Showing posts with label sanghadeepam news. Show all posts
Showing posts with label sanghadeepam news. Show all posts

Sunday, 13 November 2011

sanghadeepam news



 കയ്യില്‍ കുത്തിയ പാപികളെ  നിങ്ങള്‍ .............
നെഞ്ചില്‍ കുത്തി ചത്തോളു ...................

Saturday, 12 November 2011

sanghadeepam news

പ്രസ്ക്ലബിന്‌ സമീപം ബോംബ്‌ സ്ഥാപിച്ച കേസ്‌; മദനിയെ ഡിസം. 10 ന്‌ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കണം

ബംഗളൂരു: കോയമ്പത്തൂര്‍ പ്രസ്ക്ലബിന്‌ സമീപം ബോംബുകള്‍ സ്ഥാപിച്ച കേസില്‍ പിഡിപി നേതാവ്‌ മദനിയെ അടുത്തമാസം 10 ന്‌ ഹാജരാക്കാന്‍ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.
ആരോഗ്യസ്ഥിതി മോശമാണെന്ന്‌ അവകാശപ്പെട്ടതിനാല്‍ ഇന്നലെ ഹാജരാകുന്നതില്‍നിന്ന്‌ മദനിയെ കോടതി ഒഴിവാക്കിയിരുന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോകരുതെന്ന്‌ ചികിത്സിക്കുന്ന ഡോക്ടര്‍മാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരും കോടതി മുമ്പാകെ ബോധിപ്പിച്ചു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2002 ഡിസംബര്‍ 30 നാണ്‌ കോയമ്പത്തൂര്‍ പ്രസ്ക്ലബിന്‌ സമീപം സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ്‌ മദനിയെ കേസില്‍ പ്രതിചേര്‍ത്തത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ രണ്ടുതവണ പിഡിപി നേതാവിനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ്‌ ഒഴിയുകയായിരുന്നു. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍നിന്ന്‌ അറസ്റ്റിലായ മദനി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്‌. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ ജയിലില്‍ കഴിയവെ മദനിയെ കാണാനെത്തിയ ഭാര്യ സൂഫിയയില്‍നിന്ന്‌ സിംകാര്‍ഡുകളും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ്‌ പ്രസ്ക്ലബില്‍ സ്ഫോടനത്തിന്‌ ശ്രമിച്ചതെന്ന്‌ അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

sanghadeepam news

സാമുദായിക കലാപ നിയന്ത്രണ ബില്‍ ഹിന്ദു ദ്രോഹം: ജയേന്ദ്രസരസ്വതി


തിരുവനന്തപുരം: നിര്‍ദിഷ്ട സാമുദായിക കലാപ നിയന്ത്രണ ബില്‍ ഹിന്ദുക്കളെ ദ്രോഹിക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമി പറഞ്ഞു. ബില്‍ പൗരന്മാരെ ഭൂരിപക്ഷം ന്യൂനപക്ഷം എന്നു വേര്‍തിരിച്ച്‌ രാജ്യത്തെ വിഭജിക്കും. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ തെറ്റു ചെയ്താലും ഭൂരിപക്ഷത്തെ കുറ്റവാളികളാക്കാന്‍ ബില്‍ കാരണമാകും. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ പോലും എതിര്‍ക്കുകയാണെന്നും സ്വാമി ചൂണ്ടിക്കാട്ടി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാ‍ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഹിന്ദു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങള്‍ തമ്മില്‍ കലഹമല്ല ഐക്യത്തോടെ മാനവ നന്മയ്ക്കു പ്രയത്നിക്കുകയാണ്‌ വേണ്ടത്‌. മതപരിവര്‍ത്തനം നല്ല കാര്യമല്ല. എന്നാല്‍ എല്ലാ മതവിഭാഗങ്ങളും ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ മാനിക്കണം. അത്‌ മതപരിവര്‍ത്തനത്തിന്‌ ഉപയോഗിക്കാന്‍ പാടില്ല. മതങ്ങള്‍ തമ്മില്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുന്നതു പോലെ ഹിന്ദുക്കളില്‍ ജാതി ഭേദം കൂടാതെ ഐക്യം ഉണ്ടാകണം. ഹിന്ദു മതം ഉപേക്ഷിച്ചു പോയവരെ തിരികെ കൊണ്ടു വരേണ്ടതും ആവശ്യമാണ്‌. നമ്മുടെ ചരിത്രത്തില്‍ ചില കാലത്ത്‌ അസ്പൃശ്യതയും അനാചാരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള ഗുരുക്കന്മാര്‍ അത്തരം ദോഷങ്ങളെ അകറ്റി ഹിന്ദുസമാജത്തെ രക്ഷിച്ചു. ആചാര്യന്മാര്‍ അനാചാരങ്ങളെ തിരുത്തിയ ചരിത്രമാണ്‌ ക്ഷേത്ര പ്രവേശന വിളംബരം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ രാജകുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നിര്‍വഹിച്ചു. ഹൈന്ദവ ഐക്യത്തിലൂടെ നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.എന്‍.രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ 8ന്‌ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സ്വാമിക്കൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തിയ ഹിന്ദു സാമുദായിക നേതാക്കളെ ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ.ഹരികുമാര്‍, അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ കെ,ജയശേഖരന്‍ നായര്‍, മാനേജര്‍ ഡി.വേണുഗോപാല്‍, കര്‍മചാരി സംഘം പ്രവര്‍ത്തകരായ അഡ്വ.സുരേഷ്‌, വി.രവികുമാര്‍, മീന്‍മണി വാസുദേവന്‍, ഇടപാടി നാരായണന്‍ ഗിരീഷ്‌ പോറ്റി എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

Friday, 11 November 2011

sanghadeepam news

സൗമ്യ വധക്കേസ്‌: പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ. തൃശൂര്‍ അതിവേഗ കോടതിയാണ്‌ ശിക്ഷ പ്രഖ്യാപിച്ചത്‌. ഐപിസി 302 വകുപ്പ്‌ പ്രകാരമാണു വധശിക്ഷ. അഞ്ച്‌ മാസം നീണ്ട വിചാരണാ നടപടിക്രമങ്ങള്‍ക്കൊടുവില്‍ കേസിലെ ഏകപ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന്‌ നീതി കിട്ടുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ സുമതി കോടതിവിധിയോട്‌ പ്രതികരിച്ചത്‌.

കേസ് ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷയിലായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.

Thursday, 10 November 2011

sanghadeepam news

11~11~11v Cj¶Jw´® 11 



kÙu: cl«ft 11~¡« Y£iY¢ cT´¤¼ ©k¡J·¢¨k G×l¤« lk¢i o«gl« FÉ¡¨X¼® ©O¡a¢µ¡v Hj¤d©È B©L¡q h¡Ú¬h¹w ©d¡k¤« dsi¤J ©f¡q¢l¤V® o¤zj¢i¤« h¤u ©k¡Jo¤zj¢i¤h¡i ¨Fm§j¬ s¡i® Hj¤ J¤º¢c® A¨¿Æ¢v Cj¶Jw´® QÁ« cvJ¤¼¤ F¼Y¡i¢j¢´¤«. F¼¡v c¡¨q h¨×¡j¤ AΤY« J¥T¢ cT´¤«. c¡q¨· Ad¥tl Y£iY¢i¢v h¡V¢oX¢¨k Cj¶Jq¡i ¨f×®o¢i¤« J¡×¢i¤« Y¹q¤¨T 11~¡« d¢s¼¡w B©M¡n¢´¤«. 

