Thursday, 12 September 2019

അനുപദമനുപദമന്യദേശങ്ങൾ തൻ.........



അനുപദമനുപദമന്യദേശങ്ങൾ തൻ
അപദാനം പാടുന്ന പാട്ടുകാരാ,
ഇവിടുത്തെ മണ്ണിന്റെ മഹിമകൾ പാടുവാൻ
ഇനിയുമില്ലാത്മാഭിമാനമെന്നോ?

അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപോൽ
അഭിമാനശാലികളായിപോൽ നാം!
അഭിമാനം! അഭിമാനമന്യദേശങ്ങൾ തൻ
ആപദാനം പാടുന്നതാണുപോലും
അഭിമാനം! അഭിമാനമാത്മചരിത്രത്തി-
ന്നപാദനം ചെയ്യുന്നതാണുപോലും!
മതി മതി, ദേശാഭിമാനത്തിൻ തോലേന്തി
തെളിയായ്ക നീ ശുദ്ധ നന്ദികേടേ

അറികയില്ലല്ലേ നീ, ആത്മാഹുതികളാൽ
അരികളെ തോൽപ്പിച്ച പൂർവ്വികരെ?
അറികയില്ലല്ലേ, നീ, അടരാടിയടരാടി
മരണം വരിച്ചൊരാ സൈനികരെ?
അറിയികയില്ലല്ലേ, നീ, നവയൗവ്വനങ്ങളാൽ
എരിതീയെരിച്ച വനിതകളെ?
അറികയില്ലല്ലേ നീ, മരിച്ചുവീഴുമ്പോഴും
ചിരിചുണ്ടിൽ മായാത്ത മാദകരെ?
മതിമതിയെന്നിട്ടുമന്യദേശങ്ങൾ തൻ
സ്തുതിഗീതം പാടുവോരാണുനിങ്ങൾ

അവരുടെ ചുടുചോര വീണുചുവക്കാത്ത
ചൊരിമണൽപോലുമില്ലെന്റെ നാട്ടിൽ
അവരുടെ ഗർജ്ജനം കേട്ടുതരിക്കാത്ത
മലകളും മരവുമില്ലെന്റെ നാട്ടിൽ
അവരുടെ പോർവിളി കേട്ടു കുലുങ്ങാത്ത
സമരാങ്കങ്ങളില്ലെന്റെ നാട്ടിൽ
അവരുടെ ബന്ധുക്കൾ കണ്ണീരൊഴുക്കാത്ത
ഭവനങ്ങളൊന്നുമില്ലെന്റെ നാട്ടിൽ
ശിവശിവ! എന്നിട്ടുമവരെക്കുറിച്ചുള്ള
കവിതകൾ പാടാൻ കവികളില്ല!

ശരിതന്നെ, പാടേണ്ട പാടേണ്ട പൂർവിക-
ചാരിതാപദാനങ്ങൾ നിങ്ങളാരും
അവരുടെ ആത്മാഭിമാനത്തിന്നാവക
കപടത താങ്ങുവാനാവുകില്ല
അവരുടെ പട്ടടത്തരിമണലെങ്കിലും
അതുമൂകഭാഷയിൽ പാടിടട്ടെ
അവിടെ കിളിർക്കുന്ന പുൽക്കൊടുത്തുമ്പുകൾ
അഭിമാനം കൊണ്ടു ഞെളിഞ്ഞിടട്ടെ
അവരുടെ രക്തത്തിലഭിമാനമുള്ളവർ
അണിനിരന്നണിനിരന്നെത്തിടട്ടെ
അതുമതി വീരരാമവരുടെയാത്മാവി-
ന്നനുപമശാന്തിയതനുഭവിക്കാൻ.

Monday, 9 September 2019

അഹോ ദിവ്യ മാതേ മഹോദാര ശീലേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹേ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പ

ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേക്കീ നാരായണത്വം

ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചു നമിച്ചു ജഗത്താകവേ

മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ
പറക്കും പതാകക്ക് കൈ കൂപ്പുവാൻ

ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ
അഗാധങ്ങളാക്കും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരി പ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തപോത്കൃഷ്ട് സംസ്ക്കാര സാമ്രാജ്യമെത്തി

അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം

ദിഗന്തങ്ങൾ ഉൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ

മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക
മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക

പൊറുക്കാവതല്ലമ്മേ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ

ഇതെന്ത് അംമ്പ പഞ്ചാബവും വംഗവും ഹാ :
പിളർന്നിട്ടു ഇമ്മട്ട് നിർവ്വീര്യ ഭാവം 

ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടുംശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹെ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം

Tuesday, 27 August 2019

ഹേ അമരഭൂമിതന്നാത്മഗുരോ

ഹേ  അമരഭൂമിതന്നാത്മഗുരോ 
പരിപാവന  ഭഗവേ ,നമോസ്തുതേ 
ഹേ വീരവസുന്ധര  ജയകേതോ 
പരമോന്നത ധ്വജമേ ,ജയോസ്‌തുതേ 

