Sunday, 25 November 2012

ബാലഗോകുലം പ്രാര്‍ത്ഥന

കരുണാമുരളീധാരാ.... 
മനസ്സില്‍നിറക്കുക കണ്ണാ!
കരുണാമുരളീധാരാ....

ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃതി നിനവും നീയേ
വൃന്താരണ്യ പൂക്കളില്‍ നിറവും
മണവും മധുവും നീ യേ....

കാളിയ മര്‍ദ്ദക! ഞങ്ങടെ കണ്‍കളില്‍
അമ്രിതെഴുതൂ നിന്‍  മിഴിയാല്‍
കരുണാമുരളീധാരാ .............


ധര്‍മമാധര്‍മ്മരണങ്ങളില്‍ ഞങ്ങടെ
കണ്മിഴിതെളിയാന്‍ നീളേ
നിത്യനിരാമയ ശംഖോലി  പോലെ
ഒഴുകാവൂ നീന്‍   സമരണാ

കരുണാമുരളീധാരാ.... 
മനസ്സില്‍നിറക്കുക കണ്ണാ!
കരുണാമുരളീധാരാ ..............

https://www.youtube.com/watch?v=SQVKQHcN0Eo

http://mp3hunt.in/balagokulam

Saturday, 24 November 2012

മക്കയില്‍ നടക്കുന്ന ശൈവാരാധന











"ഏക ദൈവവിശ്വാസികളുടെ തലസ്ഥാനമായ മക്ക, സനാതനധര്‍മം ബഹുമാനിക്കേണ്ട ഒരിടം കൂടിയാണ്. എന്തെന്നാല്‍ സനാതനം പരമസത്യമായിക്കാണുന്ന ജ്യോതിര്‍ലിംഗ പ്രതിഷ്ടകളില്‍ ഒന്ന് കുടികൊള്ളുന്നതും മക്കയിലാണ്. പ്രകൃതീപുരുഷര്‍ ചേര്‍ന്ന് ജഗത്‌സൃഷ്ടി നടത്തിയെന്ന് സനാതനം വിശ്വസിക്കുന്നു. ശൂന്യതയില്‍ നിന്നും ബിന്ദുരൂപം പൂണ്ട പ്രകൃതി, പിന്നീട് കലയും, നാദവുമായി രൂപാന്തരം പൂണ്ടു ആദിനാദമായ ഓംകാരമായി മാറി എന്ന് സനാതനം. അത് അറബിയി
ലേയ്ക്ക് പകര്‍ത്തിയെഴുത്തപ്പെട്ടപ്പോള്‍ ആദിയില്‍ വചനവും, വചനം രൂപവുമായി. അള്ളാ എന്ന പദത്തിന് ഈശ്വരന്‍/ അല്ലെങ്കില്‍ ഈശ്വരി എന്നാണ് അര്‍ത്ഥവും. സനാതനം ഈ അരൂപിയായ ഈ മഹാപ്രകൃതിയെ പ്രതീകങ്ങള്‍ വഴി ആരാധിക്കുമ്പോള്‍, ഭാരതത്തിലെ ഗ്രന്ഥങ്ങള്‍ വായിച്ചു ലോകം എന്തെന്നറിഞ്ഞ അറബികള്‍,കാണാത്ത ഈശ്വരന്‍ മാത്രമാണ് സത്യം എന്നും പ്രവാചകന്‍ എന്ന ഒരാളുടെ വാക്കുകള്‍ കേട്ടാല്‍ മാത്രമേ ഈശ്വരന്‍ അനുഗ്രഹിക്കൂ എന്നും ശഠിക്കുന്നു. വിശ്വയോനിയില്‍ നിന്നും രൂപം കൊണ്ടവര്‍ ആണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഹൈന്ദവജനത പ്രപഞ്ചസൃഷ്ടിയുടെ പീഠമായ ശിവലിംഗരൂപത്തെ ആരാധിക്കുമ്പോള്‍, ശാസ്ത്രം ശിവലിംഗത്തിന് സ്വയം ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുണ്ടെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍, ഇതേ ശിവലിംഗത്തെ അപ്രദക്ഷിണം ചെയ്തു ആരാധിക്കുന്നവരാണ് ലോകമുസ്ലീം ജനത. ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയം ഒരു ശിവലിംഗത്തെ ആരാധിക്കുമ്പോള്‍, പ്രദക്ഷിണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം എത്രതോളമായിരിക്കും എന്നൊന്ന് ഊഹിച്ചു നോക്കൂ.. പ്രതീകങ്ങളില്‍ വിശ്വസിക്കാത്ത ഏകദൈവ വിശ്വാസികള്‍ ജഗത്‌യോനീ പ്രതീകമായ കല്ലില്‍ മുത്തുന്നതും മക്കയിലെ മാത്രം ചടങ്ങാണ്. ഇപ്പറഞ്ഞ കാര്യങ്ങള്‍ അശ്ലീലമായി ആര്‍ക്കു തോന്നുന്നുവോ അവന്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ സൃഷ്ടിക്കാന്‍ വൃത്തികേട് കാണിച്ചു എന്ന് ധരിക്കുന്നവനുമായിരിക്കും. അവിടെ ചെല്ലുന്നവരുടെ വസ്ത്രധാരണം നമ്മുടെ നാട്ടിലെ പൂജാരികളുടെതിനു സമാനവുമാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുമാണ്. ശിവക്ഷേത്രത്തിലെ നന്ദികേശന്‍ മക്കയില്‍ അബ്രഹാം ആണ്. മക്കയുടെ ഉപഗ്രഹചിത്രങ്ങള്‍ നല്‍കുന്നതും തികച്ചും ഒരു ശിവലിംഗം കുടിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ തന്നെ. മറ്റെല്ലാ മുസ്ലീം ദേവാലയങ്ങളിലും അന്യമതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഇവര്‍ ഇത്തരം ചില സത്യങ്ങളെ മറച്ചു വെക്കുവാന്‍ വേണ്ടി തന്നെയാണ്, ഇവിടം സര്‍വവിധ സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടും മറച്ചു നിര്‍ത്തിയിരിക്കുന്നതും. എന്നെങ്കിലും ഒരു തുള്ളി ഗംഗാജലം അവിടെ പതിച്ചാല്‍ ആ ഭൂമി വീണ്ടും സനാതനധര്‍മ്മത്തിന്റെ വിളനിലമാകും എന്ന് കഥകള്‍ പറയുന്നുണ്ടെങ്കിലും, അത്തരം ഒരു കഥയെ ഒരു തുള്ളി ഗംഗാജലം അവിടെ വീഴ്ത്തി പൊളിച്ചെഴുതാന്‍ തക്ക ധൈര്യം ഒരു മുസ്ലീം നേതാവിനും ഉണ്ടാകില്ല തന്നെ. അടിസ്ഥാനപരമായി സനാതനധര്‍മത്തെ അനുകരിക്കുന്നവര്‍, പരസ്യമായി അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നു മാത്രമാണ് നമു‍ക്ക്‌ മനസ്സിലാകാത്തതും "
 


