രാമായണവും രാമന്‍റെ ജാതകവും
ധര്‍മ്മത്തില്‍ അടിയുറച്ചു ജീവിതം ജീവിച്ചു തീർത്ത ഒരു അസാധാരണ മനുഷ്യന്റെ കഥയാണു രാമന്റേത്. അവതാരപുരുഷന്മാർ എന്നു വാഴ്ത്തപ്പെടുന്നവരല്ലേ ജീവിതത്തിൽ ഏറ്റവും വലിയ പരീക്ഷണങ്ങൾക്ക് വിധേയരായവർ? കൃഷ്ണൻ കാരാഗ്രഹത്തിൽ ജനിച്ചു. കാലി മേച്ചു കഴിഞ്ഞു. സ്വന്തം കുലം നശിക്കുന്നത് നേരിട്ട് കണ്ടു. അവസാനം ഒരു വേടന്റെ അമ്പിൽ ജീവൻ ഒടുങ്ങി.
"രാമനോ? ദശരഥ മഹാരാജാവിന്റെ പുത്രനായി അയോദ്ധ്യയിൽ ജനിച്ചു. അശ്വമേഥയാഗം നടത്തി അതിനു ശേഷം പുത്രകാമേഷ്ടിയും കഴിച്ച അച്ചനു പിറന്ന ഉണ്ണി. പിന്നീട് യൌവ്വനത്തിൽ പട്ടാഭിഷേകം തീരുമാനിച്ചു. പക്ഷെ കൈകേയിയുടെ പിടിവാശി മൂലം 14 സംവൽസരം കാട്ടിലയക്കപ്പെട്ടു. രാജകൊട്ടാരത്തിൽ നിന്ന് കൊടും കാട്ടിലൂടെ നീണ്ട യാത്ര. വിന്ധ്യനും ശതപുരയും കഴിഞ്ഞ് പശ്ചിമഘട്ടം താണ്ടി. പിന്നീട് മഹാസമുദ്രത്തിന്നരികെ എത്തി. കടലു കടന്ന് ശ്രീലങ്കയിലെത്തി രാവണനെ തോല്പിച്ചു. സീതയെ വീണ്ടെടുത്തു. പക്ഷെ എന്നിട്ടും സീതയെ അഗ്നിപരീക്ഷണത്തിനു വിധേയയാക്കി. അവസാനം ഭൂമി പിളർന്ന് സീത പോയി. മക്കൾ ആശ്രമത്തിൽ വളർന്ന്. അവസാനം രാമൻ സരയൂവിൽ ആഹുതി ചെയ്തു.
കഥയും ജാതകവും തമ്മിൽ എന്തു ബന്ധം? ഒന്നു നോക്കാം. വാല്മീകീ രാമായണത്തിലും അദ്ധ്യാത്മ രാമായണത്തിലുമൊക്കെ രാമന്റെ ജനനം ഇങ്ങനെ പറയുന്നു.
"ഉച്ചത്തിൽ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല
ച്യുതനയോദ്ധ്യയിൽ കൌസല്യാത്മജനായാൻ
നക്ഷത്രം പുനർവസു. നവമിയല്ലൊ തിഥി
നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി
കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അർക്കനുമത്യുച്ചസ്ഥനുദയം കർക്കിടകം
അർക്കജൻ തുലാത്തിലും ഭാർഗ്ഗവൻ മീനത്തിലും
വക്രനുമുച്ചസ്ഥനായ് മകരം രാശിതന്നിൽ
നില്ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ"
നക്ഷത്രം - പുണർതം, കർക്കിടത്തിൽ ചന്ദ്രൻ നില്ക്കുന്നതിനാൽ പുണർതം, അവസാന പാദം.
തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ, ശനി എന്നിങ്ങനെ 5 ഗ്രഹങ്ങൾ ജാതകത്തിൽ ഉച്ചത്തിലായിരുന്നു. പിന്നീട് ബാക്കിയുള്ള 2 ഗ്രഹങ്ങൾ അതിൽ ചന്ദ്രൻ സ്വക്ഷേത്രബലവാനായി ലഗ്നമായ കർക്കിടകത്തിൽ. പിന്നെയുള്ള ഗ്രഹം ബുധനാണു. ബുധൻ മിത്ര ക്ഷേത്രമായ ഇടവത്തിലാണു നിന്നത്. അങ്ങനെ വരുമ്പോൾ ഗ്രഹനില താഴെ കാണുന്നത് പോലെ വരും.
ആദ്യത്തെ ഗ്രഹമായ സൂര്യനെ നോക്കാം. സൂര്യൻ മേടത്തിൽ ഉച്ചത്തിൽ നില്ക്കുന്നു. കർക്കിടകം ലഗ്നമായതിനാൽ സൂര്യൻ പത്താം ഭാവത്തിലാണു നില്ക്കുന്നത്. ശ്രുതശൌര്യഭാക്ഖെ എന്നു പ്രമാണം. കർമ്മഭാവം ശൌര്യത്തോടെയുള്ളതും ധർമത്തിലുറച്ചതും ആയിരിക്കും എന്നർത്ഥം. രാമനെ അറിയുന്നവർക്കു അതിൽ സംശയമുണ്ടാകില്ല.
