Thursday, 29 March 2012

ഉപവാസവും ആരോഗ്യവും:


ഇന്ന്‌ പ്രകൃതി ചികിത്സാ സമ്പ്രദായങ്ങള്‍ നാട്ടില്‍ പ്രചരിച്ചതുകൊണ്ട്‌ ഉപവാസത്തിന്‍റെ പ്രാധാന്യം കൂടുതല്‍ ആളുകള്‍ മനസ്സിലാക്കുന്നുണ്ട്‌. മനുഷ്യശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്ന്‌ ഭാരതീയ വൈദ്യയോഗശാസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രകൃതിയിലെ പഞ്ചഭൂതങ്ങളുമായി നമ്മുടെ ശരീരത്തിന്‌ ആധാരമായ പഞ്ചഭൂതങ്ങള്‍ക്ക്‌ നിരന്തര സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ ആരോഗ്യം നമുക്ക്‌ ഉണ്ടാകുന്നുള്ളൂ. പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ആകാശം എന്ന ഘടകം നമ്മുടെ ശരീരത്തിന്‌ ലഭ്യമാകണമെങ്കില്‍ അതിന്‌ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉപവാസമാണ്‌.

ഉപവാസത്തിലൂടെ വയര്‍ ശൂന്യമാകുമ്പോള്‍ ആകാശം നമ്മുടെ ശരീരത്തിന്റെ ജൈവഘടനയോട്‌ കൂടിച്ചേരുന്നു. ആയുര്‍വേദം ഉപദേശിക്കുന്നത്‌ മിതവും ഹിതവുമായ ഭക്ഷണക്രമത്തേയാണ്‌. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, ശരീരത്തിന്‌ അനുയോജ്യമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഓരോ കാലങ്ങള്‍ക്കും യോജിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഉപയോഗിക്കുക, യുക്തമായ നിലയില്‍ ഉപവസിക്കുക തുടങ്ങിയവയെല്ലാം ആരോഗ്യസംരക്ഷണത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും അഭിവാജ്യഘടങ്ങളാണ്‌.

മാസത്തില്‍ ഒരു ദിവസമെങ്കിലും ഉപവസിക്കുന്നത്‌ നന്നായിരിക്കും. സംസ്കരണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒരുക്കമുള്ളവര്‍ക്ക്‌ അമാവാസി, പൗര്‍ണമി ദിനങ്ങളില്‍ ഉപവസിക്കുകയാണെങ്കില്‍ അത്‌ കൂടുതല്‍ ഗുണം ചെയ്യും. ഉപവാസം അനുഷ്ഠിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു ദിവസം ഉപവാസം എന്നുപറഞ്ഞാല്‍ 24 മണിക്കൂര്‍ ഭക്ഷണം ഒഴിവാക്കിയിരിക്കണം. അതിന്‌ പറ്റാത്തവര്‍ ചുരുങ്ങിയത്‌ 12 മണിക്കൂര്‍ എങ്കിലും ഭക്ഷണം ഇല്ലാതെ കഴിച്ചുകൂട്ടണം. എന്നുമാത്രമല്ല, ഉപവാസം എടുക്കുന്നതിന്റെ തലേനാള്‍ രാത്രി ലഘുഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അതുപോലെ ഉപവാസം കഴിഞ്ഞ ഇടനെയും ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്‌.

ഉപവാസം കഴിഞ്ഞ ഉടനെ ആര്‍ത്തിപിടിച്ച്‌ കിട്ടിയതൊക്കെ വാരിവലിച്ച്‌ കഴിച്ചാല്‍ അതുതന്നെ ദോഷം വരുത്തിവയ്ക്കും.
ഉപവാസം എടുക്കുമ്പോള്‍ ശരീരത്തിന്‌ അധികം ആയാസം തട്ടുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും നല്ലതല്ല. ആ ദിവസം കഴിയുന്നത്ര ശാന്തമായി ഇരിക്കുന്നതാണ്‌ ഏറ്റവും ഉചിതം.

ഇപ്രകാരം ശാസ്ത്രീയമായ രീതിയില്‍ നാം ഉപവസിക്കുകയാണെങ്കില്‍ ശരീരത്തിലെ എല്ലാ മാലിന്യങ്ങളും ശുദ്ധീകരിക്കപ്പെടും. രോഗങ്ങള്‍ക്ക്‌ ശാന്തി കൈവരിക്കും. എന്നുമാത്രമല്ല, ശരീരത്തിന്‌ നല്ല ചുറുചുറുക്കും ഉന്മേഷവും ഉണ്ടാകും. ആധുനിക കാലത്തെ മനുഷ്യജീവിതം നോക്കുമ്പോള്‍ ഉപവാസം എല്ലാവരും നിര്‍ബന്ധമായി പാലിക്കേണ്ടത്‌ കാണാം. തെറ്റായ ജീവിതരീതികളിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വന്നുചേരുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ ഇതിലും കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊരു മാര്‍ഗവും ഉണ്ടെന്ന്‌ തോന്നുന്നില്ല.

അതേ സമയം നമ്മുടെ ശരീരത്തിന്‍റെ സ്വഭാവവും ആവശ്യവും നോക്കിവേണം ഉപവാസം അനുഷ്ഠിക്കാന്‍. വൈരാഗ്യബുദ്ധിയോടെ ശരീരപീഡനം നടത്തിക്കൊണ്ട്‌ ഉപവാസം നടത്തുന്നതും നല്ലതല്ല. എല്ലാറ്റിനും അതിന്റേതായ മിതത്വവും വിവേകബുദ്ധിയോടുകൂടിയ സമീപനവും ആവശ്യമാണ്‌.