100 ltn·¢¨k¡j¢´v h¡±Y« DÙ¡J¤¼ Cª Y£iY¢i¢v d¢s¼¡w B©M¡n¢´¤¼ Clt´®©hv QÁa¢c o½¡c¹q¤¨T ±dl¡ph¡X®. Cj¤lj¤¨Ti¤« BÊ¢ cvJ¢i o½¡ch¡X® G×l¤« joJj«. Hj¤ lk¢i f¡L¢c¤¾¢v 11 ¨Os¢i f¡L¤Jw c¢sµ¤lµ¤.  B ¨Os¢i f¡L¤Jq¢v 11 Yj·¢k¤¾ o½¡c¹q¤« BÊ¢ cvJ¢. 
c¡¨q j¡l¢¨k o®J¥q¢v ¨O¼ ©mn« 11 hX¢ Jr¢º® 11 h¢c¢¶® 11 ¨o´uV® Jr¢i¤¼Y® l¨j J¡·¤ c¢¼ ©mn« J¥¶¤J¡j¤¨h¡·® QÁa¢c« B©M¡n¢´¤«. 2000 cl«ft 11c¡i¢j¤¼¤ ¨f×®o¢i¤¨Ti¤« J¡×¢i¤¨Ti¤« Qcc«. Cj¤lj¤¨Ti¤« Qcc ohi« Y½¢v 17 h¢c¢¶¢¨Ê l¬Y¬¡oh¤Ù®.
J¡j¬« C¹¨c¨i¡¨´ B¨XÆ¢k¤« 11~11~11 F¼ Y£iY¢´® ©k¡J Oj¢±Y·¢v h×® dk ±d¡b¡c¬¹q¤h¤Ù®. A©hj¢´i¢v h¤Y¢t¼lj¤¨T a¢loh¡i¢ BOj¢´¤¼Y® cl«ft 11c¡X®. 22~¡hY® h¡o« C¿¡·Y¢c¡k¤« 11~11~11 F¼ Y£iY¢ Fr¤Y¢i ©mn«  Y¤T´« h¤Yv HT¤´·¢©k´® l¡i¢µ¡k¤« HT¤´« h¤Yv Y¤T´·¢©k´® l¡i¢µ¡k¤« H©j Y£iY¢ Bi¢j¢´¤¨h¼ ±d©Y¬JYi¤h¤Ù®. h¤©¼¡¶¤« d¢©¼¡¶¤« C¹¨c Hj¤©d¡¨k l¡i¢´¡l¤¼ da·¢¨c d¡k¢u©±V¡« F¼¡X® l¢q¢´¤¼Y®. 
1911 cl«ft 11¡« Y£iY¢i¤« Hj¤ AΤY« o«gl¢µ¢j¤¼¤. A¼¨· B a¢lo©·´® h¡±Y« Y¡dc¢k 60 V¢±L¢ e¡jup£×¢©k´® Y¡r®¼¢j¤¼¤. A¼® Juo¡o® d¶X·¢¨k Y¡dc¢k 24 V¢±L¢ ¨ovn¬o® Bi¢j¤¨¼Æ¢k¤« ¨d¨¶¼® Y¨¼ AY® 11 e¡jup£×¢©k´® Y¡r®¼¢j¤¼¤. A¼® A©hj¢´i¢v O¤rk¢´¡×¤« l£m¢i¢Tµ¤. AT¤· a¢lo« AY® o¡b¡jXc¢ki¢k¡l¤Ji¤« ¨Oi®Y¤. 
c¡¨q Cs¹¤¼ Hj¤ ©p¡q¢l¤V® o¢c¢hi¤¨T ©dj¤ ©d¡k¤« 11~11~11 F¼¡X®. cjJ·¢©k´® lr¢ Y¤s´¤¨h¼¡X® Cª o¢c¢h dsi¤¼Y®. AY¢c¡v c¡q¨· a¢c« jÇj¥È¢Yh¡i¢j¢´¤¨h¼¤« Hj¤ l¢g¡L´¡t l¢m§o¢´¤¼¤Ù®.
J¡s¢v oÕj¢´¤¼ Hj¤ J¤T¤«f« 11 hX¢ 11 h¢c¢¶® 11 ¨o´uV¢v lµ® AdJT·¢v¨¸¶® a¡j¤Xh¡i¢ hjX¨¸T¤¼Y¡X® O¢±Y·¢¨Ê CY¢l¦·«.

sanghadeepam news


ഹരിദ്വാറില്‍ ഗംഗാതീരത്ത്‌ നടക്കുന്ന ഗായത്രി മഹായജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭക്തലക്ഷങ്ങള്‍

sanghadeepam news

കസബിനെ തൂക്കികൊല്ലണം – പാക് ആഭ്യന്തര മന്ത്രി

മാലിദ്വീപ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിക്കൊല്ലണമെന്ന് പാക്കിസ്ഥാന്‍. കസബിന് പാക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് പറഞ്ഞു. മാലിദ്വീപില്‍ നടക്കുന്ന സാര്‍ക്‌ ഉച്ചകോടിക്കിടെ ഇന്ത്യ-പാക്‌ പ്രതിനിധിമാരുടെ ചര്‍ച്ചയ്ക്ക്‌ ശേഷം മാദ്ധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസബ് തീവ്രവാദിയാണ്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പാക് ജുഡീഷ്യല്‍ കമ്മിഷന്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തി കസബ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നു തെളിവെടുക്കും. മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കമ്മീഷന്റെ റിപ്പോര്‍ട്ട്‌ മുംബൈ ആക്രമണ കേസിലെ വിചാരണയെ വേഗത്തിലാക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ജമാഅത്ത് ഉദ് ദവാ നേതാവ് ഹഫിസ് മുഹമ്മദ് സയീദിന്‍റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

Sunday, 6 November 2011

sanghadeepam news


ഇന്ത്യക്ക്‌ അനുകൂല രാഷ്ട്ര പദവി: തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ല- പാക്‌ വിദേശകാര്യമന്ത്രി


ഇസ്ലാമാബാദ്‌: ഇന്ത്യക്ക്‌ അനുകൂലരാഷ്ട്രപദവി നല്‍കുന്നത്‌ സംബന്ധിച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ലെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലെത്തിക്കാന്‍ ഇരുരാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഖര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
അനുകൂല രാഷ്ട്ര പദവി നല്‍കുക പിന്നീടത്‌ പിന്‍വലിക്കുക എന്നത്‌ പൂര്‍ണമായും തെറ്റായ കാര്യമാണ്‌. എന്നാല്‍ നാം എടുത്തിരിക്കുന്ന തീരുമാനം ശരിയായ ഒന്നാണെന്നും അവര്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. അനുകൂല രാഷ്ട്രപദവിയില്‍നിന്നും നാം പൂര്‍ണമായും പിന്മാറില്ലെന്നും തീരുമാനിക്കപ്പെടുവാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭരണകൂടത്തിനുണ്ടെന്നും ഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം പാക്‌ മന്ത്രിസഭ ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. കൂടാതെ അനുകൂല രാഷ്ട്ര പദവി എന്നത്‌ വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നത്‌ വാണിജ്യമന്ത്രാലയവും ഇന്ത്യയുമായുള്ള ചര്‍ച്ചകളിലൂടെയായിരിക്കുമെന്നും ഇരുരാഷ്ട്രങ്ങളിലേയും വാണിജ്യ സെക്രട്ടറിമാരുടെ യോഗം ഈമാസം ന്യൂദല്‍ഹിയില്‍ ചേരുമെന്നും ഖര്‍ കൂട്ടിച്ചേര്‍ത്തു.
അനുകൂല രാഷ്ട്ര പദവി സംബന്ധിച്ച്‌ പാക്‌ മന്ത്രിസഭ ഐകകണ്ഠേന പ്രസ്താവന പുറപ്പെടുവിച്ചതായി വിവരസാങ്കേതിക വകുപ്പ്‌ മന്ത്രി ഷിര്‍ദോസ്‌ അവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുക്കുമെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യക്ക്‌ അനുകൂല രാഷ്ട്ര പദവി നല്‍കുന്നത്‌ ഒരു ദാനമോ അവാര്‍ഡോ അല്ലെന്നും വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ വേണ്ടിയുള്ള പ്രധാന ഘടകമാണ്‌ ഇതെന്നും ഹിന റബ്ബാനി വ്യക്തമാക്കി.
അതേസമയം ഈ വര്‍ഷം നടന്ന ഇരുരാഷ്ട്രങ്ങളിലേയും വാണിജ്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇന്ത്യക്ക്‌ പദവി നല്‍കുന്നതിനോട്‌ എതിര്‍പ്പില്ലെന്ന്‌ പാക്കിസ്ഥാന്‍ പറഞ്ഞിരുന്നതായും ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകളില്‍ പാക് സൈന്യത്തിന് നിര്‍ണ്ണായക പങ്ക്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ സമാധാന ചര്‍ച്ചകളില്‍ പാക്ക് സൈന്യത്തിനു നിര്‍ണായക പങ്കുണ്ടെന്നു വിദേശകാര്യ മന്ത്രി ഹിന റബ്ബാനി. ഇന്ത്യയുമായുള്ള സൗഹാര്‍ദ ബന്ധത്തിനെ സൈന്യം അടക്കമുള്ള എല്ലാ ഏജന്‍സികളും പിന്തുണയ്ക്കുന്നുവെന്നും ഹിന റബ്ബാനി പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്നതില്‍ സൈന്യത്തിന്‌ പ്രത്യേക താല്‍പര്യവുമുണ്ടെന്നും ഹിന വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പാക് വിദേശകാര്യ മന്ത്രി. കാശ്മീര്‍ പ്രശ്നപരിഹാരത്തിണ് ക്രിയാത്മക ചര്‍ച്ചയാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രശ്നത്തില്‍ മുമ്പെങ്ങുമില്ലാത്ത പുരോഗതി കൈവരിക്കാനായതായും അവര്‍ ചൂണ്ടിക്കാട്ടി.
രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള വിദേശനയമെന്നത്‌ പരസ്‌പര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ഹിന ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക്‌ അഭിമത രാഷ്‌ട്ര പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്ന്‌ പാകിസ്ഥാന്‍ പിന്നോട്ട്‌ പോയിട്ടില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി ഹിന പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‌ ക്യാബിനറ്റ്‌ അംഗീകാരം നല്‍കി കഴിഞ്ഞുവെന്നും പാക്‌ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