വൈദിക  വേദികളാദിമ  നരനി -
ലുണർത്തിയ  ദൈവികജ്യോതി  നീ 
ദൈത്യഗണങ്ങളെ ദഹനം ചെയ്യും 
ദാഹക  ഭീകര ജ്വാല  നീ                                                  (ഹേ )

കർമരതർക്കനവരതം സാഥ്വിക-
പ്രേരണ നൽകുമുഷാർക്കൻ നീ 
കർമകൃതർക്കൊരതീന്ദ്രയനിർവൃതി
നൽകും സന്ധ്യാസൂര്യൻ  നീ                                        (ഹേ )

സത്യയുഗത്തിൻ   പൊൻപ്രഭ  വിതറിയ 
ശാന്തിയിനണയാ ദീപം    നീ       
കലിമൂത്തെങ്ങും   കാളിമ  മൂടവെ 
ക്രാന്തിയിൻ  തീമലയാവതും  നീ                              (ഹേ )


കല്പതരോ  തവ  തണലേറ്റാൽ  ഹാ 
നരനോ  നാരായണനാകും 
പുനരീമണ്ണിൽ  വിണ്ണിനെ  വെല്ലും 
മുനിയും  മന്നനുമുയിർ കൊള്ളും                            (ഹേ ) 


Saturday, 20 July 2019

ഗുരുപൂര്‍ണിമ


നന്ദകുമാര്‍ കൈമള്‍
ആഷാഢ മാസത്തെ പൂര്‍ണിമയാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്. ഗുരുവിനോടുള്ള തന്റെ കടപ്പാട് പ്രകടിപ്പിക്കുന്നതിനുവേണ്ടി ശിഷ്യന്മാര്‍ തന്റെ ഗുരുവിന്റെ പാദപൂജ ചെയ്ത് ഗുരുദക്ഷിണ അര്‍പ്പിക്കുന്നു. ഗുരുപൂര്‍ണിമ ദിവസം ഗുരു തത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഗുരുപൂര്‍ണിമയോടനുബന്ധിച്ച് പൂര്‍ണ മനസ്സോടെ സേവയും ഗുരുകാര്യത്തിനായി അര്‍പ്പണവും (ത്യാഗം) ചെയ്യുകയാണെങ്കില്‍ ഗുരുതത്ത്വത്താലുള്ള ഗുണം അധികമായി ലഭിക്കുന്നു. ഈ ദിവസം വ്യാസപൂജയും ചെയ്യുന്നു. (ഈ വര്‍ഷം ഗുരുപൂര്‍ണിമ ജൂലൈ 27-നാണ്).
സത്പുരുഷനും ഗുരുവും
ഏത് വിദ്യ പഠിക്കുന്നതിനും ഒരു അധ്യാപകന്‍ ആവശ്യമാണ്. അധ്യാത്മ വിദ്യക്കും ഇത് ബാധകമാണ്. കണക്ക്, ശാസ്ത്രം, വൈദ്യം എന്നിവ പഠിക്കുന്നതിന് അതാത് മേഖലകളില്‍ പ്രാവീണ്യമുള്ള അധ്യാപകരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അധ്യാത്മം എന്ന സൂക്ഷ്മ തലത്തിലെ വിദ്യ പ്രദാനം ചെയ്യുന്ന സത്പുരുഷന്മാരെയും ഗുരുവിനെയും നമുക്ക് തിരിച്ചറിയാന്‍ സാധ്യമല്ല. അധ്യാപകന്‍, പ്രഭാഷകന്‍ ഇവരില്‍നിന്നും ഗുരു വ്യത്യസ്തനാണ്. ധര്‍മത്തിന്റെ അടിസ്ഥാനപരമായ തത്ത്വങ്ങളെ മനസ്സിലാക്കിത്തരികയും മോക്ഷപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പ്രകാശ ചൈതന്യമാണ് ഗുരു. പഠിപ്പിക്കാന്‍ അധ്യാപകനില്ലാതെയും പഠന സൗകര്യങ്ങള്‍ ഇല്ലാതെയും ഒരു വിദ്യാര്‍ഥിക്ക് ആധുനിക ശാസ്ത്രം പഠിച്ചെടുക്കുവാന്‍ സാധിക്കുമോ? ഈ സ്ഥിതിയില്‍ ജീവിതകാലം മുഴുവനും ആ കുട്ടി വിദ്യ സമ്പാദിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും, ചിലപ്പോള്‍ ഈ ശ്രമത്തില്‍ കുട്ടിയുടെ വഴി തെറ്റുകയും ചെയ്യും. അന്ധന്മാരുടെ രാജ്യത്ത് കാഴ്ച്ചയുള്ള വ്യക്തിയാണ് അവിടത്തെ രാജാവ്. അതേപോലെ ആധ്യാത്മികപരമായി അന്ധരും അജ്ഞാനികളുമായവരുടെ രാജ്യത്ത് സൂക്ഷ്മ തലത്തിലെ അറിവുള്ള ഗുരുവിന് മാത്രം എല്ലാം കാണാനും അറിയാനുമുള്ള കഴിവുണ്ട്.
‘ഗുരു’ എന്ന വാക്കിന്റെ അര്‍ഥം
