Tuesday, 2 October 2012

നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

HINDU PURANA QUIZ QUESTIONS AND ANSWERS

1. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
    സരസ്വതി 

2. ആയില്യം നക്ഷത്രത്തിന്റെ ദേവത?
    സര്‍പ്പം

3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം?
    സര്‍പ്പം

4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത്?
    ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.

5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
    നാഗപഞ്ചമി 

6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക്?
    വടക്ക് 

7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
    നാഗദൈവങ്ങളെ 

8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത്?
    നാഗങ്ങള്‍ 

9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
    ഉലൂപിക

10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
       ചിത്രകൂടക്കല്ല് 

11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
      വാസുകിയെ 

12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ്?
      ശേഷനാഗനില്‍ നിന്ന് 

13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗന്‍

14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര്?
      ലക്ഷ്മണന്‍ 

15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര്?
      ബലരാമന്‍

16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
      ബലരാമന്‍

17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗം 

18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം?
      നാഗാസ്ത്രം 

19. പാതാളവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      കുഴിനാഗം 

20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      സ്ഥലനാഗം 

21. ആകാശവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      പറനാഗം

22. വാസുകിയുടെ നിറമേത്?
      മുത്തിന്റെ വെളുത്ത നിറം

23. തക്ഷകന്റെ നിറമെന്ത്?
      ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക 

24. കാര്‍ക്കോടകന്റെ നിറമെന്ത്?
      കറുപ്പ് നിറം

25. പദ്മന്റെ നിറമെന്ത്?
      താമരയുടെ ചുവപ്പുനിറം 

26. മഹാപദ്മന്റെ നിറമെന്ത്?
      വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം

27. ശഖപാലന്റെ നിറമെന്ത്?
      മഞ്ഞനിറം 

28. ഗുളികന്റെ നിറമെന്ത്?
      ചുവപ്പ് നിറം

29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
      നാഗപ്പത്തി വിളക്ക്.

30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത?
      നാഗങ്ങള്‍.

ക്ഷേത്ര പ്രശ്നോത്തരി

HINDU PURANA QUIZ QUESTIONS AND ANSWERS

 

1. ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
    ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്.

2. സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
    എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം.

3. ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
    തന്ത്ര ശാസ്ത്രത്തെ

4. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
    ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്

5. തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
    പടലങ്ങള്‍

6. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
    2895

7. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
    തന്ത്രശാസ്ത്രം

8. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
    ആഗമ ശാസ്ത്രം

9. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
    നിഗമ ശാസ്ത്രം

10. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
      വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത

11. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
      രുദ്രയാമളം

12. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
      കുളാര്‍ണ്ണവ തന്ത്രം.

13. ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
      തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം.

14. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
      വിശ്വകര്‍മ്മ്യം

15. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
      ഭഗവത്ഗീത

16. കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
       തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത,   പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി.

17. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
      ഗണപതി, ഭദ്രകാളി
വിഗ്രഹം
18. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം

19. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം

20. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍

21. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍

22. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം

23. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം

24. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

25. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

26. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

27. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

28. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌

29. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം

30. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്. 
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

31. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം

ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം

ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി

34ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌

35. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

36. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

37. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

38. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

39. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

40. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌

41. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
സര്‍വ്വ ദോഷങ്ങളും സംഭവിക്കും.

42. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില

43. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില

44. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്

45. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്

46. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്? 
വടക്ക്

47. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

48. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി

49. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

50. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
കിഴക്കും, പടിഞ്ഞാറും

51. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍

52. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍

53. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്

54. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്‍

55. പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്

53. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്

57. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍

58. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍

59. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ചെറു ദൈവങ്ങള്‍

60. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
കുമാരന്‍

61. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ഭൂതഗണങ്ങള്‍

62. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂര്‍മ്മം

63. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
നാഗം 

ക്ഷേത്രം (യാഗശാല - മനുഷ്യ ശരീരം)

64. യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ധ്വജസ്തംഭം

65. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
ബലിക്കല്‍പ്പുര

66. യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
ബലിക്കല്ല്

67. വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
ശ്രീബലിനാഥന്‍

68. യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
ബിംബത്തിന്

69. ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
ശിരസ്സ്‌

70. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം

71. ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
കണ്ണുകള്‍

72. അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
കഴുത്ത്

73. മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ഹൃദയം

74. ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു.
ലിംഗം

75. ബലിപീഠം  മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
ഗുദം

76. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
പാദം

77. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
നാഡികള്‍

78. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
പഞ്ചെന്ദ്രിയങ്ങളോട്

ശ്രീകോവില്‍ - ഗോപുരം 

79. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
ചതുരം, വൃത്തം, അര്‍ദ്ധവൃത്തം

80. ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം

81. ചതുരശ്രമായ  പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
നാഗരം

82. വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
ദ്രാവിഡം

83. അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
വേസരം

84. അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം

85. ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?
സ്വസ്തികം

86. വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
സര്‍വ്വതോഭദ്രം

87. വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
നന്ദ്യാവര്‍ത്തം

88. ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
ഖണ്േഡാത്തരം

89. ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
പത്രോത്തരം

90. ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
രൂപോത്തരം

മഹാഭാരതം പ്രശ്നോത്തരി PART- 01


HINDU PURANA QUIZ QUESTIONS AND ANSWERS

''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍ 
ഞങ്ങളുടെ ഭാഗത്തുനിന്നും പറ്റിയിട്ടുണ്ടേങ്കില്‍ ദയവുചെയ്ത് 
അത് ഞങ്ങളെ 
അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു''

sanghasamudra@gmail.com.

1 ഭഗവാന്‍കൃഷ്ണന്‍റെ രഥംത്തിന്‍റെ സാരഥി ആര് ?
   >ദാരുഖന്‍ 

2 രുക്മിണി ആരുടെ അവതാരമാണ് ?
   >ലക്ഷ്മി ദേവി

3 ഏതു പക്ഷിയെ ആണ് ഭഗവാന്‍ കൃഷ്ണന്‍    
   യാത്രക്കായി ഉപയോഗിച്ചിരുന്നത് ?
   >ഗരുഡന്‍ 

4  ഭഗവാന്‍ കൃഷ്ണന്‍ ആരെ യാണ് പാര്‍ഥന്‍ എന്ന്  
    വിളിച്ചിരുന്നത്‌ ?
    >അര്‍ജുനന്‍ 

ഭഗവാന്‍ കൃഷ്ണന്‍റെ യും ഭാലരമന്‍റെ യും  
   സഹോദരിയുടെ പേര് എന്ത് ?
   >സുഭദ്ര 

ഭഗവാന്‍ കൃഷ്ണന്‍റെ രഥത്തില്‍ എത്ര അശ്വങ്ങള്‍   
   ഉണ്ടായിരുന്നു ?
   >അഞ്ച്

7 എപ്പോഴാണ് ഗീത രചിക്കപ്പെട്ടത്?
   >Bc 800

8 കവുരവസൈന്യത്തിലെ  ആദ്യ സൈന്യാധിപന്‍ ആര് ?
ഭീഷമര്‍


9 കവുരവസൈന്യത്തിലെ  രണ്ടാം  സൈന്യാധിപന്‍  
   ആര് ?
   >ദ്രോണര്‍ 

10 കവുരവസൈന്യത്തിലെ  മൂന്നാം സൈന്യാധിപന്‍   
     ആര് ?
     >കര്‍ണന്‍ 

11കവുരവസൈന്യത്തിലെ  അവസാനത്തെ    
    സൈന്യാധിപന്‍ ആര് ?
    >അശ്വഥാമാവ് 

12 രാജാവ്‌ ദൃതരാഷ്ട്രര്‍ക്ക് യുദ്ധ വിവരങ്ങള്‍   
    നല്‍കിയിരുന്നത് ആര് ?
    >സഞ്ജയന്‍

