Wednesday, 14 November 2012

ഓം കാരം



" ഓം "എന്ന മന്ത്രത്തില്‍ അ , ഉ , മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു...ഇത് ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു...എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍ നിന്നും പിറക്കുന്നതാണ് ..

ഈശ്വരന്റെ വരദാനമാണ് മനുഷ്യജന്മം.. ആര്‍ഭാടവും സമ്പത്തുമാണ് ജീവിതലക്ഷ്യമെന്നു തെറ്റിദ്ധരിച് പണമുണ്ടാക്കാന്‍ എന്തുമാകാം എന്ന അവസ്ഥയിലേക്ക് ലോകം മുന്നേറിയിരിക്കുന്നു..ഈ കുതിപ

്പില്‍ നഷ്ടപെടുന്ന മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല..

ഈ മനുഷ്യജന്മത്തെ ഈശ്വരന്റെ ഇച്ച്ചയനുസരിച് പരിപാലിക്കാന്‍ ഭൌതികയിലെ പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന മനുഷ്യനു കഴിയാതെ വരുന്നു...ഈ മായബന്ധനതിനു കാരണം അഞ്ജതയാണ് ...

ജീവിതസഫലത കൈവരണമെങ്കില്‍ ജ്ഞാനമാകുന്ന വെളിച്ചം മനസ്സിലുണ്ടാകണം...സ്വാര്‍ഥകമായ ജീവിതത്തിനു ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചവരാന് ,ആദ്ധ്യാത്മികആചാര്യന്മാര്‍...ഏതു മതസ്ഥര്‍ക്കും അവലംബിക്കാവുന്ന ദര്‍ശനം അവര്‍ ആവിഷ്ക്കരിക്കുകയും ,ആചരിച് കാണിക്കുകയും ഫലപ്രാപ്തി ബോദ്ധ്യപ്പെടുത്തിതരുകയും ചെയ്തിട്ടുണ്ട്...ആ വഴിമാത്രമാണ് ആത്യന്തിക ജീവിത വിജയത്തിന് നിദാനമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു...ആ മാര്‍ഗ്ഗത്തിലേക്ക് മനുഷ്യമനസ്സിനെ ആനയിക്കേണ്ടിയിരിക്കുന്നു..ഇരുട്ടിലെ കൈത്തിരി പോലെ ജീവിതയാത്രയില്‍ അവരുടെ ദര്‍ശനങ്ങള്‍ പര്യാപ്തമാക്കണം...

ആദ്ധ്യാത്മികതയിലധിഷ്ടിതമായ ഒരടിത്തറ ജീവിതത്തില്‍ ആവശ്യമാണെന്ന് നമ്മുടെ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്...ബാലമാനസുകളില്‍ അതിന്റെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞാല്‍ വ്യക്തിയും സമൂഹവും ശുദ്ധീകരിക്കപ്പെടും..

നദികള്‍ സമുദ്രത്തിലേക്ക് ഒഴുകിചേരുന്നപോലെ ഈശ്വരീയമായ കാഴ്ചപ്പാടില്‍ ജീവിച് മഹാസാഗരത്തില്‍ എത്തിച്ചേരാന്‍ വിവിധ മാര്ഗ്ഗനഗ്ല്‍ ആചാര്യന്മാര്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്...ലക്ഷ്യം പരമാത്മാവാണെന്ന ബോധം മനസിലുദയം ചെയ്യാന്‍ വഴി ആരായുകയാണ് വേണ്ടത്...ഏതു മാര്‍ഗ്ഗം അവലംബിക്കുന്നവര്‍ക്കും സത്യം പലതില്ല...അത് ഒന്നെയെന്നുള്ളത് പരമമായ സത്യമാണ്..ധാര്‍മ്മികമൂല്യങ്ങളെ മുറുക്കെപിടിച്ചുകൊണ്ട് അധാര്‍മ്മികക്കെതിരെ പടപൊരുതാനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കണം...ഈശ്വരകൃപ ആഗ്രഹിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിക്കാനുള്ള സൌഭാഗ്യസൂനങ്ങള്‍ ഓരോരുത്തരും വിരിയിചെടുക്കണം...

ഈ ഭൂമി മാതാവും നാം മക്കളുമാണ്...ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്...അവര്‍ക്ക് നിത്യവും നേരിടുന്ന ശക്തിക്കുറവുകളെ നികത്താന്‍ ക്ഷേത്രാരാധനകൊണ്ട് സാധിക്കുന്നു...കേരളത്തിലെ ക്ഷേത്രങ്ങള്‍ തന്ത്രമാന്ത്രാധിഷ്ടിതമായ പൂജാസംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്...പൂജകള്‍,ഭക്തനുവേണ്ടി മാത്രമാണ് ചെയ്യുന്നത്..ഭക്തന് സമയവും പരിശീലനവും ഇല്ലാത്തതിനാല്‍ ഒരാളെ ചുമതലപ്പെടുത്തുന്നു...

ഭാരതക്ഷേത്രത്തെ അതേപടി കേരളത്തില്‍ പകര്‍ത്തി അഞ്ജാനത്തെ മഴുകൊണ്ട് നീക്കി ജ്ഞാനോദയം വരുത്തിയ പരശുരാമനത്രേ കേരളത്തില്‍ താന്ത്രിക സമ്പ്രദായം നടപ്പിലാക്കിയത്...ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ പൂജാ സമ്പ്രദായം ഏകതാനമായിരിക്കുന്നതും കേരളത്തിന്റെ പ്രത്യേകതായിലോന്നാണ് ..

ഈ ജീവിതത്തില്‍ നമ്മള്‍ക്ക് സ്വന്തമായിട്ടുള്ളത് നമ്മള്‍ ഉണ്ടാക്കിയ നമ്മുടെ അഹങ്കാരമാണ്...അതിനെയാണ് ഈ ജീവിതം കൊണ്ട് ഇല്ലായ്മ ചെയ്യേണ്ടത്...നമ്മുടെ ജീവിതത്തിലെ മറ്റെന്തിനും നമ്മള്‍ പലരോടും കടപ്പെട്ടിരിക്കുന്നു...സ്വന്തം ശരീരംപോലും..പഞ്ചഭൂതങ്ങളോട് കടപ്പെട്ടിരിക്കുന്നു...