ഓരോ ദേവീ-ദേവന്മാര്‍ക്കും വ്യത്യസ്ത ചുമതലകളുണ്ട്, ഉദാ. ഗണപതി ഭഗവാന്‍ വിഘ്‌നഹര്‍ത്താവാണ്, ഹനുമാന്‍ നമ്മളെ അനിഷ്ട ശക്തികളില്‍ നിന്നും സംരക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാന്‍ രാജ്യത്ത് സര്‍ക്കാറിന്റെ വ്യത്യസ്ത വിഭാഗങ്ങളുള്ളത്, അതു പോലെ തന്നെയാണ് ഇക്കാര്യവും. ലോകത്ത് ആധ്യാത്മിക പഠനത്തിലും ആധ്യാത്മിക ഉയര്‍ച്ചയിലും മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെയാണ് ഗുരു എന്ന് പറയുന്നത്. നമ്മുടെ അധ്യാത്മിക നില, ജ്ഞാനം ഗ്രഹിക്കാനുള്ള കഴിവ്, മുതലായവ മനസ്സിലാക്കി ഗുരു നമ്മളെ അടുത്ത പടിയിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗദര്‍ശനം നല്‍കുന്നു.
‘ഗുരു’ എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാല്‍ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ‘രു’ എന്നാല്‍ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാല്‍ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍.’ ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും നല്‍കുന്നു.
മനുഷ്യരൂപത്തിലെ ഗുരുവിന്റെ ആവശ്യം
നമ്മള്‍ ഓരോരുത്തരും അധ്യാപകന്‍, ഡോക്ടര്‍, വക്കീല്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്; എന്നാല്‍ ജനന-മരണ ചക്രത്തില്‍ നിന്നും മോചനം നല്‍കുന്ന ഗുരുവിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടാകുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും അസാധ്യമാണ്.
ഗുരു നമ്മളെ കഴിഞ്ഞു പോയ സംഭവങ്ങളിലൂടെ, പുസത്കങ്ങളിലൂടെ, കൂടെയുള്ള സുഹൃത്തകള്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ മുതലായവരിലൂടെ പഠിപ്പിക്കുന്നു. ഗുരുവിന്റെയും ശിഷ്യന്റെയും പരസ്പര ബന്ധം തികച്ചും നിര്‍മ്മലവും നിരപേക്ഷവുമാണ്. തന്റെ ശിഷ്യന്‍ തന്നേക്കാള്‍ ഉന്നതനാകണമെന്ന് ഓരോ യഥാര്‍ഥ ഗുരുവും ആഗ്രഹിക്കുന്നു. അതനുസരിച്ച് വഴി കാട്ടുകയും ചെയ്യുന്നു.
ഗുരു സര്‍വവ്യാപിയാണ്. ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശിഷ്യന്റെ കൂടെ അല്ലെങ്കിലും ഗുരുവിന് ശിഷ്യനെ സംരക്ഷിക്കാന്‍ സാധിക്കുന്നു. തീവ്രമായ ദുരിതങ്ങള്‍ ഗുരുകൃപ കൊണ്ട് മാത്രം മാറി കിട്ടുന്നു.
മേഘം എല്ലായിടത്തും തുല്യമായി മഴ വര്‍ഷിക്കുമ്പോള്‍ താഴ്ന്നു കിടക്കുന്ന കുഴികളില്‍ ജലം നിറയുകയും ഉയര്‍ന്ന പര്‍വത പ്രദേശങ്ങള്‍ വരണ്ടിരിക്കുകയും ചെയ്യുന്നു. അതു പോലെ സന്യാസിമാരും ഗുരുവും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നില്ല. ഏതൊരു വ്യക്തിയാണോ ആധ്യാത്മ ശാസ്ത്രം പഠിക്കണം, ഉന്നതിയുണ്ടാകണം എന്ന നിര്‍മലമായ ആഗ്രഹത്തോടെ ഇരിക്കുന്നത്, അയാള്‍ മേല്‍പ്പറഞ്ഞ കുഴിയെ പോലെയാണ്. ഇത്തരക്കാര്‍ക്ക് ഗുരുകൃപ നേടുവാനും അത് നിലനിര്‍ത്തുവാനും കഴിയുന്നു.
സര്‍വവ്യാപിയായ ഗുരുവിന് ഓരോ ശിഷ്യനും അടുത്ത നിലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന ഉള്‍വിളി ഉണ്ടാകുകയും അതനുസരിച്ച് ഓരോ ശിഷ്യനും വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ നമ്മളില്‍ ശിഷ്യനാകുന്നതിനുവേണ്ടി എന്തെല്ലാം ഗുണങ്ങളാണോ ആവശ്യമായിട്ടുള്ളത്, അവ നേടുവാന്‍ വേണ്ടി നിരന്തരം പ്രയത്‌നിക്കേണ്ടതാണ്.
സത്പുരുഷന്മാര്‍ മോക്ഷ മാര്‍ഗം കാണിച്ചു കൊടുക്കുന്നു. സദ്ഗുരു മോക്ഷ കവാടത്തിന്റെ താക്കോല്‍ ശിഷ്യന് നല്‍കുന്നു.
ഗുരുകൃപാ ഹി കേവലം ശിഷ്യ പരമ മംഗളം