sanghadeepam news



ജനചേതന യാത്രക്ക്‌ ഇന്നലെ ഗുജറാത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ ഹാരമണിയിക്കുന്നു

Friday, 4 November 2011

sanghadeepam news


sanghadeepam news

ശബരിമല തീര്‍ത്ഥാടനത്തിന്‌ ദിവസങ്ങള്‍ മാത്രം; തീര്‍ത്ഥാടനപാതകള്‍ തകര്‍ച്ചയില്‍

ഈരാറ്റുപേട്ട: ശബരിമല തീര്‍ത്ഥാടനത്തിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പ്രധാന തീര്‍ത്ഥാടനപാതകള്‍ പലതും തകര്‍ച്ചയില്‍ത്തന്നെ അവശേഷിക്കുന്നു. സംസ്ഥാനത്തിണ്റ്റെ വടക്കന്‍ ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതകളിലൊന്നായ്‌ കൊടൈക്കനാല്‍-ശബരിമല പാതയുടെ തൊടുപുഴമുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള ഭാഗമാണ്‌ ദുരിതത്തില്‍ത്തന്നെ അവശേഷിക്കുന്നത്‌. കയറ്റവും വളവും ഉള്ള കാഞ്ഞിരമറ്റം കവലയിലും പാണ്ടിയാമാവിലും അപകടം നിത്യസംഭവമാണ്‌. നിത്യേന നൂറുകണക്കിന്‌ തീര്‍ത്ഥാടനക വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാതയില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം പോലും നടപ്പിലാക്കിയിട്ടില്ല. രാപ്പകല്‍ ഭേദമില്ലാതെ തീര്‍ത്ഥാടകരന്‍ കടന്നുപോകുന്ന ഈ മേഖലയില്‍ വഴിവിളക്കുകളും തെളിയുന്നില്ല. റോഡുകള്‍ പുനഃരുദ്ധരിച്ച്‌, ആവശ്യമായ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ തീര്‍ത്ഥാടനത്തിന്‍രെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

sanghadeepam news

സൂര്യപ്രകാശം എന്ന ഔഷധം

ശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുതലേ ഭൂമിയിലെ ജീവന്‍ സൂര്യപ്രകാശത്തെ ആശ്രയിച്ചാണ്‌ നിലനിന്നു പോരുന്നത്‌. സൂര്യനുമായി മനുഷ്യര്‍ക്കുള്ള ബന്ധം പല മാനങ്ങളിലായിരുന്നു. മിത്തിലൂടെയും സങ്കല്‍പത്തിലൂടെയും സയന്‍സിലൂടെയും ഇത്‌ വിസ്തൃതമായി നിലനില്‍ക്കുന്നു. സൂര്യന്റെ പ്രകാശത്തോട്‌ പൂര്‍വ്വകാല മനുഷ്യര്‍ ഏറെ നന്ദിയുള്ളവരായി കാണപ്പെട്ടു. കാലം മാറി. കൃത്രിമ പ്രകാശം കണ്ടുപിടിച്ചതോടെ പ്രകൃതിയുടെ പ്രകാശമായ സൂര്യപ്രകാശത്തെ നാം തിരസ്ക്കരിക്കാന്‍ തുടങ്ങി. സൂര്യനുമായുള്ള ആത്മബന്ധത്തെ മുറിച്ചുകളയാനും സൂര്യന്‍ അപായപ്പെടുത്തുന്നതും നിരാകരിക്കേണ്ടതാണെന്നുമുള്ള നിരീക്ഷണങ്ങള്‍ രൂപപ്പെട്ടുവന്നു.

ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 1930 വരെ ഒരു പ്രാധാന ചികിത്സാ മാര്‍ഗ്ഗമായിരുന്നു. ഹീലിയോസ്‌ എന്ന സൂര്യദേവന്റെ പേര്‍ചേര്‍ത്ത്‌ ഹീലിയോതെറാപ്പി എന്നാണ്‌ ഈ ചികിത്സാരീതി അറിയപ്പെട്ടിരുന്നത്‌. 1930കളില്‍ തന്നെ ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കുന്നത്‌ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള വളരെ ഫലപ്രദമായ ചികിത്സാസമ്പ്രദായമായിരുന്നുവെന്ന്‌ ലൈറ്റ്‌ – മെഡിസിന്‍ ഓഫ്‌ ദ ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

രോഗങ്ങളെ സുഖപ്പെടുത്താനുള്ള സൂര്യപ്രകാശത്തിന്റെ കഴിവുകളെക്കുറിച്ച്‌ മുഴുവനായും എഴുതപ്പെട്ടിട്ടില്ല. എങ്കിലും ധാരാളം പഠനങ്ങളും പുരാതനചികിത്സാരീതികളും ഇതിന്‌ ഉപോല്‍ബലകമായുണ്ട്‌.

അള്‍ട്രാവയലറ്റ്‌ പ്രകാശത്തിന്‌ ആര്യോഗസംരക്ഷണത്തിലുള്ള പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അള്‍ട്രാവയലറ്റ്‌ രശ്മികളെ പൂര്‍ണ്ണമായും തടയുന്നത്‌ ശരീരത്തിന്റെ പ്രതിരോധത്തെ കാര്യമായി കുറയ്ക്കുന്നു എന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഡോ. ജോണ്‍ ഓട്ട്‌ എന്ന ഫോട്ടോ ബയോളജിസ്റ്റ്‌ കണ്ണുകളിലൂടെ യു.വി. ലൈറ്റ്‌ ഏല്‍ക്കുന്നത്‌ മനുഷ്യന്റെ പ്രതിരോധശേഷി ഊര്‍ജ്ജിതപ്പെടുത്തുന്നതായി അഭിപ്രായപ്പെടുന്നു. യു.വി. ലൈറ്റ്‌ അമിതമായ അളവില്‍ ഹാനികരമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍ സ്വാഭാവിക സൂര്യവെളിച്ചത്തിലുള്ള അള്‍ട്രാവയലറ്റ്‌ രശ്മികള്‍ ജീവന്‍ നിലനിര്‍ത്തുന്ന പോഷകമെന്ന നിലയില്‍ ഉപയോഗപ്രദമാണെന്ന്‌ ഡോ. ജോണ്‍ ഓട്ട്‌ അഭിപ്രായപ്പെടുന്നു.

ആരോഗ്യസംരക്ഷണത്തിന്‌ അള്‍ട്രാ വയലറ്റ്‌ രശ്മികളുടെ പങ്ക്‌ വളരെ വലുതാണ്‌. ഭക്ഷണത്തിലെ കാല്‍സ്യം, മറ്റു ധാതുക്കള്‍ എന്നിവയെ ആഗിരണം ചെയ്യുന്ന പ്രക്രിയയില്‍ വിറ്റാമിന്‍-ഡി വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. അള്‍ട്രാവയലറ്റ്‌ വിറ്റാമിന്‍-ഡിയുടെ ഈ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുവാനും അമിതവണ്ണം ഇല്ലാതാക്കുവാനും സഹായിക്കുന്നു.