കടപ്പാട്: പാഞ്ചജന്യം

വഴിപാട്‌ നടത്തുന്നതിന്‍റെ യുക്തി:



നമ്മുടെ മനസ്സ് ഈശ്വരന് അര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് നമ്മള്‍
വഴിപാടുകള്‍ നടത്തുന്നത്. അല്ലാതെ ഈശ്വരന് നമ്മളില്‍ നിന്ന് യാതൊന്നുംതന്നെ ആവശ്യമില്ല. പ്രപഞ്ചത്തിന്‍റെ നാഥനായിരിക്കുന്ന അവിടുത്തേക്ക്‌ എന്താണ് കുറവുള്ളത്? സൂര്യന് മെഴുകുതിരിയുടെ ആവശ്യമെന്ത്? പൊതുവെ ജനങ്ങളുടെ മനസ്സ് സ്വത്തിലും പണത്തിലുമാണ് ബന്ധിച്ചു കാണുന്നത്. അതിനാല്‍ പണം സമര്‍പ്പിക്കുമ്പോള്‍ മ
നസ്സ് സമര്‍പ്പിക്കുന്നതിനു തുല്യമാണ്. അതുപോലെ ഒരുവന് പാല്‍പ്പായസം ഇഷ്ടമാണെങ്കില്‍ അത് സമര്‍പ്പിക്കുന്നതും മനസ്സ് സമര്‍പ്പിക്കുന്നതിന് തുല്യമാണ്. ഇങ്ങിനെ മനസ്സിനെ
ബന്ധിച്ചിരിക്കുന്ന ഓരോ വസ്തുക്കളെ ഈശ്വരനു സമര്‍പ്പിക്കുകയാണ് വഴിപാടിലൂടെ ചെയ്യുന്നത്. പലപ്പോഴും എന്തെങ്കിലും ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടാനാണ്‌ ജനങ്ങള്‍ ക്ഷേത്രങ്ങളില്ച്ചെന്നു വഴിപാടുകള്‍ നടത്താറുള്ളത്. അങ്ങിനെ ചെയ്യുന്നത് തെറ്റെന്നല്ല. പക്ഷെ അപ്പോഴും മനസ്സില്‍ ഈശ്വരനല്ല പ്രാധാന്യം സാധിച്ചു കിട്ടാനുള്ള ആഗ്രഹങ്ങള്‍ക്കാണ്. അവിടെ മനസ്സിന്‍റെ സമര്‍പ്പണം വരുന്നില്ല. ഒന്നും
ആഗ്രഹിക്കാതെയാണ് വഴിപാടുനടത്തുന്നതെങ്കില്‍ അത് ഉത്തമം തന്നെ. ക്ഷേത്രത്തില്‍ പോയി കാര്യസാധ്യത്തിനുവേണ്ടി വഴിപാട് നടത്തി തിരിച്ചു പോയതുകൊണ്ടായില്ല. മക്കള്‍, അവിടെ
കുറച്ചു നേരമെങ്കിലും ജപം, കീര്‍ത്തനം തുടങ്ങിയവ ചെയ്തു ഈശ്വര സ്മരണയില്‍ കഴിയണം.


കടപ്പാട്: പാഞ്ചജന്യം

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ



മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ്‌ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്ന് ജപിക്കുന്നത്. ദുഃഖങ്ങളെ മൂന്നായിട്ടാണ് തിരിച്ചിട്ടുള്ളത്.

അതില്‍ ആദ്യത്തേത് ആദ്ധ്യാത്മികമായ ദുഃഖമാണ്. ശാരീരികമായ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ഉണ്ടാകുന്നതാണിത്. 

രണ്ടാമത്തേത് അതിഭൗതീകദുഃഖമാണ്. ക്ഷുദ്രജന്തുക്കളാലും, കള്ളന്‍, വഞ്ചകന്‍, ശത്രു എന്നിവരാലും ഉണ്ടാകുന്ന ദുഃഖമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മൂന്നാമത്തേതും അവസാനത്തേതുമായ ദുഃഖം അതിദൈവീകദുഃഖമാണ്. പ്രകൃതിക്ഷോഭത്താലും പ്രതികൂലാവസ്ഥയാലും ഉണ്ടാകുന്ന ദുഃഖമാണിത്.

ഈ മൂന്നുവിധ ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കേണമേയെന്നാണ് ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ കൊണ്ടര്‍ത്ഥമാക്കുന്നത്.

കടപ്പാട്: പാഞ്ചജന്യം




ദേവദാസി സമ്പ്രദായം: സത്യവും മിഥ്യയും


മുന്‍പ് നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം വഴി ഹിന്ദു മതം അല്ലെങ്കില്‍ ഹൈന്ദവര്‍ ക്ഷേത്രങ്ങള്‍ വഴി വ്യഭിചാരം നടത്തിയിരുന്നവര്‍ ആണെന്നും, ദേവദാസികള്‍ വ്യഭിചാരികള്‍ ആയിരുന്നെന്നും, അത് ഹിന്ദു മതം അംഗീകരിച്ചു കൊടുക്കുന്നു എന്നാ തരത്തിലുള്ള ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ് ഇവിടത്തെ ക്രിസ്ത്യന്‍ മിഷനറിമാരും, ജിഹാടികളും. ഈ കുതന്ത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതിനു താങ്ങായി ചില മാധ്യമങ്ങളും സിനിമകളും ഉദ്ഭവിച്ചു. ആ പ്രചാരണങ്ങള്‍ക്ക് മുന്‍പില്‍ ഹിന്ദുവെന്നു അഭിമാനിചിരുന്നവര്‍ പോലും വീണു പോയി എന്നതാണ് വാസ്തവം. എന്താണ് സത്യം?