Saturday, 28 July 2018

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം

തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട്‌ ക്ഷേത്രം
                             ബ്രഹ്മചര്യാനിഷ്ടനായ ശാസ്താ സംഗല്പ്പമാണ് ശബരിമലയിലെത് .
എന്നാല്‍ , പെരുനാട്‌ കക്കാട്ടുകൊയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ യൗവനയുകതകളായ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താം . ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മകര സംക്രമസന്ധ്യയില്‍ ചാര്‍ത്തുന്ന തിരുവാഭരണം ശബരിമലകഴിഞ്ഞാല്‍ അണിയിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയാണിവിടെ . ആതുകൊണ്ടുതന്നെ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാനായി ധാരാളം സ്ത്രീകള്‍  ഇവിടെ എത്താറുണ്ട് . ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ മകരം എട്ടിനാണ് തിരുവാഭരണം പെരുനാട്‌ ചാര്‍ത്തുക .
    
                           പന്തളം രാജാവ് പണിയിച്ച ക്ഷേത്രമാണിത് . ശബരിമല ക്ഷേത്രനിര്‍മ്മാണത്തിന് എത്തിയ രാജാവ് താമസിച്ചിരുന്നതും പെരുനാട്ടില്‍ ആണ് . അന്ന് അദ്ദേഹത്തിന് ദര്‍ശനം നടത്തുവാന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ഇപ്പോള്‍ ഈ ക്ഷേത്രവും .

                         മണ്ണാരക്കുളഞ്ഞി - ശബരിമല റോഡില്‍ മഠത്തുംമുഴിയില്‍ എത്തി ഇടത്തേക്ക് ഒരു കിലൊറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം . റാന്നി അത്തിക്കയം വഴി പെരുനാട്‌ എത്തി ഒരു കിലൊമീറ്റര്‍ യാതചെയ്താലും  ഇവിടെ എത്താനാകും