ഇനി ചന്ദ്രനെ ചിന്തിക്കാം. ചന്ദ്രൻ കർക്കിടകത്തിൽ ഉച്ചത്തിൽ നില്ക്കുന്ന വ്യാഴത്തോടൊപ്പമാണ്. ഇത് ശരിക്കും ഗജകേസരിയോഗം ആണ്. ഇക്കാര്യത്തിലും സംശയമില്ല. പക്ഷേ ഗജകേസരിയോഗമുള്ളവർക്ക് ഇത്ര അലച്ചിൽ വന്നതിലാണത്ഭുതം!.
ചൊവ്വ ഉച്ചത്തിൽ മകരം രാശിയിൽ നില്ക്കുന്നു. ചൊവ്വ 7ൽ നിന്നാൽ ചൊവ്വാദോഷമാണ്. പക്ഷേ സൌമ്യൗാഗേക്ഷണോനാ എന്ന പ്രമാണം കൊണ്ട് ശുദ്ധമായി. എന്നാലും വിവാഹജീവിതം സുഖകരമായോ? വ്യാഴം നോക്കിയാലും ചൊവ്വ ഉച്ചനായാലും വിവാഹഭാവം (7-ആം ഭാവം) ശരിക്കും നന്നായിയെന്നു പറയുക വയ്യ.
ബുധനെപ്പറ്റി പിന്നെ പറയാം. വ്യാഴം ലഗ്നത്തിൽ ഉച്ചനായി നില്ക്കുന്നു. ഇത് ഹംസയോഗമാണു. രാമനു ഈ യോഗം ഇണങ്ങുന്നുമുണ്ട്. ഭാഗ്യഭാവത്തിൽ ഉച്ചനായി ശുക്രൻ നില്ക്കുന്നു. ഇത് പിതാവിന്റെ ഭാവം കൂടിയാണ്. വലിയവനായ പിതാവ് എന്നത് ശരിയാണ്.
നാലാം ഭാവത്തിൽ ശനി ഉച്ചനായി നില്ക്കുന്നു. ഇത് ശശമഹായോഗമാണ്. ധാരാളം സഹായികൾ പ്രത്യേകിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടാകുന്ന അവസ്ഥ. രാമന്‍റെ വാനരസേന അതിനു തെളിവാണ്.
മേൽ പറഞ്ഞതെല്ലാം മിക്കവാറും ഗുണം പക്ഷേ പാലായാലെന്താ? ഒരു തുള്ളി അഴുക്കുവീണാൽ എന്തു ചെയ്യും? 5 ഗ്രഹങ്ങൾ ഉച്ചത്തിൽ വരിക അപൂർവ്വമെന്നല്ല അസാദ്ധ്യമെന്നു തന്നെ പറയണം. എന്നിട്ടും രാമനു ദു:ഖമാണു ബാക്കി. എന്തുകൊണ്ട്? എത്ര നല്ലതാണെന്നു പറഞ്ഞാലെന്താ? ബുധന്റെ സ്ഥിതി എല്ലാം തകിടം മറിച്ചു.
ബുധൻ 12-ആം ഭാവാധിപനാണു. കൂടാതെ 3-ആം ഭാവാധിപനും. 3-ആം ഭാവം സഹോദരഭാവമാണ്. 12-ആം ഭാവം വീഴ്ചയും സ്ഥാനഭ്രംശവും ഒക്കെയാണ്. സഹോദരനാൽ (ഭരതനാൽ) ആഗ്രഹമുണ്ടായിട്ടില്ലെങ്കിലും രാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.
ഇനി ദശയൊന്നു ചിന്തിക്കാം. കർക്കിടകത്തിലെ പുണർതം ആയതിനാൽ 4 വർഷം വ്യാഴദശ കിട്ടി എന്നു കൂട്ടുക. 19 വർഷം ശനി ദശയുണ്ടായി. അതായത് 23 വയസ്സുവരെ ശനിദശ. ബാക്കി 17 വർഷം ബുധദശ. 23 വയസ്സു മുതൽ 40 വരെ രാമനു ബുധദശ കൂട്ടുക. ഈ ദശയിലാണു രാമന്റെ സ്ഥാനഭ്രംശം, നഷ്ടങ്ങൾ, വനവാസം, ഭാര്യാനഷ്ടം, യുദ്ധം, അവസാനം വിജയം. ഇതെല്ലാം ഉണ്ടാകുന്നത്. 27-ആമത്തെ വയസ്സിലാണു രാമൻ ലക്ഷ്മൻണനും സീതയുമൊത്ത് വനവാസത്തിനു പോകുന്നതു. 14 വർഷമായിരുന്നല്ലോ വനവാസകാലം.
സാധാരണ മനുഷ്യർക്കു നേരിടേണ്ടി വന്നതിലുമെത്രയോ വലിയ ജീവിതദുരിതങ്ങളും നഷ്ടങ്ങളും ബന്ധുവിയോഗങ്ങളുമായിരുന്നു രാമന്റേത്! പക്ഷേ എന്നിട്ടും ധർമ്മത്തെ മുറുകെ പിടിച്ച് പുരുഷോത്തമനായി തന്നെ ജീവിച്ചു മരിച്ചു