ആദ്യമേ പറയട്ടെ തമിഴ് നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദേവദാസി എന്ന് അറിയപ്പെടുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഉണ്ട്. അവരുടെ ജീവിത മാര്‍ഗം എന്നത് വ്യഭിചാരം ആണ്. പലരും അത് പുതു തലമുറയ്ക്കും പകര്‍ന്നു കൊടുക്കുന്നു. അതൊരു വസ്തുത ആണ്. ഇവിടെ നമ്മള്‍ അന്വേഷിക്കുന്നത് മൂന്നു കാര്യങ്ങള്‍ ആണ്. എന്തായിരുന്നു ദേവദാസി സമ്പ്രദായം? ഇന്ന് ദേവദാസി എന്നറിയപ്പെടുന്നവര്‍ യഥാര്‍ത്ഥ ദേവദാസികള്‍ ആണോ? എങ്ങിനെ അവര്‍ വ്യഭിചാരികള്‍ ആയി?

എന്താണ് ദേവദാസി? ഒരു കാലത്ത് ക്ഷേത്രങ്ങളുടെ അവിഭാജ്യ ഭാഗം ആയിരുന്നു ദേവദാസികള്‍. ക്ഷേത്രം വൃത്തിയാക്കല്‍, തിരി തെളിയിക്കല്‍, വിഗ്രഹങ്ങളെ പട്ടു അനിയിക്കള്‍ തുടങ്ങി ക്ഷേത്രത്തിലെ മിക്ക ജോലികളും ചെയ്തിരുന്നത് ഈ ദേവദാസികള്‍ ആയിരുന്നു. ദൈവത്തോടുള്ള ആരാധനയില്‍ അവര്‍ ഭക്തിയിടെ ആടുകയും പാടുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് നൃത്തവും പാട്ടും പഠിപ്പിചിരുന്നതും അവര്‍ ആയിരുന്നു. അന്ന് ക്ലാസ്സിക്കല്‍ കലകള്‍ ജീവിപ്പിച്ചു നിലനിര്‍ത്തി കൊണ്ടു പോയിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ആയിരുന്നു. ഈ യാഥാര്‍ത്യയങ്ങള്‍ക്ക് മുകളില്‍ മറയായി ഇന്ന് നിലകൊള്ളുന്നത് ചില ഗൂഡ ശക്തികള്‍ ഉണ്ടാക്കിയെടുത്ത ഒരു പാട് നുണകളും തെറ്റിധാരാണകളും മാത്രമാണ്. ദേവദാസി എന്നാ പദത്തിന്‍റെ അര്‍ഥം പോലും ദൈവത്തിന്‍റെ ദാസി എന്നാണ്.

ദേവദാസി സമ്പ്രദായത്തെ കുറിച്ച് ചരിത്രത്തില്‍ താളുകളില്‍ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് A .D 6 ആം നൂറ്റാണ്ടില്‍ ആണ്. കേശാരി രാജവംശത്തിലെ കോലാവതി രാജ്ഞി ബ്രഹ്മേശ്വര ക്ഷേത്രം നിര്‍മ്മിക്കുകയും ക്ഷേത്രത്തിലേക്ക് ദേവദാസികളെ നല്‍കുകയും ചെയ്തു. ഇതേ കാലഖട്ടത്തില്‍ മേഖേശ്വാര്‍ സോവനെശ്വാര്‍ ക്ഷേത്രങ്ങളിലും ദേവദാസികള്‍ നിലവില്‍ വന്നതായി ചരിത്രം പറയുന്നു. അക്കാലത്തു ക്ഷേത്രം എന്നത് കലയുടെ കേന്ദ്രം കൂടി ആയിരുന്നു. ക്ഷേത്ര കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കു ചെറുതല്ല. ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവ്‌ ചൂടഗംഗദേവ്ക്ഷേത്ര പരിപാലനത്തിനായി നിയോഗിച്ച 36 വിഭാഗം ജീവനക്കാരില്‍ ഒരു വിഭാഗം മാത്രം ആയിരുന്നു ദേവദാസികള്‍. ക്ഷേത്ര പരിപാലകര്‍ ആയതു കൊണ്ട് തന്നെ ഈ 36 വിഭാഗത്തില്‍ പെട്ടവര്‍ക്കും രാജാവ്‌ താമസിക്കാന്‍ ഭൂമി നല്‍കുകയും അവരുടെ ജീവിതത്തില്‍ ചിട്ടവട്ടങ്ങള്‍ കൊണ്ട് വരികയും ചെയ്തു. അവര്‍ക്കുണ്ടായിരുന്ന നിയമങ്ങള്‍ ‘മദല പഞ്ചി’ എന്നാ പുസ്തകത്തില്‍ വ്യക്തമായി പ്രതിപാതിച്ചിരുന്നു. പിന്നീട് ഈ ദേവദാസി സമ്പ്രദായം രാജ്യത്തിന്‍റെ പല ഭാഗത്തേക്കും വ്യാപിച്ചു. ഭഗവന്‍ വിഷ്ണുവിനെ പരിപാലിച്ചിരുന്ന ദേവദാസികള്‍ക്ക് സമൂഹത്തില്‍ അത്യന്തം ബഹുമാനവും ഉയര്‍ന്ന പദവിയും അധികാരവും ഉണ്ടായിരുന്നു. ലക്ഷ്മി ദേവി ആയി ആയിരുന്നു അവരെ കണക്കാക്കിയിരുന്നത്.