Tuesday, 26 July 2016

ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില് ക്ഷേത്രദര്ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആല് പ്രദക്ഷിണം ക്ഷേത്രത്തില് പ്രവേശിക്കും മുന്പ് ആല് പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല് പ്രദക്ഷിണ സമയത്ത് ആലിന് ചുവട്ടില് ബ്രഹ്മാവിനെയും ആല്മദ്ധ്യത്തില് മഹാവിഷ്ണുവിനെയു ം ആലിന്ടെ അഗ്രത്തില് പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം. "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രത ശിവരൂപായ വൃക്ഷരാജായ തേ നമ" ശ്രീ കോവില്, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില് ഇതാണ് ക്ഷേത്രത്തിലെ രീതി.കുളിക്കാതെ ക്ഷേത്രത്തില് പ്രവേശിക്കരുത്.മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള് എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള് ഉപയോഗിച്ചുകൊണ്ട ും ക്ഷേത്രത്തില് പ്രവേശിക്കരുത്.പുല, വാലായ്മ എന്നീ അശുദ്ധികള് ഉള്ളവരും ക്ഷേത്രത്തില് പ്രവേശിക്കരുത്. ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര് പ്രവേശിക്കരുത്.സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്ഭിണികള് ഏഴാം മാസം മുതല് പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയ ും ക്ഷേത്രത്തില് പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്ശനം അരുത്. സ്ത്രീകള് പൂര്ണ്ണ വസ്ത്ര ധാരിണികളായിരിക് കണം. മംഗല്യം ചാര്ത്തികഴിഞ്ഞ വധുവരന്മാര് ചുറ്റമ്പലത്തില്‍ കടന്നു ദേവദര്ശനം നടത്തരുത്. പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്. ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന് ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്. തിരുനടയില് പ്രവേശിച്ചാല് നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം. തൊഴുമ്പോള് താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്. കൈകള് തലയ്ക്കു മുകളില് ഉയര്ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം. ശിവമൂര്ത്തികള്ക്ക് ഇടതുവശവും വൈഷ്ണവമൂര്ത്തികള്ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്റെ നേര്ക്കുനിന്നു തൊഴരുത്. തീര്ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില് തൊടാതെ നാക്ക്നീട്ടി തീര്ത്ഥം നാക്കില് വീഴിക്കണം. കൈപ്പടത്തില് കീഴ്ഭാഗത്തില് കൂടിവേണം നാക്കില് വീഴ്ത്താന്. തീര്ത്ഥം സേവിച്ചു കഴിഞ്ഞാല് പ്രസാദം നെറ്റിയില് തൊടണം. പുഷ്പം തലയിലോ ചെവികള്ക്കിടയി ലോ വയ്ക്കാം. എണ്ണ, വാകച്ചാര്ത്ത് എന്നിവ തലയില് പുരട്ടണം, ചാന്തു നെറ്റിയില്തൊടാ ം. പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും പ്രദക്ഷിണം ആര്ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില് പറഞ്ഞിട്ടുണ്ട്. ഗണപതിക്ക് ഒരു പ്രദക്ഷിണവും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന് പാപത്തില്നിന്നു മോചിതനാകുന്നു. ദേവദര്ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു. പ്രദക്ഷിണം വയ്ക്കുമ്പോള് ബലിക്കല്ലുകളില്‍ സ്പര്ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത് ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്കൂടി പോകുകയുമരുത്. അഭിഷേകതീര്ത്ഥം ഒഴുകുന്ന ഓവില് തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്ത്ഥം കോരിക്കുടിക്കുക യോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന് പ്രദക്ഷിണം വയ്ക്കരുത്. ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റ് ക്ഷേത്രങ്ങളിലെതില്നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തില െ പ്രദക്ഷിണം. തിരുനടയില് വശം ചേര്ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്ശിച്ച് ഏഴു പ്രാവിശ്യം കൈകള്കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്ക്കുള്ളില് കൂടി മടങ്ങിവന്നു ദേവനെ തൊഴുത് മറുവശത്തുകൂടി വന്ന് ഓവിങ്കലെത്തി മുന്പ് പറഞ്ഞപോലെ തൊഴുത് മടങ്ങി തിരുനടയിലെത്തി വശം ചേര്ന്നുനിന്ന് തൊഴണം. അഭിഷേക ഫലങ്ങള് ----------------------------- 1. പാലഭിഷേകത്തിന്റെ ഫലം ? കോപതാപാദികള് മാറി ശാന്തതയുണ്ടാകും, ദീര്ഘജീവിതം. 2. നെയ്യഭിഷേകത്തിന്റെ ഫലം ? സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം. 3. പനിനീരഭിഷേകത്തിന്റെ ഫലം ? പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം. 4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? ദൈവീകഭക്തി വര്ദ്ധന 5. ചന്ദനാഭിഷേകത്തിന്റെ ഫലം ? പുനര്ജ്ജന്മം ഇല്ലാതാകും, ധനവര്ദ്ധനവ് , സ്ഥാനകയറ്റം. 6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? ദീര്ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി. 7. ഇളനീര് അഭിഷേകത്തിന്റെ ഫലം ? നല്ല സന്തതികള് ഉണ്ടാകും, രാജകീയപദവി. 8. ഭാസ്മാഭിഷേകത്തിന്റെ ഫലം ? ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്ദ്ധിക്കും. 9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ? പാപങ്ങളില്നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി. 10. തീര്ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ? മനശുദ്ധി, ദുര്വിചാരങ്ങള്‍ മാറും. 11. തേന് അഭിഷേകത്തിന്റെ ഫലം ? മധുരമായ ശബ്ദമുണ്ടാകും. 12. വാകചാര്ത്ത് അഭിഷേകത്തിന്റെ ഫലം ? മാലിന്യയങ്ങള് നീങ്ങി പരിശുദ്ധി ലഭിക്കുന്നു. 13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ? അസുഖ നിവാരന്നം. 14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ? ഗ്രിഹത്തില് സുഭിക്ഷത, വശീകരണം, തിന്മകള് അകലും. 15. കാരിബ്, ശര്ക്കര അഭിഷേകത്തിന്റെ ഫലം ? ഭാവിയെ കുറിച്ച് അറിയുവാന് കഴിയും, ശത്രുവിജയം. 16. പച്ചകല്പ്പുരാഭിഷേകത്തിന്റെ ഫലം ? ഭയനാശപരിഹാരത്തിന് . 17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ? യമഭയം അകലുന്നു. 18. പഴച്ചാര് അഭിഷേകത്തിന്റെ ഫലം ? ജനങ്ങള് സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി. 19. തൈരാഭിഷേകത്തിന്റെ ഫലം ? മാതൃഗുണം, സന്താനലബ്ധി. 20. വലംപിരി ശംഖാഭിഷേകത്തിന് റെ ഫലം ? ഐശ്വര്യസിദ്ധി 21. സ്വര്ണ്ണാഭിഷേകത്തിന്റെ ഫലം ? ധനലാഭം 22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ? ആയുര്ലാഭം 23. കലശാഭിഷേകത്തിന്റെ ഫലം ? ഉദ്ധിഷ്ടകാര്യസിദ്ധി 24. നവാഭിഷേകത്തിന്റെ ഫലം ? രോഗശാന്തി, സമ്പല് സമൃതി 25. മാബഴാഭിഷേകത്തിന്റെ ഫലം ? സര്വ്വവിജയം 26. ഗോരോചനാഭിഷേകത്തിന്റെ ഫലം ? ദീര്ഘായുസ്സ് 27. കസ്തുരി അഭിഷേകത്തിന്റെ ഫലം ? വിജയം 28. അന്നാഭിഷേകത്തിന്റെ ഫലം ? ആരോഗ്യം, ആയുര്വര്ദ്ധന. പുഷ്പാഞ്ജലി ഗുണങ്ങള് -------------------------------------- 1. പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ആയുരാരോഗ്യവര്ദ്ധന. 2. രക്തപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷശമനം, അഭീഷ്ടസിദ്ധി. 3. ദേഹപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശാരീരികക്ലേശ നിവാരണം. 4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മംഗല്ല്യസിദ്ധി. 5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷങ്ങള് അനുഭവിക്കില്ല. 6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഐശ്വര്യം 7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഭാഗ്യലബ്ധി, സമ്പല്സമൃദ്ധി. 8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? കലഹനിവൃത്തി, മത്സരം ഒഴിവാക്കല്. 9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? മോക്ഷം, ഇഷ്ടസന്താനലാഭം. 10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദീര്ഘായുസ്സ് 11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ശ്രീത്വം വര്ദ്ധിക്കുന്നതിനു, സമ്പല്സമൃദ്ധി. 12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദുരിതനാശം, സര്വ്വാഭീഷ്ടസിദ്ധി. 13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? നല്ലബുദ്ധി തോന്നുന്നതിനും, നേര്വഴിക്കു നടത്തുന്നതിനും. 14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? വിദ്യാലാഭം, മൂകതാനിവാരണം. 15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മുന്ജന്മ പാപപരിഹാരം. 16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? അഭീഷ്ടസിദ്ധി, യശസസ്. 17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? മംഗളലബ്ധി. 18. പാശുപത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? നാല്കാളികളുടെ രോഗശമനത്തിനു. 19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശരീരികബലം വര്ദ്ധിക്കുന്നു. 20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശിവസായൂജ്യം വഴിപാടു ഗുണങ്ങള് ------------------------------ 1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? ദുഃഖനിവാരണം 2. പിന്വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം. 3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മഹാവ്യാധിയില് നിന്ന് മോചനം. 4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? നേത്രരോഗ ശമനം 5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? മനശാന്തി, പാപമോചനം, യശസ്സ് 6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്. 7. ആല്വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ? ഉദ്ദിഷ്ടകാര്യസിദ്ധി. 8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ? മാനസിക സുഖം 9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ? മൂന്ന് ജന്മങ്ങളിലെ പാപങ്ങള് നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം. 10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ? അഭീഷ്ടസിദ്ധി 11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? വിഘ്നങ്ങള് മാറി ലക്ഷ്യം കൈവരിക്കല്. 12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? ബാലാരിഷ്ടമുക്തി, രോഗശമനം. 13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ? കഠിനരോഗ നിവാരണം, സകലവിധ പാപമോചനം. 14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? പ്രേതോപദ്രവങ്ങളില് നിന്ന് ശാന്തി. 15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ശത്രുദോഷ ശമനം. 16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ധനാഭിവൃദ്ധി 17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? രോഗശാന്തി 18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? കുടുംബഭദ്രത, മത്സരം ഒഴിവാക്കല് 19. സുദര്ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? രോഗശാന്തി 20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ? ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം. 21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ത്വക്ക് രോഗശമനം, സര്പ്പപ്രീതി, സര്പ്പദോഷം നീങ്ങല്. 22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? മംഗല്ല്യ തടസ്സ നിവാരണം. 23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ദുരിതനിവാരണം, ശത്രുനിവാരണം 24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ? സന്താനലാഭം, രോഗശാന്തി, ദീര്ഘായുസ്സ് . 25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ? ദുരിതനിവാരണം, ആപത്തുകളില് നിന്നും മോചനം. 26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ? സ്ഥല ദോഷത്തിനും, നാല്ക്കാലികളുട െ രക്ഷക്കും. 27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ? സര്വ്വവിധ ഐശ്വര്യം. 28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ? ദീര്ഘായുസ്സ്, ശത്രുദോഷനിവാരണം, സര്വ്വൈശ്വര്യം. 29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? വിദ്യാലാഭം, സന്താനലബ്ധി 30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം 31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ? ആയൂരാരോഗ്യ സൌഖ്യം 32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ? നല്ല ആരോഗ്യം 33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ? ജ്ഞാനലബ്ധി 34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ? ബുദ്ധിക്കും, വിദ്യക്കും. 35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ? ദാരിദ്ര്യം നീങ്ങും 36. അവില് നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ? ദാരിദ്ര്യ നിര്മ്മാര്ജ്ജനം 37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ? താപത്രയങ്ങളില്നിന്നു മുക്തി. 38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ? ദേവാനുഗ്രഹം 39. ചന്ദനം ചാര്ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ? ഉഷ്ണരോഗശമനം, ചര്മ്മ രോഗശാന്തി. 40. ദേവിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? പ്രശസ്തി, ദീര്ഘായുസ്സ് 41. ഗണപതിക്ക് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? കാര്യതടസ്സം മാറികിട്ടും 42. ശിവന് മുഴുക്കാപ്പ് ചാര്ത്തിയാല് ലഭിക്കുന്ന ഗുണം ? രോഗശാന്തി, ദീര്ഘായുസ്സ് 43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ? ഐശ്വര്യലബ്ധി 44. മുട്ടറുക്കല് വഴിപാട് നടത്തിയാലുള്ള ഗുണം ? തടസ്സങ്ങള് നീങ്ങുന്നു. 45. താലിചാര്ത്തല് വഴിപാട് നടത്തിയാലുള്ള ഗുണം ? മംഗല്ല്യഭാഗ്യത്തിനു 46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ? മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി. 47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ? നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും 48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ? ധനധാന്യ വര്ദ്ധന 49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ? രോഗശാന്തി, അഭീഷ്ടശാന്തി.