13 ഏതു പാണ്ഡവന്‍ ആണ് ദ്രവുപതി  
     വസ്ത്രാക്ഷേപ സമയത്ത് ദുശാസനനെ വധിച്ച്   
     രക്തം പനം ചെയുമെന്ന് പറഞ്ഞത് ?
     >ഭീമസേനന്‍

14.ഏത്അപ്സരസ് ആണ് അര്‍ജുനന്‍ ഇന്ദ്രലോകത്ത്   
     ഉള്ളപ്പോള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത് ?
     >ഉര്‍വശി 

15 അര്‍ജുനന് മേല്‍ ഉര്‍വശിയുടെ ശാപം   
     എന്തായിരുന്നു ?
     >ജിവിതത്തില്‍ ഒരു ഭാഗം 

16.രാജസുയ യാഗം യുധിഷ്ഠിരനു സാധ്യമാകാന്‍ ഭിമന്‍ ഏതു ചക്രവര്‍ത്തിയെ  യാണ് വധിച്ചത് ?
ജരാസന്ധന്‍ 

17.ഘടോല്‍കചന്‍ ന്‍റെ മാതാപിതാക്കള്‍ ആരെല്ലാം ?
ഭിമന്‍ , ഹിഡിംബി

18.കൌവുരവരുടെ   ച്തിപ്രയോഗത്താല്‍ പര്‍ണശാലയില്‍ അകപെട്ട പാണ്ഡവരെ അഗ്നിക്കിരയാക്കുംമുന്‍പ് രക്ഷപെടുത്തിയത് ആര് ?
ആചാര്യന്‍വിതുരര്‍ 

19.പര്‍ണശാല പണിതത് ആര് ?
പുരോചന 

20.ദ്രോണാചാര്യരുടെ പിതാവിന്‍റെ  പേര് എന്ത് ?
ഭരധ്വജന്‍

21.അര്‍ജുനന്‍റെ  വില്ലിന്‍റെ പേര് എന്ത് ?
ഗാഢീവം

22.ഗാഢീവം അര്‍ജുനന് ആരാണ് നല്‍കിയത് ?
വരുണന്‍ 

23.ഏകലവ്യന്‍റെ അച്ഛന്‍ ആര് ?
ഹിരണ്യധനു ( നിഷാദരാജ്യത്തിന്‍റെ രാജാവ് )

24.മഹാഭാരതംരജനക്ക്  മുന്‍പായി ഗണപതി വ്യാസന് മുന്‍പില്‍ വെച്ച ഉപാധി എന്തായിരുന്നു ?
നിര്‍ത്താതെ എഴുതണം 

25മഹാഭാരത യുദ്ധത്തിനു ശേഷം ഭിമന്‍ ന്‍റെ ജിവന്‍ എടുക്കാന്‍ ശ്രമിച്ചത് ആര് ?
ദ്രുടരാഷ്ട്ടര്‍

26.ഭിഷ്മര്‍ മരണത്തിന് ആയി തെരഞ്ഞെടുത്ത സമയം ? 
ഉത്തരായനം 

27.ചക്രവ്യുഹം നിര്‍മ്മിച്ചത്‌ എന്തിനു വേണ്ടി ?
യുധിഷ്ഠിരനുവേണ്ടി 

28.ചക്രവ്യുഹത്തില്‍ വധിക്കപെട്ട യോദ്ധാവ് ആര് ?
അഭിമന്യു

29.ചക്രവ്യുഹം ഭേദിക്കാന്‍ കഴിവുള്ള യോദ്ധാവ് ആര് ?
അര്‍ജുനന്‍    

30.മഹാഭാരതയുദ്ധത്തില്‍ ആദ്യ അസ്ത്രം തൊടുത്ത യോദ്ധാവ് ആര് ?
ദുശാസനന്‍

31.സഹായ അഭ്യര്‍ഥനയുമായി കൃഷ്ണപക്ഷം വന്ന അര്‍ജുനനും ,ദുര്യോധനനും ദുര്യോധനന്‍ ആവശ്യപെട്ടത്‌ എന്താണ് ?
നാരായണ സേന