ദേവദാസി സമ്പ്രദായത്തിന്റെ തകര്‍ച്ച ഉണ്ടാകുന്നതു 1360 A .D യിലെ സുല്‍ത്താന്‍ ഷായുടെ ജഗന്നാഥ ക്ഷേത്ര ആക്രമണത്തോടെ ആണ്. സുല്‍ത്താനും അദ്ധേഹത്തിന്റെ പടയാളികളും പല തരത്തിലുള്ള ചൂഷണത്തിനും അവരെ വിധേയരാക്കി. രാജാ ഭാനുദേവ IV യുടെ മരണത്തെ തുടര്‍ന്ന് അദ്ധേഹത്തിന്റെ മന്ത്രി കപിലേശ്വര അധികാരം പിടിച്ചെടുക്കുകയും സൂര്യ രാജവംശത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 105 വര്ഷം നിലനിന്ന ആ രാജവംശ കലഖട്ടത്തില്‍ ദേവദാസികള്‍ക്ക് നഷ്ടപ്പെട്ട പ്രതാപവും അധികാരവും തിരിച്ചു കിട്ടി. പക്ഷെ ഷായുടെ ആക്രമണത്തോടെ തകര്‍ന്നു തുടങ്ങിയ ദേവദാസി സമ്പ്രദായം ആ തകര്‍ച്ച പിന്തുടര്‍ന്നതായാണ്‌ കണ്ടത്. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവും ആയി ഉണ്ടായ മാറ്റങ്ങളും ഇതൊനിര് കാരണം ആയി. ക്രമേണ ദേവദാസികള്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യവും അധികാരവും കുറയാന്‍ തുടങ്ങി. ക്ഷേത്രത്തിലെ കലകളുടെ പ്രാധാന്യവും അതോടൊപ്പം കുറഞ്ഞു.

ശ്രീ ചൈതന്യദേവയും അദ്ധേഹത്തിന്റെ ശിഷ്യന്‍ റെയ് രാമാനന്ദ പട്നായികും ക്ഷേത്രങ്ങളിലെ കല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ദേവദാസികളുടെ ജീവിതത്തെയും പുനരുധീകരിക്കാന്‍ പരിശ്രമിച്ചു. അതൊന്നും ഫലവത്തായില്ല എന്ന് മാത്രമല്ല ശ്രീ ചൈതന്യദേവയുടെ കാലഖട്ടത്തില്‍ തന്നെ ‘Gotipua’ എന്നറിയപ്പെട്ടിരുന്ന പുരുഷ കലാകാരന്‍മാര്‍ രൂപം കൊണ്ടു. ക്ഷേത്രത്തില്‍ നിന്നും അകന്നു അവര്‍ ഗ്രാമങ്ങളില്‍ നാടകം എന്നാ രീതിയില്‍ ഉള്ള കല രൂപങ്ങളും നൃത്തവും അവതരിപ്പിക്കാന്‍ തുടങ്ങി. ഇതെല്ലം തന്നെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് തള്ളി വിട്ടു. അതെ തുടര്‍ന്ന് ദേവദാസികള്‍ ആയിരുന്നവര്‍ ഉപജീവനത്തിന് വേണ്ടി മറ്റു പല തോഴിലുകളിലേക്കും തിരിഞ്ഞു.

A.D 1510 ഇല്‍ സുല്‍താന്‍ ഹുസൈന്‍ ഷാ ഒറിസ്സയെ ആക്രമിക്കുകയും A.D1568 ഇല്‍ ഒറീസ്സ അഫ്ഗാനികളുടെ കാല്‍ച്ചുവട്ടില്‍ ആകുകയും ചെയ്തു. ആ കാലഖട്ടത്തില്‍ ഭാരതത്തില്‍ അഴിഞ്ഞാടിയ മുസ്ലിം ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്ഷേത്രങ്ങള്‍ എല്ലാം തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലെ ദേവദാസി മാരുടെ കാര്യവും വത്യസ്തമായിരുന്നില്ല. അടിമകള്‍ ആക്കപ്പെട്ട അവരെ മുസ്ലിം രാജാക്കന്മാരും പട്ടാളക്കാരും എല്ലാ രീതിയിലും നശിപ്പിച്ചു. ദേവദാസികള്‍ക്ക് ഈ കാലത്ത് ക്ഷേത്രത്തില്‍ നിന്നും രാജാവില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സാമൂഹിക പിന്തുണ ഇല്ലാതായി. ഇതേ തുടര്‍ന്ന് അവര്‍ പട്ടിണിയില്‍ വീഴുകയും ചെയ്തു. യാതൊരു ഉപജീവന മാര്‍ഗവും ഇല്ലാതിരുന്ന ദേവദാസികള്‍ ഉപജീവനത്തിന് വേണ്ടി നാട്ടു രാജാക്കന്മാരുടെയും നാട് വാഴികളുടെയും സദസ്സുകളില്‍ നൃത്തമാടാന്‍ തുടങ്ങി. എന്നാല്‍ അത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് പോലെ ഉള്ള ഭക്തി നിര്‍ഭരമായ, ഈശ്വര പ്രീതിക്കായുള്ള നൃത്തം ആയിരുന്നില്ല.

