Saturday, 28 July 2018

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം
                             ബ്രഹ്മചര്യാനിഷ്ടനായ ശാസ്താ സംഗല്പ്പമാണ് ശബരിമലയിലെത് .
എന്നാല്‍ , പെരുനാട്‌ കക്കാട്ടുകൊയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ യൗവനയുകതകളായ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താം . ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മകര സംക്രമസന്ധ്യയില്‍ ചാര്‍ത്തുന്ന തിരുവാഭരണം ശബരിമലകഴിഞ്ഞാല്‍ അണിയിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയാണിവിടെ . ആതുകൊണ്ടുതന്നെ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാനായി ധാരാളം സ്ത്രീകള്‍  ഇവിടെ എത്താറുണ്ട് . ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ മകരം എട്ടിനാണ് തിരുവാഭരണം പെരുനാട്‌ ചാര്‍ത്തുക .
    
                           പന്തളം രാജാവ് പണിയിച്ച ക്ഷേത്രമാണിത് . ശബരിമല ക്ഷേത്രനിര്‍മ്മാണത്തിന് എത്തിയ രാജാവ് താമസിച്ചിരുന്നതും പെരുനാട്ടില്‍ ആണ് . അന്ന് അദ്ദേഹത്തിന് ദര്‍ശനം നടത്തുവാന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും .

                         മണ്ണാരക്കുളഞ്ഞി - ശബരിമല റോഡില്‍ മഠത്തുംമുഴിയില്‍ എത്തി ഇടത്തേക്ക് ഒരു കിലൊറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം . റാന്നി അത്തിക്കയം വഴി പെരുനാട്‌ എത്തി ഒരു കിലൊമീറ്റര്‍ യാതചെയ്താലും  ഇവിടെ എത്താനാകും