കടപ്പാട് ആഗ്നേയം [Aagnaeyam]

സേവാഭാരതി സേവാസംഗമം ,കൊടുങ്ങല്ലൂരില്‍


സേവാഭാരതി സേവാസംഗമത്തിന് തുടക്കമായി


കൊടുങ്ങല്ലൂര്‍ (തൃശൂര്‍): സേവാഭാരതി സംസ്ഥാന സേവ സംഗമം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. സ്വാമി ചിദാനന്ദപുരി (കൊളത്തൂര്‍ അദ്വൈതാശ്രമം) ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് പ്രാന്ത സം
ഘചാലക് പി.ഇ.ബി മേനോന്‍ അധ്യക്ഷത വഹിച്ചു.
സീമാ ജാഗരണ്‍ അഖില ഭാരതീയ സഹ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലക്ഷ്മി കുമാരിയെ (വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൌണ്ടേഷന്‍) ചടങ്ങില്‍ ആദരിച്ചു. ഋഷിപാല്‍, അജിത് മഹാപാത്ര (സേവാഭാരതി) എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കുക വഴി ആത്മവിശ്വാ‍സവും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനുമാണ് സേവാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.



നമ്മള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം..




(പൂജ്യ സ്വാമി ചിദാനന്ദ പുരി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ സംക്ഷിപ്തം)
രണ്ടു വിലക്ഷണ കാഴ്ചകള്‍
1. ലോകം മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നു. മറ്റു ഇസങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു.. ഈ അവസ്ഥയില്‍ ആണ് ലോകം സമാധാനത്തിനും ഐശ്വര്യതിനായും ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നത്. സ്വന്തം മതം ശാന്തി ആണ് സമാധാനം ആണെന്നൊക്കെ പറയുന്

നവര്‍ പരസ്പര വിരോധത്തിന്റെയും കൂട്ട ക്കൊലയുടെയും ചോരപ്പുഴകളുടെയും പ്രഭവ കേന്ദ്രങ്ങള്‍ ആയി തീരുന്നു.. ഇവിടെയാണ്‌ ശാസ്ത്രീയ ജീവിത ക്രമങ്ങളുടെ ദര്‍ശനമായ സനാതന ധര്മത്തിന്റെ പ്രസക്തി.
2. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഈ ദര്‍ശനം/ ശാസ്ത്രം/ ജീവിത വ്യവസ്ഥ ഉത്ഭവിച്ച ദേശത്തില്‍ അന്ധകാരം കൊടി കുത്തി വാഴുന്നു. തെറ്റി ധാരണയുടെയും ആശയ കുഴപ്പതിന്റെയും മധ്യത്തില്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി തീരുമോ എന്ന് ആശങ്ക ഉളവാക്കുന്ന അവസ്ഥാ വിശേഷം.. ധര്‍മ സംബന്ധിയായ എല്ലാറ്റിനെയും വിപരീതമായി മാത്രം അവതരിപ്പിക്കുന്ന സ്ഥിതി. വിപരീത വിവേചനം....
എവിടെയെല്ലാമാണോ ശരിയായ ദര്‍ശനത്തെ ലോക സമക്ഷം അവതരിപ്പിക്കേണ്ടത് ഉദ്ബോധനം നടത്തേണ്ടത് അവിടെയും അപകടം. ഉദാഹരണം ക്ഷേത്രങ്ങള്‍, കരി നിഴലുകളുടെയും കരി മരുന്നിന്റെയും പിന്നാലെ ഓടുന്ന അവസ്ഥ..