ഈ കലഖട്ടത്തില്‍ വന്ന രാജാവ്‌ രാമചന്ദ്രദേവന്‍ ജഗന്നാഥ ക്ഷേത്രത്തിലെ ക്ഷേത്ര കാര്യങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ ഇക്കാലത്ത് ദേവദാസികള്‍ക്ക് കാര്യമായ റോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഭക്തി നിര്‍ഭരമായ പാട്ടുകള്‍ പാടാനും ചില അവസരങ്ങളില്‍ നൃത്തം ചെയ്യാനും വേണ്ടി മാത്രമേ അവരെ ക്ഷേത്രത്തിലേക്ക് ക്ഷനിച്ചിരുന്നുള്ളൂ. സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനം ഏതാണ്ടീ കലഖട്ടത്തില്‍ നഷ്ടമായി കഴിഞ്ഞിരുന്നു. 17 ആം നൂറ്റാണ്ടിലും 18 ആം നൂറ്റാണ്ടിലും ആയി പല തവണ ജഗന്നാഥ ക്ഷേത്രം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. 18 ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മറാത്തികള്‍ ഒരിസ്സയില്‍ വന്നപ്പോള്‍ ക്ഷേത്ര കാര്യങ്ങള്‍ വീണ്ടും പുനരാരംഭിചെങ്കിലും ദേവദാസികള്‍ക്ക് അവിടെ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അതിനു പ്രധാന കാരണം എന്നത് ദേവദാസികള്‍ക്ക് ഉണ്ടായിരുന്ന പവിത്രത നഷ്ടപ്പെട്ടു എന്നതാണ്. കേവലം നര്‍ത്തകിമാര്‍ ആയി അധപതിച്ച അവര്‍ സമൂഹത്തില്‍ മോശപ്പെടവര്‍ ആകുകയും ചെയ്തു. ഭാരതത്തില്‍ ഉടനീളം ഇതേ സ്ഥിതി ആയിരുന്നു.

17 ആം നൂറ്റാണ്ടില്‍ ഭാരതത്തില്‍ എത്തിയ ബ്രിട്ടീഷ്‌ കാര്‍ക്ക് ക്ഷേത്രങ്ങളില്‍ ആടുകയും പാടുകയും ചെയ്തിരുന്ന ദേവദാസികള്‍ ആശ്ചര്യം ആയിരുന്നു. യൂറോപ്യന്‍ ചിന്താഗതിയില്‍ നൃത്തം എന്നത് കേവലം കാഴ്ചക്കാരെ ത്രസിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ള ഒന്നായിരുന്നു. അവര്‍ ദേവദാസികളെ “nautch-girls” എന്ന് വിളിക്കാനും തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം നര്‍ത്തകിമാര്‍ കാണികള്‍ക്ക് രസിക്കാന്‍ വേണ്ടി ശരീരം ഉപയോഗിക്കുന്ന മനുഷ്യ മാംസങ്ങള്‍ മാത്രം ആയിരുന്നു. യൂറോപ്പില്‍ ഉണ്ടായിരുന്ന അത്തരം നര്‍ത്തകിമാര്‍ വേശ്യവൃത്തിയിലും പലപ്പോഴും ഏര്‍പ്പെട്ടിരുന്നു. അത് കൊണ്ടു തന്നെ ദേവദാസികള്‍ അവരുടെ കണ്ണുകള്‍ക്ക്‌ മോശപ്പെട്ടവല്‍ ആയിരുന്നു. എന്നിരുന്നാലും ആദ്യ കാല യൂറോപ്യന്‍ സഞ്ചാരികള്‍ എഴുതിയ ഒരു ചരിത്ര പുസ്തകത്തില്‍ പോലും ഭാരതത്തിലെ വേശ്യാവൃത്തിയെ കുറിച്ച് ഒരിക്കല്‍ പോലും ഒരിടത്തും പറയുന്നില്ല.

1892 ഇല്‍ ഇന്ത്യന്‍ Viceroy ക്കും Governor General of India ക്കും മദ്രാസ്‌ ഗവര്ന്നര്‍ക്കും ഒരു അപ്പീല്‍ നല്‍കി. Hindu Social Reforms Associations എന്നാ സംഘടന നല്‍കിയ അപ്പീലില്‍ ആദ്യമായി പറഞ്ഞു. ” That there exists in the Indian community a class of women community commonly known as nautch-girls. And that these women are invariably prostitutes”. ഇത് “Anti-nautch movement” ന്‍റെ ഭാഗം ആയിരുന്നു. അതിനു പിന്നില്‍ പ്രവര്തിചിരുന്നവരില്‍ ചിലര്‍ മിഷനറി മാര്‍ ആയിരുന്നു എന്നത് ഒരു പരമ സത്യം. എന്നാല്‍ മദ്രാസ്‌ ഗവര്ന്നരും ഇന്ത്യന്‍ Viceroy യും അവരുടെ വാദത്തെ തള്ളിക്കളയുകയും “nautch-girls ” എന്നത് കൊണ്ടു അവര്‍ അര്‍ദ്ധമിട്ട ദേവദാസികള്‍ വ്യഭിചാരികള്‍ അല്ല എന്ന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ഗൂഡ പദ്ധതികളും ആയി അവര്‍ മുന്‍പോട്ടു പോകുക തന്നെ ചെയ്തു.