എനിക്ക് ഒരു അഭിപ്രായം പറയാന്‍ ഉണ്ട്... ഇത് മുഴുവന്‍ ഒന്ന് വായിക്കണം.. ഇന്ന് ഹൈന്ദവ സമൂഹത്തെ അവഹേളിക്കാനും ഇല്ലാതാക്കാനും നടക്കുന്നവരില്‍ കൂടുതലും ഹിന്ദു യുവതി യുവാക്കള്‍ ആണ്? അവരെ അവര്‍ അറിഞ്ഞോ അറിയാതെയോ ചില സംഘടനകള്‍ ഉപയോഗിക്കുന്നു. ഈ അവസരം മുതലാക്കി നമ്മുടെ ഹൈന്ദവ നാശം കാണാന്‍ കാത്തിരിക്കുന്ന മറ്റു മതസ്ഥര്‍ നമ്മുടെ കുട്ടികളുടെ കൂടെ കൂടി അവരുടെ ലക്ഷ്യം കാണുന്നു.. അവര്‍ അങ്ങനെ ആയിതീര്‍ന്നത്‌ നമ്മുടെ വീടുകളില്‍ വീട്ടുകര്‍ക്കുണ്ടായ തെറ്റുകള്‍ ആണ്... നാം മതേതരത്വം കൂടുതല്‍ പുഴുങ്ങി തിന്നുകൊണ്ടിരിന്നു... ഞാന്‍ ഒരു വിശ്വാസി ആണെന്ന് പറയുവാന്‍ പലര്‍ക്കും മടിയായിരുന്നു.. എന്തോ ഒരു അപമാനം പോലെ... വളര്‍ന്നു വരുന്നനമ്മുടെ കുട്ടികള്‍ക്ക് ഒരു ഹിന്ദു ആയിട്ടുതെന്നെ നമ്മുടെ ഈ രാജ്യത്ത് ജീവിക്കണം... അതിനു നാം അവരെ പ്രാപ്തരാക്കണം... എവിടെയും ഞാന്‍ ഒരു ഹിന്ദു മതവിശ്വാസി ആണെന്ന് അവര്‍ അഭിമാനത്തോടെ പറയാന്‍ അവര്‍ക്ക് കഴിയണം.. 1.നമ്മള്‍ ആദ്യം ചെയേണ്ടത് നമ്മുടെ വീട്ടില്‍ ഉള്ളവരെ കാര്യങ്ങള്‍ പറഞു മനസിലാക്കുകയാണ് വേണ്ടത് 2. നമ്മുടെ വീടുകളിലെ കുട്ടികള്‍ എത്ര ദിവസവും വീട്ടില്‍ വിളക്ക് വെച്ച് നാമം ചോല്ലുന്നുണ്ട്..? കുട്ടികള്‍ നാമം ചൊല്ലുമ്പോള്‍ എത്ര അമ്മമാര്‍ കുട്ടികളുടെ കൂടെ ഇരുന്നു നാമം ചോല്ലുന്നുണ്ട്.. 3. നാം നമ്മുടെ കുട്ടികള്‍ക്ക് രാമായണത്തെ കുറിച്ചും, മഹാഭാരതത്തെ കുറിച്ചും കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ടോ? 4. ആഴ്ചയില്‍ ഒരിക്കലെങ്കിലും മത പഠനക്ലാസ്സില്‍ കുട്ടികളെ വിടാരുണ്ടോ? 5. ഹൈന്ദവ ദേവി, ദേവന്‍ മാരുടെ ഫോട്ടോ കാണുമ്പോള്‍ ആ ഫോട്ടോയില്‍ ഉള്ളത് ഏതു ദേവി, ദേവന്മാര്‍ ആണെന്ന് കുട്ടികള്‍ക്ക് അറിയാമോ? 52 % ആയ ഹിന്ദു 49 വരെ എത്തുന്ന സമയത്ത് വരയേ ഈ മതേതരത്വം ഉണ്ടാകു. അന്ന് നമ്മുടെ കുട്ടികൾ അതിൻ്റെ ദൂഷ്യഫലം അനുഭവിക്കും, ഇപ്പോള്‍ ചിലയിടങ്ങളില്‍ അതിന്‍റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.. ഒരുഉദാഹരണം ഇന്ന് മലബാറില്‍ ചില സ്കൂളുകളില്‍ റമദാന്‍ സമയത്ത് കുട്ടികള്‍ക്ക് ഉച്ചകഞ്ഞി, കൊടുക്കാറില്ല... ഒരു ദിവസം മുഴുവന്‍ ആകുട്ടികള്‍ പട്ടിണിയാണ്.. ചില സ്കൂളുകള്‍ പ്രവര്‍ത്തന