ഈ വിലക്ഷണ സാഹചര്യങ്ങളിലാണ് ഇത്തരം (സേവ) പ്രവര്‍ത്തനങ്ങളുടെ പ്രസക്തി.. സനാതന ധര്‍മ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സേവനം ഇശ്വരാരധാന തന്നെ ആണ്. അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന പരിശീലനത്തിന് അങ്ങേയറ്റം പ്രസക്തി ഉണ്ട്.
അല്പം പോലും വ്യതിചലനം കൂടാതെ മുന്നേറാന്‍ കൃത്യമായ ദര്‍ശനവും പ്രവര്‍ത്തനനിഷ്ഠയും ആവശ്യമാണ്‌..
സ്വാമി ശാരദാനനന്ദ സ്വാമികള്‍, 1926 ല് രാമകൃഷ്ണ മിഷന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞ കാര്യം ഇപ്പോഴും സ്മരിക്കണം.."പ്രസ്ഥാനത്തിന്റെ വലുപ്പം വര്‍ധിക്കുന്നത് അനുസരിചു ആദര്‍ശത്തിന്റെ തീവ്രതയും തീഷ്ണതയും കുറയാന്‍ സാധ്യത ഉണ്ട്." അതൊരിക്കലും നമ്മുടെ ഈ പ്രവര്‍ത്തനത്തില്‍ വന്നു പെടരുത്.. സമുദ്രത്തിലേക്ക് എത്തുമ്പോള്‍ നദിയുടെ പരപ്പ് കൂടും പക്ഷെ ആഴം കുറയുകയും ചെയ്യും.. കാലാകാലങ്ങളില്‍ നദീമുഖങ്ങളിലെ ആഴം കൂട്ടേണ്ടതുണ്ട്' ഭഗവാന്‍ ഭാഷ്യകാരന്‍ പറഞ്ഞിട്ടുണ്ട് ഏതൊരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുമ്പോള്‍, വളരുമ്പോള്‍ സാധകര്‍ക്ക് ക്ലേശം കുറയുന്ന മുറയ്ക്ക് വിട്ടു വീഴ്ചകള്‍ ചെയ്യാനും കാമാദി ദോഷങ്ങള്‍ ബാധിപ്പാനും ഇടയാകുന്നു. അത് കൊണ്ട് ധര്‍മ ക്ഷയം സംഭവിക്കുകയും പ്രസ്ഥാനം തകരുകയും ചെയ്യും.. ശ്രദ്ധിക്കുക..
ഈ കാണായ വിരാട് സ്വരൂപം ആണ് ഭഗവാന്‍.. ഈ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സേവനം ഈശ്വരാരാധന ആകും.. അങ്ങനെ മക്കളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ അമ്മയെ (ഭാരത മാതാവ്) ആനന്ടിപ്പിക്കാം.. ഐശ്വര്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കാം..
സംസ്കൃതിക്കും ധര്‍മ്മത്തിനും എതിരായി ഉയരുന്ന സര്‍വ തിന്മകളെയും, മത പരിവര്തനമായാലും, ഭീകരത ആയാലും, ലക്ഷ്യ ബോധാമില്ലാത്ത യുവ സമൂഹം നടത്തുന്ന വിധ്വംസന പ്രവൃത്തി ആയാലും, എല്ലാം പരിഹരിക്കപ്പെടും..
ലോക പ്രതീക്ഷ നിറവേറ്റുവാന്‍ പാകത്തില്‍ ഈ ധരമതെയും സമാജതെയും സംരക്ഷിക്കാനും ബാലപെടുത്താനും നാം പ്രയത്നിച്ചു വിജയിക്കണം.. ശുഭ പ്രതീക്ഷയോടെ, പരസ്പര സ്നേഹ സഹകരണ ഭാവങ്ങളോടെ, ഒറ്റ കെട്ടായി മുന്നേറാം...







കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയുടെ തിരുസന്നിധിയില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഐതിഹാസികമായ സേവ സംഗമം ആരംഭിച്ചു.. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ പ്രേരിതമായ സേവാ സംരംഭങ്ങളില്‍ പങ്കാളികലായിരിക്കുന്ന പ്രധാന പ്രവര്‍ത്തകര്‍ ആണ് സംഗമത്തില്‍ എതിടിരിക്കുന്നത്.. പ്രതീക്ഷയെ കവച്ചു വയ്ക്കുന്ന പ്രാതിനിധ്യമാനിവിടെ കാണാന്‍ ആവുന്നത്.. വേദിയില്‍ പൂജ്യ സ്വാമി ചിദാനന്ദപുരി, ഡോ ലക്ഷ്മി കുമാരി, മാ പി ഇ ബി മേനോന്‍ സാര്‍, മാ ഗോപാല കൃഷ്ണേട്ടന്‍ , തുടങ്ങിയവരെ കാണാം..





