Sunday, 24 February 2013

ഈശ്വരകൃപ


പക്ഷികളുടെ ഭാഷവശമുള്ള ഒരു ബ്രാഹ്മണന്‍ ഒരു ദിവസം ഒരു ആല്‍മരചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു . ആ മരത്തിന്റെ ചില്ലയിലിരുന്ന് രണ്ടു പക്ഷികള്‍ സംസാരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു . 

  ലോകത്തില്‍ ഏറ്റവും അധികം ഈശ്വരകൃപലഭിച്ച മനുഷ്യനെകുറിച്ചായിരുന്നു ആ പക്ഷികള്‍ സംസാരിച്ചത് . ഇതില്‍ ഒരു പക്ഷി പറഞ്ഞു : 

   ''ഉദയപുരം പട്ടണത്തിലെ കാളിക്ഷേത്രനടയില്‍ ഇരിക്കുന്ന ഒരു ചെരുപ്പ് കുത്തിയാണ് ഈശ്വരകൃപലഭിച്ചവരില്‍ ഏറ്റവും മുന്നില്‍ . എന്നാല്‍ ആ മനുഷ്യന്‍ ഇതുവരെ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടുമില്ല''.

    കിളികളുടെ ഈ വാക്കുകേട്ട ബ്രാഹ്മണന് അത്ഭുതമായി . ഇതുവരെയും ക്ഷേത്രദര്‍ശനം നടത്താത്ത ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ ഈശ്വരകൃപലഭിച്ചതിനെ കുറിച്ച് അറിയണമെന്ന് ഭ്രാഹ്മണന് തോന്നി .

 ഉടന്‍തന്നെ ഭ്രാഹ്മണന്‍ ഉദയപുരം പട്ടണം ലക്ഷ്യമാക്കി നടന്നു .അവിടെയുള്ള കാളിക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവശനും ക്ഷീണിതനുമായ ഒരു ചേരിപ്പുകുത്തിയെ ഭ്രാഹ്മണന് കാണാന്‍ കഴിഞ്ഞു .

  ചെരുപ്പ് കുത്തിയുടെ സമീപമെത്തിയ ഭ്രാഹ്മണന്‍ , ഈ അടുത്തകാലത്ത് അയാളുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവം ഉണ്ടായോ എന്ന് അന്വേഷിച്ചു. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം ചെരിപ്പ്‌കുത്തി പറഞ്ഞു .

  '' എന്റെ ഭാര്യക്ക് ഒരാഗ്രഹമുണ്ടായിരുന്നു .ഈ പട്ടണത്തില്‍ കിട്ടുന്ന ഏറ്റവും വിശേഷപെട്ട ഭക്ഷണം കഴിക്കണമെന്ന് . എന്നാല്‍ എന്റെ കയ്യിലാകട്ടെ അതിനുള്ള പണവുമുണ്ടായിരുന്നില്ല. എന്തായാലും ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് കരുതി ഞാന്‍ കൂടുതല്‍ സമയം ജോലിയെടുത്തു . അതില്‍നിന്നും കുറച്ചു പണം മിച്ചം പിടിച്ചു സൂക്ഷിച്ചു . ഈ വിധം മിച്ചംപിടിച്ചതുകയുമായി ഞാന്‍ ആ വിശേഷപ്പെട്ട ഭക്ഷണം വാങ്ങി ഒരുദിവസം വൈകിട്ട് വീട്ടിലെക്ക് നടന്നു . ഇങ്ങനെ നടന്നുപോകുമ്പോള്‍ വിശന്നു തളര്‍ന്ന  ഒരു യാചകന്‍ എന്റെ മുന്നില്‍ വന്ന് കൈ നീട്ടി. എനിക്കെന്തോ അയാളില്‍ ദയ തോന്നി , അയാള്‍ക്ക് നല്‍കാന്‍ എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല . ആകെയുണ്ടായിരുന്നത് ആ ഭക്ഷണപോതിയായിരുന്നു . പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഞാനാ ഭക്ഷണപൊതി യാചകന് നല്‍കി . അയാള്‍ ആര്‍ത്തിയോടെ അത് കഴിക്കുന്നത് നോക്കി ഞാനവിടെതന്നെ നിന്നു . കഴിച്ചുകഴിഞ്ഞതിനു ശേഷം നന്നിയോടെ അയാളെന്നെ നോക്കി പുഞ്ചിരിച്ചു . അതിനുശേഷം ഞാന്‍ വീട്ടിലെക്കും അയാള്‍ അയാളുടെ വഴിക്കും പോയി ''.

