| ||
þkzman hnthIm\µ³ |
sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Sunday, 4 September 2011
നാം ഹിന്ദുക്കള്‍
തിരുവമ്പാടി ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠാമൂര്‍ത്തി ഉണ്ണിക്കൃഷ്ണനായും പാര്‍ഥസാരഥിയായും സങ്കല്പിക്കപ്പെടുന്നു. ശ്രീകൃഷ്ണക്ഷേത്രമാണെങ്കിലും ഇവിടത്തെ ഭഗവതി പ്രതിഷ്ഠയ്ക്കും വളരെയധികം പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്.
പണ്ട് ഇതൊരു ഭദ്രകാളിക്ഷേത്രമായിരുന്നുവെന്നും ശ്രീകൃഷ്ണ പ്രതിഷ്ഠ പിന്നീടുണ്ടായതാണെന്നും വിശ്വാസമുണ്ട്. ഗുരുവായൂരിനടുത്ത് എടക്കളത്തൂരിലായിരുന്നു ഈ ശ്രീകൃഷ്ണ പ്രതിഷ്ഠ എന്നും, അവിടെ കലാപമുണ്ടായപ്പോള്‍ ദേശക്കാര്‍ ക്ഷേത്രത്തിലെ വിഗ്രഹം തൃശൂരിലെ കാച്ചാനപ്പള്ളിമനയില്‍ ഏല്പിക്കുകയും അത് മനപ്പറമ്പില് തന്നെ പ്രതിഷ്ഠിക്കപ്പെടുകയുമാണുണ്ടായത് എന്നും കരുതപ്പെടുന്നു.
കാച്ചാനപ്പള്ളിമനയിലെ ഒരു തൂണില്‍ ആവാഹിച്ച് പൂജിച്ചിരുന്നതാണ് ഇവിടത്തെ ഉപദേവതയായ ഭഗവതി എന്നും ഐതിഹ്യമുണ്ട്. ഭഗവതിക്കു പുറമേ ഗണപതി, ഘണ്ടാകര്ണന്, യക്ഷി, അയ്യപ്പന്, രക്തേശ്വരി എന്നീ ഉപദേവതകളുമുണ്ട്.
ഗുരുവായൂര്‍ ഉത്സവദിവസമാണ് ഇവിടെയും കൊടിയേറ്റം. ഉപ ദേവതയായ ഭഗവതിക്ക് ഉത്സവം കൊടിയേറുന്നത് മേടത്തിലെ മകയിരം നാളിലാണ്. പൂങ്കുന്നം, വടക്കെ അങ്ങാടി, ചിറയ്ക്കല്‍ എന്നീ മൂന്നു ദേശങ്ങളിലെ നായന്മാര്ക്കാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥത. അവര്‍ നിര്‍ദേശിക്കുന്ന കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ തിരുവമ്പാടി ക്ഷേത്രം പ്രധാന പങ്കു വഹിക്കുന്നു. പൂരത്തിന് ഇവിടെ നിന്ന് ഭഗവതിയുടെ തിടമ്പും ശ്രീകൃഷ്ണന്റെ കോലവും എഴുന്നള്ളിക്കുന്നു. തിരുവമ്പാടി പൂരത്തിനവതരിപ്പിക്കുന്ന പഞ്ചവാദ്യം അതിപ്രശസ്തമാണ്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ഇതേ പേരില്‍ ഒരു ക്ഷേത്രമുണ്ട്. ഇവിടെ ശ്രീകൃഷ്ണനും ശിവനും ആണ് പ്രധാന മൂര്‍ത്തികള്‍.
തുളസിത്തറ
ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത് തീര്‍ത്ഥസമാനമായ ആ വീട്ടില്‍ യമദൂതന്മാര് അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട് പ്രാണന് ത്യജിക്കുന്നവരെ സമീപിക്കുവാന്‍ യമദൂതന്മാര് ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു.
തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് തുളസി മാഹാത്മ്യത്തില്‍ ശ്രീ പരമശിവന് പാര്‍വ്വതീദേവിയോട് വിവരിക്കുന്നുണ്ട്. തുളസീഭാഗവതം എന്ന് പറയുന്നതാണ് തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവര്‍ വിഷ്ണുലോകത്തിലെത്തും.
പൂണുനൂല്‍പോലെ തുളസി ധരിക്കണം. ഇതിന് പ്രത്യേക രീതികളോ ചടങ്ങുകളോ വേണ്ട. എങ്ങനെ ധരിച്ചാലും മോക്ഷപ്രദമാകുമെന്ന് ശ്രീ പരമശിവന് വ്യക്തമാക്കുന്നു. ചരടില്‍ കോര്‍ത്തുള്ള മനോഹരമായ തുളസിമാല വിഷ്ണുവിന്റെ ഗളത്തിലണിയിച്ച് ഭക്തന്മാര് ധരിക്കണം.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങള് ഇല്ലാതാക്കുന്നവളും കേവലം ദര്‍ശനത്താല്‍പോലും പാപനാശനവും, തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്കുന്നവളും പാപനാശനവും തൊഴുകമാത്രം ചെയ്താല്‍ പവിത്രത നല്കുന്നവളും തൊഴുന്നതുകൊണ്ട് രോഗം നശിപ്പിക്കുന്നവളും വിഷ്ണു പൂജയ്ക്കുപയോഗിക്കുന്നവളും ആപത്തുകളെ ഹനിക്കുന്നവളും തിന്നുന്നവര്‍ക്ക് പ്രാണശക്തി പ്രദാനം ചെയ്യുന്നവളും പ്രദക്ഷിണം കൊണ്ട് ദാരിദ്ര്യം നശിപ്പിക്കുന്നവളും എന്നിങ്ങനെ തുളസിമാഹാത്മ്യത്തെക്കുറിച്ച് വിവരിക്കുന്നു. രാത്രിയില്‍ തുളസി തൊടരുതെന്നും പര്‍വ്വങ്ങള്‍ പറിക്കരുതെന്നും തുളസ്യുപനിഷത്ത് ഉപദേശിക്കുന്നു.
തുളസിമന്ത്രം
ശ്രീതുളസ്സ്യൈസ്വാഹാ
വിഷ്ണുപ്രിയായൈസ്വാഹാ
അമൃതായൈസ്വാഹാ
തുളസി ഗായത്രി
ശ്രീതുളസ്യൈവിദ്മഹേ
വിഷ്ണു പ്രിയായൈധീമഹി
തന്നോഅമൃതം പ്രചോദയാത്.
ഇപ്രകാരം ധ്യാനിച്ച് അമൃതമായ തുളസിയിലൂടെ ജ്ഞാനവും ബുദ്ധിയും ശ്രേയസ്സും നേടുക എന്ന് തുളസ്യുപനിഷത്ത് ഉപദേശിക്കുന്നു.
തുളസി ഇല്ലാതെയുള്ള യജ്ഞം, ദാനം, ജപം, തീര്‍ത്ഥ നിര്‍മ്മാണം, ദേവതാപൂജാതര്‍പ്പണം മേറ്റ്ന്തു ധാര്‍മ്മിക കാര്യങ്ങള്‍ ചെയ്താലത് നിഷ്പ്രയോജനമത്രേ. തുളസിമണികൊണ്ടുള്ള മാല സര്‍വ്വാര്‍ത്ഥസാധകമെന്നും തുളസി സ്യൂപനിഷത്ത് വ്യക്തമാക്കുന്നു.
വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു.
വൈദീക ഗുണത്തിലെന്നപോലെ ഔഷധ ഗുണത്തിലും തുളസി മുന്നിട്ടുനില്‍ക്കുന്നു. അന്തരീക്ഷ ശക്തീകരണത്തിലും തുളസി വലിയ പങ്കാണ് വഹിക്കുന്നത്. തുളസിച്ചെടി പ്രാണവായുവിനെ ധാരാളമായി ഉല്പാദിപ്പിക്കുന്നതുകൊണ്ട് സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് തുളസിയെ പ്രദക്ഷിണം വയ്ക്കണം എന്നുപറയുന്നത്.
പെപ്റ്റിക് അള്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് തുളസിനീര് ഔഷധമാണ്. ചിലന്തി, പഴുതാര എന്നിവ കടിച്ച ഭാഗത്ത് തുളസിനീര് പുരട്ടിയാല്‍ വേദനയും വിഷബാധയും നശിക്കും. പ്രമേഹരോഗികള്‍ ഓരോ ടീസ്പൂണ്‍ തുളസിനീര് ഓരോ ഗ്ലാസ് വെള്ളത്തിലൊഴിച്ച് നിത്യവും സേവിച്ചാല്‍ ഭേദമുണ്ടാകും.
നിത്യവും വെറും വയറ്റില്‍ നാലഞ്ചുതുളസിയില ചവച്ചു പെപ്റ്റിക് അള്‍സര്‍ കരിഞ്ഞുകിട്ടും. തുളസിയില, കാപ്പിപ്പൊടി, കുരുമുളക്, കരുപ്പെട്ടി എന്നിവ ചേര്‍ത്ത് കാപ്പിയുണ്ടാക്കിക്കുടിച്ചാല്‍ ജലദോഷവും പനിയും മാറും. തുളസിപ്പൂവ്, കടുക്, ഉപ്പ് ഇവ ചേര്‍ത്ത് അരച്ച് നിത്യവും പല്ലുതേച്ചാല്‍ മോണരോഗങ്ങളും ദന്തക്ഷയവും മറ്റും ശമിക്കും. തുളസിപ്പൂവും ഇലയും മുടിയില്‍ ചൂടിയാല്‍ പേന്‍ നശിക്കും. ഇങ്ങനെ തുളസിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ആദ്ധ്യാത്മികമായും ഭൗതികമായും പ്രാധാന്യമര്‍ഹിക്കുന്ന തുളസിച്ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം
ബലിക്കല്‍പുരയിലെ വലിയ ബലികല്ലിന് മുമ്പിലുള്ള കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതുന്നത് നേത്രരോഗശമനത്തിന് ഫലപ്രദമായി കണ്ടുവരുന്നു. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.
ക്ഷേത്രത്തില്‍ വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില്‍ വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട് ഇത് അമ്പലത്തിലേക്ക് എടുത്ത് വല്ലതും തരണമെന്ന് പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: വിളക്ക് വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന്‍ പറ്റുമോ, എണ്ണ വേണ്ടേ എന്ന്. ഏറ്റുമാനൂരപ്പന് വിചാരിച്ചാല്‍ എണ്ണയും വെള്ളവുമില്ലാതെ ഇത് കത്തിയേക്കും. ഇത് ക്ഷേത്രത്തില്‍ തൂക്കിയാല്‍ ആരെങ്കിലും വന്ന് ഈ മംഗളദീപത്തില്‍ എണ്ണ നിറച്ചോളും എന്ന് വിളക്ക് കൊണ്ടു വന്നയാള്‍ പറഞ്ഞു. ഈ സംസാരത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന് ഒരാള്‍ തുള്ളിക്കൊണ്ടുവന്ന് വിളക്ക് വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന് നാലമ്പലത്തിനുള്ളില്‍ അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള്‍ നിറഞ്ഞ എണ്ണയുമായി അഞ്ച് തിരികളോടെ അത് പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന് കൊളുത്തിയ വലിയ വിളക്ക് ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു.
12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ട കാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാകുന്നു. വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമരുളി വാഴുന്നത്. അപസ്മാരത്തിന് നെയ്യും പഞ്ചഗവ്യവും സേവിച്ച് ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ സുഖംപ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം. മൂന്നരയടിയോളം പൊക്കം വരുന്നതാണ് ശിവലിംഗം. വില്വപത്രവും തുമ്പപ്പൂവും കലര്‍ത്തിക്കെട്ടുന്ന ഹാരമാണ് അലങ്കാരം. ശിവലിംഗത്തിനു മുന്നിലുള്ള ആ ഘോര മൂര്‍ത്തിയുടെ വിഗ്രഹത്തിന് രണ്ടരയടി പൊക്കമുണ്ട്. തനിതങ്കത്തിലാണ് നിര്‍മാണം. മാനും മഴുവും വരദാഭയങ്ങളും ചേര്‍ന്ന എട്ടു തൃക്കൈകളോടു വിളങ്ങുന്നതാണ് വിഗ്രഹം.
അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷപരിപാടി കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്. എട്ടാം ഉത്സവത്തിനാണ് ഏഴരപ്പൊന്നാന ദര്‍ശനം. തിരുവിതാംകൂറിലെ രാജഭരണ കാലത്താണ് ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചത്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താനെ തോല്‍പ്പിക്കാനായാല്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ ഏഴരയാനകളെ നടയ്ക്കു വയ്ക്കാമെന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവ് (ധര്‍മരാജാവ്) നേര്‍ന്നതായി പറയപ്പെടുന്നു. പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി രാജാവ് 7143 കഴഞ്ച് സ്വര്‍ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ച് നടയ്ക്കു വച്ചുവെന്നാണ് ഐതിഹ്യം.
ഏഴരപ്പൊന്നാനയില്‍ ഏഴാനകള്‍ക്കു രണ്ടടി പൊക്കവും ഒരാനയ്ക്കു ഒരടിപ്പൊക്കവുമാണുള്ളത്. പ്ലാവിന്റെ തടിയില്‍ കടഞ്ഞ് എട്ടര മാറ്റുള്ള സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞവയാണ് പൊന്നാനകള്‍. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡരീകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്. വാമനന് ചെറുതാകയാല്‍ അരപ്പൊന്നാനയായി. എട്ടാം ഉത്സവം കഴിഞ്ഞാല്‍ പത്താം ഉത്സവത്തിനും ഏഴരപ്പൊന്നാനയെ പുറത്തെടുക്കും.
കൊല്ലവര്‍ഷം 821ല്‍ ക്ഷേത്രത്തിന്റെ സമീപത്ത് താമസിച്ചിരുന്ന നീലകണ്ഠന് ആചാരി സമ്മാനിച്ച കരിങ്കല്‍ നാദസ്വരം, സ്വര്‍ണ പുല്ലാങ്കുഴല്‍, ഭഗവാന് സ്വയം കൊളുത്തി എന്ന് വിശ്വസിക്കുന്ന ഓട്ടുവിളക്ക് എന്നിവ ഈ ക്ഷേത്രത്തെ ചരിത്ര പ്രാധാന്യമുള്ളതാക്കുന്നു. പൂജാമണ്ഡപത്തിലെ കാളയുടെ പ്രതിഷ്ഠയും പ്രത്യേകതയുള്ളതാണ്. അമ്പലപ്പുഴ രാജാവാണ് ഇതു നടയ്ക്കു വച്ചതെന്നു വിശ്വസിക്കപ്പെടുന്നു. സഹിക്കാന്‍ പറ്റാത്ത വയറുവേദന വന്നപ്പോള്‍ രാജാവ് ഒരിക്കല്‍ ഇവിടെ ഭജനയിരുന്നു. രോഗം മാറി. രാജാവ് വെള്ളോടുകൊണ്ട് കാളയെ വാര്‍ത്ത് അതിനുള്ളില്‍ ചെന്നെല്ല് നിറച്ച് നടയ്ക്കു വച്ചു. ഇതിനുള്ളില്‍ നിന്നു നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധികള്‍ക്കു ശമനമുണ്ടാകുമെന്നാണു വിശ്വാസം.