നിറഞ്ഞു കവിഞ്ഞ സദസ്സ്... താഴത്തെ വിശാലമായ ഹാള്‍ തികയാതെ വന്നത് കൊണ്ട് മുകളില്‍ ഗാലറി കൂടി വേണ്ടി വന്നു പ്രതിനിതികളെ ഉള്‍ക്കൊള്ളാന്‍.. ഇതൊരു സദ്‌ പരിവര്‍ത്തനത്തിന്റെ നാന്ദി ആണെന്ന് മനസ്സ് മന്ത്രിക്കുന്നു.. ഇവിടെ നിറഞ്ഞു തുളുമ്പുന്ന ഭഗവത് ചൈതന്യം അതാണ്‌, എന്നോട് മാത്രമല്ല, എല്ലാവരോടും പറയുന്നത്.. 


സമാപന സഭ


സമാപനസമ്മേളനം
കൊടുങ്ങല്ലൂരില്‍ ആരംഭിച്ച സേവാഭാരതി സേവാസംഗമത്തിന്റെ സമാപന സമ്മേളനം സ്വാമി ഗരുഢധ്വജാനന്ദ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുന്നു


പൂജ്യ ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, മാനനീയ കെ സി കണ്ണന്‍ ജി, മാ: മേനോന്‍ സാര്‍, മാ: കെ കെ ബാലറാം ജി, പദ്മനാഭ സ്വാമി തുടങ്ങിയവര്‍...

കേരളത്തിലെ ഹൈന്ദവ സംഘടന പ്രവര്‍ത്തനത്തിലെ മറ്റൊരു ഐതിഹാസിക മുഹൂര്‍ത്തം, ..... സേവാസംഗമത്തിന്റെ സമാപന പരിപാടി 



സേവ ഭാരതിയുടെ വെബ് സൈറ്റ് സഹ സര്‍ കാര്യവാഹ് മ: കണ്ണേട്ടന്‍ ഉദ്ഘാടനം ചെയ്തു... 

website was inaugurated by Ma KCKannanji... 

Do visit 

SEVABHARATHI.ORG


പ്രശസ്ത ശില്‍പി ഡാവിന്‍ജി സുരേഷിന്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു. കെ.സി. കണ്ണന്‍, അഡ്വ. കെ.കെ.ബല്‍റാം, സ്വാമി ഗരുഢധ്വജാനന്ദ 
തുടങ്ങിയവര്‍ സമീപം.


Friday, 23 November 2012

'സര്‍ഹാദ് കോ പ്രണാം'

എല്ലാവരും അറിഞ്ഞിരിക്കും എന്ന് കരുതുന്നു 'സര്‍ഹാദ് കോ പ്രണാം' എന്ന മനോഹരവും ദേശാഭിമാന പ്രചോദകവുമായ പരിപാടിയെ കുറിച്ച്.. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആയിരക്കണക്കിന് സംഘ സ്വയം സേവകരും അനുഭാവികളുമായ യുവാക്കള്‍ ഭാരതത്തിന്റെ അതിര്‍ത്തികളില്‍ ആയിരുന്നു.
അതിര്‍ത്തിയെ വന്ദിക്കാന്‍...... 
നമ്മുടെ നാളേക്ക് വേണ്ടി സ്വന്തം ഇന്നിനെ ഹോമിക്കാന്‍ സന്നദ്ധരായി നമുക്ക് കാവല്‍ നില്‍ക്കുന്ന

 സൈനികര ആദരിക്കാന്‍.....
അതിര്‍ത്തിയിലെ മണ്ണും മലയും മരവും പുഴയും തൊട്ടു വന്ദിക്കാന്‍......
ജീവന്‍ നല്‍കിയും അവയൊക്കെ രക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാന്‍.......
അതിന്റെ പവിത്രമായ പ്രതീകം എന്ന നിലയില്‍ അതിര്‍ത്തികളിലെ ജവാന്മാര്‍ക്കും ജനങ്ങള്‍ക്കും പ്രകൃതിക്കും രക്ഷ ബന്ധിക്കാനും ഒക്കെയായി സംഘ പദ്ധതി പ്രകാരം ആയിരക്കണക്കിന് യുവാക്കള്‍ അതിര്‍ത്തിയില്‍ ആയിരുന്നു..
പരിപാടി നടക്കുന്നതിനു മുന്‍പ് അതിനെതിരെ പ്രചാരം ഉണ്ടാകാതിരിക്കാന്‍ അത് പൂര്‍ത്തി ആകുവോളം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല...നമ്മുടെ വിവിധക്ഷേത്രമായ ഫിന്സിന്റെ ( ഫോറം ഫോര്‍ integrated നാഷണല്‍ സെക്യൂരിറ്റി) ആഭിമുഖ്യത്തില്‍ ആണ് ഈ പരിപാടി നടത്തിയത്...
ഭാരത്‌ മാതാ കീ ജയ്‌
(പാക് അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം...)










സര്‍ഹദ്‌ കോ പ്രണാം (അതിര്‍ത്തിക്ക്‌ വന്ദനം) 

അതിര്‍ത്തി ഗ്രാമങ്ങളിലെ ഗ്രാമീണരും സൈനികരും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ട്‌ പഠിച്ച്‌ സൈനികര്‍ക്കും ഗ്രാമീണര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് "സര്‍ഹദ്‌ കോ പ്രണാം (അതിര്‍ത്തിക്ക്‌ വന്ദനം) " പരിപാടി സമാപിച്ചു...