    ചെരുപ്പ്കുത്തി പറഞ്ഞത് കേട്ട് ഭ്രാഹ്മണന് കാര്യം മനസിലായി . എത്രതന്നെ ക്ഷേത്രദര്‍ശനം നടത്തിയിട്ടും വഴിപാടുകള്‍ നടത്തിയാലും തന്നെക്കാള്‍ ചെറിയവനെ സ്നേഹിക്കുകയും വിശക്കുന്നവന് ഭക്ഷണം നല്‍കുകയും ചെയ്‌താല്‍ എളുപ്പം ഈശ്വരകൃപ ലഭിക്കും .

ഗുണപാഠം : മാനവസേവ തന്നെയാണ് മാധവസേവ 


പ്രകൃതിയും ജീവിതപാഠവും


ഒരിക്കല്‍ ഒരു അവധൂതസന്യാസിയോട് ഒരാള്‍ ചോദിച്ചു :


''മഹാത്മന്‍ ! അങ്ങ് എങ്ങനെയാണ് യാതൊരു അല്ലലുമില്ലാതെ ഈ വിധം പരമാനന്ദമായി സഞ്ചരിക്കുന്നത് ?''

അതുകേട്ട് അവധൂതസന്യാസി പറഞ്ഞു :


''ഞാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോന്നിലും നിന്ന് പാഠം പഠിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു ''.


''അതെന്തോക്കെയാണ് ?'' മറ്റെയാള്‍ ചോദിച്ചു . അവധൂതന്‍ മറുപടി പറഞ്ഞു :


''ഭൂമിയില്‍നിന്നാണ് ഞാന്‍ ക്ഷമ പഠിച്ചത് .ആളുകള്‍ എത്രതന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതിഷേധവും ഇല്ലാത്തതാണ് ഭൂമി . അതുപോലെ അന്യരുടെ ശകാരവും നിന്ദയും ഒന്നും കണക്കാക്കാതെ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കണ്ട് ജീവിക്കുന്നു .


വൃക്ഷത്തില്‍ നിന്നാണ് ഞാന്‍ പരോപകാരത്തിന്‍റെ പാഠം പഠിച്ചത് .അവ സ്വാര്‍ത്ഥചിന്ത ഏതുമില്ലാതെ പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവര്‍ക്കായി നല്‍കികൊണ്ടേയിരിക്കുന്നു .


മുക്കുവനില്‍നിന്നാണ് ഞാന്‍ ധ്യാനം പഠിച്ചത് . അവന്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ അടുത്ത് നടക്കുന്ന മറ്റൊന്നിലും അവന്‍റെ  ശ്രദ്ധഎത്തുന്നില്ല .ചൂണ്ടയില്‍ മത്സ്യം കൊത്തുന്നതും ശ്രദ്ധിച്ചാണ് അവന്‍റെ  യിരിപ്പ് .അതുപോലെ ഏകാഗ്രത ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് .


മാംസക്കഷണം കൊത്തിപ്പറക്കുന്ന പരുന്തില്‍നിന്നാണ് ഞാന്‍ ആഗ്രഹമാണ് എല്ലാആപത്തുകള്‍ക്കും കാരണമെന്ന് ഞാന്‍ പഠിച്ചത് .പരുന്ത് മാംസക്കഷണം കൊണ്ട് പറക്കുമ്പോള്‍ ധാരാളം കാക്കകള്‍ അതിന്‍റെ  പിറകെ ചെന്ന് ശല്യം ചെയ്യുന്നു .മാംസക്കഷണം ഉപേക്ഷിച്ചാലോ കാക്കകളെല്ലാം പരുന്തിനെ ഉപേക്ഷിച്ച് മാംസകഷണത്തിന്‍റെ  പുറകെപോകുന്നു .  

ഒന്നും സ്വന്തമായി ശേഖരിച്ചുവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഞാന്‍ പഠിച്ചത് തേനീച്ചകളില്‍നിന്നാണ് . തേനീച്ചകള്‍ വളരേ പണിപ്പെട്ട് തേന്‍ ശേഖരിച്ചുവക്കുന്നു .എന്നാല്‍ അതെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോകുകയും ചെയ്യുന്നു .

യാദൃശ്ചികമായി ലഭിക്കുന്ന ലാഭങ്ങളില്‍ സന്തുഷ്ടനാകണമെന്ന് ഞാന്‍ പഠിച്ചത് പെരുബാബില്‍ നിന്നാണ് .പെരുബാബാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിഞ്ഞ് ദിവസവും ശാന്തമായി കിടക്കുന്നു .

                          കടലില്‍  നിന്നാണ്   ഞാന്‍  എപ്പോഴും അക്ഷോഭ്യനായിരിക്കണമെന്ന്  പഠിച്ചത് .എത്ര തന്നെ പുഴകള്‍ വന്നുചെര്‍ന്നാലും കര കവിയുകയോ വറ്റുകയോ ചെയ്യാത്തതാണ് കടലിന്‍റെ  പ്രകൃതി .അവയെല്ലാം ഒരര്‍ത്ഥത്തില്‍ എന്‍റെ  ഗുരുക്കന്മാര്‍ തന്നെ . 