സ്വര്‍ണം കെട്ടിച്ചതും രത്നങ്ങള്‍ പതിപ്പിച്ചതുമായ വലംപിരിശംഖ് മറ്റൊരു പ്രത്യേകതയാണ്. ശനി, ഞായര്‍, തിങ്കള്‍ മലയാള മാസം ഒന്നാംതിയതി എന്നീ ദിവസങ്ങളിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടുപായസം, നെയ്പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍.
Wednesday, 31 August 2011
ABOUT CHENTRAPPINNI HISTORY AND SAYINGS(sanghasamudra)
കോഡുകൾ
| • പിൻകോഡ് | • 680687 |
| • ടെലിഫോൺ | • +48028 |
| • വാഹനം | • KL- |
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്
പ്രധാന ആകർഷണങ്ങൾ
- റോയൽ കോളേജ്,
- ചെന്ത്രാപ്പിന്നി ഹൈസ്കൂൾ,
- ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്,ചെന്ത്രാപ്പിന്നി ചരിതം
- അയ്യപ്പൻകാവ് ക്ഷേത്രം,
- കണ്ണംപുള്ളിപ്പുറം ക്ഷേത്രം,
- ശ്രീ മുരുക ടാക്കീസ്,
- നടുലുവീട്ടിൽ റിസോർട്ട്സ്
- അൽ-ഇഖ്ബാൽ ഹോസ്പിറ്റൽ,
- S.R.V.U.P സ്കൂൾ
പ്രമുഖ വ്യക്തികൾ
- അംബിളി (സിനിമ സംവിധായകൻ)
- കെ.ബി മധു (സിനിമ സംവിധായകൻ)
- അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
- സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
- ശ്യാം ധർമ്മൻ (സംഗീത സംവിധായകൻ)
- ചെന്ത്രാപ്പിന്നി ചരിതം
പുരാതന സാമൂഹ്യചരിത്രംഇടയ്ക്കിടയ്ക്ക് തുരുത്തുകളുള്ള പ്രദേശമായതിനാലാണ് ആണ് ഈ പ്രദേശത്തിന് എടത്തുരുത്ത്(ഇടത്തുരുത്ത്) എന്ന പേരുവന്നതെന്ന് കേള്‍ക്കുന്നു. ഇടത്തുരുത്ത് എന്ന പേര് എടത്തുരുത്തും പിന്നീട് എടത്തിരുത്തിയുമായത്രെ. പെരുമനംദേവസ്വത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള അയ്യപ്പക്ഷേത്രത്തിലെ പ്രധാനദേവന് അയ്യപ്പനാണ്. ഉപദേവനായി ശിവനെ പ്രതിഷ്ഠിക്കുന്ന സമയത്ത് നേരിയ ഒരു ആശയകുഴപ്പം ഉണ്ടായി. ഉപദേവനാണെങ്കിലും ശിവന് ഐതിഹ്യപരമായി അയ്യപ്പന്റെ അച്ഛനായതിനാല്‍ ഇടത്ത് പ്രതിഷ്ഠിക്കുന്നതെങ്ങിനെ എന്ന വാദമുയര്‍ന്നങ്കിലും, എതിര്‍വാദമായി, മകനാണെങ്കിലും അയ്യപ്പന് പ്രധാനദേവനാണല്ലോ എന്ന അഭിപ്രായവുമുയര്‍ന്നു. ഈ രണ്ടു വാദങ്ങളും ആശയക്കുഴപ്പത്തിനിടയാക്കിയതോടെ, ഒടുവില്‍ ഇരുവരും പരസ്പരം ഇടതുഭാഗത്തുവരത്തക്കവിധം അഭിമുഖമായി പ്രതിഷ്ഠിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതിനാല്‍ ഇടത്ത് ഇരുത്തി(ഇടത്തിരുത്തി) എന്ന പ്രയോഗമുണ്ടാവുകയും തുടര്‍ന്ന് ക്ഷേത്രനാമവും പില്ക്കാലത്ത് സ്ഥലനാമവും അതുതന്നെയാവുകയും ചെയ്തു. തൃപ്രയാറില്‍ നിന്നും ബ്ളാഹയിലെ ജന്മിമാര് അവരുടെ പണിയാളുകളും ആയുധങ്ങളുമായി തെക്കോട്ട് സഞ്ചരിച്ചെത്തിയ സ്ഥലങ്ങളെല്ലാം ബ്ളാഹയില്‍ തറവാട്ടുവക സ്വത്തായി മാറുകയാണുണ്ടായത്. എതിര്‍ക്കാന്‍ വന്നവരെ ഓടിച്ചും, ചെറുത്തുനിന്നവരെ വധിച്ചും അവര്‍ ജൈതയാത്ര തുടര്‍ന്നുകൊണ്ട് ചെന്ത്രാപ്പിന്നി അതിര്‍ത്തിവരെ എത്തി. അവിടെ കുറമങ്ങാട്ടു പണിക്കന്മാരും, കൊട്ടേക്കാട് മേനോന്മാരും ശക്തരായിരുന്നതിനാലും വേണ്ടപ്പെട്ടവരായിരുന്നതിനാലും ബ്ളാഹയില്ക്കാരുടെ അധികാരപരിധി ഇന്നത്തെ എടത്തിരുത്തി വില്ലേജുപ്രദേശത്ത് ഒതുങ്ങി. നാട്ടിക ഫര്‍ക്കയുടെ നെല്ലറയായാണ് എടുത്തിരുത്തി അറിയപ്പെട്ടിരുന്നത്. വയലില്‍ പണിയുന്ന തൊഴിലാളികളുടെ ഞാറ്റുപാട്ടിനാലും തേക്കുപാട്ടിനാലും കൊയ്ത്തുപാട്ടിനാലും പഴയകാല അന്തരീക്ഷം മുഖരിതമായിരുന്നു. നാട്ടികയുടെ നെല്ലറയായിരുന്ന എടുത്തിരുത്തിയിലെ പൈനൂര്‍പാടവും എടുത്തിരുത്തിപാടവും നോക്കെത്താദൂരത്തോളം ഇടയ്ക്കിടെ തുരുത്തുകളുമൊക്കെ നിറഞ്ഞ് വിസ്തൃതമായിക്കിടന്നിരുന്നു. എടുത്തിരുത്തിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയനുസരിച്ച് കിഴക്കും പടിഞ്ഞാറും തെങ്ങിന്തോട്ടങ്ങളും ഇടയ്ക്ക് നെല്പ്പാടങ്ങളുമായിരുന്നു. കൃഷിഭൂമി മുഴുവന്‍ പ്രധാനമായും ബ്ളാഹയില്‍ തമ്പുരാക്കന്മാരുടേതും, അയിരൂര്‍, കൊടുങ്ങല്ലൂര്‍ കോവിലകങ്ങളുടേതുമായിരുന്നു. കുടിയിറക്കലും ഒഴിപ്പിക്കലും കര്‍ഷകരെ സംബന്ധിച്ചിടത്തോളം അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു. കുടിയാന്മാരെ നിയന്ത്രിക്കുന്നതിനും അടിമപ്പണി ചെയ്യിപ്പിക്കുന്നതിനും തമ്പുരാന്‍ജന്മങ്ങളുടെ പ്രതിനിധിയായ കാര്യസ്ഥന്മാര് വരമ്പിന്മേലുണ്ടാകും. പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു കിട്ടുന്ന കൂലിയാകട്ടെ അന്നത്തെ അഷ്ടിക്കുള്ള വകയ്ക്കുപോലും തികഞ്ഞിരുന്നില്ല. തമ്പുരാനു വേണ്ടി എല്ലു മുറിയെ പണിയെടുക്കുന്ന കീഴാളന് തമ്പുരാന്റെ വീടും പരിസരവും ചവുട്ടി അശുദ്ധമാക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് മൃഷ്ടാന്നഭോജനത്തിനുള്ള നെല്ലുല്പാദിപ്പിച്ച് ചവുട്ടി ചേറി വൃത്തിയാക്കി അറയില്‍ നിറച്ചുകൊടുക്കണമായിരുന്നുതാനും. മറ്റു വിഭാഗങ്ങളിലുള്ള ആളുകളാകട്ടെ, തമ്പുരാന്‍ജന്മങ്ങളുടെ പണിയാളുകളല്ലെങ്കിലും, ഇവര്‍ കൈകാര്യം ചെയ്തിരുന്ന ഭൂസ്വത്തിന്റെ അവകാശിയും തമ്പുരാന് തന്നെയായിരുന്നു. തമ്പുരാന് നിശ്ചിതപറ നെല്ലും, പണവും വാരമായും പാട്ടമായും വര്‍ഷംതോറും നല്‍കിക്കൊള്ളണം. തമ്പുരാനെ തീറ്റിപ്പോറ്റാന്‍ രാപകല്‍ അധ്വാനിച്ച അടിയാളന്റെ എല്ലാ വരുമാനവും ഏറ്റുവാങ്ങിക്കൊണ്ട്, അധ്വാനവും വിശപ്പുമറിയാത്ത തമ്പുരാന്ജന്മങ്ങള് എല്ലാ ജീവിതസൌഭാഗ്യവും ആസ്വദിക്കാന്‍ നിയോഗിക്കപ്പെട്ട ആളും ദൈവത്തിന്റെ പ്രതിപുരുഷനുമെന്ന മട്ടില്‍ ജീവിതം നയിച്ചുപോന്നു. എടത്തിരുത്തിയില്‍ തലമുറകളായി മൂപ്പുവാണു ബ്ളാഹയില്‍ മഠത്തിലെ തമ്പുരാക്കന്മാരും അവരുടെ പൂര്‍വ്വികരും പരമാധികാരികളായി വാണരുളിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഏകദേശരൂപമാണിത്.തമ്പുരാന് കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നു. പക്ഷെ തമ്പുരാനെയാകട്ടെ ആരും ശിക്ഷിച്ചുകൂടാതാനും.ആധുനിക സാമൂഹ്യ ചരിത്രംഎഴുത്തുപള്ളി എന്നറിയപ്പെട്ടിരുന്ന ആശാന്പള്ളിക്കൂടങ്ങളിലാണ് പഴയകാലത്ത് അക്ഷരാഭ്യാസം നടത്തിയിരുന്നത്. കൊല്ലാറ വേലപ്പനാശാന്‍ തുടങ്ങി പ്രസിദ്ധരായ പല ആശാന്മാരും അക്കാലത്ത് ആശാന്‍പള്ളിക്കൂടങ്ങള്‍ നടത്തിയിരുന്നു. ഔപചാരികവിദ്യാഭ്യാസസമ്പ്രദായം ആദ്യമായി കേരളത്തില്‍ നടപ്പിലായത് തിരുവിതാംകൂറിലും കൊച്ചിയിലുമാണ്. എടത്തിരുത്തിയുടെ കിഴക്കുഭാഗം കനോലി തോടിനപ്പുറം-കൊച്ചി രാജ്യമായിരുന്നു. കൊച്ചിരാജ്യത്തെ കാട്ടൂരും, കണ്ടശ്ശാംകടവിലുമാണ് ആദ്യമായി സ്ക്കൂളുകള്‍ നിലവില്‍ വന്നത്. നാഴികകള്‍ താണ്ടി അവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പോയി പഠിക്കാനും സാധാരണക്കാര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് വലപ്പാടും, പെരിഞ്ഞനത്തും വിദ്യാലയങ്ങളുണ്ടായി. അങ്ങിനെ വിദ്യാഭ്യാസം നേടിയവരാണ് എടത്തിരുത്തിയിലെ ഔപചാരികവിദ്യാലയങ്ങളുടേയും വിദ്യാഭ്യാസപ്രചരണത്തിന്റേയും ചുക്കാന്‍ പിടിച്ചത്. എടുത്തിരുത്തിയിലെ ആദ്യത്തെ വിദ്യാലയം 1912-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച പെരുമ്പടപ്പ് ബോര്‍ഡ് എല്‍.പി.സ്ക്കൂളാണ്. 1912 മുതല്‍ 1942 വരെയുള്ള കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട 12 പ്രാഥമികവിദ്യാലയങ്ങളില്‍ മൂന്നണ്ണം പല കാരണങ്ങളാല്‍ പില്ക്കാലത്ത് നിലച്ചുപോയി. 1947-നുശേഷം എടത്തിരുത്തിയിലെ 6 എല്‍.പി സ്ക്കൂളുകള്‍ യു.പി സ്ക്കുളുകളായി ഉയര്‍ത്തി. 1955-ല്‍ എടത്തിരുത്തിയില്‍ ഒരു ഗേള്‍സ് ഹൈസ്ക്കൂളും 1957-ല്‍ ചെന്ത്രാപ്പിന്നിയില്‍ ഒരു ഹൈസ്ക്കുളും ആരംഭിച്ചു. 1968-ല്‍ ചാമക്കാല ഗവ.മാപ്പിള യു.പി.സ്ക്കൂള് ഹൈസ്ക്കുളായി ഉയര്‍ത്തി. ആയൂര്‍വേദചികിത്സാ രംഗത്ത് ചില പാരമ്പര്യകുടുംബങ്ങള് എടത്തിരുത്തിയില്‍ ഉണ്ടായിരുന്നു. വിഷചികിത്സാരംഗത്ത് പേരുകേട്ട കൊല്ലാറ അങ്കുവൈദ്യര്, കൊല്ലാറ രാഘവന്വൈദ്യന്, തടത്തില്‍ കുഞ്ഞപ്പന്വൈദ്യര്, കുമ്പളപറമ്പില്‍ ഗോപാലന് വൈദ്യര് തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.എടത്തിരുത്തിയുടെ സാംസ്കാരികതലസ്ഥാനം എന്ന പേരില്‍ വിശേഷണമര്‍ഹിക്കുന്ന ഒന്നാണ് കണ്ണമ്പുളളിപുറം ശ്രീനാരായണവായനശാല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജീവിക്കാന്‍ വേണ്ടി നാടുവിട്ട സിലോണ്മലയാളികളുടെ ഏറ്റവും വലിയ സംഭാവനയാണ് ശ്രീനാരായണവായനശാല. ഈ മഹാസ്ഥാപനം എടത്തിരുത്തിയ്ക്കു അകത്തും പുറത്തുമുള്ള അനേകായിരങ്ങള്‍ക്കു വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നുകൊണ്ട് ഇന്നും നിലകൊള്ളുന്നു. കൊല്ലാറ ചാത്തുണ്ണിക്കുട്ടി ആയിരുന്നു വായനശാലയുടെ സ്ഥാപകന്‍. എടത്തിരുത്തിയിലും ചെന്ത്രാപ്പിന്നിയിലുമുള്ള വിജ്ഞാനകുതുകികളും സഹൃദയരും വായനശാലയുടെ നിലനില്‍പ്പിന് കരുത്തും ഓജസ്സും പകര്‍ന്നു. കുമ്പളപ്പറമ്പില്‍ രാമന്, പൊനത്തില്‍ രാമകൃഷ്ണന്, മേനോത്ത് പാറന്, മേനോത്ത് മാണിക്യന് എന്നിവര്‍ വായനശാലയുടെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ്. ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയര്‍ പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്. 1920-ല്‍ ആണ് എടത്തിരുത്തിയില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1941-ല്‍ നടന്ന സത്യാഗ്രഹത്തില്‍ പങ്കെടുത്ത് എടത്തിരുത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ബ്രീട്ടിഷ് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കോണ്ഗ്രസ്പ്രവര്ത്തകനായിരുന്നു കൊമ്പത്തെ പ്രഭാകരന് എന്നറിയപ്പെട്ടിരുന്ന പി.എ.പ്രഭാകരന്‍നായര്‍.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അദ്ദേഹം അതില്‍ ചേരുകയും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ എടുത്തിരുത്തിയില്‍ നേതൃത്വം നല്‍കുകയും ചെയ്തു. അങ്ങനെ എടത്തിരുത്തിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകന്‍ അദ്ദേഹമായിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍പ്രദേശത്തിന്റെ തെക്കേയറ്റത്തുള്ള ഈ ഗ്രാമത്തില്‍ കേരളസംസ്ഥാനപിറവിക്കുശേഷം വാഹനഗതാഗതങ്ങള്ക്കുതകുന്നതും വികസന പ്രക്രിയകള്‍ക്ക് ആക്കം കൂട്ടുന്നതുമായ ചെറുതും വലുതുമായ നിരവധി റോഡുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ എന്‍.എച്ച്.17 എന്ന പഴയ ടിപ്പുസുല്‍ത്താന്‍ റോഡ് പൂഴി റോഡായിരുന്നതില് ചുവന്നമണ്ണിട്ടത് അക്കാലത്തായിരുന്നു. ആ കാലഘട്ടത്തില്‍ പ്രസ്തുത റോഡില്‍കൂടി ഒറ്റക്കാളവണ്ടിയും പിന്നീട് നാലുചക്രവാഹനവും ഇഴഞ്ഞുനീങ്ങിയിരുന്നത് അതിശയോക്തിയോടെ പൊതുജനം നോക്കിനിന്നിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എടമുട്ടത്തുനിന്ന് ഒരു ചെറിയ റോഡു നിര്‍മ്മിച്ച് എടത്തിരുത്തിയുമായി ഗതാഗതബന്ധം നടപ്പിലാക്കിയത് 1957-ലെ ഗവണ്മെന്റിന്റെ ഭരണകാലത്തായിരുന്നു. എടത്തിരുത്തി പഞ്ചായത്തിലെ പ്രസിദ്ധിയാര്‍ജ്ജിച്ച അങ്ങാടി ഗതാഗതവാണിജ്യചരിത്രത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. കൊച്ചി, കോട്ടപ്പുറം ചന്തകളില്‍ നിന്ന് കനോലികനാലിലുടെ വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ കയറ്റി അങ്ങാടിയിലേക്കും ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്കും കൊണ്ടുപോവുക ആദ്യകാലത്ത് നിത്യസംഭവങ്ങളായിരുന്നു. ആഴ്ചയില്‍ രണ്ടുപ്രാവശ്യം നടക്കുന്ന എടത്തിരുത്തി ചന്ത ജില്ലയില്‍ തന്നെ വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകളായി സാമ്രാജ്യത്വത്തിന്റെയും നാടുവാഴി-ജന്മി ഭൂപ്രഭുത്വത്തിന്റെയും കീഴില്‍ കഴിഞ്ഞിരുന്ന ചരിത്രമാണ് ഈ ഗ്രാമത്തിനുള്ളത്.പഴയ ബ്രിട്ടീഷ് മലബാറിലെ പൊന്നാനിതാലൂക്കില്പ്പെടുന്ന നാട്ടിക ഫര്‍ക്കയിലെ രണ്ടു വില്ലേജുകളായ എടത്തിരുത്തിയും ചെന്ത്രാപ്പിന്നിയും ചേര്‍ന്നതാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്.1957-ല്‍ കേരള സര്‍ക്കാര്‍ പാസ്സാക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധനനിയമം കര്‍ഷകരേയും, കര്‍ഷകത്തൊഴിലാളികളെയും ആത്മവിശ്വാസത്തിന്റേയും സുരക്ഷിതബോധത്തിന്റേയും പാതയിലേക്കു നയിച്ചു. 1968-ലെ ഭൂപരിഷ്ക്കരണനിയമം നിലവില്‍ വന്നതോടുകൂടി കേവലം മുന്നാ നാലോ ജന്മിമാരുടെ പിടിയിലമര്‍ന്നിരുന്ന ഭൂമിമുഴുവന്‍ ആയിരക്കണക്കിന് കര്‍ഷകരുടേയും, കര്‍ഷകത്തൊഴിലാളികളുടേയും ജന്മസ്വത്തായി മാറി.പില്ക്കാലത്ത് കാര്‍ഷികരംഗത്ത് സംഭവിച്ച മാറ്റങ്ങളില്‍ വിപരീതഫലം ഉളവാക്കിയവയുമുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിത്തിനങ്ങള്‍ സങ്കരയിനങ്ങള്‍ക്ക് വഴിമാറി.ജൈവവളങ്ങള്‍ക്കു പകരം രാസവളങ്ങളുടെ അമിതവില കര്‍ഷകനു താങ്ങാന്‍ കഴിയുന്നതിലധികമായി നെല്‍കൃഷി ലാഭകരമല്ലാതായപ്പോള്‍ നെല്‍പ്പാടങ്ങള്‍ തെങ്ങിന്‍തോട്ടങ്ങള്‍ക്കു വഴിമാറുകയായിരുന്നു.ഇന്ന് തെങ്ങിന്‍തോപ്പുകളുടെ ഇടക്ക് അവിടവിടെ കാണുന്ന ചില പച്ചത്തുരുത്തുകളായി മാറി എടത്തിരുത്തിയിലെ പാടശേഖരങ്ങള്‍. ഇടത്തിരുത്തി എന്നതിന് കാലാന്തരത്തില്‍ രൂപമാറ്റം വന്നാണ് എടത്തിരുത്തിയായത്. ഒരു കാലഘട്ടം മുഴുക്കെ നിറഞ്ഞുനിന്ന ഫ്യൂഡല്ഭരണത്തിന്റെ ദുഷിച്ച കാലം അവസാനിക്കുന്നത് 1967-ല്‍ വിപ്ളവകരമായ ഭൂപരിഷ്ക്കരണനിയമം നടപ്പിലായതോടെയാണ്. ഉടുക്ക്, തപ്പ്, തകില്, നാഗസ്വരം, പഞ്ചവാദ്യം, ബാന്റ്, അറവന, തുടി എന്നീ വാദ്യ-താളമേളങ്ങള്‍, കോല്‍ക്കളി, കിണ്ണംകളി, ഐവര്‍കളി, ചോട്ടുകളി എന്നീ നാടോടികലാരൂപങ്ങള്‍ ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയെല്ലാം ഗ്രാമത്തിന് അന്യമായികൊണ്ടിരിക്കുന്നു. പ്രൊഫ.കെ.യു.അരുണന് മാസ്റ്ററുടെ ചരിത്രത്തിന്റെ ചിരി എന്ന നാടകം 1979-ലെ സംഗീതനാടകഅക്കാദമിയുടെ മധ്യമേഖല അവാര്‍ഡ് നേടി. വീണപൂവ്, സമുദായം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, നാടകരചയിതാവും, സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത വി.കെ.രവീന്ദ്രന് മാസ്റ്റര്‍ എടത്തിരുത്തിയുടെ സാംസ്ക്കാരികരംഗത്തെ കെടാവിളക്കാണ്. ഇന്ത്യയിലെ ആദ്യത്തെ വനിത ചീഫ് എഞ്ചിനിയര്‍ ആയിരുന്ന പി.കെ.ത്രേസ്യ എടത്തിരുത്തിയുടെ അഭിമാനമാണ്