അതിര്‍ത്തി കാക്കുന്ന സൈനികരേയും ഗ്രാമവാസികളെയും സന്ദര്‍ശിച്ച്‌ അവരുടെ കൈകളില്‍ രക്ഷാസൂത്രവും ബന്ധിച്ച്‌, വീരമൃത്യു കൈവരിച്ച ജവാന്‍മാ

രേയും ഭാരതീയ പൌരന്‍മാരെയും സ്മരിച്ച്‌, അതിര്‍ത്തിക്ക്‌ പ്രണാമം അര്‍പ്പിച്ച്‌, നമ്മള്‍ ജന്‍മനാട്ടില്‍ ഇന്നു രാവിലെ തിരിച്ചെത്തി. ഇന്നലെ രാത്രി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്‍ സ്വീകരണം തന്നെയായിരുന്നു ഒരുക്കിയിരുന്നത്‌... അതിനു ശേഷം മദ്രാസ്‌ മെയിലില്‍ നാട്ടിലേക്ക്‌. ജന്‍മനാട്ടില്‍(കാഞ്ഞങ്ങാട്‌) സ്വീകരണം ഏറ്റുവാങ്ങി വീട്ടിലേക്ക്‌.... പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്ക്‌...

Thursday, 22 November 2012

എല്ലാം നല്ലതിന്

                      ഒരു രാജ്യത്ത്  വളരേ ഈശ്വര ഭക്തനായ ഒരു രാജാവും അദ്ധേഹത്തിന് തികഞ്ഞ ഈശ്വര ഭക്തിയോടും കൂടിയ ഒരു മന്ത്രിയും ഉണ്ടായിരുന്നു .എന്ത് ആപത്തുകള്‍ വന്നാലും അത് എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്ന് വിചാരിച്ച് സമാധാനമായി ജീവിച്ചു.കാലക്രമത്തില്‍ രാജാവ്മരിച്ചു രാജകുമാരന്‍ രാജാവായി .അദ്ധേഹത്തിന് ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരുന്നില്ല .ആപത്തുകള്‍ വരുന്നത് മനുഷ്യന്‍റെ ശ്രദ്ധക്കുറവും ദൌര്‍ഭാഗ്യവും കൊണ്ടാണ് എന്ന് അയാള്‍ വിശ്വസിച്ചു .മന്ത്രി അപ്പോഴും ഈശ്വരഭക്തന്‍ ആയിത്തന്നെ തുടര്‍ന്നു.             

                  ഒരുദിവസം ഇവര്‍ രണ്ടുപേരും കൂടി നായാട്ടിനുപോയി .രാജാവിന്‍റെ കയ്യില്‍ ഒരു മുറിവ് പറ്റി അദ്ദേഹം മന്ത്രിയെ വിളിച്ചുകാണിച്ചു .മന്ത്രി ഉടനെത്തന്നെ അതും നല്ലതിന്എന്ന് പറഞ്ഞു .തന്റെ കൈമുറിഞ്ഞത് നല്ലതിനാണ് എന്ന് പറഞ്ഞ മന്ത്രിക്ക് തന്നോട് സ്നേഹമില്ല എന്ന് വിചാരിച്ച് കുപിതനായരാജാവ് മന്ത്രിയെ ജയിലില്‍ അടച്ചു .രാജാവ് വൈദ്യനെ വിളിച്ചുവരുത്തി മുറിവ് കേട്ടിക്ക്കുകയും ചെയ്തു .നാലുദിവസം കഴിഞ്ഞ് രാജാവ് വീണ്ടും നായാട്ടിനുപോയി .അപ്പോള്‍ ചില കാപാലികന്‍മാര്‍ വന്ന് അദ്ധേഹത്തെ പിടികൂടി .അമാസിദിവസം പാതിരക്ക് കാളിപൂജക്ക്ശേഷം ലക്ഷണംഒത്ത ഒരു പുരുഷനെ ബലികൊടുക്കുകയാണെങ്കില്‍ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കും എന്നാണ് അവരുടെ വിശ്വാസം .അതിനുവേണ്ടിരാജാവിനെ അവര്‍ ചുവന്നപട്ടുടുപ്പിച്ച് ചെമ്പരത്തിപൂമാലയനിയിച്ച് ദെവീക്ഷേത്രത്തില്‍ ഹാജരാക്കി .താനെ മരണം അടുത്തിരിക്കുന്നുഎന്ന് അറിഞ്ഞമഹാരാജാവ് ഭയംകൊണ്ട് മരവിച്ച് കണ്ണും അടച്ചിരുന്നു .പൂജക്ക്ശേഷം ബലി നടത്തുവാനുള്ള പൂജാരി അടുത്ത്വന്നു രാജാവിന്‍റെ ദേഹം പരിശോധിച്ചപ്പോള്‍ കൈയില്‍ മുറിവ് കണ്ടു .ഈ ദേഹം ബലിക്ക് പറ്റിയതല്ല എന്ന് വിധിക്കുകയും ചെയ്തു .രാജാവിന് ജിവന്‍ വിണ്ടുകിട്ടി .തന്റെ കൈയ്‌ മുറിഞ്ഞത് നല്ലതിനായിരുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്തു .അകാരണമായി മന്ത്രിയെ ശിക്ഷിച്ചതില്‍ പാശ്ചാതപിച്ച രാജാവ് കൊട്ടാരത്തില്‍ മടങ്ങിയെത്തി മന്ത്രിയെ വരുത്തി ക്ഷമായാചനം ചെയ്തു .എന്നിട്ട് ചോദിച്ചു ; എന്റെ കൈ മുറിഞ്ഞത് നല്ലതിനാണ് എന്ന് എനിക്ക് മനസിലായി .കാരണം കൂടാതെ അങ്ങ് ഒരു ആഴ്ച ജയിലില്‍ കിടന്ന് വിഷമിച്ചത് എന്തിനായിരുന്നു ? അതെങ്ങനെയാണ് നല്ലതിനാകുന്നത് ? മന്ത്രി മറുപടിപരഞ്ഞു .അതും ഈശ്വര നിശ്ചയം കൊണ്ട് നല്ലതിനായിരുന്നു .ഇല്ലെങ്കില്‍ അങ്ങയുടെ കൂടെ ഞാനും നായാട്ടിനുപോരും .നമ്മളെ രണ്ടുപേരെയും കാപാലികന്‍മാര്‍ പിടിക്കും .അങ്ങയെ വിട്ടുകഴിഞ്ഞാല്‍ പിന്നെ എന്നെയാണ് ബലികൊടുക്കുക .അതില്ലാതെയായത് എന്നെ ജയിലില്‍ ഇട്ടതുകൊണ്ടാല്ലേ ? എല്ലാം നല്ലതിനായിരുന്നു എന്ന് രാജാവിന് ബോധ്യംവന്നു .          