സമയത്തില്‍ പോലും മാറ്റങ്ങള്‍ ഉണ്ട്.. ഇത് ഇവിടെത്തെ സര്‍ക്കാരിനോ, രാഷ്ട്രിയ പാര്‍ട്ടികള്‍ക്കോ അറിയാഞ്ഞിട്ടല്ല, അവര്‍ക്ക് വോട്ട് ബാങ്ക് പേടിയുള്ളതുകൊണ്ട് ഇടപെടില്ല.. പട്ടിണി കിടക്കുന്നത് നമ്മുടെ ഹിന്ദു കുട്ടികള്‍അല്ലെ, ഹിന്ദുക്കള്‍ക്ക് വോട്ട് ബാങ്ക് ഇല്ലല്ലോ, ഇന്ന് മലബാറില്‍, നാളെ ഇത് കേരളം മുഴുവന്‍.. പിന്നെ.... ഇന്ന് ലോകത്ത് രണ്ടുരാജ്യങ്ങളില്‍ മാത്രമേ മതേതരത്വം ഉള്ളു ഒന്ന്‍ ഇന്ത്യാ, മറ്റൊന്ന് നേപ്പാള്‍. ഇവ രണ്ടും ഇന്നും മതേതര രാഷ്ട്രം ആയി നില്‍ക്കുന്നതിനു കാരണം ഇവടങ്ങളില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ്... അല്ലെങ്കില്‍ ഭൂരിപക്ഷം ആര്‍ക്കാണോ, അവരുടെ രാജ്യം ആയി മാറിയാനെ ടിവി സീരിയല്‍, പോലുള്ളവ കാണുവാന്‍ കാണിക്കുന്ന ഉത്സാഹം ദിവസവും ഒരു അരമണികൂര്‍ നാം കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെക്കു... നാം നമ്മുടെ വീടുകളില്‍ നമ്മുടെ കുട്ടികളെ ആദ്യം നമ്മുടെ ആചാരങ്ങള്‍ പറഞ്ഞു കൊടുക്കുവാന്‍ സമയം കണ്ടെത്തുക... ( ഈ വിഷയങ്ങള്‍ നാം നമ്മുടെ വീടുകളില്‍ ഇന്ന് തന്നെ അച്ഛന്‍, അമ്മ, ഭാര്യ, കുട്ടികള്‍, സഹോദരി, സഹോദരന്‍ മാരോട് സംസാരിക്കു, ചര്ച്ചചെയു, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കു.. എന്നിട്ടും വീടുകളില്‍ വൈകുനേരം 6 മണി മുതല്‍ 7മണിവരെ യാതൊരു മാറ്റവും വരുന്നില്ലങ്കില്‍ ആ സമയത്ത് കുട്ടികളോ മറ്റുള്ളവരോ വീട്ടിലെ ടിവി, മൊബൈല്‍ കളിച്ചുകൊണ്ടിരിക്കുവണേല്‍ മറ്റൊന്നും നോക്കണ്ടാ അതുരണ്ടും തല്ലിപൊട്ടിച്ചു കളഞ്ഞെരു... അപ്പോള്‍ എല്ലാം ശരിയാകും.. ) എനിക്ക് അറിയാം എല്ലാ മെസ്സേജ് വായിച്ചു വിടുന്നതുപോലെ ഇതും നിങ്ങള്‍ വായിച്ചു വിടും അല്ലാതെ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല... നേരെ മറിച്ചു നിങ്ങള്‍ ഇവിടെ ചിന്തിച്ചു തുടങ്ങിയാല്‍നിങ്ങളുടെ മക്കള്‍ നാളെകളില്‍ ഈ മണ്ണില്‍ നമ്മുടെ പാരമ്പര്യത്തില്‍ ജീവിക്കും.. അല്ലെങ്കില്‍ മറ്റു .... ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ തെറ്റില്ല, ശരിയാണ് എന്ന് തോന്നുനെങ്കില്‍ ഈ പോസ്റ്റ്‌ നിങ്ങളുടെ വീട്ടില്‍ ഉള്ളവര്‍ക്ക് whatsup, fb inbox msg ആയിട്ട്, മറ്റു ഹൈന്ദവ ഗ്രൂപ്കളില്‍ അയച്ചു കൊടുക്കുക..