അഹങ്കാരത്തെ ' ഞാന്‍ ' എന്ന ഭാവത്തെ ,ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്നതിലൂടെ ജീവിതം കൂടുതല്‍ ആസ്വാദ്യമായി മാറുകയാണ്...ഈ പ്രപഞ്ചത്തിലെ ഓരോ ജീവകണവും നമ്മുക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കികൊണ്ട് നമുക്കുചുറ്റും നിലകൊള്ളുമ്പോള്‍ നാം അവയെ ഉള്‍ക്കൊള്ളാതെ പോകുന്നുവെങ്കില്‍ അതിനു കാരണം ,നമ്മുടെ സ്വാര്‍ത്ഥത മാത്രമാണ്..ഈ പ്രപഞ്ചത്തിന്റെ താളാത്മകതക്ക് അനുസ്യൂതമായി ഒഴുകുവാന്‍ തടസ്സമുള്ളത് നമ്മുടെ അഹങ്കാരം മാത്രമാണ്..സോര്ര്യോടയത്തോടെ ഇരുളോഴിയുന്നപോലെ സര്‍വ്വതിനെയും ഉള്‍ക്കൊള്ളാനാവുംവിധം ബോധം സംഭവിക്കുമ്പോള്‍ അഹങ്കാരത്തിനിവിടെ സ്ഥാനമുണ്ടാകില്ല...ജീവിതം പ്രകാശപൂരിതമാകും...അഹങ്കാരം ഒഴിഞ്ഞ അന്തരംഗം സ്നേഹസാന്ദ്രമാണ്...അവിടെ ജീവിതം മടുപ്പുളവാക്കുന്ന ഒന്നല്ല.. സ്നേഹമയമാണ്...അതിനാല്‍ അഹങ്കാരത്തെ നശിപ്പിക്കണം...അതിലൂടെ നമ്മള്‍ പുതിയ ലോകത്തെ വരവേല്‍ക്കുന്ന സ്നേഹത്തിലധിഷ്ടിതമായ ഒരു നവലോക ദര്‍ശനമാണത്‌ ..

മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ്‌ മന്ത്രങ്ങള്‍ ...ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്..അവയില്‍ ചിലത് നാം ഉപയോഗിക്കാറുണ്ട്..ഗുണങ്ങള്‍ അറിയാത്തതോ തെറ്റായതോ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാകും...അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം..ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്ക്കും മന്ത്രോച്ചാരണം നടത്താം..ദിവ്യശക്തിയുള്ള അക്ഷരങ്ങളോ ,അക്ഷരങ്ങളുടെ കൂട്ടങ്ങലോ ആണ് മന്ത്രങ്ങള്‍...

മന്ത്രജപം നടത്തുമ്പോള്‍ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം ...നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല...അവ ഭഗവത് ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്...അതിനാല്‍ വളരെ കൃത്യമായും ശരിയായ ഉച്ചാരണത്തിലും തന്നെ മന്ത്രങ്ങള്‍ ജപിക്കണം...പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്...മന്ത്രജപത്തിനു മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം...

ഈശ്വരവിശ്വാസം ,സ്നേഹം ,ക്ഷമ ,ഉത്തമാസ്വഭാവം ,സമാധാനം ,നിശ്ചയദാര്‍ഡ്യം ,സമയം ,കൃത്യസംഖ്യ (108 ,1008 ) ,നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണവേളയില്‍ നാം പാലിക്കേണ്ടതാണ് ...ഒരിക്കലും മന്ത്രങ്ങള്‍ മാറി മാറി ഉച്ചരിക്കരുത്...വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രംതന്നെ നിത്യവും ജപിക്കുന്നതാണ് ഉത്തമം...

ആധ്യാത്മികാവബോധം ,ഉള്‍ക്കൊണ്ടു ജീവിക്കുവാന്‍ ,സ്വാര്‍ത്ഥരഹിതമായ ,സേവനനിരതമായ ഒരു ജീവിതം നയിക്കുവാന്‍ തയ്യാറായാല്‍ മാത്രം മതി...അതിനുവേണ്ടി നമുക്ക് ആചാര്യന്മാരുടെ വാക്കുകള്‍ മനന വിഷയമാക്കാം.

കേസരി പ്രചാര മാസം



പ്രിയ ബന്ധു,
വര്‍ത്തമാനകാല സംഭവഗതികള്‍ എല്ലാം സൂചിപ്പിക്കുന്നത് ഒരേയൊരു വസ്തുത ആണ്, യഥാര്‍ത്ഥ ഹിന്ദു ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം ഒന്നിക്കേണ്ടതിന്റെ അനിവാര്യത..
വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരതയുടെയും മതപരിവര്തന ഭീഷണിയുടെയും നടുവില്‍ വീര്‍പ്പുമുട്ടുന്ന ദേ
ശീയ ജനത പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് സംഘപ്രവര്‍ത്തനത്തെ ആണെന്നും നമുക്കറിയാം.
ഈ സാഹചര്യത്തില്‍ സംഘത്തിന്റെ വളര്‍ച്ചയുടെ വേഗത 

ഇന്നത്തെതില്‍ നിന്നും ഇനിയും എത്രയോ വര്ധിക്കേണ്ടി ഇരിക്കുന്നു. അതിനു ആശയ പ്രചരണം ഏറ്റവും അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. നമുക്ക് എല്ലാ അര്‍ഥത്തിലും അഭിമാനത്തോടെ ആ രംഗത്ത് ഉപയോഗിക്കാന്‍ പറ്റിയ ആയുധം കേസരി ആണ് എന്ന കാര്യത്തിനും സംശയമില്ല. ഇന്നത്തെ കേസരിയുടെ സര്‍കുലേഷന്‍ ആശയ പ്രചരണത്തിനായുള്ള വാരികകളില്‍ ഏറ്റവും കൂടുതല്‍ ആണ് എന്നത് നമുക്കൊക്കെ സന്തോഷം തരുന്ന വസ്തുത ആണ്. പക്ഷെ നമ്മുടെ ആവശ്യവും സമൂഹത്തിന്റെ പ്രതീക്ഷയുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ സര്‍കുലേഷന്‍ വളരെ കുറവാണ് എന്നതാണ് സത്യം. കഴിഞ്ഞ വര്ഷം നമ്മുടെ എല്ലാം പരിശ്രമം കൊണ്ട് ഒരു വലിയ കുതിച്ചു ചാട്ടം നടത്താന്‍ നമുക്കായി.. ഇത്തവണ എല്ലാവരും ഉത്സാഹിച്ചു പ്രവര്‍ത്തിച്ചു മൊത്തം കേസരിയുടെ എണ്ണം ഒരു ലക്ഷം എത്തിക്കണം എന്നാണു ലക്‌ഷ്യം വച്ചിട്ടുള്ളത്. അതില്‍ നല്ല ഒരു പങ്കു ഈ ഗ്രൂപ്പിലൂടെ നമുക്ക് നിര്‍വഹിക്കാന്‍ ആവണം. എല്ലാ കാര്യവും നമ്മില്‍ നിന്ന് ആരംഭിക്കണം എന്നാണല്ലോ പ്രമാണം. അത് കൊണ്ട് ആദ്യം നാമോരോരുത്തരും കേസരി വരിക്കാരായി മാറുകയും നമ്മുടെ സുഹൃത്തുക്കളെ വരിക്കാരാക്കുകയും വേണം. അതോടൊപ്പം കഴിഞ്ഞ വര്ഷം ചെയ്തത് പോലെ ഗ്രന്ഥശാലകളെ സ്പോന്‍സര്‍ ചെയ്യുകയും വേണം. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മൂലം പല ഗ്രന്ഥശാലകളും സ്വയം വരിക്കാരാവില്ല, നമ്മള്‍ ഒന്നോ അതില്‍ കൂടുതലോ അത്തരം ഗ്രന്ഥശാലകളുടെ പണം അടച്ചാല്‍ അത് നല്ല ഒരു കാര്യമായിരിക്കും.
നാം ചെയ്യേണ്ടത്.....
1. സ്വയം വരിക്കാരാവുക
2. സുഹൃത്തുക്കളെയും ബന്ധുക്കളെയും വരിക്കാരാക്കുക
3. ഗ്രന്ഥ ശാലകളെ സ്പോന്‍സര്‍ ചെയ്യുക.
4. സ്വന്തം വാളിലൂടെയും അല്ലാതെയും പരമാവധി പ്രചരണം കൊടുക്കുക.
ഊര്ജസ്വലതയോടെ പ്രവര്‍ത്തിച്ചു ഈ കേസരി മാസം സഫലമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

ശ്രീ പത്മനാഭന്റെ സ്വത്തിനു മുറവിളി കൂട്ടുന്നവര്‍ ക്രിസ്ത്യന്‍ - മുസ്ലിം പള്ളികളുടെ സ്വത്തിന്റെ കാര്യത്തില്‍ മൗനം ?


ഇതാണോ ജനാതിപത്യ പാര്‍ട്ടിയുടെ നയം ?

നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി എവിടുന്നും വരും എന്നത് പോലെ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കാര്യം ഹിന്ദുവിന് എവിടെ സമ്പത്ത് വരുന്നു അവിടെ എത്തും ഈ രാഷ്ട്രീയ കുപ്പായമണിഞ്ഞ എലികള്‍ 

ഇവര്‍ക്ക് ഹിന്ദു സമൂഹത്തിനോട് മാത്രം ഇവര്‍ക്ക് ഇത്ര ചൊറിച്ചില്‍ ,അതോ ഇനി അതും പാര്‍ട്ടി ഭണ്ട് ആക്കാന്‍ കഴിയാത്തതിന്റെ നിരാശയോ ?അതോ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ കട്ട് മുടിക്കാന്‍ കിട്ടാഞ്ഞിട്ടോ

ക്ഷേത്ര സ്വത്തില്‍ മാത്രം ഇവര്‍ക്കെന്താ ഇത്ര താല്‍പര്യം കേരളത്തില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ ധന സമ്പാദ്യവും ഉള്ള എത്രയോ പള്ളികളും മസ്ജിദുകളും ഉണ്ട് .അതൊന്നും സഖാക്കന്മാര്‍ കാണുനില്ലേ ?

ഹൈന്ദവ ക്ഷേത്രങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഹൈന്ദവ ദൈവങ്ങളെ വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ട് അതിനു ഇവര്‍ ആരും ബുദ്ധിമുട്ടണം എന്നില്ല. അത് പൊതു സ്വത്താണോ രാഷ്ട്രത്തിന് വേണ്ടി വിനിയോഗിക്കണോ എന്നുള്ളതൊക്കെ ആലോചിക്കാന്‍ ഹിന്ദു വിശ്വാസി സമൂഹം ഇവിടെ ഉണ്ട്.

സര്‍ക്കാര്‍ സ്വത്തായ കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കത്തെ അനുകൂലിക്കുന്ന പിണറായി സഖാവും പാര്‍ട്ടി സെക്രട്ടറിയുടെ നീക്കത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവും ഹൈന്ദവ ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

സര്‍ക്കാര്‍ സ്വത്തിനെ സ്വകാര്യ വെക്തിക്ക് വിട്ടു കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയും അതെ സമയം വിശ്വാസികളുടെ ക്ഷേത്ര സ്വത്തിനെ മാത്രം പൊതു സ്വത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നടപടി അഭിനദ്ധനം സഖാവെ .

ഒരു സുപ്രീം കോടതി അമിക്കസ് ക്യൂറി ഇന്നേ വരെ ഒരു പക്ഷപാതവും ഒരിടത്തും കാണിച്ചതായി പരമോന്നത നീതിന്യായ കോടതി പറഞ്ഞിട്ടില്ല . അപ്പോളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാക്കുകള്‍ അതും നിഷ്പക്ഷമായി റിപ്പോര്‍ട്ട് കൊടുത്ത ശ്രീ പത്മനാഭന്റെ സ്വത്തിനു എതിരെ.

രാഷ്ട്രീയക്കാര്‍ക്ക് ക്ഷേത്രസ്വത്തിലാണ് കണ്ണ് എന്ന അമിക്കസ് ക്യൂറിയുടെ പരാമര്‍ശം 101% സത്യം ആണ് എന്ന് ഇവിടുത്തെ ഹൈന്ദവ ജനതക്ക് മാത്രമല്ല ഓരോ കേരളീയനും അറിയാം, അപ്പോള്‍ പിന്നെ ഇവര്‍ക്ക് മാത്രം എന്തെ ഈ വാക്കില്‍ ഇത്ര അസഹിഷ്ണുത.

രാജാക്കന്‍മാരും സാധാരണ ഭക്തരും കാണിക്കയായി കൊടുത്ത ക്ഷേത്ര സ്വത്തും രാജാക്കന്മാര്‍ ശ്രീ പത്മനാഭനു കാണിക്ക കൊടുത്ത അമൂല്യ നിധി ശേഖരണങ്ങളും സ്വന്തം രാജ്യ സ്വത്തുക്കളും പത്മനാഭന്റെ കാല്‍കീഴില്‍ കാത്തു സൂക്ഷിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തിന് എത്ര അവാര്ഡ് കൊടുത്താലും മതിയാകില്ല.എന്തിനാണെന്ന് വെച്ചാല്‍ ഇന്ന് ജനങ്ങള്‍ക്ക്‌ ഒരു ചെറിയ റോഡു പണിതാല്‍ അതിന്റെ മുക്കാല്‍ ഭാഗം അടിച്ചു മാറ്റുകയും റോഡു കുളം ആക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ ഉള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്രയും അമൂല്യമായ സ്വത്ത് ഇവരുടെ കണ്ണില്‍ പെടുത്താതിരുന്നതിനു.