സോറിയാസിസ്‌ രോഗത്തിന്റെ ചികിത്സയ്ക്ക്‌ വളരെ ഫലപ്രദമായ അള്‍ട്രാവയലറ്റ്‌ രശ്മികല്‍ ലൈംഗിക ഹോര്‍മോണുകളുടെ അളവ്‌ വര്‍ദ്ധിപ്പിക്കുകയും സ്കിന്‍ ഹോര്‍മോണുകളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം സൂര്യപ്രകാശത്തിന്റ ഗുണഫലങ്ങളും സൂര്യയോഗ്‌ അനുഷ്ഠാനത്തിന്റെ പ്രസക്തിയും എന്തെന്ന്‌ മനസ്സിലാക്കാം.

sanghadeepam news

ശബരിമല വ്രതാനുഷ്ഠാനം തടഞ്ഞ ‘സിയാല്‍’ നടപടി വിവാദമാകുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശബരിമലക്ക്‌ മാലയിട്ടുകൊണ്ടുള്ള വ്രതാനുഷ്ഠാനം പരിമിതപ്പെടുത്തിയ നടപടി വിവാദമാകുന്നു.
വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗത്തിലാണ്‌ വ്രതാനുഷ്ഠാന നിയന്ത്രണം തുടക്കത്തില്‍ കൊണ്ടുവന്നിരിക്കുന്നത്‌. ഭാവിയില്‍ ഇത്‌ എല്ലാ വിഭാഗത്തിലും ഏര്‍പ്പെടുത്തുവാനാണ്‌ നീക്കം നടക്കുന്നത്‌.

അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ 16, 18, 41 എന്നീ ദിവസങ്ങളില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി താടിയും മുടിയും വളര്‍ത്തുന്നതിനായി അനുവാദം ചോദിച്ചിരുന്നു. ഏതെങ്കിലും 15 ദിവസമേ വ്രതാനുഷ്ഠാനത്തിനായി നല്‍കുവാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു അഗ്നിശമന വിഭാഗം മാനേജരുടെ നിലപാട്‌. ഇത്‌ സംബന്ധിച്ചുള്ള ഓര്‍ഡര്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു.

രണ്ടുവര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായപ്പോള്‍ അന്നത്തെ മാനേജിംഗ്‌ ഡയറക്ടറായിരുന്ന ഡോ. സി.ജി. കൃഷ്ണദാസ്നായര്‍ ഇടപെട്ട്‌ ഓര്‍ഡര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

വി.ജെ. കുര്യന്‍ മാനേജിംഗ്‌ ഡയറക്ടറായി വന്ന സാഹചര്യത്തിലാണ്‌ ക്രൈസ്തവ ലോബി ശബരിമല വ്രതാനുഷ്ഠാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. അഗ്നിശമന വിഭാഗത്തിലെ ഭൂതത്താന്‍കെട്ട്‌ സ്വദേശിയായ ഒരു ക്രൈസ്തവ മാനേജരാണ്‌ പ്രശ്നത്തിന്‌ പിന്നില്‍ കളിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. രണ്ടുവര്‍ഷം മുമ്പും ഇയാള്‍ തന്നെയായിരുന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു.

അതേസമയം മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലൊരു നിയന്ത്രണമില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചാബികള്‍ക്ക്‌ മതാചാരപ്രകാരം താടി വളര്‍ത്തുവാന്‍ അധികാരമുണ്ട്‌. പോലീസിലും സേനയിലും ഇത്തരത്തിലുള്ള വിലക്കുകളില്ല. കൊച്ചി വിമാനത്താവളത്തില്‍ വ്രതാനുഷ്ഠാനത്തിനെതിരെ മനഃപൂര്‍വം പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയാണെന്നും സൂചനയുണ്ട്‌.

ഹൈന്ദവ വിശ്വാസികള്‍ക്കുനേരെയുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ്‌ ഹിന്ദു സംഘടനകളുടെ ശ്രമം.

സ്വന്തം ലേഖകന്‍

Tuesday, 1 November 2011

sanghadeepam news

soumya



കുഞ്ഞേ, നിന്റെ മുഖം.......
സാറാജോസഫ്‌ 
സൗമ്യയ്ക്ക്,
കുഞ്ഞേ, ക്രൂരമായി കൊലചെയ്യപ്പെട്ട രാത്രിയില്‍ നിരാലംബയായി നീ നിലവിളിച്ച നിലവിളികള്‍ ഒരാളും കേട്ടില്ല! (കേട്ടവരോ, നിന്റെ രക്ഷയ്‌ക്കെത്തിയുമില്ല). പക്ഷേ, നിന്റെ നിലവിളി കേരളം മുഴുവന്‍ ഏറ്റെടുത്തുവെന്ന് നിനക്കറിയാമോ? ഒരമ്മ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അമ്മമാരും. ഒരാങ്ങള മാത്രമല്ല, കേരളത്തിലെ അച്ഛന്മാരും ആങ്ങളമാരും മുഴുവന്‍, പത്രങ്ങളും ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ നിലവിളി ഏറ്റെടുത്തു. നീതിപീഠം ആ നിലവിളി കേട്ടു. ഒരു സമൂഹത്തിന്റെ ജാഗ്രതയ്ക്ക് നീതിനിര്‍വ്വഹണത്തില്‍ എങ്ങനെ പങ്കുവഹിക്കാനാവുമെന്ന് ഇന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് ബഹുമാനപ്പെട്ട കോടതി അസന്നിഗ്ധമായി വിധി പ്രസ്താവിച്ചപ്പോള്‍, ഒരു നെടുവീര്‍പ്പുപോലെ ഞങ്ങളെത്തഴുകി നീയിതിലേ കടന്നുപോയോ?


ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മുംബൈയില്‍നിന്ന് ഒരു 'വലിയ' വക്കീല്‍ വന്നപ്പോള്‍, ആരാണയാളെ നിയോഗിച്ചതെന്നും എന്താണവരുടെ താത്പര്യമെന്നും, ഗോവിന്ദച്ചാമി എന്ന 'ഒറ്റക്കണ്ണി' ഏത് ഗൂഢശൃംഖലയുടെ ഭാഗമാണെന്നും അറിയാതെ കേരളം അസ്വസ്ഥമായി.


അയാളെ രക്ഷിക്കാന്‍ ആരോ കാണിക്കുന്ന വ്യഗ്രത സമൂഹമനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. ഒടുവില്‍, എന്റെ കുഞ്ഞേ, അതിക്രൂരമായി തകര്‍ക്കപ്പെട്ടിരുന്ന നിന്റെ മൃതദേഹത്തെ സൂക്ഷ്മപരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്ന ഡോക്ടര്‍മാരിലൊരാള്‍, ഒരു ഫോറന്‍സിക് വിദഗ്ധന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയിലെത്തിയത് ഭയവും അവിശ്വാസവും അമ്പരപ്പുമാണ് സമൂഹത്തിലുണ്ടാക്കിയത്.


എങ്കിലും സൗമ്യാ, ഇവിടെയിതാ, ബഹുമാനപ്പെട്ട കോടതി തീരെ കാലതാമസം വരുത്താതെ വളരെ മാതൃകാപരമായി, സമൂഹത്തിനാകെ ആശ്വാസം പകരുംവിധം ഒരു വിധി പറഞ്ഞിരിക്കുന്നു.

ഒരമ്മയെപ്പോലെ ഡോ. ഷേര്‍ളി നിന്റെ കവിളത്ത് തൊട്ടു. നെറുകയില്‍ സ്പര്‍ശിച്ചു. അത്രയും പഴുതടച്ച ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിയുടെ മുമ്പിലെത്തിച്ചുകൊണ്ട്, ഡോ. ഉന്മേഷിനെപ്പോലുള്ളവരുടെ ഗൂഢാലോചനകളെ ഡോ.ഷേര്‍ളി വാസു പ്രതിരോധിച്ചു.

ഇന്ന് കോടതിവളപ്പില്‍ നിന്റെ അമ്മയുണ്ടായിരുന്നു. ആ അമ്മയോടൊപ്പം കേരളത്തിലെ മുഴുവന്‍ അമ്മമാരുടെ മനഃസാക്ഷിയുമുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് നിന്റെ സഹോദരനുണ്ടായിരുന്നു. അവര്‍ നിന്റെ വിവാഹം സ്വപ്നം കണ്ടവരായിരുന്നു.