ഗുണപാഠം : പ്രകൃതിയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ഗുരു 




Thursday, 21 February 2013

എകാത്മതാമന്ത്രം


യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ 
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം 
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി

ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ

ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം 
സ ഏക ഏവ പ്രഭുരദ്വിതീയഃ

ഓം ശാന്തിഃ   ശാന്തിഃ   ശാന്തിഃ 

                                      അര്‍ത്ഥം

മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ ;

ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;

ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .

Audio Download Link:
http://www.geetganga.org/audio/download/256/Ekatmata-Mantra.mp3

സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍

                ഭാരതത്തിന്റെ അധ്യാത്മികതേജസ്സായ സ്വാമിവിവേകാനന്ദന്‍ പരിവ്രാചകനായി രാജ്യമെങ്ങും സഞ്ചരിച്ച് കന്യാകുമാരിയിലെ ശ്രീദേവിപാറയില്‍ തപസ്സനുഷ്ടിക്കാന്‍ പോയത് കേരളം വഴിയായിരുന്നു .1892 ല്‍

              മൈസൂരില്‍നിന്നും തീവണ്ടിമാര്‍ഗം ഷോര്‍ണ്ണുരില്‍ എത്തിയ സ്വാമിജി കാളവണ്ടിയിലാണ് തൃശൂരില്‍ എത്തിയത് . അക്കാലത്ത്  തൃശൂരില്‍ നിന്ന് ഏറണാകുളത്തെക്കുള്ള സാധാരണ യാത്ര വഞ്ചിവഴിയാണ് .ഷോര്‍ണൂര്‍ ----- ഏറണാകുളം തീവണ്ടി പാത അന്ന് നിലവില്‍ വന്നിട്ടില്ല .കൊക്കാലയില്‍നിന്ന് വഞ്ചി കയറി കൊടുങ്ങല്ലൂര്‍ക്കും അവിടെനിന്ന് ഏറണാകുളത്തെക്കും പോകണം .കൊടുങ്ങല്ലൂരിനടുത്തുള്ള കരുപ്പടന്നയില്‍ നിന്ന് അക്കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെക്കും വഞ്ചി ലഭിക്കുമായിരുന്നു .

           സ്വാമി കൊടുങ്ങല്ലൂരില്‍ മൂന്നു ദിവസം ഉണ്ടായിരുന്നു . ദേവിക്ഷേത്രസന്നിധിയിലുള്ള ഒരു ആലിന്‍ചുവട്ടില്‍ ആണ് വിശ്രമിച്ചിരുന്നത്. ജാതി പറയാതിരുന്നതിനാല്‍ ക്ഷേത്രപ്രവേശനം അനുവദിച്ചില്ല .കൊടുങ്ങല്ലൂര്‍ കോവിലകത്തെ പണ്ഡിതശ്രേഷ്ഠരായ കൊച്ചുണ്ണിതമ്പുരാനും ഭട്ടന്‍ തബുരാനും അതീവ തേജസ്വിയായ ഈ യുവ സന്യാസിയെ സന്തര്‍ശിച്ച് ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു .വാദമുഖങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറുപടിപറയുന്നത് കേട്ടപ്പോള്‍ അദ്ധേഹത്തിന്റെ അറിവിന്റെ ആഴം അവരില്‍ മതിപ്പുളവാക്കി പണ്ഡിതനായ ഒരു യുവ സന്യാസി എന്നല്ലാതെ അത് സ്വാമി വിവേകാനന്ദനാണെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .

          തബുരാക്കാന്‍മാരില്‍നിന്ന് അബലനടയിലെ ആലിന്‍ചുവട്ടിലിരിക്കുന്ന യുവസന്യാസിയുടെ പാണ്ടിത്യത്തെക്കുറിച്ച് അറിയാനിടയായ കോവിലകത്തെ തബുരാട്ടിമാരും സ്വാമിയെ സന്തര്‍ശിച്ച് സംഭാഷണം നടത്തി . ശുദ്ധസംസ്കൃതത്തിലാണ് അവര്‍ സംസാരിച്ചത് . ആറുമാസം മുന്‍പ് ബംഗാളില്‍ ഇറങ്ങിയ ഒരു സംസ്കൃത ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങളെകുറിച്ച് തമ്പുരാട്ടിമാര്‍സംശയംചോദിച്ചത് സ്വാമിജിയെ കോരിത്തരിപ്പിച്ചു. ഈ ഓര്‍മ്മ മനസ്സില്‍വച്ചാണ് സ്വാമിജി പിന്നീട് എഴുതിയത് :