അടുത്ത ആവശ്യം ദേവസ്വം ബോര്‍ഡ് പോലെ പ്രത്യേകം ബോര്‍ഡ് ഉണ്ടാക്കണം എന്നാണ് സഖാവ് പിണറായിടെ അടുത്ത നിര്‍ദേശം.ഉള്ള ഒരു ദേവസ്വം ബോര്‍ഡ്‌ കാരണം അമ്പലത്തിലെ ഭഗവാന്മാര്‍ക്ക് പോലും ഇരിക്കപൊറുതി ഇല്ലാതായിയിരിക്കുകയാണ്. ക്ഷേത്ര കുളത്തിലെ മത്സ്യത്തിന് പോലും സ്വതദ്ര്യം ഇല്ലാതായി ഈ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍.

ഹിന്ദു സമൂഹം ഒന്നടങ്കം ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ ഭരണത്തില്‍ നിന്നും മാറ്റി എടുക്കണം എന്ന് ചിന്തിക്കുന്ന ഈ വേളയിലാണ് അദ്ദെഹത്തിന്റെ വാക്കുകള്‍ ,

സഖാവെ ഒന്ന് ചോദിച്ചോട്ടെ ദേവസ്വം ബോര്‍ഡ് മാത്രുകയില്‍ ഓരോന്ന് ക്രിസ്ത്യന്‍ മുസ്ലിം പള്ളികളില്‍ ഒന്ന് ചെയ്തു നോക്ക് എന്തെ അത് നടക്കില്ലേ ?

അവര്‍ക്കും ഇതു പോലെ കാണിക്കയും സമ്പത്തും നടവരവ് വരുന്നത് അല്ലെ ? ഇന്ന് ക്ഷേത്രങ്ങളെക്കാള്‍ വലിയ ശീതികരിച്ച ആഡംബര ആരാധനാലയങ്ങള്‍ ആണ് മറ്റുള്ളവര്‍ക്ക് ഉള്ളത്. മത പരിവര്‍ത്തനത്തിന്റെ പേരില്‍ കോടികള്‍ മറിയുന്ന ക്രിസ്തീയ സഭകളുടെ വരുമാന സ്രോതസ്സ് നോക്കുവാനും ഇവിടെ ആരുമില്ല

കേരള സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവു കൂടുതല്‍ ഇന്ന് ഭുസ്വത്തും ധന ശേഷിയും ഉള്ളത് ക്രിസ്തീയ സഭകള്‍ ആണ്. ക്ഷേത്രങ്ങളുടെ സ്വത്ത് ആയി പണ്ട് ഉണ്ടായിരുന്ന പല കാവുകളും കാടുകളും ഭുസമരത്തിന്റെ മറവില്‍ വെട്ടിപിടിച്ചു പള്ളികളും അരമനകളും പണിതു ഇന്ന് കേരളത്തിലെ ഭൂസ്വത്തിന്റെ മുക്കാല്‍ ഭാഗവും കയ്യടക്കി വച്ചിരിക്കുന്നു.

പ്രവാചകന്റെ മുടി ആണെന്ന് പറഞ്ഞു ഒരു മുടി എവിടുന്നോ കൊണ്ട് വന്നു അതിന്റെ പേര് പറഞ്ഞു ഒരു ജില്ലയുടെ പകുതിയില്‍ കൂടുതല്‍ ഏരിയ പദ്ധതി ഉണ്ടാക്കി ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ പേരില്‍ ലോകം മുഴുവന്‍ കോടികള്‍ പിരിച്ചു, എന്നിട്ട് ആ കോടികള്‍ എവിടെ അത് ചോദിയ്ക്കാന്‍ ആരും ഉണ്ടായില്ല.അതിനു ഒരു ജില്ലയുടെ ജനങ്ങളെ ഒഴിവാക്കി ഇത്രയും വസ്തു ഏതു മാര്‍ഗത്തില്‍ ഉണ്ടാക്കും, ഇതൊക്കെ ആര്‍ക്കും ചോദിക്കുകയും അന്വേഷിക്കുകയും വേണ്ടല്ലോ ?

ശ്രീ പത്മനാഭന്റെ ആറാട്ട് നടക്കുന്ന ഏരിയയില്‍ ഏതോ ദിവ്യ മഹന്‍ കാല് കുത്തിയത്‌ എന്നും അത് കൊണ്ട് ആ പ്രദേശം അദേഹത്തിന്റെ പേരില്‍ ക്രിസ്തീയ ടൌണ്‍ഷിപ്‌ പണിയുമെന്ന് പറഞ്ഞു അതിനു ചുക്കാന്‍ പിടിച്ച സഭക്കാരുടെ പണവും ആര്‍ക്കും ചോദിക്കണ്ട.

അതു പോലെ ഇന്ന് ലവ് ജിഹാദിനൊപ്പം ലാന്‍ഡ്‌ ജിഹാദും കൊണ്ട് കേരളം കയ്യടക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന മുസ്ലിം സമുദായത്തിനും പണം എവിടെ നിന്ന് വരന്നു ? ഒരു ക്രിസ്തുമസ്സോ പെരുന്നാള്ളോ വന്നാല്‍ അറിയാം ഇവിടെ വ്യാപാരി വ്യവസായ സമൂഹത്തില്‍ എത്ര ഹിന്ദുക്കള്‍ കാണുമെന്നു ? അന്നേ ദിവസം കേരളത്തിലെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കും.
==================================================================
Panchajanyam 

Thursday, 8 November 2012

ക്ഷേത്രം സര്‍ക്കാറല്ല ഭരിക്കേണ്ടത്‌

ടി .വി .ആര്‍ .ഷേണായ്‌


തിരുപ്പതിയില്‍ ഒരു ആരാധനാലയംതന്നെ സ്വന്തമായുള്ള 

വിശ്വക്‌സേന ആരായിരുന്നു?

ആ പുണ്യഭൂമിയുടെ ഓഡിറ്റര്‍ ജനറലായിരുന്നെന്നാണ് ലളിതമായ ഉത്തരം. ഐതിഹ്യങ്ങളില്‍ ചിലയിടത്ത് അദ്ദേഹം വൈകുണ്ഠത്തിന്റെതന്നെ കണക്കപ്പിള്ളയായിരുന്നെന്നും പറയുന്നുണ്ട്. ഏതായാലും വിശ്വക്‌സേന ഓഡിറ്ററും ഒപ്പം ജനറലുമായിരുന്നെന്നുവേണം പറയാന്‍. അതായത് സമാധാനകാലത്ത് ഖജനാവിന്റെ സൂക്ഷിപ്പുകാരനും യുദ്ധകാലത്ത് സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫും.

ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുപ്പതിയെന്നാണ് കാലങ്ങളായി കരുതപ്പെട്ടിരുന്നത്. എന്നാല്‍, സത്യത്തില്‍ ആ കിരീടം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന വിവരം അല്പം അമ്പരപ്പോടെയാണ് കേട്ടത്. ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ ഈ ക്ഷേത്രത്തിലെ മഹാനിധി സൂക്ഷിപ്പുകാരനായി 21-ാം നൂറ്റാണ്ടില്‍ ഏത് വിശ്വക്‌സേനയാണ് അവതരിക്കുക?

ഭരണഘടനാപരമായി പറയുകയാണെങ്കില്‍ വി.എസ്. ശിവകുമാറിനാണ് ആ ചുമതല. കേരളസര്‍ക്കാറിന്റെ പോര്‍ട്ടലില്‍ പറയുന്നപ്രകാരം അദ്ദേഹമാണ് ദേവസ്വംമന്ത്രി(ദേവസ്വംവകുപ്പും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയും ഒരേ മന്ത്രിക്കുതന്നെ നല്‍കിയതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരിക്കും). ദേവസ്വത്തിന് മന്ത്രിയുണ്ടെങ്കിലും ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്.

തീര്‍ച്ചയായും അതൊരു പുതിയ വികാസപരിണാമമാണ്. പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരികളായ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്. കഴിഞ്ഞവര്‍ഷം പി.സുന്ദരരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് അത് അവസാനിച്ചത്. ക്ഷേത്രത്തിന്റെ നിയന്ത്രണച്ചുമതല ഇനിമുതല്‍ സംസ്ഥാനസര്‍ക്കാറിനായിരിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. അങ്ങനെയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിലവറയിലെ അമൂല്യനിധിശേഖരത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

ഈ കേസിന്റെ ഗതി എന്തുതന്നെയായാലും ഗുരുവായൂരും ശബരിമലയും ഉള്‍പ്പെടുന്ന കേരളത്തിലെ മറ്റ് പ്രമുഖക്ഷേത്രങ്ങളുടെ ഉത്തരവാദിത്വം ദേവസ്വം മന്ത്രിക്കും ദേവസ്വംബോര്‍ഡിനും തന്നെയാണ്. നാല് ദേവസ്വംബോര്‍ഡുകളാണ് കേരളത്തില്‍. ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍. സംസ്ഥാനത്തെ മൂവായിരത്തോളം ക്ഷേത്രങ്ങളുടെ നിയന്ത്രണച്ചുമതല ഇവര്‍ക്കാണ്. ഓരോന്നും സാങ്കേതികമായി സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന് കീഴിലാണ് ഇവ രൂപവത്കരിക്കപ്പെട്ടത്.

ഇന്നത്തെനിലയില്‍ ഈ നിയമത്തിലെ പ്രധാനവകുപ്പുകളിലൊന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനമാണ്. കേരള നിയമസഭയിലെ ഹിന്ദു എം.എല്‍.എ.മാരിലാണ് ഇതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇവിടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ബുദ്ധിമുട്ട് നേരിടുന്നത്. 

ഭരണപക്ഷത്തെ എം.എല്‍.എ.മാരില്‍ ഭൂരിഭാഗവും ഹിന്ദു ഇതരമതക്കാരാണ്. പ്രതിപക്ഷത്താണ് ഹിന്ദു എം.എല്‍.എ.മാരില്‍ ഭൂരിഭാഗവും. അതായത്, ദേവസ്വംബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അന്തിമവിധി പറയുക പ്രതിപക്ഷമായിരിക്കും. ഒരു സര്‍ക്കാറും ഇഷ്ടപ്പെടാത്ത കാര്യം.

ഇതിനൊരു പരിഹാരമായി ഉമ്മന്‍ചാണ്ടി മന്ത്രിസഭ കുറുക്കുവഴി തേടി. നിയമം 'ഭേദഗതി'ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമായി. നല്ലതിനുവേണ്ടിയുള്ള മാറ്റം എന്നാണ് ഭേദഗതികൊണ്ട് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മാറ്റം നല്ലതിനുവേണ്ടിയാണോയെന്നതാണ് തര്‍ക്കവിഷയം.

ഓരോ ദേവസ്വംബോര്‍ഡിലും മൂന്ന് അംഗങ്ങള്‍ മതിയെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇവരില്‍ രണ്ടുപേരെ മന്ത്രിതലസമിതി തിരഞ്ഞെടുക്കും. മൂന്നാമത്തെയാളെ എം.എല്‍.എ.മാരും. വിശ്വാസികളായ എം.എല്‍.എ.മാര്‍ക്കുമാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളൂ എന്നതാണ് നിര്‍ണായകമാറ്റം. മാര്‍ക്‌സിസ്റ്റുകാരെയും ദൈവനാമത്തിലല്ലാതെ സത്യപ്രതിജ്ഞ ചെയ്തവരെയും അകറ്റിനിര്‍ത്താനുള്ള തന്ത്രമായിവേണം ഇതിനെ കാണാന്‍. മറ്റൊരു പ്രധാനമാറ്റം, ബോര്‍ഡില്‍ ഒരു വനിതാഅംഗമെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയതാണ്. പകരം പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്ന് ഒരംഗം വേണമെന്നാക്കി. (മാറ്റങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍, ഇപ്പറഞ്ഞവയാണ് മുഖ്യ 'ഭേദഗതി'കള്‍) 

ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വിഷയം നിയമസഭയില്‍ തുറന്നചര്‍ച്ചയ്ക്ക് വിധേയമാക്കാതെ ഭേദഗതിയുടെ പിന്നിലൊളിപ്പിക്കുന്നു?രണ്ട്: നടപടിസംബന്ധമായ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഏതൊക്കെ മന്ത്രിമാര്‍ക്കാണ് ലഭിക്കുക? ഹിന്ദുമന്ത്രിമാര്‍ക്കുമാത്രമോ അതോ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളുമുള്‍പ്പെടുന്ന മുഴുവന്‍ മന്ത്രിമാര്‍ക്കും അതിന് അധികാരമുണ്ടാകുമോ? ഇനി ഹിന്ദുമന്ത്രിമാര്‍ക്ക് മാത്രമാണ് അതിന് അവകാശമെങ്കില്‍ മന്ത്രിസഭയില്‍ എത്ര ഹിന്ദുക്കളുണ്ടെന്ന് നമ്മളെക്കൊണ്ട് എണ്ണിക്കാനാവുമോ ഉമ്മന്‍ചാണ്ടിയും സംഘവും ഉദ്ദേശിക്കുന്നത്?