നീയൊരു വീട് വേണമെന്നാഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു. ഭാവനയില്‍ എത്രയോ തവണ നീയാ വീടിന്റെ പ്ലാനുകള്‍ വരച്ചുമായ്ച്ചിരിക്കണം! കുഞ്ഞേ എറണാകുളത്തുനിന്ന് ഷൊറണൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനിലെ യാത്രാസമയം മുഴുവന്‍ നിനക്ക് സ്വപ്നം കാണാനുള്ളതായിരുന്നിരിക്കും. നിന്റെ വീട്, നിന്റെ മുറി, നിന്റെ വിവാഹം, നിന്റെ കുടുംബം... നിന്റെ കൊച്ചുസ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ട ഭയാനകവും അഭിശപ്തവുമായ ആ രാത്രി കേരളത്തിന്റെ ചരിത്രത്തില്‍ ആരെങ്കിലും രേഖപ്പെടുത്തിവെയ്ക്കുമോ? അത് ചരിത്രവസ്തുതയാണോ?


കുഞ്ഞേ, ഞാനിന്നലെ വായിച്ചു; പണി തീരാത്ത നിന്റെ വീട്ടില്‍ നിന്റെ വളകളും മാലകളും പൊട്ടുകളും കണ്‍മഷിയും ഉടുപ്പുകളും നിരത്തിവെച്ച്, നീയെങ്ങും പോയിട്ടില്ലെന്ന് വിശ്വസിച്ചുകൊണ്ട് നിറമിഴികളുമായി നിന്റെ അമ്മ ജീവിക്കുന്നു. എന്റെ സുന്ദരിക്കുട്ടീ, നിന്നെ പ്രസവിച്ച അന്ന് ആ അമ്മയുടെ കൈക്കുമ്പിളിലുദിച്ച നിലാവ് എത്ര വേഗം തല്ലിക്കെടുത്തപ്പെട്ടു എന്നോര്‍ക്കെ നെഞ്ചുവിലങ്ങുന്നു. ആ അമ്മയുടെ നഷ്ടം എന്തു കൊടുത്താലും നികത്താനാവില്ലല്ലോ.

-സാറാജോസഫ്‌                    
                                                                               കടപ്പാട്  മാതൃഭൂമി ദിനപത്രം  

sanghadeepam news





ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ്‌ കേണലായി നിയമിതനായ മഹേന്ദ്ര സിങ്‌ ധോണി കേന്ദ്ര പ്രതിരോധ സഹമന്ത്രി പല്ലം രാജുവിനെ സന്ദര്‍ശിച്ചപ്പോള്‍

sanghadeepam news

തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എംജിഎസ്‌


കൊച്ചി: സെന്റ്‌ തോമസ്‌ കേരളത്തിലേക്ക്‌ വന്നുവെന്നുള്ളതും ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി മതം മാറിയെന്നതും കെട്ടുകഥകള്‍ മാത്രമാണെന്നും ഇതിന്‌ ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും എം.ജി.എസ്‌. നാരായണന്‍. ക്രിസ്ത്യാനികള്‍ ഉണ്ടാക്കിയ വെറുമൊരു കഥയാണ്‌ സെന്റ്‌ തോമസിന്റെ കേരളത്തിലെ വരവ്‌, സമസ്ത കേരള സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ച മലയാളഭാഷാവാരാചരണം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യനാണ്‌ സെന്റ്‌ തോമസ്‌. ഇത്‌ ഒന്നാം നൂറ്റാണ്ടിലാണ്‌. ഇക്കാലത്ത്‌ കേരളത്തില്‍ നമ്പൂതിരി സമുദായമില്ല. പിന്നെയെങ്ങനെ ഇവിടെയെത്തി സെന്റ്‌ തോമസ്‌ നമ്പൂതിരിമാരെ മതംമാറ്റും. സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നുവെന്നതിനെ മാര്‍പാപ്പപോലും അംഗീകരിക്കുന്നില്ല. ലാറ്റിന്‍, അല്‍മായ, സിറിയ പിന്നിട്ട്‌ സെന്റ്‌ തോമസ്‌ ഹിന്ദില്‍ എത്തിയതായും ഗോണ്ടകോറസ്‌ രാജാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട്‌ കിഴക്കോട്ട്‌ പോയതായും പറയുന്നു.
ഗോണ്ട കോറസ്‌ രാജാവ്‌ ഭരിച്ചിരുന്നത്‌ ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണ്‌. തക്ഷശിലയായിരുന്നു അത്‌.
പോര്‍ച്ചുഗീസ്‌ ആധിപത്യത്തിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികള്‍ കേരളത്തിലെത്തുന്നത്‌. ഇത്‌15-ാ‍ം നൂറ്റാണ്ടിന്‌ ശേഷമാണ്‌. പോര്‍ച്ചുഗീസ്‌ സുനഹദോസില്‍ പോലും സെന്റ്‌ തോമസിന്റെ വരവിനെക്കുറിച്ച്‌ പറയുന്നില്ല. പുരാതന ക്രിസ്ത്യാനികള്‍ മേന്മയ്ക്കായി മാത്രം ഈ പാരമ്പര്യം ഘോഷിക്കുന്നു.
ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി മതംമാറിയെന്നത്‌ മുസ്ലീങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥയാണ്‌. പ്രവാചകന്റെ കാലം ഏഴാം നൂറ്റാണ്ടാണ്‌. കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാന്‍മാരുടെ കലാഘട്ടം ഒന്‍പതാം നൂറ്റാണ്ട്‌ മുതല്‍ 12-ാ‍ം നൂറ്റാണ്ട്‌ വരെയാണ്‌. പിന്നെയെങ്ങനെയാണ്‌ ചേരമാന്‍ പെരുമാള്‍ പ്രവാചകനെ ചെന്ന്‌ കണ്ട്‌ മതംമാറുന്നതെന്ന്‌ അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിനെ മാര്‍ക്സിസ്റ്റുകാരുടെ പോഷകസംഘടനയാക്കി മാറ്റിയതായും എംജിഎസ്‌ പറഞ്ഞു. 1982 മുതല്‍ 1985 വരെ എംജിഎസ്‌ ജനറല്‍ സെക്രട്ടറിയായിരുന്നു. അതിനുശേഷം സുമിത്‌ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമാണ്‌ മാര്‍ക്സിസ്റ്റ്‌വല്‍ക്കരണം നടക്കുന്നത്‌. ഇപ്പോഴിത്‌ പാര്‍ട്ടി പരിപാടിപോലെയായതായും എംജിഎസ്‌ പറഞ്ഞു.