അക്കാലത്തു നല്ല കുടുംബങ്ങളില്‍ വിവാഹം അടക്കമുള്ള ആഘോഷങ്ങളില്‍ ദേവദാസികളെ ക്ഷണിക്കുമായിരുന്നു, ഭക്തി നിര്‍ഭരമായ ഗാനവും നൃത്തവും ആലപിക്കാന്‍. സമോഹത്തില്‍ വളരെ ബഹുമാനര്‍ഹാമായ പദവി ഉണ്ടായിരുന്ന അവരില്‍ നിന്നും താലി മാല വാങ്ങുന്നത് ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങായിരുന്നു. ദേവദാസി ദൈവത്തിന്‍റെ പത്നി ആണെന്നും അത് കൊണ്ടു അവളുടെ ഭര്‍ത്താവിനു മരണം ഇല്ല. അതുകൊണ്ട് തന്നെ ദേവദാസി നല്‍കുന്ന താലി കെട്ടിയാല്‍ ആ ദാമ്പത്യം എന്നും നിലനില്‍ക്കും എന്നാ വിശ്വാസം ആയിരുന്നു ഇതിനു അടിസ്ഥാനം. അത്തരത്തില്‍ സമൂഹത്തില്‍ ഉയര്‍ന്ന പദവിയില്‍ നിന്നിരുന്ന ദേവദാസികളെ ആണ് ഇന്നത്തെ തലമുറ വേശ്യകള്‍ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്.

ക്ഷേത്രങ്ങളുടെ തകര്‍ച്ചയോടെ തന്നെ താറുമാറായ ദേവദാസികളുടെ ജീവിതത്തിനു കത്തി വയ്ക്കുന്നതായിരുന്നു അന്നത്തെ ദേവദാസി വിരുദ്ധരുടെ നിലപാടുകള്‍. സമൂഹത്തെയും ക്ഷേത്രത്തെയും depend ചെയ്തു ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് ഒരു തുണ്ട് ഭൂമിയോ, ഒരു സംഘടനയോ സര്‍ക്കാരില്‍ നിന്നുള്ള സഹായമോ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങള്‍ തകര്‍ന്നതോടെ, ദേവദാസി സമ്പ്രദായം ഇല്ലാതായതോടെ, സമൂഹത്തില്‍ അവരുടെ സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങിയതോടെ അവര്‍ മുഴുപ്പട്ടിണിക്കാരായി. അതിനിടയില്‍ അന്നത്തെ പാശ്ചാത്യ വിദ്യ സമ്പന്നരുടെയും അധികാര വര്‍ഗത്തിന്റെയും ആക്രമണം കൂടി ആയതോടെ, ശരീരത്തെയും ആത്മാവിനെയും ഒരുമിച്ചു കൊണ്ടു പോകാന്‍ അവരില്‍ പലരും വേശ്യകളായി മാറി.

ഒരു പാട് ദേവദാസികള്‍ വേശ്യകള്‍ ആയി മാറിയെങ്കിലും അതിലേറെ പേര്‍ ചെറുത്തു നിന്നു എന്നതാണ് വാസ്തവം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പഠനങ്ങള്‍ ദേവദാസികള്‍ ആയിരുന്ന ഭൂരിഭാഗം പേരും കാര്‍ഷിക മേഖലയിലും അത് പോലെ കൂലിപ്പണി എടുത്തും ഉപജീവനം നടത്തുന്നു എന്ന് വെളിപ്പെടുത്തിയതാണ്. സത്യം ഇങ്ങിനെ ആണെന്നിരിക്കെ വേശ്യകള്‍ ആയി മാറിയ, വ്യഭിചാരം നടത്തി ജീവിക്കുന്ന ഒരു വിഭാഗത്തെ ചൂണ്ടിയാണ് പവിത്രമായ ഒരു സമ്പ്രദായത്തെ ഇകഴ്ത്തി കാട്ടുന്നതും, അത് വഴി ഒരു സംസ്കാരത്തെ തന്നെ മോശപ്പെടുത്തി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും. അതിനു പിന്നില്‍ ഉള്ള ഗൂഡ ശക്തികള്‍ ആരൊക്കെ ആണെന്നത് ഇന്ന് നമുക്ക് ഏറെ കുറെ വ്യക്തമായി അറിയാം എന്ന് വിശ്വസിക്കുന്നു. ഭരതനാട്യം, ഓടിസ്സി തുടങ്ങിയ നൃത്ത രൂപങ്ങളെ നൂറ്റാണ്ടുകളിലൂടെ നില നിര്‍ത്തിയ ദേവദാസികള്‍ക്ക് ചരിത്ര താളുകളില്‍ ആദരണീയ സ്ഥാനമാണ് നല്‍കേണ്ടത്, അല്ലാതെ വേശ്യകള്‍ എന്ന് മുദ്ര കുത്തുകയല്ല.

“”Last year I visited Andhra Pradesh, Karnataka and Maharashtra for conducting public hearings on the subject of Devadasis. There were six public hearings (two in each state). At every public hearing, the women demanded that they should not be branded as prostitutes. They did not know that their demand involved undoing a propaganda carried out for more than a century. They are carrying on their struggle for dignity well aware of the fact that they belong to an institution on the verge of extinction.

There is no doubt that the institution of devadasis is dying or is almost dead. It could not and should not have survived after temples ceased to occupy their place of glory. Yet, it survived and caused untold misery to the affected women. There are less than fifty thousand devadasis (including former devadasis) in the country today. Most of them are not practicing any of the customs associated with devadasis. The institution of devadasis cannot be revived since the supporting institutions have ceased to exist. Soon devadasis will be a subject of 



history.”" : Words of K. Santhaa Reddy, National 


Commision for Women.

