്തികൊണ്ട് സാധിക്കാത്തത് ബുദ്ധിശക്തികൊണ്ട് സാധിക്കും .നാളെ ഞാന്‍ വരാം .''

രാജാവ് സമ്മതിച്ചു .

പിറ്റേന്ന്  ആര്‍ക്കിമിഡീസ്  വന്നത് പുതിയ യന്ത്രവുമായിട്ടാണ് - നിരവധി കപ്പികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു യന്ത്രം . കാപ്പി ഉപയോഗിക്കുമ്പോള്‍ ഭാരത്തെ അതിന്റെ ചെറിയൊരംശമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി .ആരുടേയും പുറമെനിന്നുള്ള സഹായമില്ലാതെ അദ്ദേഹം ആ പടുകൂറ്റന്‍ കപ്പല്‍ കടലിലിറക്കി .

''ഒരു വിഡ്ഢിയുടെ നൂറു വര്‍ഷത്തെക്കാള്‍ ബുദ്ധിമാന്റെ ഒരു ദിവസത്തെ ജീവിതം ശ്രേഷ്ഠമാണ് .'' ആളുകള്‍ ആര്‍ക്കിമിഡീസിനെ അഭിനന്തിച്ചുകൊണ്ട് പറഞ്ഞു .

ആര്‍ക്കിമിഡീസിന്റെ ജീവിതകാലം ബി.സി 287 -212 )





Monday, 3 June 2013

ഭുവന മണ്ഡലേ നവയുഗമുതയതു സതാ വിവേകാനന്ദമയം

ഭുവന മണ്ഡലേ നവയുഗമുതയതു സതാ വിവേകാനന്ദമയം 

               സുവിവേകമയം സ്വാനന്തമയം ..ധൃ....

തമോമയം  ജന ജീവനമധുനാ നിഷ്ക്രിയതാലസ്യ ഗ്രസ്തം .
രജോമയമിതം കിംവാ ബഹുധാ ക്രോധ ലോഭ മോഹാദിഹതം.
ഭക്തി ജ്ഞാന കര്‍മ്മ വിജ്ഞാനൈഃ ഭവതു സാത്വികോദ്യോതമയം ......( ഭുവന മണ്ഡലേ ..) 1

വഹ്നിവായുജല ബല വിവര്‍ധകം പാഞ്ചഭൌതികം  വിജ്ഞാനം .

സലിലനിധിതലം ഗഗനമണ്ഡലം കരതല ഫലമിവ കുര്‍വ്വാണം.
ദിക്ഷുവികീര്‍ണം മനുജകുലമിദം ഘടയതുചൈക കുടുംബമയം ..2

സഗുണാകാരം യെഗുണാകാരം ഏകാകാരമനേകാകാരം 
ഭജന്തി ഏതേ ഭജന്തു ദേവം സ്വസ്വ നിഷ്ഠയാ വിവത്സരം 
വിശ്വ ധര്‍മ്മമിമമുദാരഭാവം പ്രവര്‍ധയതു സൌഹാര്‍ദമയം..3

ജീവേ ജീവേ ശിവ സ്വരൂപം സദാ ഭാവയതു സേവായാം 
ശ്രീമദുര്‍ജിതം മഹാമാനവം സമര്‍ച്ചയതു നിജ പൂജായാം 
ചരതു മാനവോയം സുഹിതകരം ധര്‍മ്മം സേവാ ത്യാഗമയം ..4