Sunday, 28 August 2011
TVR Shenoy ( Columns )
ടി.വി.ആര്. ഷേണായ്
നിര്‍ണായകമായ ഉത്തര്‍പ്രദേശുള്‍പ്പെടെയുള്ള കുറെ സംസ്ഥാനങ്ങളില്‍
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ
അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറായി ഗ്രാമത്തില്‍ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു നീതികഥ വീണ്ടും ഓര്‍മയിലെത്തി. 'വടിയോ അതോ ഉള്ളിയോ' എന്നായിരുന്നു അതിന്റെ പേര്.
കഥ ഇങ്ങനെ: പാടത്തുനിന്ന് ഉള്ളി മോഷ്ടിച്ച കള്ളന് പിടിയിലായി. ശിക്ഷ കല്പിച്ചത് ഗ്രാമത്തലവന്. രണ്ട് ശിക്ഷകളിലൊന്ന് തിരഞ്ഞെടുക്കാന്‍ കള്ളന് സൗമനസ്യത്തോടെ അദ്ദേഹം അവസരം നല്കി. ഒന്നുകില്‍ 50 ചീഞ്ഞ ഉള്ളി ചവച്ചു കഴിക്കുക, അല്ലെങ്കില്‍ വടികൊണ്ട് 50 അടി... കള്ളനാരാ മോന്, ഉള്ളി തിന്നാമെന്നായി കക്ഷി. കഴിച്ചുതുടങ്ങിയപ്പോഴല്ലേ കളി മാറിയത്. അഞ്ചെണ്ണമായപ്പോഴേക്കും വായും വയറും എരിഞ്ഞു പുകഞ്ഞ് നില്‍ക്കക്കള്ളിയില്ലാതായി. അതോടെ അടി തന്നാല്‍ മതിയെന്നായി കള്ളന്. അഞ്ചടി നടുമ്പുറത്ത് വീണപ്പോഴേക്കും അലറി, ഉള്ളി മതിയേ... ദിവസം മുഴുവന്‍ 'അടിയും ഉള്ളിയും' കളി മാറിമാറി തുടര്‍ന്നു. ഒടുവില്‍ ചെറുചിരിയോടെ ഗ്രാമത്തലവന് ശിക്ഷ അവസാനിപ്പിച്ചപ്പോഴേക്കും 50 അടിയും 50 ഉള്ളിയും കള്ളന് പൂര്‍ത്തിയാക്കിയിരുന്നു.
അറുപതു വര്‍ഷം മുമ്പാണ് ഞാന്‍ ഈ കഥ കേട്ടത്. ആരെങ്കിലും നമ്മുടെ പാവം കള്ളന്റെയത്ര മണ്ടശിരോമണികളാകുമെന്ന് കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഞാന്‍ കരുതിയിരുന്നില്ല. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ യു.പി.എ. സര്‍ക്കാര്‍ സ്വയം തോണ്ടിയ കുഴിയില്‍ നിന്ന് കരകയറാന്‍ നടത്തുന്ന പെടാപ്പാട് കണ്ടപ്പോള്‍ അങ്ങനെയും സംഭവിക്കാമെന്ന് ബോധ്യമായി.സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ മുഖത്തു കിട്ടേണ്ട പ്രഹരമാണെന്ന കാര്യത്തില്‍ സംശയമില്ല.
പ്രഹരം പാര്‍ലമെന്റിനുപുറത്ത് ജനാഭിപ്രായത്തിന്റെ കോടതിയിലും തുടരും. ചിലപ്പോള്‍ യഥാര്‍ഥ കോടതിയിലും നിയമയുദ്ധം അരങ്ങേറും (ബാബ രാംദേവിന്റെ നിരാഹാര സമരത്തിനെതിരെയുണ്ടായ പാതിരാനടപടിയെക്കുറിച്ച് സുപ്രീംകോടതി ഡല്‍ഹി പോലീസിനോട് ഇതിനകം വിശദീകരണം തേടിക്കഴിഞ്ഞു.) നിര്‍ണായകമായ ഉത്തര്‍പ്രദേശുള്‍പ്പെടെയുള്ള കുറെ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാഹസത്തിന് മുതിരാതിരിക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിന് കാരണങ്ങളേറെ.
ഉള്ളി വിഴുങ്ങുന്നതുതന്നെ ഉചിതമെന്ന് കോണ്‍ഗ്രസ് കരുതി; വിഴുങ്ങാനാണെങ്കില്‍ ഏറെയുണ്ട് താനും.ഏപ്രില്‍ ഒമ്പതിന് അണ്ണ ഹസാരെയെ നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിച്ചതിലൂടെ ഒരു വെടിയുണ്ടയില്‍നിന്ന് ഒഴിഞ്ഞുമാറാനായെന്ന് കോണ്‍ഗ്രസ് ആശ്വസിച്ചു. അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ തെരുവിലല്ലെങ്കില്‍ ചര്‍ച്ചാമേശയില്‍ കുരുക്കിയിടാമെന്നും അവര്‍ കരുതിയിട്ടുണ്ടാവണം. ഈ ഘട്ടത്തിലാണ് യോഗഗുരു ബാബ രാംദേവ് കോടാലിയിട്ടത്. അണ്ണ ഹസാരെയ്ക്ക് പറ്റിയ എതിരാളിയായി ചില കോണ്ഗ്രസ്സുകാര് അദ്ദേഹത്തെ കാണുകയും ചെയ്തു. എന്നാല്‍, കരുതിയപോലെ കോണ്‍ഗ്രസ്സിന് എളുപ്പം വഴങ്ങാന്‍ രാംദേവ് തയ്യാറായില്ല. ഫലം കേന്ദ്രം ഡല്‍ഹി പോലീസിനെ ഇറക്കി സമരം അടിച്ചമര്‍ത്തി. (മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയി രാംദേവിനെ വരവേറ്റ നാടകം കഴിഞ്ഞ് നാല് ദിവസത്തിനുള്ളിലായിരുന്നു പോലീസ് നടപടി. കാബിനറ്റ് സെക്രട്ടറിയും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു). വടി ഒഴിവാക്കുന്നതിന് കോണ്‍ഗ്രസ് ആദ്യം ഉള്ളി വിഴുങ്ങാന്‍ നിര്‍ബന്ധിതരായത് ഈ ഘട്ടത്തിലായിരുന്നു.