ക്ഷേത്രങ്ങളെയും ഹൈന്ദവതയേയും 



മോശപ്പെടുത്തി ചിത്രീകരിച്ചു അതില്‍ നിന്നും 


തങ്ങള്‍ക്കു ആളെക്കൂട്ടാം എന്നാ വൃത്തികെട്ട 


കളിയാണ് ഇവിടെ ക്രിസ്ത്യന്‍ മിഷനറിമാരും, 


ജിഹാദികളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ 


ഉള്ള ശക്തി നമുക്കുണ്ടാകണം. ഇത്തരം ഹിന്ദു 


വിരുദ്ധ ശക്തികള്‍ ഓതി തന്ന കപട ചരിത്രമല്ല 


യഥാര്‍ത്ഥ ചരിത്രം എന്ന് പല കാര്യങ്ങളിലും നാം 


കണ്ടും കേട്ടും ഇന്ന് മനസ്സിലാക്കി 


കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ സത്യത്തെ 


തിരിച്ചറിയുക. നാം ആരെന്നതില്‍ അഭിമാനിക്കക. 


ഹിന്ദുവിരുദ്ധരുടെയും ദേശ ദ്രോഹികളുടെയും 
കുപ്പ്രചാരണങ്ങള്‍ക്ക് മുന്‍പില്‍ വീഴാതിരിക്കുക. 
അഭിമാനത്തോടെ വിളിച്ചു പറയുക. “ഞാന്‍ 
ഹിന്ദുവാണ്”

കടപ്പാട്: ഹിന്ദു ഐക്യവേദി

അതിരാത്രം





അതിരാത്രം:





ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, 


സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ 


വൈദികശ്രേഷ്ടന്മാരുടെ സാന്നിധ്യം എന്നിവ ഈ 


അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ 


ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, 


ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ 


ലക്ഷ്യമിടുന്നു.





പതിനേഴ് വൈദികശ്രേഷ്ഠരാണ് അതിരാത്രത്തിന് 


ആവശ്യമുള്ളത്. 12 ദിവസം കൊണ്ടാണ് 


അതിരാത്രം പൂർത്തിയാവുക.

ഒന്നാം ദിവസം;

മൂന്ന് വിശുദ്ധ അഗ്നികളും വഹിച്ച് യജമാനരും 



അദ്ദേഹത്തിന്റെ പുരോഹിതരും യാഗശാലയിൽ 


പ്രവേശിക്കുന്നു. പ്രധാനയാഗപാത്രം കളിമണ്ണ്് 


കൊണ്ട് നിർമ്മിച്ചതായിരിക്കും. 


വായുദേവനുവ്വേണ്ടി പ്രതീകാത്മകമായ ഒരു 


മൃഗബലിയും അന്ന് നടക്കും. അഞ്ച് 


മപുരോഹിതരെ തിരഞെടുത്താൽ അരണി കടഞ്ഞ് 


തീയുണ്ടാക്കും. യജമാനന് തലേക്കെട്ട് 


ധരിപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. 


സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി 


യജമാനന്റെ മുഷ്ടി അടയ്ക്കും. മന്ത്രങ്ങൾ 


ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാന 


ൻസംസാരിക്കാൻ പാടില്ല. കുളിക്കാനും പാടില്ല. 


അഗ്നി ഉൾക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് 


യജമാനൻ മൂന്ന് ചുവടുകൾ വെക്കും.


രണ്ടാം ദിവസം



കളിമണ്ണിൽ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും. 


പ്രധാന യാഗവേദിയുടേയും രൂപകൽപ്പന 


തയ്യാറാക്കും. ഇദ്രദേവനെ അഗ്നിയിൽ 


പങ്കെടുക്കാൻ ക്ഷണിക്കും. ഉഴുതനിലത്ത് 


വിത്തുകൾ വിതയ്ക്കുന്നതും ഒന്നാം ദിവസത്തെ 


പ്രധാനപാത്രം കുഴിച്ച് മൂടുന്നതും ആണ് മറ്റ് 


പ്രധാന ചടങ്ങുകൾ. പക്ഷിയുടെ ആകൃതിയുള്ള 


പ്രധാനവേദിയുടെ നിർമ്മാണവുമന്നു തന്നെ 


ആരംഭിക്കും.



അഞ്ചു മുതൽ ഏഴു ദിവസം വരെ പ്രഭാതത്തിലെ 


ആചാരങ്ങൾക്ക് ശേഷം യാഗവേദിയുടെ അടരുകൾ 


ഓരോന്ന് വീതം കെട്ടിയുയർത്തി തുടങ്ങും. 


സന്ധ്യക്കും വൈദിക ചടങ്ങുകൾ ഉണ്ട്.

ഏട്ടാം ദിവസം



ദൈനംദിന ചടങ്ങുകൾക്ക് ശേഷം അഞ്ചാമത്തെ 


അടർ കെട്ടിയുയർത്തും. ഇഷ്ടികകളെ 


പശുക്കളായിമാറ്റണമെന്ന്് യജമാനൻ 


ആഗ്രഹിക്കുന്നതാണ് പിന്നീട് നടക്കുന്നത്. 


രുദ്രദേവനുള്ള സമർപ്പണവുമുണ്ടാകും.



ഒൻപതാം ദിവസം



മുൻ പ്രക്രിയകളിൽ ഉപയോഗിച്ച വസ്തുവകകൾ 


ഒരു മനുഷ്യരൂപത്തിൽ യാഗശാലയിൽ നിരത്തും. 


പുതിയഗാർഹിക വേഡിയിൽ നിന്നുള്ള തീ പുതിയ 


യാഗശാലയിലേക്ക് പകരും. തുടർച്ചയായി 


ദീർഘനേരം നെയ്യും മറ്റു് ദ്രവ്യങ്ങളും അഗ്നിദേവന് 


സമർപ്പിക്കും. പ്രതീകാത്മക മൃഗബലി ഉണ്ടാകും.