sanghadeepam news

ദക്ഷിണ കോഴയാകുമോ?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ കമ്മീഷണര്‍ ശാന്തിക്കാര്‍ക്ക്‌ ഭക്തന്മാര്‍ ദക്ഷിണ നല്‍കുന്നത്‌ നിരോധിച്ച്‌ വാറോല പുറപ്പെടുവിച്ചിരിക്കുന്നു. പകരം ദക്ഷിണ നല്‍കാനുദ്ദേശിക്കുന്ന പണം കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണമെന്നാണ്‌ തിട്ടൂരം. തീര്‍ന്നില്ല, നിരോധനാജ്ഞയിലെ ഇനങ്ങള്‍. ഭക്തന്മാര്‍ക്ക്‌ നറുക്കിലയില്‍ പ്രസാദം നല്‍കരുത്‌. (തൂശനില ആവാം), ക്ഷേത്ര നടക്കുമുന്നില്‍ വച്ച്‌ പ്രസാദം നല്‍കുന്നത്‌ കഴിവതും ഒഴിവാക്കി, പിന്നാമ്പുറത്തോ ശ്രീകോവിലിന്‌ പാര്‍ശ്വങ്ങളിലോ വച്ചോ നല്‍കാന്‍ ശ്രമിക്കണം. ഭദ്രകാളി ക്ഷേത്രങ്ങളിലേ കുങ്കുമപ്രസാദവും ശിവക്ഷേത്രങ്ങളിലെ ഭസ്മപ്രസാദവും തീര്‍ത്ഥംകുടിച്ചു കഴിഞ്ഞ്‌ നനഞ്ഞ കൈകളിലേക്ക്‌ ഇട്ടുകൊടുക്കുമ്പോള്‍ ഭക്തന്മാര്‍ക്കുണ്ടാകുന്ന അസൗകര്യം അത്‌ അനുഭവിച്ചിട്ടുള്ളവര്‍ക്കല്ലേ മനസ്സിലാകൂ. ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നുവെന്നു കരുതി ക്ഷേത്രദര്‍ശനം നടത്താത്ത, അവിശ്വാസികളായ, ക്ഷേത്രാചാരങ്ങളെക്കുറിച്ചറിവില്ലാത്ത, അല്‍പ്പജ്ഞന്മാരായ ഉദ്യോഗസ്ഥ ദുഃഷ്പ്രഭുക്കന്മാര്‍ക്കിതെങ്ങനെ മനസ്സിലാകാനാണ്‌.
ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളായ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണച്ചുമതല പൂര്‍ണമായും ഹിന്ദുമത വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണം കൈയാളുന്ന രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ഈ മുദ്രാവാക്യമെങ്കില്‍, ഇനിയത്‌ ദേവസ്വം ബോര്‍ഡുകളുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ഉയര്‍ത്തേണ്ടത്‌. ഈ ഉദ്യോഗസ്ഥന്മാര്‍ കേവലം ഹിന്ദുനാമം പേറുന്നവരെന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു.
ദക്ഷിണ പ്രതിനിധാനം ചെയ്യുന്നത്‌ പുരാണത്തിലെ ഒരു ദേവിയേയാണ്‌. ശ്രീ ദക്ഷിണാ ദേവി. ദേവീ മഹാഭാഗവതത്തില്‍ ദക്ഷിണാ ദേവിയെക്കുറിച്ച്‌ ദക്ഷിണോപാഖ്യാനം എന്ന അധ്യായം തന്നെയുണ്ട്‌. (അദ്ധ്യായം 45)
കര്‍മാവസാനം ദക്ഷിണ നല്‍കിയില്ലെങ്കില്‍ അതിന്‌ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ അനുശാസനമുണ്ട്‌. ഏതെങ്കിലും കാരണവശാല്‍ കര്‍മാനന്തരം ദക്ഷിണ നല്‍കുന്നതില്‍ ക്ഷണനേരത്തെ വീഴ്ച വരുത്തിയാല്‍ ദക്ഷിണ ഇരട്ടിനല്‍കണമെന്നാണ്‌ വിധി. ഒരു ദിവസം കഴിഞ്ഞാല്‍ അത്‌ മുക്കോടി ഇരട്ടിച്ചും മൂന്നുനാള്‍ വൈകിയാല്‍ അതിന്റെ മുന്നിരട്ടിയും ഒരുമാസം പിന്നിട്ടാല്‍ മേല്‍പ്പറഞ്ഞതിന്റെ ലക്ഷം മൂന്നുകോടി ഇരട്ടിയും നല്‍കണമെന്നാണ്‌ ദേവീഭാഗവതം പറയുന്നത്‌. അങ്ങനെ ചെയ്തില്ലെങ്കില്‍ ഭക്തന്‍ ചെയ്യുന്ന കര്‍മങ്ങളൊക്കെ നിഷ്ഫലമായിത്തീരുമെന്ന്‌ മാത്രമല്ല, അങ്ങനെ ചെയ്യുന്നവന്‍ ദരിദ്രനായും രോഗിയായും തീരും. ചണ്ഡാലനായി പുനര്‍ജനിച്ച്‌ കുലക്ഷയം നേരിടും. ചോദിച്ചിട്ടും ദക്ഷിണ നല്‍കാത്തവന്‌ പറഞ്ഞിട്ടുള്ളത്‌ കുംഭീപാകമെന്ന നരകമാണ്‌. കുംഭീപാക നരകത്തില്‍പ്പെടുന്നവനേ ലക്ഷം വര്‍ഷം യമഭടന്മാര്‍ തല്ലുമെന്നാണ്‌ വിധി. ദക്ഷിണ നല്‍കാതെ ചെയ്യുന്ന കര്‍മത്തിന്റെ ഫലം തീര്‍ക്കുന്ന നാരദന്റെ ചോദ്യത്തിന്‌ ഫലം മഹാബലി യ്ക്കു പോകുമെന്നാണ്‌ ഉത്തരം. ദുരാഗ്രഹിയായ മഹാബലിയെ പാതാളത്തിലേക്ക്‌ പറഞ്ഞുവിടുമ്പോള്‍ ഭഗവാന്‍ ചില ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്‌. അതിലൊന്നാണിത്‌. ദക്ഷിണ നല്‍കാതെ നടത്തുന്ന കര്‍മങ്ങളുടെ ഫല സ്വീകരണം. ഇതുകൂടാതെ ആസ്രോത്രിയ ശ്രാദ്ധത്തിന്റേയും അശ്രദ്ധമായി ദാനം ചെയ്യുന്നതിന്റേയും ശൂദ്രന്റെ നൈവേദ്യ വസ്തുക്കളും അശുദ്ധ പൂജ, ദുഷ്ടയജ്ഞം, ഗുരുനിന്ദകര്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലങ്ങളും സ്വീകരിക്കാന്‍ യോഗ്യന്‍ മഹാബലിതന്നെയെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
ഇതെല്ലാം ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കളുടെ വിശ്വാസമാണ്‌. ദേവ പ്രീതിക്കായി ഭക്തന്മാര്‍ നടത്തുന്ന കര്‍മങ്ങള്‍ക്ക്‌ യജ്ഞാചാര്യന്മാര്‍ക്ക്‌ ദക്ഷിണ നല്‍കുന്നത്‌ വിലക്കുന്ന ദേവസ്വം ബോര്‍ഡ്‌ ഭാരവാഹികള്‍ ഹിന്ദുക്കളുടെ കുലം മുടിക്കുന്നതിലേക്കാണ്‌ കണ്ണുവെച്ചിരിക്കുന്നത്‌. മറ്റൊര്‍ത്ഥത്തില്‍ ബോര്‍ഡ്‌ ദുരാഗ്രഹിയായ മഹാബലിയുടെ വേഷംകെട്ടുകയാണിവിടെ.
ക്ഷേത്രത്തില്‍ പൂജ നടത്താന്‍ മുന്‍കൂര്‍ പണമടച്ച്‌ രസീതെടുക്കുന്ന ഭക്തന്‍ പൂജാരിയ്ക്ക്‌ ദക്ഷിണ നല്‍കാതെ കാണിയ്ക്ക കുടത്തിലിടണമെന്നാണ്‌ ആധുനിക മഹാബലിമാര്‍ ഉദ്ദേശിക്കുന്നത്‌. കാണിക്കയില്‍ കൈയിട്ടുവാരാന്‍ അധികാരം അവര്‍ക്കു മാത്രമാണല്ലോ. പക്ഷേ പൂജ നടത്തുന്ന ഭക്തന്റെ ആത്മനിര്‍വൃതി പൂജാരിയ്ക്ക്‌ ദക്ഷിണ നല്‍കി പ്രസാദം സ്വീകരിക്കുന്നതിലൂടെയേ ലഭ്യമാകുകയുള്ളൂ. ഇതു മനസ്സിലാക്കാതെ ദക്ഷിണയെ കൈക്കൂലിയോടുപമിക്കുന്നത്‌ ബോര്‍ഡുദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ്‌. ഹിന്ദുമത വിശ്വാസങ്ങളോടുതന്നെയുള്ള അവഹേളനമാണ്‌. ക്ഷേത്രങ്ങളെ ഫാക്ടറികളേപ്പോലെ ഒരു വരുമാന സ്രോതസ്സു മാത്രമായിക്കാണാനാണവര്‍ ശ്രമിക്കുന്നത്‌. കേവലം വ്യവസായ ബുദ്ധി.
ശാന്തിക്കാരന്‌ കൈക്കൂലി ലഭിക്കുന്നുവെന്ന്‌ കരുതുന്ന ദേവസ്വം ബോര്‍ഡ്‌ ഈ ഉദ്യോഗസ്ഥന്മാരെ നാലാംതരം ജീവനക്കാരായാണ്‌ കാണുന്നത്‌. ശാന്തിക്കാരന്റേയും കഴകക്കാരുടേയും മറ്റും കണക്കെഴുതാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കണക്കപ്പിള്ളമാര്‍ക്ക്‌ നല്‍കുന്ന ശമ്പളം പോലും ഇത്തരക്കാര്‍ക്ക്‌ നല്‍കുന്നുമില്ല. ബോര്‍ഡില്‍ കണക്കപ്പിള്ളമാരായി കയറിപ്പറ്റുന്നവരാണല്ലോ പിന്നീട്‌ കമ്മീഷണറന്മാരായി തീരുന്നതും തിട്ടൂരങ്ങളിറക്കുന്നതും. ശാന്തിക്കാരുടെ നിയമനത്തിലും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക്‌ പ്രത്യേക പരിഗണനയൊന്നുമില്ലെന്നും പരാതിയുണ്ട്‌. തന്ത്രവിദ്യാപീഠത്തില്‍നിന്നും ഏഴ്‌ വര്‍ഷത്തെ പഠനംപൂര്‍ത്തിയായി എത്തുന്നവര്‍ക്കുപോലും ആദ്യം നല്‍കുന്നത്‌ പാര്‍ട്ട്‌ ടൈം നിയമനമാണ്‌. തന്ത്രരത്നം പാസ്സായവരുടെ പോലും സ്ഥിതിയിതാണ്‌. ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച്‌ ശാന്തിക്കാരനാവേണ്ടയാള്‍ പത്താംതരം വരെ പഠിച്ചിരിക്കണമെന്നേയുള്ളൂ. ശാന്തി അറിയാമെന്ന്‌ ഏതെങ്കിലുമൊരു ‘തന്ത്രി’യുടെ സാക്ഷ്യപ്പെടുത്തലും കൂടി മതിയാവും നിയമനത്തിന്‌. ഇതില്‍ ഏറെ അത്ഭുതപ്പെടേണ്ട കാര്യമില്ല. അടുത്തകാലത്ത്‌ ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധമായൊരു ക്ഷേത്രത്തിലെ താന്ത്രിക അവകാശമുള്ള വ്യക്തി സാക്ഷിയായി ഹൈക്കോടതിയില്‍ കേസു വന്നപ്പോള്‍, വിജ്ഞാനിയായ ജഡ്ജിയുടെ മന്ത്രതന്ത്രവിധികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മതിയായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്നുള്ളത്‌ കേരള ജനതയ്ക്കറിയാവുന്ന കാര്യമാണ്‌.
ചുരുക്കത്തില്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ മാത്രം കണ്ണുനട്ടിട്ടുള്ള ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥന്മാരും ഈ ഹിന്ദു സ്ഥാപനങ്ങള്‍ക്കുതന്നെ അപമാനമാണ്‌. പല ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും അതിനോടനുബന്ധിച്ചുള്ള അടിയന്തരങ്ങളും ഇപ്പോള്‍ നടക്കുന്നത്‌ ‘നല്ലവരായ’ നാട്ടുകാരുടേയും ഭക്തജനങ്ങളുടേയും ശ്രമം ഒന്നുകൊണ്ടുമാത്രമാണ്‌. അതിനുവേണ്ടി ക്ഷേത്രോപദേശക സമിതികള്‍ സമാഹരിക്കുന്ന തുകയുടെ വീതാംശവും ബോര്‍ഡിനു നല്‍കണം. ബോര്‍ഡിനും ഉദ്യോഗസ്ഥന്മാര്‍ക്കും എപ്പോഴും താല്‍പ്പര്യം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വഴിപാടു തുകകളുടെ വര്‍ധനവിലും മാത്രമാണ്‌. കോടതികള്‍ കാര്യക്ഷമമായി ഇടപെടുന്നതുകൊണ്ടുമാത്രമാണ്‌ പല ക്ഷേത്രങ്ങളുടേയും ഉത്തരവും കഴുക്കോലും താഴികക്കുടങ്ങളും യഥാസ്ഥാനങ്ങളില്‍ ഇരിക്കുന്നത്‌. എന്നിട്ടും ഹരിപ്പാട്ട്‌ അമ്പലത്തിലെ വിലമതിക്കാനാവാത്ത കമ്പ വിളക്കുകള്‍ ബോര്‍ഡുദ്യോഗസ്ഥന്മാര്‍ രായ്ക്കുരാമാനം അടിച്ചുമാറ്റി. നാട്ടുകാരുടെ ദീര്‍ഘകാലത്തെ സമരങ്ങള്‍ക്കുശേഷവും കുറ്റക്കാര്‍ ശിക്ഷിയ്ക്കപ്പെട്ടില്ല.
വാല്‍ക്കഷ്ണം
ഇനി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്നവര്‍ ഗേറ്റില്‍ വച്ചുതന്നെ പണമടച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക ഗേറ്റ്‌ പാസ്സ്‌ വാങ്ങണമെന്നുള്ള ആര്‍ഡര്‍ അധികം താമസിയാതെ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