മൂന്ന്: ഒരു മതനിരപേക്ഷസര്‍ക്കാര്‍ എന്തവകാശത്തിന്റെ പേരിലാണ് വിശ്വാസികളായ ഹിന്ദുക്കളെയും അവിശ്വാസികളായ ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിക്കുക? 

സെമിറ്റിക് മതവിശ്വാസത്തെയും(ക്രിസ്ത്യന്‍, ജൂത, ഇസ്‌ലാം മതങ്ങള്‍) ഹിന്ദുമതവിശ്വാസത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാനസംഗതിയെന്തെന്ന് നോക്കാം. വിശാലഹിന്ദു കുടുംബത്തിന്റെ ഭാഗമായി ആരാധന നടത്താത്തവരെപ്പോലും ആ മതം ആഹ്ലാദത്തോടെ സ്വീകരിക്കുന്നുവെന്നതുതന്നെയാണ് പ്രധാനവ്യത്യാസം. അത് പുതിയസംഗതിയല്ല. ആയിരക്കണക്കിനുവര്‍ഷം പഴക്കമുള്ള പാരമ്പര്യമാണ്.

നിരീശ്വരവാദികള്‍ക്കും ഭൗതികവാദികള്‍ക്കുമൊപ്പം ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെയും പരിഹസിക്കുന്ന ഋഗ്വേദ ശ്ലോകങ്ങളുണ്ട്. ഇതിഹാസകാവ്യമായ രാമായണത്തില്‍ നിരീശ്വരവാദത്തിന്റെ ആദ്യപരാമര്‍ശം ജബാലിയില്‍ തുടങ്ങുന്നു. ദശരഥചക്രവര്‍ത്തിയുടെ മന്ത്രിമാരിലൊരാളായ ജബാലി രാമനെ അയോധ്യയിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുന്നു. രോഷാകുലനായ രാജകുമാരന്‍ അദ്ദേഹത്തില്‍ തികഞ്ഞ നാസ്തികത ആരോപിക്കുന്നു. പുരാണത്തിലെ ഈ ഏറ്റുമുട്ടലില്‍നിന്ന് യഥാര്‍ഥചരിത്രത്തിലേക്ക് വരികയാണെങ്കില്‍ ആദ്യത്തെ അറിയപ്പെടുന്ന നിരീശ്വരവാദി ബൃഹസ്​പതിതന്നെയാകാനാണ് സാധ്യത. (പുരാണത്തില്‍ ദേവഗുരുവായ ബൃഹസ്​പതിയെപ്പറ്റിയാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട)

ചാര്‍വാകതത്ത്വശാസ്ത്രത്തിന്റെ സ്ഥാപകനായാണ് ബൃഹസ്​പതിയെ പൊതുവേ വിലയിരുത്തുന്നത്. കുറഞ്ഞത് അതിന്റെ തത്ത്വങ്ങള്‍ നീതിവാക്യപരമ്പരയിലൂടെ അവതരിപ്പിച്ചത് അദ്ദേഹമാണ്. നിര്‍ഭാഗ്യവശാല്‍ ചാര്‍വാകപഠനത്തിന്റെ മൂലഗ്രന്ഥങ്ങള്‍ ഏറെമുമ്പേ നമുക്ക് നഷ്ടമായി. ചാര്‍വാകപഠനങ്ങളെ എതിര്‍ക്കാനായി ചില പണ്ഡിതര്‍ അതിലെ ചില ഉദ്ധരണികള്‍ അവതരിപ്പിക്കുമ്പോഴാണ് നമ്മള്‍ അതേക്കുറിച്ച് അറിയുന്നത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനികള്‍ ലക്ഷ്യം കൈവരിക്കാനായി നടത്തിയ പ്രയത്‌നങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ചെറുകുറിപ്പുകളിലൂടെ അറിയുന്നതിന് തുല്യമാണത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഇടവേളയെന്ന സങ്കീര്‍ണത ഇതിന് പുറമേയാണ്.

ഏതായാലും, ചില പരാമര്‍ശങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാര്‍വാക (ലോകായത എന്നും അറിയപ്പെടുന്നു) പഠനം വേദങ്ങളെ നിരാകരിക്കുന്നതാണ്. ആത്മാവിന്റെ അമരത്വമെന്ന സങ്കല്പത്തെ അത് തള്ളിപ്പറയുന്നു. മോക്ഷസിദ്ധാന്തത്തെ നിരസിക്കുകയും ചെയ്യുന്നു. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചാര്‍വാകതത്ത്വശാസ്ത്രത്തിന്റെ അനുയായികള്‍ ഹിന്ദുമതക്കാരാണെന്ന് സ്വയം അവകാശപ്പെടുന്നുവെന്ന കാര്യമാണ്. ഹിന്ദുമതം അവരെ മടിയില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു.
അങ്ങനെവരുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ഒരു എം.എല്‍.എ.യെ ഹിന്ദുവെന്നും അല്ലെങ്കില്‍ ഹൈന്ദവേതരനെന്നും എങ്ങനെയാണ് നിശ്ചയിക്കാന്‍ കഴിയുക?

ഇത് ചര്‍ച്ചാവിഷയത്തെ നാലാമത്തെയും ഏറ്റവും പ്രാധാന്യമുള്ളതുമായ വിഷയത്തിലേക്കെത്തിക്കുന്നു. മതനിരപേക്ഷമെന്ന് കരുതുന്ന ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന് ആരാധനാലയങ്ങളുടെ നടത്തിപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ?

ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്ഷേത്രങ്ങളുടെ നടത്തിപ്പില്‍മാത്രമായി അത് പരിമിതപ്പെടുത്തുന്നു? എന്തുകൊണ്ട് മുസ്‌ലിംപള്ളികളുടെയും ക്രിസ്തീയദേവാലയങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നില്ല.

പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള നിയമതര്‍ക്കം ഇവിടെയാണ് പ്രസക്തമാകുന്നത്. ഒരു ക്ഷേത്രത്തിന്റെ നിയന്ത്രണാധികാരം വ്യക്തികള്‍ക്കോ അതോ സര്‍ക്കാറിനോ എന്ന ചോദ്യമാണ് ഈ കേസിന്റെ കാതല്‍. മതമെന്നത് വ്യക്തിപരമായ വിഷയമാണെങ്കില്‍ എന്തിന് സര്‍ക്കാര്‍ അതില്‍ ഇടപെടണം? മതം സാമൂഹികവിഷയമാണെങ്കില്‍ എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരംമാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.