              നമുക്ക് എന്തെങ്കിലും ആപത്തുകള്‍ വരുമ്പോള്‍ നാം വല്ലാതെ വിഷമിക്കുന്നു .വാസ്തവത്തില്‍ അതെല്ലാം നമുക്ക് നല്ലതിനാകുന്നു .ഈശ്വരന്റെ ഓരോ അനുഗ്രഹമാകുന്നു എന്ന വിചാരം അതു സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു.സാധാരണ മനുഷ്യര്‍ക്ക്‌ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അതെന്തിനാണെന്ന് അറിയുവാനുള്ള ക്ഷമയില്ലെന്നുമാത്രം .അലപകാലം ക്ഷമിച്ചിരുന്നു ഭാവിഫലങ്ങളെപ്പറ്റി വിചാരം ചെയ്യുന്നതായാലറിയാം എല്ലാം നല്ലതിനായിരുന്നുവെന്ന്.

Monday, 19 November 2012

രാമായണം പ്രശ്നോത്തരി

                                 RAMAYANAM QUIZ 
''പുരാണപ്രശ്നോത്തരി എന്ന ഞങ്ങളുടെ സംരംഭത്തില്‍ എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നും വന്നുപോയിട്ടുണ്ടെങ്കില്‍ ദയവുചെയ്ത് അത് ഞങ്ങളെ അറിയിക്കണമെന്ന് വിനീതമായി ഞങ്ങള്‍ അപേക്ഷിക്കുന്നു ''
sanghasamudra@gmail.com.

1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
 >വാത്മീകി രാമായണം

2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
  >വാത്മീകി മഹര്‍ഷി 

3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന 
   ഗ്രന്ഥം ഏത് ?
 >അദ്ധ്യാത്മരാമായണം കിളിപ്പാട്ട് 

4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
  >തുഞ്ചത്തെഴുത്തച്ഛന്‍

5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര് 
   എന്ത് ?
  >ബാലകാണ്ഡം

6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്  
   കൂടിയാണ് ?
  >ശ്രീരാമാ  രാമ! രാമ!

7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ് 
   രചിക്കപ്പെട്ടീട്ടുള്ളത് ?

  >ഉമാമഹേശ്വരന്‍മാര്‍ 

8.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
   >സംസ്കൃതം 

9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
  >ശ്രീനാരദമഹര്‍ഷി 

10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ് 
   കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
   >താമസ്സാനദി 

11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് 
    എങ്ങനെയാണു ?
    >''മാ നിഷാദ ''

12.വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?
    >ഏഴ്

13.വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
     >24000

14.ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?
   >സൂര്യവംശം

15.ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?
    >അജമഹാരാജാവ്

16.ദശരഥമഹാരാജാവിന്‍റെ  വാണിരുന്ന രാജ്യത്തിന്‍റെ പേര് 
    എന്ത് ?
   >കോസലം 

17.ദശരഥമഹാരാജാവിന്‍റെ  രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
   >അയോധ്യ

18.സൂര്യവംഷത്തിന്‍റെ കുലഗുരു ആര് ?
   >വസിഷ്ട്ടന്‍ 

19.ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരുന്നു ?
   >സുമന്ദ്രന്‍ 

20.ദശരഥമഹാരാജാവിന്‍റെ  പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?
   >കൌസല്യ, കൈകേകി ,സുമിത്ര

21. ദശരഥമഹാരാജാവിന്‍റെ  പുത്രിയുടെ പേര് എന്തായിരുന്നു ?
    >ശാന്ത

22.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ 
   വളര്‍ത്തുപുത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു ?
  >രോമപാദന്‍