ഉള്ളി പിന്നീട് കൈപ്പിടിയില്‍നിന്ന് ചിതറിത്തെറിച്ച കഥ ഇങ്ങനെ ചുരുക്കാം: ജൂണ്‍ അഞ്ചിന്റെ സൂര്യോദയത്തിന് മുന്‍പ് മണിക്കൂറുകള്‍ നീണ്ട ബലപ്രയോഗത്തിലൂടെ ഡല്‍ഹി പോലീസ് രാംലീല മൈതാനത്തുനിന്ന് രാംദേവിനെയും സംഘത്തെയും ഓടിച്ചുവിട്ടു. പിറ്റേന്ന് മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ ഇപ്രകാരം പറഞ്ഞു: ''രാജ്യത്തെ യോഗാസനം പഠിപ്പിക്കുന്ന ഒരു സ്വാമി ഞങ്ങളെ രാഷ്ട്രീയാസനം പഠിപ്പിക്കാന്‍ നോക്കേണ്ട.'' ഈ അധ്യായം എല്ലാവര്ക്കും ഒരു പാഠമാണെന്നും മന്ത്രി മുന്നറിയിപ്പു നല്കി. ആഗസ്ത് 15-നകം ലോക്പാല്‍ ബില്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച അണ്ണ ഹസാരെയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
ജൂണ്‍ 26: നിയമത്തിന്റെ കരട് തയ്യാറാക്കുന്നതില്‍ ഇനി 'പൗരസമൂഹ'ത്തെ പങ്കാളികളാക്കുന്ന പ്രശ്നമില്ലെന്ന് കപില്‍ സിബല്‍ പ്രഖ്യാപിച്ചു- ''ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ എല്ലാം പരിശോധിച്ചുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയത്. ഇതൊരു കീഴ്വഴക്കമാക്കാന് ഉദ്ദേശിക്കുന്നില്ല.''
ജൂലായ് 27: ഖഡ്കിയിലെ സിംബയോസിസ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, കോണ്‍ഗ്രസ് വക്താവും ലുധിയാന എം.പി.യുമായ മനീഷ് തിവാരി ഹസാരെയ്ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തി- ''അദ്ദേഹത്തിന് വര്‍ണാന്ധത ബാധിച്ചിരിക്കുന്നു. ലോക്പാല്‍ ഒരു വിഷയമേയല്ല.''
ആഗസ്ത്14: അണ്ണ ഹസാരെ പ്രഖ്യാപിച്ച നിരാഹാരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ തയ്യാറായില്ല. എല്ലാ ശക്തിയുമുപയോഗിച്ച് കോണ്‍ഗ്രസ് കടന്നാക്രമണവും തുടങ്ങി.
നിയമനിര്‍മാണം എന്തിന്റെ അടിസ്ഥാനത്തിലാവണമെന്ന് പാര്‍ലമെന്റിനോട് കല്പിക്കാന് ആര്ക്കുമധികാരമില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരുവിലെ സമരക്കാര്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ലോകത്തോട് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാതാക്കളുടെ ജോലിയാണത്. അണ്ണ ഹസാരെയുടെ രണ്ടാം നിരാഹാരസമരത്തെ ആയിരത്തില്‍ കൂടുതല്‍ പേര് പിന്തുണയ്ക്കുമോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിക്കായിരുന്നു കടന്നാക്രമണത്തിന്റെ പ്രധാന ചുമതല. ''കിസാന്‍ ബാബുറാവു ഹസാരെ എന്ന അണ്ണയോട് ഞങ്ങള്‍ ചോദിക്കാനാഗ്രഹിക്കുകയാണ്. ഏത് മുഖവുമായാണ് താങ്കള്‍ അഴിമതിക്കെതിരെയുള്ള നിരാഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് ? അടിമുടി അഴിമതിയില്‍ മുങ്ങിയയാളാണ് നിങ്ങള്‍. ഇത് ഞങ്ങള്‍ പറയുന്നതല്ല. മുന്‍സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യക്തമാക്കിയതാണ്.'' തിവാരി തുടര്‍ന്നു- ''കുറച്ചു ദിവസം മുമ്പ് അണ്ണയുടെ മുന്‍കാലചരിത്രം ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കരസേനയ്ക്ക് അപേക്ഷ ലഭിച്ചു. അത് നല്കുന്നതില് എതിര്പ്പെന്തെങ്കിലുമുണ്ടെങ്കില് അറിയിക്കാനാവശ്യപ്പെട്ട് സേന അണ്ണയ്ക്ക് കത്തെഴുതി. ഈ നിമിഷം വരെ അതിനു മറുപടി ലഭിച്ചിട്ടില്ല.''
കോണ്‍ഗ്രസ് വക്താവ് അവസാനിപ്പിച്ചത് ഇങ്ങനെ: ''വേഷകോലാഹലത്തിന്റെയും ആളുകളുടെ കൈയടി കിട്ടാനുള്ള കസര്‍ത്തിന്റെയും ആശാന്മാര്ക്ക് നേര്‍വഴി കാട്ടിക്കൊടുക്കേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഞങ്ങളിന്ന് അതാണ് ചെയ്തത്.'' വ്യക്തിപരമായി പറഞ്ഞാല്‍ മനീഷ് തിവാരി, സൗമ്യനും മൃദുഭാഷിയുമായ വ്യക്തിയാണ്. അഭിഭാഷകജോലി ചെയ്യുന്നയാള്‍. മേല്‍പ്പറഞ്ഞ മട്ടിലുള്ള അധിക്ഷേപശരങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍നിന്ന് വരണമെങ്കില്‍ അതിനുപിന്നില്‍ പാര്‍ട്ടിയുടെ ഉത്തരവുണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിവുള്ള അഭിഭാഷകര്‍ ഉത്തരവുകള്‍ പാലിക്കും. എന്നാല്‍, തങ്ങളുടെ കക്ഷികളോട് വിഡ്ഢികളെപ്പോലെ പെരുമാറാന്‍ പാടില്ലെന്ന് ഇടയ്ക്ക് ഓര്‍മിപ്പിക്കുകയും വേണമെന്ന് മഹാന്മാരായ അഭിഭാഷകര്‍ക്കറിയാം. അധിക്ഷേപശരങ്ങളുടെ മുനയൊടിഞ്ഞുവെന്ന് മാത്രമല്ല, മനീഷ് തിവാരിയുടെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയുമേറ്റു. ഒടുവിലദ്ദേഹം ഹസാരെയോട് പരസ്യമായി മാപ്പ് പറയുന്ന ഘട്ടം വരെയെത്തി അത്.