       മലബാറിലെ സ്ത്രീകളാണ് എല്ലാ സംഗതികളിലും മുന്നില്‍ . അനിതരസാധാരണമായ വൃത്തിയും വെടിപ്പും എല്ലായിടത്തും ദൃശ്യമാണ് .വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രചോദനംഎങ്ങുമുണ്ട് ഞാന്‍ ആപ്രദേശത്തായിരുന്നപ്പോള്‍ ശുദ്ധസംസ്കൃതം സംസാരിക്കുന്ന അനേകം സ്ത്രീകളെ കാണുകയുണ്ടായി .ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ പത്തുലക്ഷത്തില്‍ ഒരുസ്ത്രീക്കുപോലും സംസ്കൃതം സംസാരിക്കുവാന്‍ കഴിവുണ്ടാകുകയില്ല .

Tuesday, 19 February 2013

ഹിന്ദു ഐക്യവേദി വിശാല ഹിന്ദു സമ്മേളനം


വിശാല ഹിന്ദു സമ്മേളനം

****************************

യുഗ പരിവര്‍ത്തകന്‍ സ്വാമി വിവേകാനന്ദന്റെയും കേരള 

നവോഥാന നായകന്‍ അയ്യങ്കാളിയുടെയും നൂറ്റി അമ്പതാം 

ജയന്തി വര്‍ഷം ആയ രണ്ടായിരത്തി പതിമൂന്നില്‍ തുല്യനീതി 

"സര്‍വ്വ മതസ്ഥര്‍ക്കും ഉറപ്പുവരുത്തുക " എന്ന മുദ്രാവാക്യം 

ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി 

വിശാല ഹിന്ദു സമ്മേളനം നടത്തുന്നു...
സമ്മേളനത്തില്‍ എല്ലാവരും പങ്കാളികള്‍ ആകുക,
വിജയിപ്പിക്കുക.....

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം...

ലോകറെക്കോര്‍ഡിലേക്കൊരു സൂര്യനമസ്‌കാരം...

--------------------------------------------------------

മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനിടയിലും രാജ്യത്തിന്റെ 

വിവിധ ഇടങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സൂര്യനമസ്‌കാരം നടന്നു. രണ്ട് 

കോടിയോളം വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്‌കാരത്തില്‍ 

പങ്കെടുത്തെന്നും ഇത് ലോകറെക്കോര്‍ഡാണെന്നും 

സംഘാടകര്‍ അവകാശപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 

150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 

പരിപാടി സംഘടിപ്പിച്ചത്

Monday, 18 February 2013

ഫെബ്രുവരി - 19 ശിവജിയുടെയും ഗുരുജിയുടെയും ജന്മദിനം


ഭാരതത്തിലെമ്പാടുമുള്ള ദേശസ്നേഹികള്‍ അഭിമാനത്തോടെ മാത്രം സ്മരിക്കുന്ന നാമമാണ് ഛത്രപതി ശിവാജി .അടിമത്വത്തില്‍ ആണ്ടുകിടന്ന ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ രണാങ്കണത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോരാളി .സ്വപിതാവിനെപോലും തടവിലാക്കി അധികാരത്തിലെത്തിയ അധര്‍മ്മത്തിന്റെ അവതാരമായ അൌറംഗസീബിന്റെ ഉറക്കം കെടുത്തിയ കാട്ടെലി ഒരേ സമയം ബ്രിട്ടീഷ് കാരെയും മുഗുളന്‍മാരെയും നേരിട്ട മാതൃഭൂമിയുടെ വീരപുത്രന്‍ ,അങ്ങനെയങ്ങനെ എത്രയേറെ വിശേഷണങ്ങള്‍ ആണ് ഛത്രപതി ശിവാജിക്ക് .

  ശത്രുവിനെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് കീഴ്‌പെടുത്തുക മാത്രമല്ല ,സ്വരാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിലും ശ്രദ്ധാലുവായ ഭരണാധികാരി .കേവലം അഞ്ചുപതിറ്റാണ്ടിന്റെ ജീവിതയാത്രക്കിടക്ക് എത്രയെത്ര അഗ്നിപരീക്ഷകളെയാണ് അദ്ദേഹം അതിജീവിച്ചത് . ഇത്തരം ഗുണഗാനങ്ങളുടെ മൂര്‍ത്തിമത്ഭാവമായതിനാലാണ് .ശിവാജി മഹാരാജാവിന്റെ മുന്നൂറാം വാര്‍ഷികാഘോഷം ഭാരതത്തില്‍ അങ്ങോളമിങ്ങോളം ആഘോഷിച്ചത് .രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെ വിവിധപരിപാടികളില്‍ ഭാഗഭാക്കായി .അദ്ധേഹത്തിന്റെ ജന്മദിനമാണ് ഫെബ്രുവരി 19.