പത്താം ദിവസം മുതൽ പന്ത്രണ്ടാം ദിവസം 


വരെയുള്ള ചടങ്ങുകൾ രണ്ട് ദിവസത്തേയും 


രാപ്പകലുകൾ മുഴുവൻ നീളും.




ശ്യേനചിതിയുടെയും ഉപകരണങ്ങളുടെയും 


മാതൃക

പത്താം ദിവസം





അന്ന് യജമാനനും ഏതാനും പുരോഹിതന്മാരും 


അഗ്നി സമർപ്പണങ്ങൾക്കായി യാഗവേദിയിലേക്ക് 


സർപ്പങ്ങളെപ്പോലെ ഇഴഞ്ഞ് ചെല്ലും. പല 


ആചാരാനുഷ്ഠാനങ്ങൾ ഒരേ സമയം നടക്കും. 


മന്ത്രോച്ചാരണം നടക്കുന്ന ഭാഗത്തെ 


സോമകുണ്ഡലങ്ങളിലും അഗ്നി ജ്വലിച്ച് തുടങ്ങും. 


പ്രതീകാത്മകമായി മൃഗങ്ങളെ ബലി നൽകും.
പന്ത്രണ്ടാം ദിവസം






യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. 


ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. 


തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ 


മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും 


വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം 


നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് 


വിശ്വാസം.





ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് 


വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ 


നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ 


എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ 


അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ 


(അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. 


ആധുനീകഉപകരണങ്ങളോ ലോഹങ്ങളോ 


ഉപയോഗിക്കുന്നില്ല.






അതിരാത്രം എന്തിന്? ഐക്യം, സമാധാനം, 


സമൃദ്ധി, വിജ്ഞ്ജാനം എന്നിവയെല്ലാം 


ഭൂമിയിലുണ്ടാകാനാണ് അതിരാത്രം നടത്തുന്നത്. 


അഗ്നിഹോമത്തിന്റെ പതിനൊന്നാം ദിവസം 


കുട്ടികളില്ലാത്ത ദമ്പതിമാർക്കും ഗർഭിണികൾക്കും 


സൗമ്യം എന്ന പ്രസാദം ലഭ്യമാക്കും. അനേകം 


ക്രിയകൾക്കുശേഷം അനവധി സവിശേഷ 


മന്ത്രങ്ങൾ ചൊല്ലി മന്ത്രമുഖരിതമാക്കിയശേഷം 


സാമവേദികളുടെ യജ്ഞായജ്ഞീയം എന്ന പ്രസിദ്ധ 


സാമസ്തുതിക്കുശേഷമാണ് സൗമ്യം 


തയ്യാറാക്കുന്നത്.

Sunday, 25 March 2012

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ടഹിന്ദുപവുരുഷം

ഉണര്‍ന്നുപോയ്‌ ഉണര്‍ന്നുപോയ്‌ പ്രചണ്ടഹിന്ദുപവുരുഷം
തകര്‍ന്നുപോയ് തകര്‍ന്നുപോയ് കനത്ത കാല്‍വിലങ്ങുകള്‍
അജയ്യശക്തിയാര്‍ന്നിതാ വരുന്നു ഹിന്ദു സൈനികര്‍
ജയിച്ചു കീഴടക്കുവാന്‍ ദൃഢപ്രദിജ്ഞപൂണ്ടവര്‍


ഹിമാലയത്തില്‍നിന്നെഴും സ്വതന്ത്ര ശുദ്ധ വായുവില്‍
പറന്നു പാറിടുന്നു  ഹാ ! പവിത്ര മെന്‍ ജയ ധ്വജം 
വിശാല നീല വണ്ണിലാഞ്ഞുലഞ്ഞ ലഞ്ഞനുഗ്രഹം 
ചോരിഞ്ഞിടും കോടിക്കുകീഴണഞ്ഞിടുന്നുഭാരതം      (ഉണര്‍ന്നു)


അണഞ്ഞുപോയ്‌ രഗൂത്തമന്‍ ജനാന്ദരംഗനായകന്‍ 
വനാദരംങ്ങള്‍ തന്നിലും ജ്വലിപൂ നവ്യശക്തികള്‍ 
നവീനധര്‍മശക്തിതന്‍ പടക്കുപോകു  കാണവേ
ജയാരവം മുഴക്കിടുന്നു  സാത്വികാഭിലാഷികള്‍          (ഉണര്‍ന്നു)


ശ്രവിചിടുന്നു മാധവന്‍റെ പാഞ്ചജന്യകാഹളം 
ധരിച്ചിടുന്നു താഴെവീണ വില്ലുമമ്പുമര്‍ജുനന്‍ 
കുതിച്ചിടുന്നു മുന്നിലേക്കു പാഞ്ഞു വീരസൈനികര്‍ 
വിറച്ചിടുന്നു ഭീതിപൂണ്ട ശത്രുസൈന്യമാകവേ            (ഉണര്‍ന്നു)


പ്രതീക്ഷപൂണ്ടുണര്‍ന്നിടും പിതാക്കള്‍തന്‍ കിനാക്കളും 
പ്രമോദമാര്‍ന്നു ഭാരതാംബ തുവിടും വരങ്ങളും
നാമുക്കുരുക്കുചട്ടയായ്‌ നമുക്കു വില്ലുമബുമായ്
ഭവിച്ചിടട്ടെ പോരിതില്‍ ഗമിച്ചിടാ൦ ജയിച്ചിടാം.             (ഉണര്‍ന്നു)