മനീഷ് തിവാരിയുടെ ആരോപണത്തെത്തുടര്‍ന്ന് സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം കരസേനയോട് ഹസാരെയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടു. അതിനുള്ള പ്രതികരണത്തില്‍ ആരോപണങ്ങളുടെ അംശംപോലും കണ്ടില്ല. കരസേനയിലായിരിക്കുമ്പോള് അണ്ണ ഹസാരെ ഒരു തസ്തികയില്‍നിന്നും ഒളിച്ചോടിയിട്ടില്ല. അദ്ദേഹത്തിനെതിരെ ശിക്ഷാനടപടികളൊന്നുമുണ്ടായിട്ടില്ല. 12 വര്‍ഷത്തെ സൈനികസേവനത്തിനുശേഷം എല്ലാ ആദരവുമേറ്റുവാങ്ങിയാണ് അദ്ദേഹം വിരമിച്ചത്. അണ്ണ ഹസാരെക്ക് അഞ്ച് മെഡലുകള്‍ ലഭിച്ചതായും സേന പറയുന്നു. പ്രശസ്തമായ സംഗ്രാം മെഡലും പശ്ചിമി സ്റ്റാറും അതിലുള്‍പ്പെടുന്നു. (ഹസാരെയുടെ ശിരസ്സിലെ പാട് പാക് സൈന്യത്തിന്റെ വെടിയുണ്ടയേറ്റതാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അനുസ്മരിക്കുന്നു.) ഇനി അഴിമതിയാരോപണങ്ങളുടെ കാര്യം.
ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിതന്നെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചതെന്നറിയുക. അന്വേഷണം നടത്തിയ സുക്തങ്കര്‍ കര്‍മസമിതി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞിട്ടില്ല. താരതമ്യേന ചെറുതും സാങ്കേതികവും മാത്രമാണവ.'' ആരോപണവിധേയമായ ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും ദുരുദ്ദേശ്യമോ സത്യസന്ധമല്ലാത്ത ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കളങ്കരഹിതമായ ചരിത്രമുള്ള ഒരു വിമുക്തഭടനെ പരസ്യമായി അപമാനിക്കുന്നു, അഴിമതിക്കെതിരെ സമരം പ്രഖ്യാപിച്ച ഒരു വയോവൃദ്ധനെ താങ്കള്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ ആളാണെന്ന് അധിക്ഷേപിക്കുന്നു. അതിലും വലിയ മുറിവ് വേറെയുണ്ടാവുമോ.
അവസാനത്തെ ഉള്ളി കഴിച്ചത് ചരിത്രമുറങ്ങുന്ന ചെങ്കോട്ടയില്നിന്നുതന്നെയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞത് ഇങ്ങനെ - ''ചില വ്യക്തികള്‍ നമ്മുടെ രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണ്.'' കാര്യം മനസ്സിലാകാത്തവരുണ്ടാവുമെന്ന് കരുതിയാവണം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''തന്റെ സര്‍ക്കാര്‍ രൂപം കൊടുത്ത ലോക്പാല്‍ ബില്ലിനോട് എതിര്‍പ്പുള്ളവര്‍ ഉപവാസസമരമോ മരണം വരെ നിരാഹാരമോ നടത്തേണ്ടതില്ല.''
എന്നാല്‍, കാര്യങ്ങള്‍ അവിടംകൊണ്ടവസാനിച്ചില്ല. അതേ സന്ധ്യയില്‍ അണ്ണ ഹസാരെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം നടത്തി. ഒരു വാക്കുപോലും ഉരിയാടാതെ മൗനപ്രാര്‍ഥന നടത്തി. അന്ന് രാവിലെ ഡോ. മന്മോഹന് സിങ് നടത്തിയ പ്രഭാഷണത്തേക്കാള്‍ വാചാലമായിരുന്നു ഹസാരെയുടെ മൗനം.
ആഗസ്ത് 16: അന്ന് കാലത്ത് അണ്ണ ഹസാരെയെയും പ്രധാന അനുയായികളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. (അതിന്റെ കാരണം ഒരിക്കലും വെളിപ്പെടുത്തിയില്ലെന്നത് വേറെ കാര്യം) അറസ്റ്റിലായവരെ പാര്‍പ്പിച്ചത് തിഹാര്‍ ജയിലില്‍. അഴിമതിക്കേസില്‍ അറസ്റ്റിലായ എ. രാജയെയും സുരേഷ് കല്‍മാഡിയെയും പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലില്‍. ജനരോഷം അണപൊട്ടിയത് അതിവേഗത്തിലും ഉഗ്രശൈലിയിലുമായിരുന്നു. സര്‍ക്കാറിന് നിന്നനില്‍പ്പില്‍ പരക്കം പായേണ്ടിവന്നു. 'ഉത്തരവ്, എതിരുത്തരവ്, അലങ്കോലം' എന്ന പഴയ ശൈലിയുടെ ആവര്‍ത്തനം.
ഉള്ളി വേറെയും കലവറയിലുണ്ടായിരുന്നു. എന്നാലത് മൂത്ത് വിളഞ്ഞതായിരുന്നില്ലെന്നു മാത്രം. അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്യേണ്ടിവന്നത് ''വേദനാജനകമായ ദൗത്യ''മെന്നാണ് ആഭ്യന്തരമന്ത്രി പി. ചിദംബരം വിശേഷിപ്പിച്ചത്. (ആരോപണങ്ങളെല്ലാം പിന്‍വലിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു അത്. പോലീസ് നടപടിയെക്കുറിച്ച് അറിവില്ലായിരുന്നെന്നും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞു) കോണ്‍ഗ്രസ്സിന്റെ മറ്റൊരു വക്താവ് റഷീദ് അല്‍വി വിദേശഹസ്തമെന്ന പതിവ് ഉമ്മാക്കിയാണ് പ്രയോഗിച്ചത്. ''രാജ്യത്തെയും സര്‍ക്കാറിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും ശക്തിയുടെ പിന്തുണ ഈ സമരത്തിന് കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''- അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഈ മട്ടിലുള്ള ആക്രമണം പാര്‍ട്ടി തിരക്കിട്ട് അവസാനിപ്പിച്ചു.
സൗഹാര്‍ദം പുനഃസ്ഥാപിക്കുന്നതിനുമുമ്പ് ഓരോ ഉള്ളിയും വിഴുങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രിതന്നെ അതിന് തുടക്കം കുറിച്ചു. പ്രശ്നകാരികളെന്ന് വിശേഷിപ്പിച്ച അതേ നാവുകൊണ്ട് പാര്‍ലമെന്റില്‍, ഹസാരെയെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഹസാരെയുടെ ആശയങ്ങളെ മാനിക്കുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏപ്രിലിനും ആഗസ്തിനുമിടയില്‍ ഒരിക്കല്‍പോലും ഹസാരെയെ മുഖാമുഖം കാണാന്‍ കോണ്‍ഗ്രസ്സിലെ 'മിസ്റ്റര്‍ ക്ലീന്‍' തയ്യാറായില്ല. എന്തുകൊണ്ട് ?
അതിനുള്ള ഉത്തരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ബോധമനസ്സിനുമിടയില്പ്പെട്ടുകിടക്കുകയാവണം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ മറ്റൊരു ചോദ്യമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. വടിയോ അതോ ഉള്ളിയോ, ഏതാണ് വേണ്ടത് ?
Monday, 15 August 2011
Subscribe to:
Posts (Atom)