ജെ.ശക്തിധരന്‍

sanghadeepam news

വല്ലാര്‍പാടം: ദുബായ്‌ പോര്‍ട്സ്‌ നിലപാട്‌ രാജ്യത്തിന്‌ ഭീഷണി

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയാകുന്നു. സെസ്‌ പദവിയുടെ മറവിലാണ്‌ ദുബായ്‌ പോര്‍ട്സ്‌ വേള്‍ഡ്‌ അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ വെല്ലുവിളിച്ചുകൊണ്ട്‌ വല്ലാര്‍പാടം തങ്ങളുടെ സാമ്രാജ്യമാണെന്ന്‌ പ്രഖ്യാപിക്കുന്നത്‌. ഇവിടെ മറ്റൊരു ഏജന്‍സിയുടെ പരിശോധനയും അനുവദിക്കില്ലെന്ന്‌ ഇവര്‍ പറയുന്നു.
രാജ്യത്തെ ആദ്യത്തെ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയാണ്‌ (സെസ്‌) വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍. സ്വകാര്യ മേഖലയിലുള്ള ഇവിടം കേന്ദ്രീകരിച്ച്‌ ആയിരക്കണക്കിന്‌ കോടിയുടെ കള്ളക്കടത്തുകള്‍ നടക്കുന്നതായിട്ടാണ്‌ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ വിവരം ലഭിച്ചിട്ടുള്ളത്‌. കഴിഞ്ഞ ദിവസം 1.37 കോടിയുടെ രക്തചന്ദനം പിടികൂടിയിട്ടും ടെര്‍മിനലില്‍ കസ്റ്റംസ്‌ പരിശോധന അനുവദിക്കില്ലായെന്ന ധാര്‍ഷ്ട്യത്തിലാണ്‌ ദുബായ്‌ പോര്‍ട്ട്‌ അധികൃതര്‍.
ഐലന്റിലെ ഫ്രൈറ്റ്‌ സ്റ്റേഷനിലെ കസ്റ്റംസ്‌ പരിശോധനക്ക്‌ ശേഷം മുദ്രവയ്ക്കപ്പെടുന്ന കണ്ടെയ്നര്‍ ഒന്ന്‌ രണ്ട്‌ മണിക്കൂറിനുള്ളില്‍ വല്ലാര്‍പാടത്ത്‌ എത്തുവാനാകും. വൈകിട്ട്‌ നാലിന്‌ പരിശോധന നടത്തി റബര്‍മാറ്റ്‌ ആണെന്ന്‌ കണ്ടെത്തി ഐലന്റ്‌ വിട്ട മുദ്രവച്ച കണ്ടെയ്നര്‍ പിറ്റേന്ന്‌ പുലര്‍ച്ചെ നാലിനാണ്‌ വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തുന്നത്‌. ഇതിനിടയില്‍ കസ്റ്റംസ്‌ സീല്‍ പൊട്ടിക്കാതെ ബോഡിമാറ്റി രക്തചന്ദനം കയറ്റിയാണ്‌ എത്തിയത്‌. ഇതേരീതിയില്‍ സ്ഫോടകവസ്തുക്കളും രാജ്യസുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന മറ്റ്‌ സാധനങ്ങളും വരുകയും പോവുകയും ചെയ്യാമെന്ന അവസ്ഥയാണുള്ളത്‌. സെസ്‌ നിയമത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ്‌ കമ്പനി പരിശോധന നിഷേധിക്കുന്നത്‌. ആഗസ്റ്റ്‌ എട്ടിന്‌ കസ്റ്റംസ്‌ കമ്മീഷണര്‍ ടെര്‍മിനലില്‍ പരിശോധന നടത്തുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കത്തുനല്‍കിയെങ്കിലും ദുബായ്‌ പോര്‍ട്ട്‌ അധികൃതര്‍ അനുവാദം നിഷേധിക്കുകയായിരുന്നു. വല്ലാര്‍പാടത്തെക്കുറിച്ച്‌ ദുരൂഹതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ്‌ ബ്യൂറോ അധികൃതര്‍ പലവട്ടം ഇവിടെ പരിശോധനക്ക്‌ എത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ പരിധിയ്ക്ക്‌ പുറത്താണെന്ന നിലപാടാണ്‌ അധികൃതര്‍ സ്വീകരിച്ചത്‌. ഇത്‌ രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാജ്യത്തിനകത്ത്‌ മറ്റൊരു രാജ്യമെന്ന അവസ്ഥയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളായ ഡിആര്‍ഐയും കസ്റ്റംസും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ്‌ ബ്യൂറോയും ക്ഷുഭിതരാണ്‌. ഈ നടപടി അനുവദിക്കാനാവില്ലെന്ന നിലപാടിലാണവര്‍. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ശക്തമായ തീരുമാനമില്ലെങ്കില്‍ വല്ലാര്‍പാടത്തെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും കസ്റ്റംസിന്‌ ഉദ്ദേശ്യമുണ്ട്‌.

