Monday, 26 December 2011

11.പരമ പവിത്രമതാമീ മണ്ണില്‍..


പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ 
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2)
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്‍സി‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)

http://www.geetganga.org/audio/download/166/artist+-+Track+11.mp3
  

12 comments:

  1. പരമ പവിത്റം .......
    എന്ന ഗാനം ഒരോ ഇന്ത്യാക്കാരന്റെയും ഹൃദയ തുടിപ്പാണ്

    ReplyDelete
  2. ഗണാഞ്ജലിയുടെ mp3 ഇതിൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു.അതിന്ടെ ഈണം മനസ്സിലാക്കി പഠിക്കുവാനും പഠിപ്പിക്കുവാനുമാണ്.

    ReplyDelete
  3. ഈ ഗീതത്തിലെ വരികളെ പോലെ പവിത്രമാവണം മനസ്സും മണ്ണും

    ReplyDelete
  4. ഭാരത് മാതാ കി ജയ്

    ReplyDelete
  5. ഭാരത് മാതാ കി ജയ് 🙏

    ReplyDelete
  6. ഇതിന്റെ മുഴുവന്‍ വരികളും കിട്ടിയാല്‍ നന്നായിരുന്നു.

    ReplyDelete
  7. മനോഹരമായ ഒരു ദേശഭക്തിഗാനമാണ് ഇത്. ഭാരതത്തെ 'പൂങ്കാവന
    മായി വാഴ്ത്തിയ 'സാരേ ജഹാം സെ അച്ഛാ' എന്ന ഡോ. ഇഖ്ബാലിൻ്റെ ഗാനം ഓർമ്മ വരുന്നു.
    'പൂജിക്കാൻ' എന്ന പദം 'ഭക്തി' എന്നതുപോലെ ഉൾക്കൊള്ളാവുന്നതേ ഉള്ളൂ.

    ReplyDelete
  8. ഇതെങ്ങിനെ ഒരു ദേശഭക്തി ഗാനം ആകും ?

    ReplyDelete
  9. ഇത് ദേശഭക്തിഗാനം അല്ല

    ReplyDelete
  10. ഇത് ദേശഭക്തിഗാനം അല്ല

    ReplyDelete