23.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം 
    ചെയ്തത് ആരായിരുന്നു ?
    >ഋഷിശൃംഗമഹര്‍ഷി 

24.കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു ?
   >കേകയം 

25.പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു 
    കര്‍മ്മമാണ് അനുഷ്ട്ടിച്ചത് ?
    >പുത്രകാമേഷ്ടിയാഗം

26.ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം 
    ഉപദേശിച്ചത് ആരായിരുന്നു ?
    >വസിഷ്ട്ടന്‍ 

27.എതുനടിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം 
    നടത്തിയത് ?
    >സരയൂനദി 

28.പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ 
      കാര്‍മികത്വത്തില്‍ ആയിരുന്നു ?
     >ഋഷിശൃംഗമഹര്‍ഷി 

29.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ 
     അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
     >വഹ്നിദേവന്‍ 

30.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ 
     അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍ 
     ദശരഥന് നല്‍കിയത് എന്തായിരുന്നു ?
     >പായസം 

31.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട് 
    ജനിച്ചത്‌ ആരായിരുന്നു ?
    >ശ്രീരാമന്‍ 

32.ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?
   >കൌസല്യ

33.ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
   >നാള്‍ ;പുണര്‍തം ,തിഥി ; നവമി 

34.ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍ 
    ആയിരുന്നു ?
   >അഞ്ച്

35.മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
   >പാഞ്ചജന്യം 

36.മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍ 
    ആരായിട്ടായിരുന്നു ജനിച്ചത്‌ ?
    >ഭരതന്‍ 

37.ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍ 
     ആരായിട്ടായിരുന്നു ജനിച്ചത്‌ ?
    >ലക്ഷ്മണന്‍ 

38.ശത്രുഘ്നന്‍ ആയി ജനിച്ചത്‌ മഹാവിഷ്ണുവിന്റെ ഏതു 
    ആയുധത്തിന്റെ അംശം ആയിട്ടാണ് ?
     >ചക്രം (സുദര്‍ശനം )

39.കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
   >ഭരതന്‍ 

40.ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?
   >ശത്രുഘ്നന്‍

41.ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത് 
    ആരായിരുന്നു ?
   >സുമിത്ര 

42.സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?
   >ലക്ഷ്മണനും ,ശത്രുഘ്നനും
  
43.ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ   
    സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു ?
    >വസിഷ്ഠന്‍

44.യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ  
     അയക്കുവാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു ?
    >വിശ്വാമിത്രന്‍  

45.വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍ 
    രാമലക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ ?
   >ബല ,അതിബല 

46.ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?
    >തടാക 

47.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍ 
    ആരെല്ലാം ?
    >മാരീചന്‍ ,സുബാഹു 

48.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ 
    ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
    >സുബാഹു 


49.വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര് 
    എന്ത് ?
    >സിദ്ധാശ്രമം 

50.ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട 
     മുനിപതിആരായിരുന്നു ?
    >അഹല്യ 

51.അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
   >ഗൌതമന്‍

52.അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?
    >ദേവെന്ദ്രന്‍

53.അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?
    >ശില

54.അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?
   >ശതാനന്തന്‍

55.അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ 
    വിശ്വാമിതന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു ?
     >മിഥിലാപുരി 

56.മിഥിലയിലെ രാജാവ് ആരായിരുന്നു ?
    >ജനകന്‍ 

57.വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ  മിഥിലയിലേക്ക് 
    കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?
     >ശൈവചാപം 

58.ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?
    >സീത 

59.ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത് 
    എവിടെനിന്നായിരുന്നു ?
    >ഉഴവുച്ചാല്‍

60.സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി 
     ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?
    >ശൈവചാപം ഭജ്ഞനം

61.വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
    >അരുന്ധതി  

62.ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര് 
   എന്തായിരുന്നു ?
   >ഊര്മിള 

63.ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?
   >മാണ്ഡവി 

64.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
    >ശ്രുതകീര്‍ത്തി

65.സീതയായി ജനിച്ചത്‌ ഇതുദേവിയായിരുന്നു ?
    >മഹാലക്ഷ്മി 

66.സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍
     ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?
    >പരശുരാമന്‍ 

67.പരശുരാമന്റെ വംശം എന്തായിരുന്നു ?
    >ഭൃഗുവംശം 

68.പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?
    >രേണുക ,ജമദഗ്നി

69.പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?
    >മഹാവിഷ്ണു 

70.പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?
    >പരശു(വെണ്മഴു ) 

71.പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?
  >പരമശിവന്‍
72.പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ് 
  ആരായിരുന്നു ?
  >കാര്‍ത്തവീര്യാര്‍ജുനന്‍ 

73.പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം 
  കൊന്നോടുക്കപ്പെട്ടത്‌ ഏതു 
  വംശക്കാരായിട്ടാണ് ?
  >ക്ഷത്രിയവംശം

74.പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് 
  എവിടെയാണ് ?
  >മഹേന്ദ്രപര്‍വതം 

75.പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു 
  ദേവാംശമാണ് ശ്രീരാമനിലേക്ക് 
  പകര്‍ത്തപ്പെട്ടത് ?
  >വൈഷ്ണവാംശം