32.കൃഷ്ണന്‍റെ യും രുക്മിണിയുടെയും മകന്‍റെ  പേര് എന്താണ് ? 
പ്രദ്യു മ്നന്‍

33.പ്രദ്യു മ്നന്‍ ആരുടെ അവതാരം ആണ് ?
കാമദേവന്‍

34.ആരാണ് പ്രദ്യു മ്നന്‍ നെ തട്ടി കൊണ്ടുപോയത് ?
ശംഭരാസുരന്‍ 

35.കൃഷ്ണന്‍റെ സന്തെശം ഗോപികമാരില്‍ എത്തിക്കുന്ന സന്തെഷവാഹകന്‍ ആര് ?
അക്രുരര്‍

36.ഭലരാമന്‍ആരുടെ അവതാരം ആയിരുന്നു ?
ഷേഷ്നാഗം 

37.ബലരാമന്‍റെ പത്നിയുടെ പേര് എന്താണ് ?
രേവതി 

38.ശിശുപലനെ വധിച്ച കൃഷ്ണന്‍റെ ആയുധം എന്താണ് ?
സുധര്‍ശനചക്രം 

39.ഏതു നഗരം ആണ് വിശ്വകര്‍മ്മാവ് കൃഷ്ണന് വേണ്ടി നിര്‍മ്മിച്ചത്‌ ?
ദ്വാരക 

40.ഏതു രത്നംത്തിനു വേണ്ടി യാണ് കൃഷ്ണന്‍ ജാംമ്ഭവാനുമായി യുദ്ധത്തില്‍ ഏര്പെട്ടത്‌ ?
സാമാന്ധകം

41.എത്ര തവണ ജരാസന്ധന്‍ കൃഷ്ണനുമായി ഏറ്റുമുട്ടി പരാജയ പ്പെട്ടു ?
17

42.കൃഷ്ണന്‍റെ ഗുരുകുലത്തിന്‍റെ പേര് ?
സാന്ദീ പനി

43.കര്‍ണന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത്‌ ആണ് ?
സുര്യഭഗവാന്‍ 

44.യുധിഷ്ഠിരന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത്‌ ആണ് ?
യമധര്‍മന്‍

45.ഭീമന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത്‌ ആണ് ?
വായുഭഗവാന്‍

46.അജുനന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത്‌ ആണ് ?
ഇന്ദ്രന്‍ 

47.നകുലന്‍ . സഹദേവന്‍ ( ഇരട്ടകള്‍) കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത്‌ ആണ് ?
മാദ്രി 

48.കൌരവര്‍ ക്ക് ഗന്ധാരിയില്‍ ജനിക്കാത്ത മകള്‍ ആര് ?
യുയുലസു

49.ഏതു മരം ആണ് കൃഷ്ണന്‍ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവന്നത് ?
പാരിജാതം 

50.മഹാഭാരതം യുദ്ധത്തില്‍ ആരംഭം കുറിക്കാന്‍ കൃഷ്ണന്‍ ഏതു ശംഘ് ആണ് ഉപഗോഗിച്ചത് ?
പാഞ്ചജന്യം 

52.ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
കപര്‍ദ്ദം

53.സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ അക്ഷയപാത്രത്തിന്‍റെ ആഹാരദാനശേഷി എത്ര വര്‍ഷത്തേക്കായിരുന്നു?
12

53.ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ സഹോദരന്മാരെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍ വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ സഹോദരിയെയാണ്ദശരഥന്‍ തന്‍റെ സുഹൃത്തായ ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി നല്‍കുകയായിരുന്നുഅവരുടെ പേരെന്ത്?
ശാന്ത

54.ഏത് ദേവന്‍റെ കുതിരകളിലൊന്നിന്‍റെ പേരാണ് ജഗതി?
സൂര്യന്‍

55.വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
ഭീമന്‍

56.കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തിഏത് നദിയിലാണ് ഒഴുക്കിയത്?
അശ്വ

ഹനുമാന് പുത്രനോ?