പദ്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കേസ് എല്ലായ്‌പ്പോഴും അസ്വാസ്ഥ്യജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്വാര്‍ഥകാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസിന്റെ നില വഷളാക്കുമെന്ന ആശങ്ക ഉയരുന്നുമുണ്ട്. ഒരുചിന്തയും കൂടാതെയുള്ള ഓര്‍ഡിനന്‍സിലൂടെ നിയന്ത്രണാധികാരം കവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പറഞ്ഞതെല്ലാം ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു: ക്ഷേത്രനടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല. ആരാണ് ഹിന്ദുവെന്നും ആരാണ് അഹിന്ദുവെന്നും നിശ്ചയിക്കാന്‍ സര്‍ക്കാറിന് ഒരിക്കലും അധികാരവുമില്ല.

    
   കടപ്പാട് : മാതൃഭൂമി ദിനപത്രം 

Friday, 2 November 2012

സ്വയംസേവകന്‍



സ്വയംസേവകന്‍ ഒരു കാര്യകര്താവ്.....സ്വയംസേവകത്വം നിത്യജീവിതത്തില്‍..

ആരാണ് സ്വയംസേവകന്‍? എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ഒരു നല്ല കാര്യകര്‍താവാകുന്നത്? അതുപോലെ എങ്ങനെയാണ് സ്വയംസേവകത്വം നിത്യ ജീവിതത്തിന്റെ ഭാഗമാകേണ്ടത്? ഇതെല്ലാം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ചില സമയങ്ങളിലെങ്കിലും നമ്മുടെ അനുഭാവികള്‍ ചോദിചെക്കാവുന്ന, നമ്മളില്‍ പലരും നേരിട്ടിട്ടുമുള്ള ചോദ്യങ്ങളുമാണ്‌. എന്നാല്‍ പലപ്പോഴു



ം ഒരു വ്യക്തത നമ്മളില്‍ പലര്‍ക്കും ഇതേ കുറിച്ച് ഉണ്ടോ എന്ന് സംശയമാണ്. ഒരു സംഘ അനുഭാവിക്കെ ഇത്തരം ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാന്‍ സാധിക്കൂ. അത് വേറെ കാര്യം. പക്ഷെ സ്വയം സംശയങ്ങള്‍ തീര്‍കേണ്ടതും, മറ്റുള്ളവരുടെത് തീര്‍ത്തു കൊടുകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

സംഘ ശാഖകളില്‍ പോകുന്നവര്‍, അല്ലെങ്കില്‍ പോയിരുന്നവര്‍ എല്ലാം തന്നെ സ്വയംസേവകര്‍ ആണ്. ഞാന്‍ ഇന്ന ശാഖയിലെ ഇന്ന ഘട സ്വയംസേവക് ആണ്, എന്നല്ലേ നമ്മള്‍ പരിച്ചയപെടുമ്പോള്‍ പരസ്പരം പറയുക. എന്നാല്‍ എന്താണ് ആ വാക്കിന്റെ അര്‍ഥം? "രാഷ്ട്രത്തെ സേവിക്കാനായി സ്വമനസ്സാലെ തയാറായിട്ടുള്ളവന്‍". അപ്പോള്‍ നമ്മള്‍ എല്ലാവരും ഒരൊറ്റ കാര്യത്തിനു വേണ്ടി, ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി തിരിച്ചവര്‍ ആണെന്ന് പറയേണ്ടി വരും. "സ്വരാഷ്ട്ര ധര്‍മ്മ നിഷ്ടാവാന്‍...അഖണ്ഡം ഭാരതം സ്മരേത്" എന്നിങ്ങനെ ശാഖയില്‍ ഗണഗീതതിലൂടെ ചൊല്ലാറില്ലേ? അത് തന്നെയാണ് അതിന്റെ പൊരുളും. നിത്യശാഖ സാധനയുള്ളവനാകണം ഒരു സ്വയംസേവകന്‍. അതായത് ദൈനംദിനം ശാഖയില്‍ പങ്കെടുകണം എന്ന്. അതിനു സാധിക്കാത്തവരും ധാരാളം ഉണ്ട്. പല സാഹചര്യങ്ങള്‍ കൊണ്ടും. അത്തരക്കാരെ നേരത്തെ പറഞ്ഞ നിത്യശാഖ സാധനയില്‍ നിന്നും ഒഴിവാകേണ്ടി വരും. എന്നാലും അവരും സ്വയംസേവകര്‍ തന്നെയാണ്. സംശയം വേണ്ട. നിത്യ ശാഖയില്‍ പോയാല്‍ മാത്രം പോരാ. അവിടുത്തെ കാര്യ പദ്ധതികളില്‍ പൂര്‍ണ്ണമായും പങ്കെടുത്തു ബൌദ്ധികവും, ശാരീരികവും, ആത്മീയവുമായി വളര്‍ന്നു കൊണ്ടിരിക്കുന്നവനാകണം.

എന്നാല്‍ ആരാണ് കാര്യകര്‍താവ്? സംഘകാര്യം നടത്തിക്കുന്നവനാണ് കാര്യകര്‍താവ്. അങ്ങനെ വരുമ്പോള്‍ എല്ലാ സ്വയംസേവകരും കാര്യകര്‍താക്കള്‍ തന്നെ. ഊണിലും ഉറകതിലും സംഘകാര്യത്തെ കുറിച്ചുള്ള ഉത്തരവാദിത്വബോധം ഓരോ കാര്യകര്‍താവും കാണിക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ കാര്യകര്താവിനും സംഘപ്രവര്‍ത്തനത്തിന് വേണ്ടി കൂടുതല്‍ സമയം കൊടുക്കണം. "ചലനം ചലനം രാപകല്‍ ചലനം" എന്ന് നമ്മള്‍ പാടുന്നത് വെറുതെയാണോ? ഓരോ കാര്യകര്‍താവും നിരന്തരം സംഘ കാര്യത്തിനു വേണ്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.അനുഭവപൂര്‍ണ്ണനാകണം ഓരോ കാര്യകര്താവും. എങ്കിലേ സംഘ വിസ്തൃതി വ്യാപിപ്പിക്കാന്‍ സാധിക്കൂ. അതാണല്ലോ കാര്യകര്താവിന്റെ പ്രധാന ഉത്തരവാദിത്വവും. എന്നാല്‍ അതോടൊപ്പം പരിശീലനം നേടികൊണ്ടെയിരിക്കണം. സംഘ ശിബിരങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പങ്കെടുക്കാന്‍ ഓരോ കാര്യകര്താക്കളും ശ്രദ്ധിക്കേണ്ടതും, അതോടൊപ്പം മറ്റുള്ള സ്വയംസേവകരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. "സുഹൃത്തുകളെ സ്വയംസേവകര്‍ ആകുക....സ്വയംസേവകരെ കാര്യകര്തകള്‍ ആകുക" എന്നാണല്ലോ നമ്മള്‍ പറയാറ്. ഇത്തരം കാര്യങ്ങള്‍കൊപ്പം തന്നെ മറ്റു പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണം. പ്രേരണയും, ആശ്രയവുമാകണം. നല്ല സുഹൃത്തും, വഴികാടിയുമാകണം ഓരോ കാര്യകര്താവും. മറ്റു സ്വയംസേവകര്‍കൊപ്പം നടക്കുമ്പോഴും ഒരടി മുന്നില്‍ ആകണം കാര്യകര്താവ്. പ്രതിസന്ധികളെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ളവനാകണം ഓരോ കാര്യകര്താവും. സംഘ കാര്യ പരിപാടികള്‍ പോലെ തന്നെ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാമര്‍ത്യവും ഓരോ കാര്യകര്താവിനുമുണ്ടാകണം. സൂക്ഷമമായി നിരീക്ഷിച്ചാല്‍ സംഘടനാ വികാസതല്പരന്‍ ആയിരിക്കണം ഓരോ കാര്യകര്താവും. അങ്ങനെയാണ് അറിയപെടെണ്ടതും. നമ്മളില്‍ പലരും ഈ പറഞ്ഞ ശൈലിയില്‍ സംഘ നൌകയെ മുന്നോട്ടു നയിക്കുന്നവരാണ്‌.