76.പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം 
  എന്താണ് ?
  >വൈഷ്ണവചാപം 

77.ദശരഥന്‍ പരിവാരസമേതം അയോധ്യയില്‍ 
  തിരിച്ചെത്തിയശേഷം   
  ഭാരതശക്ത്രുക്നന്മാര്‍ എവിടേക്കായിരുന്നു  
  പോയത് ?
  >കേകയരാജ്യം 

78.ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
  >യുധാജിത്ത്

79.മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് 
  ആരുടെ പ്രാര്‍ത്ഥനയെ 
  മാനിച്ചായിരുന്നു ?
  >ബ്രഹ്മാവ്

80.ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍ 
  ആയിരുന്നു ?
  >ത്രേതായുഗത്തില്‍

81.ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത് 
  ആരുടെ വംശത്തില്‍   
  ജനിച്ചതിനാല്‍ ആയിരുന്നു ? 
  >രഘുവംശം

82.അധ്യാത്മരാമായണത്തില്‍ രണ്ടാമത്തെ കാണ്ഡം 
  ഏത് ?
  >അയോദ്ധ്യാകാണ്ഡം

83.സീതാദേവിയോട് കൂടി അയോധ്യയില്‍  
  വസിക്കുന്ന ശ്രീരാമനെ ദര്‍ശിക്കാന്‍ എത്തിയ 
  മഹര്‍ഷി ആരായിരുന്നു ?
  >ശ്രീനാരതന്‍ 

84.ശ്രീ നരതമഹര്‍ഷി ശ്രീ രാമനെ സന്തര്‍ശിചത്ത്‌ 
  എന്ത് കാര്യം ഓര്‍മിപ്പിക്കാന്‍ ആയിരുന്നു ?
  >അവതാരഉദ്ദേശം 

85.ദശരഥന്‍ യുവരാജാവായി അഭിഷേകം 
  ചെയ്യുവാന്‍ ഉദ്ദേശിച്ചത് ആരെയായിരുന്നു ?
  >ശ്രീ രാമനെ 

86.ശ്രീ രാമന്‍റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ 
  ചെയ്യുവാന്‍ ചുമതലപ്പെടുത്തിയത്  
  ആരെയാണ് ?
  >സുമന്ത്രന്‍ 

87.''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് 
  ഏതു പേരില്‍ അറിയപ്പെടുന്നു ?
  >ചതുരംഗപ്പട

88.രാമാപിഷേകം മുടക്കുവാന്‍ ദേവന്മാര്‍ 
  സമീപിച്ചത് ആരെയാണ് ?
  >സരസ്വതി 

89.രാമാപിഷേകം മുടക്കുവാന്‍ കൈകേകിയെ 
  പ്രലോഭിപ്പിച്ചത് ആരായിരുന്നു ?
  >മന്ഥര 

90.ദശരഥന്‍ കൈകേകിക്ക് വരങ്ങള്‍ കൊടുത്ത  
  സന്തര്‍ഭം ഏതായിരുന്നു ?
  >ദേവാസുരയുദ്ധം 

91.യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന് എന്ത് 
  സംഭവിച്ചു ?
  >ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടു

92.യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ  
  ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ 
  കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
 >സ്വന്തംചെറുവിരല്‍ 

93.കൈകേകി ,ദശരഥനില്‍നിന്ന് 
  ലഭിച്ചവരങ്ങള്‍കൊണ്ട് നിര്‍ദേശിച്ചത്  
  എന്തെല്ലാം ആയിരുന്നു ?
  >ഭരതന് രാജ്യഭാരം,ശ്രീരാമന് വനവാസം 

94.രാമാഭിഷേകം മുടങ്ങിയപ്പോള്‍ ഏറ്റവും 
  ക്ഷോഭിചത് ആരായിരുന്നു ?
 >ലക്ഷ്മണന്‍

95.ശ്രീരാമന്‍റെ വനവാസകാലം എത്രവര്‍ഷം  
  ആയിരുന്നു ?
  >പതിനാല് 

96.ശ്രീരാമന്‍റെ അവതാരരഹസ്യം 
  അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത് 
  ആരായിരുന്നു ?
  >വാമദേവന്‍ 

97.വനവാസത്തിനുപോകുമ്പോള്‍ 
  ശ്രീരാമനെഅനുഗമിച്ചുപോയത് ആരെല്ലാം ?
  >സീതയും ,ലക്ഷ്മണനും 

98.വനവാസാവസരത്തില്‍ 
  അനുഷ്ട്ടിക്കേണ്ടധര്‍മ്മങ്ങളെ കുറിച്ച് 
  ലക്ഷ്മണന് ഉപദേശം നല്‍കിയത് 
  ആരായിരുന്നു ?
  >സുമിത്ര

99.രാമലക്ഷ്മണന്‍മാര്‍ 
  വനത്തിലേക്ക്പോകുമ്പോള്‍ ധരിച്ചവസ്ത്രം 
  എന്തായിരുന്നു ?
  >മരവുരി 

100.വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ 
   തേരിലേറ്റികൊണ്ടുപോയത് ആരായിരുന്നു ?
  >സുമന്ത്രന്‍