ബെയ്റ്റ് ദ്വാരകയില്‍ പുത്ര സമേതനായ ഹനുമാന്‍ സ്വാമിയുടെ 

ക്ഷേത്രം ഉള്ളതായി കേട്ടിട്ടുണ്ടോ? അതെ അങ്ങനെ ഒരു 

ക്ഷേത്രം ഉലകത്തില്‍ വേറെ ഉണ്ടാവില്ലെന്ന് തോന്നുന്നു.. 

ബ്രഹ്മചാരിയായ ഹനുമാന്‍ ജിക്ക് എങ്ങനെ ആണ് മകന്‍ 

ഉണ്ടാവുക? രാമ രാവണ യുദ്ധത്തിനിടയില്‍ രാവണന്റെ അര്‍ദ്ധ 

സഹോദരന്മാരായ അഹി രാവണനും മഹി രാവണനും ചേര്‍ന്ന് 

രാമ ലക്ഷ്മനന്മാരെ പാതാള ലോകത്തേക്ക് തട്ടിക്കൊണ്ടു 

പോയി നര ബലിയാക്കാന്‍ ശ്രമിച്ചുവെന്ന ഒരു കഥയുണ്ട്. 

മായാവികളും മഹാ പരാക്രമികളുമായ ആ രണ്ടു 

രാകഹസന്മാരെയും ഹനുമാന്‍ വധിക്കുന്നതായാണ് കഥ. 

അതിനായി പാതാള ലോകതെതുന്ന ഹനുമാന്‍ സ്വാമിയെ 

അവിടുത്തെ കാവല്‍ക്കാരനായ ഒരു വാനരന്‍ തടയുന്നു. തന്റെ 

ബാലത്തിനോപ്പം നില്‍ക്കുന്ന ഈ വാനരന്‍ ആര് എന്ന് 

ഹനുമാന്‍ സ്വാമി അത്ഭുതപ്പെട്ടു. അപ്പോള്‍ താന്‍ ആരെയാണ് 

തടഞ്ഞിരിക്കുന്നത്‌ എന്നറിയാതെ അഭിമാനത്തോടെ ആ 

വാനരന്‍ പറയുന്നത്, "ഞാന്‍ മകരധ്വജന്‍ സാക്ഷാല്‍ ഹനുമാന്‍ 

സ്വാമിയുടെ പുത്രന്‍" എന്ന്. അതെങ്ങനെ സംഭവിക്കും എന്ന് 

ആരാഞ്ഞ സ്വാമിയോട് മകരധ്വജന്‍ പറയുന്നു, "ലങ്കാ 

ദഹനത്തിന് ശേഷം വാലിലെ തീ കെടുത്താന്‍ കടലില്‍ 

മുക്കുന്നതിനിടയില്‍ നെറ്റിത്തടത്തില്‍ നിന്ന് ഒരു വിയര്‍പ്പു തുള്ളി 

കടലില്‍ പതിച്ചു. അത് അങ്ങനെ തന്നെ ഒരു മുതല(മകര 

മത്സ്യം) കഴിച്ചു.. ആ മുതല ഗര്‍ഭിണി ആയി. അങ്ങനെ 

പിറന്നവന്‍ ആകയാല്‍ ഞാന്‍ മകരധ്വജന്‍. പിതാവാണ് എന്ന് 

ബോധ്യപ്പെട്ടിട്ടും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് 

പിന്തിരിയാത്ത മകരധ്വജനുമായി ഘോര യുദ്ധം നടത്തേണ്ടി 

വന്നു ഹനുമാന്‍ജിക്ക്. രണ്ടു പേരെയും ഒരേ ഗര്‍ഭഗൃഹത്തില്‍ 

പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രം ബെയ്റ്റ് ദ്വാരികയില്‍ ഉള്ള അനേകം 

ക്ഷേത്രങ്ങളില്‍ ഒന്നാണ്