Monday, 31 October 2011

sanghadeepam news

ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

ബംഗളൂരു: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി നയിക്കുന്ന ജനചേതനയാത്രക്ക്‌ കര്‍ണാടകയില്‍ ഉജ്ജ്വല വരവേല്‍പ്പ്‌.

കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കൊച്ചിയില്‍നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇവിടെയെത്തിയ അദ്വാനിക്കും സംഘത്തിനും സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ദേശീയ നേതാക്കളായ എം.വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്‌, എച്ച്‌.എന്‍.അനന്തകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാഷണല്‍ കോളേജ്‌ ഗ്രൗണ്ടില്‍ നടന്ന റാലിയിലും പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പാര്‍ട്ടി നിയമസഭാംഗങ്ങളും ഭാരവാഹികളുമെല്ലാം സന്നിഹിതരായിരുന്നു. അദ്വാനിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ നഗരത്തിലും യാത്രയുടെ റൂട്ടുകളിലും വന്‍ സുരക്ഷാ മ്രീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കര്‍ണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്നതിനായി അദ്വാനി ഇന്ന്‌ രാവിലെ മംഗലാപുരത്തേക്ക്‌ പോകും. രണ്ടുദിവസം നീളുന്ന യാത്രക്കുശേഷം ഗോവയിലേക്ക്‌ കടക്കും. അഴിമതിക്കെതിരെയും സല്‍ഭരണത്തിനുവേണ്ടിയും ബിജെപി നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പാര്‍ട്ടി കര്‍ണാടക ഘടകത്തിന്റെ നേതൃത്വത്തില്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ കെ.എസ്‌.ഈശ്വരപ്പ അറിയിച്ചു.

ഇതിനിടെ, ജനചേതനയാത്രക്കെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട 500ലേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അദ്വാനിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഓള്‍ഡ്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ ഉപരോധിച്ച്‌ കെപിസിസി പ്രസിഡന്റ്‌ ജി.പരമേശ്വരയും അറസ്റ്റിലായിട്ടുണ്ട്‌.

Saturday, 29 October 2011

sanghadeepam news

വിശ്വസിക്കരുത് മുതിര്‍ന്നവരെ...
മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് കഴിഞ്ഞ തലമുറ പഠിച്ചത്. മുതിര്‍ന്നവരെ സൂക്ഷിക്കണമെന്നാണ് പുതിയ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ എപ്പോഴും വാത്സല്യത്തിന്റേതല്ലാതാകുന്ന കാലമാണിത്.

സ്‌കൂള്‍വാഹനത്തിലെ കിളിയാണ് വില്ലന്‍. ഇതിന്റെ ഇര എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമെല്ലാം ഈ പെണ്‍കുട്ടിയുടെ അടുത്ത് കിളി കഴുകനാകും. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ കിളിയുടെ വെല്ലുവിളി. ആരോടെങ്കിലും പറഞ്ഞാല്‍ വിവരമറിയുമെന്ന് ഭീഷണി. പെണ്‍കുട്ടി പരാതിയുമായി നേരെ അധ്യാപികയുടെ അടുത്തേക്ക്. എന്നാല്‍ അധ്യാപികയുടെ നിലപാട് കുട്ടിയെ കരയിക്കുന്നതായിരുന്നു. 'നീ ഇത് ആരോടും പറയണ്ട. വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകും പൊല്ലാപ്പ്. സ്‌കൂളിന്റെ പേര് കളയണ്ട.' വീട്ടുകാര്‍ 'വയലന്റ്' ആകണ്ട എന്നു കരുതി പെണ്‍കുട്ടി വീട്ടിലും ഒരക്ഷരം മിണ്ടിയില്ല. കിളിയെ പേടിച്ച് ഓരോ കാരണം പറഞ്ഞ് ഒരാഴ്ച സ്‌കൂളില്‍ പോയില്ല. പിന്നെ വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി. കിളിശല്യം തുടര്‍ന്നു.

കൗണ്‍സലിങ്ങിന് വിധേയരായ പെണ്‍കുട്ടികളില്‍ നിരവധി പേര്‍ ബസ്സിലെ കിളിശല്യം തുറന്നു പറഞ്ഞു. ആരും തന്നെ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കാരണം അനന്തരഫലം എന്താകുമെന്ന ആശങ്കയായിരുന്നു ഈ കുട്ടികള്‍ക്ക്.

ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് മൂത്രാശയരോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. ധരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകത, വീട്ടിലെയും സ്‌കൂളിലെയും മൂത്രപ്പുരയുടെയും കക്കൂസിന്റെയും വൃത്തിയില്ലായ്മ, ശുചിത്വമില്ലായ്മ എന്നിവയെല്ലാം കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൊബൈല്‍ ഫോണ്‍

500 ഓളം കുട്ടികളില്‍ മൊബൈല്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കം. കുറച്ചുപേര്‍ക്ക് വീട്ടുകാര്‍ മൊബൈല്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്. കുറേ പേര്‍ക്ക് അവരുടെ ഫ്രന്‍സുകളും. സുഹൃത്തുക്കള്‍ മുഖേനയും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണാനിടയായവരും ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാനോ പരിഹരിക്കപ്പെടാനോ അവസരങ്ങളില്ല. സ്‌കൂള്‍ അധികൃതരെയും വീട്ടുകാരെയും പ്രശ്‌നം അവതരിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്നു. ഇക്കൂട്ടര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമോ എന്ന ഭയമാണ് പെണ്‍കുട്ടികള്‍ പലതും പറയാന്‍ മുതിരാത്തത്.

തൃശ്ശൂര്‍ വിമല കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശാ പി. റാവു ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ബന്ധുവീട്ടില്‍ പോയിനിന്ന പെണ്‍കുട്ടി മനോവിഷമത്തോടെ മടങ്ങിവരുന്നു. വിവരമന്വേഷിച്ച അമ്മയോട് അവള്‍ മനസ്സ് തുറന്നു. ഒരു അടുത്ത ബന്ധുവില്‍നിന്നുണ്ടായ മോശം പെരുമാറ്റമായിരുന്നു അവള്‍ പറഞ്ഞത്. പക്ഷേ, അധ്യാപിക കൂടിയായ അമ്മ മകളെ ശാസിച്ചു. അവന്‍ അങ്ങനെ ചെയ്യില്ല. നീ വേണ്ടാത്തത് ചിന്തിച്ചുണ്ടാക്കുകയാണ് എന്നായിരുന്നു അമ്മയുടെ പ്രതികരണം. അതോടെ മകള്‍ തകര്‍ന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് മകളാണ് ശരിയെന്ന് അമ്മയ്ക്ക് മനസ്സിലായെങ്കിലും വൈകിയിരുന്നു.

കായിക പരിശീലനത്തിന് പോയ മൂന്നാം ക്ലാസുകാരന്‍, അധ്യാപകന്റെ ബലഹീനതകളെക്കുറിച്ച് അച്ഛനോട് പറഞ്ഞത് ഇങ്ങനെ, 'ആ മാഷ് ചീത്തയാണ്. ഞാന്‍ പോകുന്നില്ല'. എന്നാല്‍ അച്ഛന്‍ ആദ്യം അതത്ര കാര്യമായി എടുത്തില്ല. സാര്‍ സ്ട്രിക്റ്റായതുകൊണ്ട് തോന്നുന്നതാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.