നമ്മുടെ ശാഖ ഒരു മണിക്കൂര്‍ ആണ്. ശാഖയില്‍ നിന്നും കിട്ടുന്ന സംസ്കാരം, ഗുണങ്ങള്‍, ശീലങ്ങള്‍ എന്നിവ ബാകി വരുന്ന ഇരുപത്തിമൂന്ന് മണിക്കൂര്‍ ജീവിതത്തില്‍ എങ്ങനെ ആവിഷകരികും? ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇത് പ്രാവര്‍ത്തികമാകും? നമ്മള്‍ എല്ലാം സ്വയംസേവകര്‍ ആണ്. നമ്മളിലൂടെയാണ് നമ്മുടെ സംഘം പൊതു സമൂഹത്തില്‍ പ്രതിഫലികുന്നത്. അത് മറന്നുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിച്ചു കൂടാ. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങളെ നമുക്ക് വേണമെങ്കില്‍ സ്വയംസേവകത്വം എന്ന് പറയാം. പക്ഷെ അത് നിത്യജീവിതത്തില്‍ നടപ്പിലാക്കിയാലെ നമുക്ക് എന്തെങ്കിലും സംഘ ശാഖയില്‍ നിന്നും ലഭിച്ചു എന്ന് പറയാനുമാകൂ. ഭാഷയിലും, വേഷത്തിലും, പെരുമാറ്റത്തിലും നമ്മള്‍ മറ്റുള്ളവര്‍ക് മാതൃകയാകേണ്ടതുണ്ട്. നിത്യോപയോഗ വസ്തുകളില്‍ സ്വദേശി നിര്‍മ്മിതമായത് മാത്രം ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ പല വര്‍ഗുകളിലും പറയുന്ന കാര്യമാണിത്. ഇത് സ്വയംസേവകത്വത്തിന്റെ ഭാഗം തന്നെ. ഹിന്ദു ധര്‍മ്മ ആചരണവും, സംരക്ഷണവും. ആചരണം എന്നാല്‍ എന്നും ക്ഷേത്രത്തില്‍ പോകുകയാണെന്ന് കരുതരുതേ. പക്ഷെ ഹൈന്ദവമായ കാര്യങ്ങളില്‍ സജീവമായി തന്നെ ഇടപെട്ടുകൊണ്ട്‌ മാതൃകാ ഹിന്ദുവാകാന്‍ ഓരോ സ്വയംസേവകനും സാധിക്കണം. കുടുംബത്തിലെ അംഗം എന്ന നിലയിലുള്ള ജീവിതം, സാമൂഹിക ജീവി എന്ന നിലയിലുള്ള ഇടപെടലുകള്‍ എല്ലായിടത്തും നമ്മള്‍ സ്വയംസേവകത്വം നിലനിര്‍ത്തണം. ചിലരുണ്ട്, നാട്ടിലിറങ്ങിയാല്‍ മഹാമാന്യന്‍. എന്നാല്‍ തിരച്ചു വീട്ടിലോട്ടു കയറിയാലോ നേരെ തിരിച്ചും. നമ്മളില്‍ ചിലരെ കുറിച്ച് തന്നെയാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ വീട്ടിലുള്ളവര്‍ സംഘത്തെ കുറിച്ച് എന്താണ് ധരിക്കുക? ഏതെങ്കിലും കാര്യകര്താകള്‍ക്ക് ധൈര്യത്തോടെ അങ്ങോട്ട്‌ പോകാന്‍ സാധിക്കുമോ? അതൊരു സംഘ കുടുംബമാക്കി മാറ്റാന്‍ കഴിയുമോ? പറ്റില്ല. കാരണം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് നാട്ടിലായാലും, വീട്ടിലായാലും സ്വയംസേവകന്‍, അങ്ങനെ തന്നെയിരിക്കാന്‍ ശീലിക്കണം. ഇനി ഒരു ജോലി സ്ഥലത്താണെങ്കിലോ? ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ഥത, സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം ഇതെല്ലാം നമ്മുടെ സ്വയംസേവകത്വത്തിന്റെ അളവുകോലുകള്‍ ആണ്. പറയുന്നത്, പ്രവര്തിക്കുന്നവനാകുക. അത് തന്നെ സ്വയംസേവകത്വത്തിന്റെ കാതല്‍. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകണം. അങ്ങനെയേ സ്വയസേവകത്വം ജീവിതത്തില്‍ കടന്നു വരൂ. അല്ലെങ്കില്‍ വെറുതെയുള്ള കാട്ടികൂട്ടലുകള്‍ ആകും. അത്തരം കാട്ടികൂട്ടലുകാരെ സമൂഹത്തിനു ആവശ്യമില്ല. സംഘത്തിനു ഒട്ടും ആവശ്യമില്ല. സ്വയംസേവകത്വമില്ലാത്ത സ്വയംസേവകന്‍ ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മനസിലാക്കുക. നമ്മള്‍ നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലൂടെ ശ്രീ പരമേശ്വരനോട് ചോദിക്കുന്ന ആ ആറ് ഗുണവും നമ്മിലെ സ്വയംസേവകനെയും, കാര്യകര്താവിനെയും, നമ്മിലെ സ്വയംസേവക്ത്വതെയും പൂര്‍ണ്ണതയില്‍ എത്തിക്കട്ടെ.